പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ മാത്രം. 2021-ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവ്. വോട്ട് ശതമാനം 8.87ല്‍ നിന്ന് 5.02ലേക്ക് താഴ്ന്നു. കെട്ടിവെച്ച പണം തിരികെ കിട്ടില്ല. പോള്‍ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകള്‍ വേണം ഇതിന്
ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍കൂടിയായ ലിജിന്‍ ലാല്‍ ആയിരുന്നു പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി. ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിന്‍ ലാല്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അവകാശപ്പെട്ടിരുന്നു.
മാത്രമല്ല വലിയ മാധ്യമ ശ്രദ്ധയും ബി ജെ പിക്ക് ഇവിടെ ലഭിച്ചിരുന്നു. കേന്ദ്ര ഭരണത്തിൽ ഇരിക്കുന്ന സംഘനട എന്ന നിലയ്ക്ക് മാധ്യമങ്ങൾ നിലവിൽ ശക്തിയുള്ള മുന്നണികളെക്കാൾ പ്രാധാന്യം നൽകി. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പ്രചാരണത്തിന് എത്തിയതും ശ്രദ്ധേയമായി.


