ഖലിസ്ഥാൻവാദി സുഖ ദുനേക (സുഖ്ദൂൽ സിങ്) കാനഡയിൽ കൊല്ലപ്പെട്ടതായി വാർത്ത. കാനഡയിലെ വിന്നിപെഗിൽ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. മയക്കു മരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സംഘം കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം അവകാശപ്പെട്ടിട്ടുണ്ട്.
ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം വഷളാകുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകവും നടക്കുന്നത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം.
2017-ലാണ് പഞ്ചാബുകാരനായ സുഖ ദുനേക കാനഡിയിലേക്ക് കടന്നത്. ഇയാൾക്കെതിരേ ഏഴ് കേസുകള്‍ നിലവിലുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വേരുള്ള ഗ്യാങ് ദവീന്ദർ ബംബിഹ സംഘത്തിൽ അറിയപ്പെട്ടു. കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ അർഷ് ദാലാ എന്ന് അറിയപ്പെടുന്ന അർഷ് ദ്വീപ് സിങുമായും ചേർന്ന് പ്രവർത്തിക്കുന്നതായി വിവരം ഉണ്ടായിരുന്നു.
ജൂൺ 19നായിരുന്നു നിജ്ജാറിന്റെ കൊലപാതകം. അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിജ്ജാറിന്റെ ശരീരത്തില്‍ നിന്ന് 15 വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. സമാന രീതിയിലാണ് സുഖ്ദൂൽ സിങിൻ്റെയും കൊല.


