തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തത് തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യരാജൻ തന്നെ. പാണ്ഡ്യരാജും സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നീ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് വീതിച്ചാണ് കാശ് മുടക്കിയത്.
തിരുപ്പുര്‍ പെരുമനല്ലൂര്‍ സ്വദേശിയാണ് പാണ്ഡ്യരാജ്. ഇയാള്‍ നിലവില്‍ ചെന്നൈയിലാണ് ഉള്ളത്. 25 കോടിക്ക് അര്‍ഹമായ ടി.ഇ. 230662 നമ്പര്‍ ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയാണ്. ടി. ഗുരുസ്വാമിയാണ് കടയുടമ. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍നിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറില്‍ വിറ്റത്.


