Thursday, February 19, 2026

കുഴൽ കിണർ കുഴിക്കുന്ന ലോറി മീൻ വണ്ടിയിൽ ഇടിച്ചു, ഡ്രൈവർ മരിച്ചു

കുറ്റിക്കോൽ അറത്തൂട്ടിപ്പാറ കളക്കരയിൽ നിയന്ത്രണം വിട്ട കുഴൽക്കിണർ നിർമാണ ലോറി മീൻ വണ്ടിയിലിടിച്ച് ഡ്രൈവർ മരിച്ചു

മീൻ വിൽപ്പന നടത്തുന്ന പിക് അപ്പ് വാനിൽ അമിത വേഗത്തിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു.

മിനി പിക്കപ്പ് വാൻ ഓടിച്ച കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ  കുറ്റിക്കോലിൽ നിന്നും അറത്തൂട്ടിപ്പാറ വഴി ചുള്ളിക്കര ഭാഗത്തേക്ക് പോവുന്ന ലോറി കളക്കരയിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് കുറ്റിക്കോൽ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടം.

ലോറിയും മിനി പിക്കപ്പ് വാനും റോഡരികിൽ താഴ്ച്ചയിലേക്ക് മറിഞ്ഞു. പിക്കപ്പ് വണ്ടിയിൽ കുടുങ്ങി കിടന്ന ജോബിനെ രക്ഷപ്പെടുത്താൻ കുറ്റിക്കോൽ അഗ്നി രക്ഷാസേന ശ്രമം നടത്തിയെങ്കിലും പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നീ നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടോടി പനച്ചിക്കുന്നേൽ ജോസഫിന്റെയും മേരിയുടെയും മകനാണ് മരിച്ച ജിജോ ജോസഫ്. സഹോദരങ്ങൾ: ജോബി, ജസ്റ്റിൻ

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...