എയർ ഇന്ത്യയുടെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസിന് കീഴിൽ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാര്‍ നിയമനമാണ്. വാക്ക്-ഇന്‍ വഴിയാണ് തിരഞ്ഞെടുപ്പ്. 323 ഒഴിവുണ്ട്. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കായിരിക്കും കരാര്‍. പിന്നീട് പ്രവര്‍ത്തനമികവ് വിലയിരുത്തി ദീർഘിപ്പിക്കാവുന്ന അവസരങ്ങളാണ്.
- ജൂനിയര്‍ ഓഫീസര്‍-ടെക്‌നിക്കല്‍-5 (കൊച്ചി),
2. റാമ്പ് സര്‍വീസ് എക്‌സിക്യുട്ടീവ്/യൂട്ടിലിറ്റി ഏജന്റ്-കം-റാമ്പ് ഡ്രൈവര്‍-39 (കൊച്ചി-23, കോഴിക്കോട്-16),
3. ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍-279 (കൊച്ചി-224, കോഴിക്കോട്-55)
ആപേക്ഷകർ, വേതനം
ജൂനിയര്‍ ഓഫീസര്‍-ടെക്‌നിക്കല്‍: മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, പ്രൊഡക്ഷന്‍, ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ഫുള്‍ ടൈം ബിരുദം. എല്‍.എം.വി. ലൈസന്‍സ് വേണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരുവര്‍ഷത്തിനകം എച്ച്.എം.വി. ലൈസന്‍സും നേടണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
28,200 രൂപ. 28 വയസ്സ് കവിയരുത്
റാമ്പ് സര്‍വീസ് എക്‌സിക്യുട്ടീവ്/യൂട്ടിലിറ്റി ഏജന്റ്-കം-റാന്പ് ഡ്രൈവര്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്രൊഡക്ഷന്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എന്നിവയിലൊന്നില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍, മോട്ടോര്‍വെഹിക്കിള്‍ ഓട്ടോ ഇലക്ട്രിക്കല്‍, എയര്‍കണ്ടീഷനിങ്, ഡീസല്‍ മെക്കാനിക്, ബെഞ്ച് ഫിറ്റര്‍, വെല്‍ഡര്‍ എന്നിവയിലൊന്നില്‍ ഐ.ടി.ഐ. വിത്ത് എന്‍.സി.വി.ടി. (ആകെ മൂന്നുവര്‍ഷം). വെല്‍ഡര്‍ ട്രേഡില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. എച്ച്.എം.വി. ലൈസന്‍സ് വേണം.
23,640 രൂപ. 28 വയസ്സ് കവിയരുത്
യൂട്ടിലിറ്റി ഏജന്റ്-കം-റാമ്പ് ഡ്രൈവര്‍: പത്താംക്ലാസ് വിജയവും എച്ച്.എം.വി. ലൈസന്‍സും.
20,130 രൂപ. 28 വയസ്സ് കവിയരുത്
ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍: പത്താംക്ലാസ് വിജയവും ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവും. ഹിന്ദിയും പ്രാദേശികഭാഷകളുമറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
17,850 രൂപ. 28 വയസ്സ് കവിയരുത്
2023 ഒക്ടോബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുക.
വിശദവിവരങ്ങളും അപേക്ഷാഫോമും www.aiasl.in-ല്‍ ലഭിക്കും.
വാക്ക്-ഇന്‍ ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ അങ്കമാലിയിലാണ് നടക്കുക.
ഓരോ തസ്തികയിലേക്കും വ്യത്യസ്ത ദിവസങ്ങളിലാണ് അഭിമുഖം തീയതികൾ ലിങ്കിൽ ക്ലിക് ചെയ്താൽ അറിയാം.
അപേക്ഷ പൂരിപ്പിച്ച്, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുസഹിതം നേരിട്ട് ഹാജരാവണം.

എയർ ഇന്ത്യ സൈറ്റിൽ നേരിട്ട് വിസിറ്റ് ചെയ്യുന്നവർ കരിയർ ലിങ്ക് ക്ലിക്ക് ചെയ്യുക zyberpass Link


