യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്ന് അമേരിക്കന്‍ താരം കൊക്കോ ഗാഫ്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കോവയെ 6-4, 7-5 എന്ന സ്‌കോറിന് കീഴടക്കിയാണ് ഫൈനല്‍ പ്രവേശനം.
ഫൈനലിൽ ബെലേറസിൻ്റെ അരൈന സെബലെങ്കയെയാണ് ഇവർ നേരിടേണ്ടി വരിക. സെബലങ്കയുടെയും യു എസ് ഓപ്പണിലെ കന്നി പോരാട്ടമാണ് എന്ന പ്രത്യേകതയുണ്ട്.
സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ അമേരിക്കന്‍ കൗമാരതാരമെന്ന റെക്കോഡും കൊക്കോ ഗാഫിനാണ്. ഈ 19-കാരി അമേരിക്കയിലെ സൌത്ത് ഫ്ലോറിഡ സ്വദേശിയാണ്.



