Monday, February 23, 2026

മണിപ്പൂർ: അവിശ്വാസ പ്രമേയ ചർച്ച ഓഗസ്റ്റ് 8 ന് തുടങ്ങും, പ്രധാനമന്ത്രിയുടെ മറുപടി 10 ന്

മണിപ്പുര്‍ സംഘര്‍ഷ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതായുള്ള പരാതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ഈ മാസം എട്ടിന് ചര്‍ച്ച. പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമേയത്തിന് മറുപടി പറയും.

കോണ്‍ഗ്രസ് സഭാ കക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ള അവതരണാനുമതി നല്‍കി. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്.

2014-ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമത്തെ അവിശ്വാസ പ്രമേയത്തെയാണ് നേരിടാന്‍ പോകുന്നത്. 2018-ലായിരുന്നു ആദ്യത്തേത്.

എന്‍ഡിഎയിലും പ്രതിപക്ഷ സഖ്യത്തിലും ഇല്ലാത്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജെഡിയും സര്‍ക്കാരിനെ പിന്തുണയ്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിആര്‍എസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ല. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ ബിആര്‍എസ് പിന്തുണയ്ക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.

മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന ഇറക്കണമെന്നാവശ്യപ്പെട്ട് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. പ്രധാനമന്ത്രി ഇതു സംബന്ധിച്ച് ഉരിയാടാനോ മണിപ്പൂരിൽ നിന്നുള്ള ജനപ്രതിനിധി സംഘത്തെ കാണാനോ തയാറാകാതിരുന്നതും കടുത്ത വിമർശനങ്ങൾക്ക് വിധേയമായി.

ലോക് സഭയിൽ ഇപ്പോൾ 543 ആണ് അംഗബലം, അഞ്ചു സീറ്റുകൾ ഒഴിഞ്ഞു കിടപ്പാണ്. എൻ ഡി എ സംഖ്യം 330 പേരുടെ പിന്തുണയുള്ളതാണ്. ഇന്ത്യ സംഖ്യത്തിന് കീഴിൽ 140 പേരാണ് ഇപ്പോഴത്തെ അവസ്ഥയിൽ ഉള്ളത്. 60 പേർ ഇരുമുന്നണികളിലും അല്ലാതെയും ഉണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...