Friday, February 20, 2026

ചാണ്ടി ഉമ്മൻ മുന്നിൽ, 33,000 മറികടന്നു

ഏട്ടാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോൾ പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ മകൻ ചാണ്ടി ഉമ്മൻ മറികടന്നു. 72.86 ശതമാനം പോളിം​ഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാക്ഷയോടെയാണ് ഉറ്റു നോക്കിയിരുന്നത്.

സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. വോട്ടെണ്ണലിന്‍റെ ഓരോ ഘട്ടത്തിലും വലിയ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു ചാണ്ടിയുടെ മുന്നേറ്റം. മൂന്നാം റൗണ്ട് വോട്ടെണ്ണലില്‍ തന്നെ കഴിഞ്ഞ തവണത്തെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷമായ 9,044 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. വോട്ടിങ് മെഷീനിലെ മൂന്ന് റൗണ്ട് എണ്ണിത്തീര്‍ന്നപ്പോള്‍ 17, 034 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടി.

മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം എട്ടാം റൗണ്ടോടെതന്നെ ചാണ്ടി ഉമ്മന്‍ മറികടന്നു. മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും കൂടിയ ഭൂരിപക്ഷം 2011-ലേതാണ്. 33,255 വോട്ടുകളാണ് അത്തവണ അദ്ദേഹം നേടിയിരുന്നത്. അമ്പത് ശതമാനം വോട്ട് എണ്ണക്കഴിഞ്ഞപ്പോഴേക്കും ചാണ്ടി ഉമ്മൻ 33,000 എന്ന ഭൂരിപക്ഷം മറികടന്നിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒരുപക്ഷേ, സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നിലേക്ക് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരാജയം നേരത്തെ കണ്ടെന്ന സൂചനയുമായി ഇടതു പക്ഷം

പരാജയം നേരത്തെ കണ്ടു. ഭൂരിപക്ഷത്തിലെ സംശയം ഉണ്ടായിരുന്നുള്ളൂ എന്ന നിലപാടിലാണ് ഇടതുപക്ഷം. മുതിർന്ന സിപിഎം നേതാവ് എ കെ ബാലനാണ് ആദ്യ പ്രതികരണം നടത്തിയത്.

അത്ഭുതം ഒന്നും ഇപ്പോള്‍ കാണുന്നില്ല. 52 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വെച്ച മണ്ഡലം, ഒരുഘട്ടത്തില്‍ 33,000 വോട്ടിന് ജയിച്ച മണ്ഡലം. ഇടതുപക്ഷം ജയിച്ചുകഴിഞ്ഞാല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നാണല്ലോ യു.ഡി.എഫ്. പറഞ്ഞത്. റിസള്‍ട്ട് വരട്ടെ അപ്പോള്‍ കാണാം’, എന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...