Friday, February 20, 2026

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിമിനലുകൾ കേരളത്തിന് ബാധ്യതയാവുന്നു, രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒഡിഷ സ്വദേശി അറസ്റ്റിൽ

ഉത്തരേന്ത്യയിൽ നിന്നും എത്തി കേരളത്തിൽ തൊഴിലും മറ്റ് ലക്ഷ്യങ്ങളുമായി തമ്പടിക്കുന്നവരുടെ ആധികാരിക വിവര ശേഖരണം നടത്തുന്നതിൽ പരാജയപ്പെട്ട് സർക്കാർ. ഇവർ ഇടപെടുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്തിന് തലവേദനയായി വർധിക്കയാണ്.

പെരുമ്പാവൂരിൽ കൊച്ചു കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡീഷ സ്വദേശി സിമാചൽ ബിഷോയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടയിൽ മറ്റ് കുട്ടികൾ ബഹളം വച്ചതോടെ കുട്ടിയുടെ കൈയ്യിലെ മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ബ​ഹളംകേട്ടെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.

പ്രദേശവാസികളാണ് വിവരം പെരുമ്പാവൂർ പോലീസിൽ അറിയിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവവും മുടിക്കൽ-പെരിയാർ ജങ്ഷന് സമീപമുണ്ടായിരുന്നു. ഇതരസംസ്ഥാനക്കാരുടെ മകളായ 13-കാരിയെയാണ് അന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ നാട്ടുകാരുടെ ഇടപെടലോടെ കുട്ടിയെ സംരക്ഷിക്കുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...