Friday, February 20, 2026

മമ്മൂട്ടി ന്യൂ ലുക്കിൽ ഗൾഫിലേക്ക്, ബാലൻസ് ചെയ്യാൻ സ്റ്റൈൽ മന്നൻ എത്തി

കണ്ണൂർ സ്ക്വാഡിന്റെ വമ്പൻ വിജയത്തിനുശേഷം സിനിമയിൽ നിന്നൊരു ചെറിയ ഇടവേള എടുത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോകുകയാണ് മമ്മൂട്ടി. ഒക്ടോബർ അവസാനത്തോടെ യാത്ര പൂർത്തിയാക്കി മമ്മൂട്ടി തിരികെയെത്തും.ഇതിനുശേഷമാകും വൈശാഖ് ചിത്രത്തിൽ ജോയിൻ ചെയ്യുക. അച്ചായന്റെ വേഷത്തിലാകും മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയുടെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല

അടിപൊളി ലുക്ക്, ന്യൂ ജെൻ ഹെയർ സ്റ്റൈൽ

മുടി വെട്ടിയൊതുക്കി താടിയെടുത്ത് സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മമ്മൂട്ടിയെ കാണാനാകുക. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് മമ്മൂട്ടിയുടെ ഈ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ എഴുതുന്നത്. മിഥുനും മമ്മൂട്ടിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ബാലൻസ് ചെയ്യാൻ രജനി കേരളത്തിൽ

അതേ സമയം പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി സൂപ്പര്‍താരം രജനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് രജനി തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയത്. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.തമിഴിലെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമാണം.

അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ , ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തലൈവർ 170 എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.ജെ. ജ്ഞാനവേല്‍ ആണ്.

പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.

കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവർ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...