സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പടിയിറങ്ങി. പുതിയ സീസണില്‍ സഹല്‍ ഉണ്ടാകില്ല. സഹലിനെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയൻ്റ് സ്വന്തമാക്കി.
അഞ്ചുവര്‍ഷത്തെ കരാറിലാണ് സഹല്‍ മോഹന്‍ ബഗാനിലെത്തുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി താരത്തിന് രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. 2.5 കോടി രൂപയ്ക്കാണ് സഹലിനെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്.
സഹല്‍ ടീമിലെത്തിയ വിവരം മോഹന്‍ ബഗാന്‍ ഔദ്യോഗികമായി അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കയും ചെയ്തു.
2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായി മാറിയ സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ചു. 10 ഗോളുകളും നേടി. 2017-2018 സീസണില്‍ താരം ബ്ലാസ്‌റ്റേഴ്‌സ് ബി ടീമില്‍ കളിച്ചിരുന്നു.
‘ഒരായിരം നന്ദി’ എന്ന തലക്കെട്ടോടെ സഹലിന് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ടു. സഹലിന് പകരം മോഹന്‍ ബഗാനില്‍ നിന്ന് പ്രതിരോധതാരം പ്രീതം കോട്ടാല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തി. 1.5 കോടി രൂപയ്ക്കാണ്.



