ഏക സിവില്‍ കോഡ് സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സെമിനാറിന് ക്ഷണിച്ചാൽ ലീഗ് പോകുമെന്ന് കരുതാൻ മാത്രം ബുദ്ധിയില്ലാത്തവരായി സിപിഎം നേതാക്കൾ മാറിയെന്നാണ് വി ഡി സതീശന്‍റെ പരിഹാസം. സിപിഎം കാപട്യവുമായാണ് വന്നത്. ഇപ്പോള്‍ നന്നായി കിട്ടിയല്ലോ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
യൂണിഫോം സിവിൽ കോഡ് നടപ്പാക്കണം എന്നുള്ളതായിരുന്നു സിപിഎമ്മിന്റെ എക്കാലത്തെയും ആവശ്യം. കോൺഗ്രസ് അധികാരത്തിൽ ഉള്ളപ്പോളും ഇല്ലാത്തപ്പോലും സിവിൽ കോഡിന് എതിരായിരുന്നു. ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നും നേട്ടം ഉണ്ടാക്കാൻ ആകുമോ എന്നാണ് സിപിഎം നോക്കുന്നതെന്നും ഇപ്പോൾ നന്നായി കിട്ടിയല്ലോ എന്നും സതീശന്‍ പരിഹസിച്ചു. സമസ്തയ്ക്ക് ഇഷ്ടമുള്ള പരിപാടിയിൽ പങ്കെടുക്കാമെന്നും സിപിഎം സെമിനാറിൽ പങ്കെടുക്കുന്നതിൽ പരിഭവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


