തൻ്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും പരിഹാസങ്ങളിൽ നിന്നും രക്ഷപെടുത്തിയതും ഷാരുഖ് ഖാൻ, തുറന്നു പറഞ്ഞ് കരൺ ജോഹർ

തൻ്റെ ജീവിതത്തില്‍ ഷാരൂഖ് ഖാനുള്ള വലിയ റോളിനെ കുറിച്ച് മനസ് തുറയ്ക്കുകയാണ് കരണ്‍ ജോഹർ. ലൈംഗികതയും സ്ത്രൈണത മുന്നിട്ടു നിൽക്കുന്ന വ്യക്തിത്വവും പരിഹാസത്തിന് വിധേയമായപ്പോൾ പിടിച്ചു നിൽക്കാനായില്ല. അന്ന് കൂടെ നിന്നതും അംഗീകരിച്ചതും ഷാരൂഖ് ഖാനാണെന്നും കരൺ വെളിപ്പെടുത്തി. ഷാരൂഖ് ഖാൻ്റെ പുരോഗമന ചിന്താ ശേഷിയെ വാഴ്ത്തി.

കരണിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായി എത്തിയ പല ചിത്രങ്ങളും വെള്ളിത്തിരയില്‍ വമ്പൻ സ്വീകരണം നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത കൂട്ടുകാരാണ്. ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് ഷാരൂഖ് ഖാനും കരണ്‍ ജോഹറും.

തന്റെ ലൈംഗികതയെ ആദ്യം അംഗീകരിച്ചതും ഷാരൂഖാണെന്ന് കരണ്‍ വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കരണ്‍.

ഷാരൂഖ് നാടകത്തിലൂടെ വളർന്നു, പുരോഗമന ചിന്തയുള്ള വ്യക്തി

എല്ലാ തരത്തിലുള്ള മനുഷ്യരോടുമൊപ്പം ഷാരൂഖ് ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ പുരോഗമന ചിന്തയുള്ള വ്യക്തിയാണ്. പുരോഗമനപരമായ കുടുംബ സാഹചര്യത്തിലാണ് വളര്‍ന്നത്. അതിൻ്റെ ചിന്താപരമായ ഗുണം അദ്ദേഹത്തിനുണ്ട്. എന്നെ തുല്യവും സാധാരണനുമായി കണ്ടു. കാണാൻ പഠിപ്പിച്ചു.

‘പലരും എന്റെ സ്വഭാവത്തെ തെറ്റിധരിച്ചു. മാതാപിതാക്കള്‍പോലും എന്റെ സ്‌ത്രൈണ സ്വഭാവത്തെ തമാശയായി കണ്ടു. അവർക്ക് അത്രയുമേ ആകുമായിരുന്നുള്ളൂ. ആ സമയത്താണ് യാതൊരുവിധ മുന്‍വിധികളുമില്ലാതെ ഷാരൂഖ് സുഹൃത്തായി വരുന്നത്. എനിക്ക് എല്ലാതരത്തിലും മനസ് തുറന്ന് സംസാരിക്കാന്‍ പറ്റുന്ന വ്യക്തിയായിരുന്നു ഷാരൂഖ്. നാടക പശ്ചാത്തലത്തില്‍ നിന്ന് വരുന്നതിനാല്‍ എല്ലാതരത്തിലുള്ള ആളുകളുമായി ഷാരൂഖ് ഇടപഴകിയിട്ടുണ്ട്. പുരോഗമനപരമായ സാഹചര്യത്തിലാണ് അദ്ദേഹം വളര്‍ന്നത്.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പരിഹാസങ്ങള്‍ കുറഞ്ഞു. എന്നാല്‍ എന്നെക്കുറിച്ച് ചില അടക്കംപറച്ചിലുകള്‍ ഉണ്ടാകുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ നടത്തത്തെ കുറിച്ചും സംസാര രീതിയെക്കുറിച്ചുമെല്ലാമായിരുന്നു അത്. എന്നാൽ എനിക്ക് കുറവുകളില്ലെന്ന് തോന്നിച്ച ആദ്യത്തെ വ്യക്തി ഷാരൂഖായിരുന്നു.

അദ്ദേഹം എല്ലാ കാര്യങ്ങളും സ്വാഭാവികമായി കണ്ടു. സ്‌ത്രൈണതയുള്ളതിനാല്‍ എല്ലാവരും പരിഹസിച്ചപ്പോള്‍ ഷാരൂഖ് അത് അംഗീകരിക്കുകയാണ് ചെയ്തത്. ഇതേ കുറിച്ച് എന്നോട് പലതവണ തുറന്ന് സംസാരിച്ചു. എന്നെ പരിഹസിക്കുന്നതിന് പകരം മനസിലാക്കുകയാണ് അദ്ദേഹം ചെയ്തത്. ഷാരൂഖ് ഖാനും ഞാനും തമ്മില്‍ തുറന്ന സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. എന്റെ വ്യക്തിത്വത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും സംസാരിക്കേണ്ടിവരുമ്പോള്‍ ഞാന്‍ ആദ്യം ആശ്രയിക്കുന്ന വ്യക്തി ഷാരൂഖാണ്.

അദ്ദേഹം എനിക്ക് നല്‍കിയ പിന്തുണ വിലമതിക്കാനാകില്ല. അതിന്റെ ആഴം അദ്ദേഹത്തിന് പോലും അറിയില്ല.’ കരണ്‍ അഭിമുഖത്തില്‍ പറയുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...