കേരളത്തിൽ ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് അനുമതി. ഇത് കാരണം അവസാന ദിവസങ്ങളിൽ നല്ല തിരക്കാണ് എല്ലായിടത്തും ഉള്ളത്. ഇതര സംസ്ഥാനങ്ങളിൽ മറ്റ് ഏജൻസികളെയും അനുവദിച്ചിട്ടുണ്ട്. അവസാന ദിവസങ്ങളിലേക്ക് മാറ്റ് വെച്ചവർ എല്ലാം തിക്കി തിരക്കേണ്ട സാഹചര്യമാണ്.
ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്.
ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയവും അടുത്ത് വരികയാണ്. സെപ്റ്റംബർ 30 ആണ് ആധാർ-പാൻ ലിങ്കിംഗിനുള്ള അവസാന തിയതി.
200 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ ആർബിഐ അനുവദിച്ച സമയവും സെപ്റ്റംബറിൽ അവസാനിക്കും. സെപ്റ്റംബർ 30 ആണ് ഇതിനുള്ള അവസാന തിയതി. സെപ്റ്റംബർ മാസം കഴിയുന്നതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം അവസാനിക്കും.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകാനും, നാമനിർദ്ദേശം ഒഴിവാക്കാനുമുള്ള പുതുക്കിയ സമയപരിധിയും സെപ്റ്റംബറിൽ അവസാനിക്കും. 2023 സെപ്റ്റംബർ 30 ആണ് അവസാന തിയതി.


