Friday, February 20, 2026

അമതിവേഗത്തിലെത്തിയ സ്കൂൾ ബസ് ഓട്ടോറിക്ഷ ഇടിച്ചു തകർത്തു 5 മരണം

കാസര്‍കോട് ബദിയടുക്കയില്‍ അമിത വേഗത്തിലെത്തിയ സ്‌കൂള്‍ ബസ്സ് ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു.ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചുപേരും . മൊഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, ബീഫാത്തിമ മൊഗര്‍, നബീസ, ഉമ്മു ഹലീമ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നാലു പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാലു സ്ത്രീകളും ജേഷ്ഠാനുജൻമാരുടെ മക്കളാണ്.

വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്. കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന മാന്യ ഗ്ലോബല്‍ സ്‌കൂളിന്റെ ബസ്സും ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഒരു ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നെക്രാജയില്‍ പോയി മടങ്ങുമ്പോഴായിരുന്നു ഓട്ടോയിലെ യാത്രക്കാർ. ബസിന്‍റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡിന്റെ അപാകതയും അപകടത്തിന് കാരണമായി. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു.

അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് മരിച്ചത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...