സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി. തൊഴില്‍ ഇടങ്ങളിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.
അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോള്‍ഡിന്‍. നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്.
സ്ത്രീ തൊഴില്‍ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങള്‍. വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2022 ൽ മൂന്നുപേരാണ് നൊബേല്‍ പങ്കിട്ടത്. ബെന്‍ എസ്. ബെര്‍ണാന്‍കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ് വിഡ് എന്നിവര്‍.


