തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മകളുടെ പ്രസവത്തിനായി കൂട്ടുവന്ന അമ്മയ്ക്ക് പാമ്പ് കടിയേറ്റു. പേ വാര്‍ഡിലാണ് സംഭവം. മകൾക്ക് കൂട്ടായി നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്. തുടർന്ന് ചെമ്പേരി സ്വദേശിയായ ലതയെ മെഡിക്കൽ കോളിജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
മകളുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് പേ വാര്‍ഡില്‍ നിലത്ത് കിടക്കുമ്പോഴാണ് അണലിയുടെ കടിയേറ്റത്. കാലിലാണ് കടിയേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
താലൂക്ക് ആശുപത്രിക്ക് സമീപം കാട് മൂടിക്കിടക്കുന്ന പ്രദേശങ്ങളുണ്ട്. വെട്ടി വൃത്തിയാക്കാതെ വെച്ച സ്ഥലങ്ങളാണ്. പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.


