ഉത്തർപ്രദേശിൽ ട്രെയിനിന് തീപിടിച്ചു, നാല് കോച്ചുകൾ കത്തി നശിച്ചു

ഉത്തര്‍പ്രദേശില്‍ ട്രെയിനിനു തീപിടിച്ച് എട്ട് പേര്‍ക്ക് പൊള്ളലേറ്റു. തിങ്ങി നിറഞ്ഞ് ഓടിയ ഡല്‍ഹി- ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സരായ് ഭോപത് റെയില്‍വെ സ്റ്റേഷന്‍ കടന്നു പോകുന്നതിനിടെയാണ് തീപിടിത്തം കണ്ടെത്തുന്നത്. ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകളിലൊന്നിലാണ് ആദ്യം തീ പടർന്നത്. പിന്നീട് തീ മറ്റ് മൂന്ന് കോച്ചുകളിലേക്കും വ്യാപിക്കുകയായിരുന്നു. എസ് വണ്‍ കോച്ചില്‍ നിന്ന് പുകയുയരുന്നത് കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഉടനടി ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെ വന്‍അപകടം ഒഴിവായി.

ഛഠ് ഉത്സവവുമായി ബന്ധപ്പെട്ട് ബിഹാറിലേക്കുള്ള ട്രെയിനുകളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്തിരുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...