കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ വാഹനാപകടം. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു.
കാറില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. കുട്ടികൾ ഉൾപ്പെടെ കുടുംബം സഞ്ചരിച്ച കാറാണ്. മൂന്ന് പേരെ പുറത്തെടുത്തു. വയനാട് മുട്ടില്‍ പരിയാരം വീട്ടില്‍ മരക്കാരും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
കാർ മരത്തില്‍ തങ്ങി നില്‍ക്കുകയാണ്. മുകളിലേക്ക് ഒരു മരവും വീണിട്ടുണ്ട്. ക്രെയിന്‍ എത്തിച്ച് അഗ്നിരക്ഷാസേനയുടേയും ചുരം സംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


