ഇനി ലോകകപ്പിന് ഇല്ലെന്ന് പ്രഖ്യാപിച്ചതിന് പിറകെ ഏറ്റവും വേഗമേറിയ ഗോൾ നേടി മെസ്സി

ഇനി ലോകകപ്പ് കളിക്കാനില്ലെന്ന പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കണ്ടെത്തി ലയണല്‍ മെസ്സി. മിന്നൽ ഗോളോടെ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. സൗഹൃദമത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. മെസ്സിക്ക് പുറമേ ഡിഫന്‍ഡര്‍ ജെര്‍മന്‍ പെസല്ലയും അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം മിനിറ്റില്‍ തന്നെ അര്‍ജന്റീന വലകുലുക്കി. മത്സരം ആരംഭിച്ച് 80-ാം സെക്കന്‍ഡില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ നായകന്‍ ലയണല്‍ മെസ്സിയാണ് ഗോള്‍ നേടിയത്.

മെസ്സിയുടെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കൂടിയാണിത്. South American football’s governing body വേഗം പ്രഖ്യാപിച്ചത്. പിന്നീട് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയില്‍ മെസ്സിപ്പടയ്ക്ക് വലകുലുക്കാനായില്ല. കിട്ടിയ അവസരങ്ങളില്‍ ഓസ്‌ട്രേലിയയും അര്‍ജന്റൈന്‍ പോസ്റ്റിലേക്ക് ആക്രമണങ്ങളഴിച്ചുവിട്ടു.

രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച ലോകചാമ്പ്യന്മാര്‍ പകരക്കാരനായി കളത്തിലിറങ്ങിയ ജെര്‍മന്‍ പെസല്ലയിലൂടെ 68-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ഇടതുവിങ്ങില്‍ നിന്ന് വന്ന റോഡ്രിഗോ ഡി പോളിന്റെ ക്രോസില്‍ മികച്ച ഹെഡറിലൂടെയാണ് പെസല്ല വലകുലുക്കിയത്. മുന്നേറ്റം തുടര്‍ന്നെങ്കിലും ഓസീസ് പ്രതിരോധം ഉറച്ചുനിന്നതോടെ അര്‍ജന്റീനയ്ക്ക് മൂന്നാം ഗോള്‍ കണ്ടെത്താനായില്ല. ജൂണ്‍ 19-ന് ഇന്തോനേഷ്യയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...