ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസൻ. ഇന്ന് നടന്ന മക്കൾ നീതി മയ്യം യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. കോയമ്പത്തൂരിലാവും ജനവിധി തേടുക.
നേരത്തേ തന്നെ അണികൾ പ്രവർത്തനം ശക്തമാക്കിയിരുന്നു. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ യോഗത്തിൽ പറഞ്ഞു.
നേരിയ വോട്ടുവ്യത്യാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പുതിയ പാർട്ടിയും അണികളും. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സജ്ജമാണ്.
2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം സജീവമാണ്. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയമായിരുന്നു ഫലം. എന്ന് വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ജനസ്വാധീനം നേടി. ആദ്യ ജയം സ്വന്തമാക്കാനാണ് നീക്കം.