മാവോയിസ്റ്റ് വേട്ട, സി പി മൊയ്തീൻ സംഘത്തെ തേടി പൊലീസ്

 ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കാട്ടിൽ ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് എഫ്ഐആർ. പൊലീസ് സംഘവുമായി വെടിവെപ്പ് ഉണ്ടായി. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. ഏറ്റുമുട്ടൽ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകൾ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സി പി മൊയ്‌തീൻറെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ആയാംകുടിയിൽ ഉണ്ടായിരുന്നതെന്ന് കരുതുന്നു

യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്താണ് നീക്കം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. നിരീക്ഷണം ശക്തമാക്കിയ തണ്ടർബോൾട്ട് രാവിലെ തെരച്ചിലിന് ഇറങ്ങിയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ ഉൾക്കാട്ടിലേക്ക് പിൻവലിഞ്ഞതായും പൊലീസ് പറയുന്നു.

വെടിവെച്ച് ഓടിച്ചു, ആശൂപത്രികളിൽ തിരച്ചിൽ

മാവോയിസ്റ്റുകൾക്ക് വെടിയേറ്റുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇരിട്ടി മേഖലയിലെ ആശുപത്രികളിൽ പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇരിട്ടി എ എസ് പി ക്കാണ് അന്വേഷണ ചുമതല.

കൂടുതൽ തണ്ടർബോൾട് സേനയെ വനത്തിൽ വിന്യസിച്ചിട്ടുണ്ട്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നാല് ദിവസം മുൻപ് അയ്യൻകുന്ന് വാളത്തോട് മാവോയിസ്റ്റുകളെത്തി ഭക്ഷണ സാധനങ്ങളുമായി പോയിരുന്നു. ആറളത്ത് വനം വച്ചർമാർക്ക് നേരെ വെടിയുതിർത്തതും കേളകം പഞ്ചായത്ത്‌ അംഗത്തെ മർദിച്ചതും വാർത്തായിയിരുന്നു. ഇതിന് ശേഷം മാവോയിസ്റ്റുകൾക്കായി വ്യാപക തെരച്ചിലാണ് പൊലീസ് നടത്തുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...