വടക്കാഞ്ചേരിയിൽ സ്കൂൾ കുട്ടികളുടെ വിനോദ യാത്രാ ബസ് അപകടത്തെ തുടർന്ന് മുങ്ങിയ ഡ്രൈവർ അറസ്റ്റിൽ . ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് ആണ് പോലീസ് പിടിയിലായത്.
അപകടത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാള്‍ തിരുവനന്തപുരം വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് .
കൊല്ലം ചവറയില്‍ നിന്നാണ് ഡ്രൈവര്‍ പിടിയിലായത്. ജോമോനെ രക്ഷിക്കാൻ സഹായിച്ച എറണാകുളം, കോട്ടയം സ്വദേശികളായ രണ്ടു സുഹൃത്തുക്കളും പിടിയിലായി. അപകടത്തിനുശേഷം തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു. ജോമോന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.


