ഗ്രോ വാസുവിനെ വെറുതെ വിട്ടു

0

നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ റോഡിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു(94)വിനെ കോടതി വെറുതെ വിട്ടു.

ഗതാഗതം തടഞ്ഞുവെന്നതടക്കം വാസുവിനെതിരായ ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.പി.അബ്ദുൽ സത്താർ വ്യക്തമാക്കി.

2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കിയെന്നായിരുന്നു കേസ്. എന്നാൽ അദ്ദേഹം നിയമ വ്യവഹാര നടപടികൾക്ക് വഴങ്ങിയില്ല.

വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് ഈ വർഷം ജൂലായ് 29നാണ് വാസു അറസ്റ്റിലായത്. അന്നുമുതൽ ജില്ല ജയിലിൽ കഴിയുന്ന അദ്ദേഹം അൽപസമയത്തിനകം പുറത്തിറങ്ങും.

അറസ്റ്റിലായ ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് കേസ് മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. കോടതിയിൽ തനിക്ക് വേണ്ടി ഗ്രോവാസു സ്വയംതന്നെയാണ് കേസ് വാദിച്ചത്.

കേസിലെ മറ്റു പ്രതികൾ എന്തുചെയ്തു എന്നു കോടതി ചോദിച്ചപ്പോൾ ആകെയുള്ള 20 പ്രതികളിൽ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേർ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഔദ്യോഗിക സാക്ഷികൾ മാത്രമല്ലേ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളത് എന്നും കോടതി ചോദിച്ചു. പ്രകടനം നടക്കുന്നത് കണ്ടു, പ്രകടനത്തിലുള്ളവരെ കണ്ടില്ല എന്നാണ് സ്വതന്ത്രസാക്ഷി പറഞ്ഞതെന്നും കോടതി ഓർമിപ്പിച്ചു.

കേസിൽ ഏഴാം സാക്ഷിയായ യു. ലാലു മൊഴിമാറ്റിയതിനെത്തുടർന്ന് കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഗതാഗതം തടസ്സപ്പെട്ടതായി കാണിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പ്രകടനത്തിന്റെ സി.ഡി. മാത്രമാണ് ഹാജരാക്കിയതെന്നും തെളിവുനിയമ പ്രകാരമുള്ള 65 ബി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

സാക്ഷികൾ ഇല്ല തെളിവില്ല വക്കീൽ ഇല്ല

തനിക്കെതിരായ കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ നിലപാടെടുത്തു. വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ അദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘം ചേർന്നതിന് അധികൃതർ പരാതി പോലും നൽകിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി.

അതിനിടെ മാവോയിസ്റ്റുകളെ കൊല്ലാൻ വേണ്ടി വെടിവച്ചതാണെന്നും ഏറ്റുമുട്ടലായിരുന്നെങ്കിൽ പൊലീസുകാർക്ക് പരിക്കേൽക്കാതിരുന്നത് എന്തുകൊണ്ടാണെന്നും വാസു ചോദിച്ചു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കോടതിയിൽ പറഞ്ഞാൽ മതിയെന്ന് ഗ്രോ വാസുവിനോട് കോടതി ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലാണ് പ്രതിഷേധം നടത്തിയതെന്ന് ഗ്രോ വാസു കോടതിയോട് വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ചെന്ന് സമ്മതിച്ച അദ്ദേഹം മുദ്രാവാക്യം വിളിച്ചതിന് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പറഞ്ഞു. അജിതയ്ക്കും, കുപ്പു ദേവരാജിനും അഭിവാദ്യങ്ങളെന്ന് ഗ്രോ വാസു കോടതിയിൽ പറഞ്ഞു. മുദ്രാവാക്യം വിളിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയതും.

സോളാർ കേസിലെ കത്ത് ആവശ്യപ്പെട്ടത് വി എസ് അച്യുതാനന്ദൻ, പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല- ദല്ലാൽ നന്ദകുമാർ

0

സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേർക്കാൻ ഉപയോഗിച്ച കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന്‌ ദല്ലാള്‍ നന്ദകുമാര്‍.

നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങിപോകാന്‍ പറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിനെ നന്ദകുമാർ നിഷേധിച്ചു. തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു നന്ദകുമാറിൻ്റെ പത്ര സമ്മേളനത്തിലെ വാക്കുകൾ.

എം വി ഗോവിന്ദന്റെ യാത്ര ആരംഭിക്കുന്നതിന്റെ തലേദിവസം പരിപാടി ഒഴിവാക്കി ഇ പി ജയരാജന്‍ നന്ദകുമാറിൻ്റെ കുടുംബ ചടങ്ങില്‍ പങ്കെടുത്തത് മുൻപ് വിവാദമായിരുന്നു. കെ വി തോമസിന് ഒപ്പമായിരുന്നു പങ്കാളിയായത്.

നന്ദകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞത്

2011 മുതൽ 2016 വരെയുള്ള ഉമ്മൻ‌ചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്‍കി. അത് ഞാന്‍ വിഎസിന് നല്‍കി. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് ഞാന്‍ പിണറായിയുമായി ചര്‍ച്ച നടത്തിയത്. കടക്ക് പുറത്തെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.

അതിന് ശേഷമാണ് കത്ത് ഞാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. ബെന്നി ബെഹാനാനും തമ്പാനൂര്‍ രവിയും 50000 രൂപ നല്‍കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല’ നന്ദകുമാര്‍ പറഞ്ഞു.

ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാള്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസില്‍ പ്രാതല്‍ കഴിക്കുമ്പോഴാണ് നന്ദകുമാര്‍ എത്തിയതെന്നും ഇറങ്ങിപോകാന്‍ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സതീശന്‍ അങ്ങനെ പറയുമോയെന്ന് അറിയില്ല. വിജയന് അങ്ങനെ പറയാന്‍ മടിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

പിണറായി തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയനെ കണ്ടത് എകെജി സെന്‍ററിന് മുന്നിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും ടി ജി നന്ദകുമാർ പറയുന്നു. ഗണേഷ് കുമാര്‍ തന്നോട് ശത്രുതാ മനോഭാവം ഉള്ളയാളാണെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ആയതിന് ശേഷം പിണറായി വിജയനെ നേരിട്ട് കണ്ടിട്ടില്ല. 2016 ജനുവരി മുതൽ പിണറായി വിജയനുമായി അകൽച്ചയില്ല’. പിണറായിയുമായി ഉള്ള പ്രശ്‌നം പരിഹരിച്ചത് ഇടനിലക്കാരാണെന്നും നന്ദകുമാർ പറഞ്ഞു.

‘ഉമ്മൻചാണ്ടി ശാരീരികമായി ഉപദ്രവിച്ചു എന്നാണ് 25 പേജുള്ള കത്തിൽ പറയുന്നത്. പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരെ എഴുതിയ കത്തിനെ പറ്റി വിശദമായി അന്വേഷിക്കാൻ വി എസ് അച്ചുതാനന്ദൻ നിർദേശം നൽകിയെന്നും നന്ദകുമാർ പറഞ്ഞു. കത്ത് പുറത്ത് വിട്ടത് ഉമ്മന്‍ചാണ്ടിയോടുള്ള വൈരാഗ്യത്തിന്‍റെ പുറത്താണ്. കത്ത് ലഭിച്ചത് ശരണ്യ മനോജ് വഴിയാണ്. യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും കത്ത് പുറത്ത് വരാന്‍ താല്‍പര്യമുണ്ടായിരുന്നു. ‘ ടി.ജി നന്ദകുമാര്‍ പറഞ്ഞു.

ഏക സിവിൽ കോഡിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭയിൽ പ്രമേയം

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് നിയമസഭ പ്രമേയം അവതരിപ്പിച്ചു. ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയ ശേഷമാണ് ഇതെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു.

എൻ ഡി എ സഖ്യകക്ഷി ഭരിക്കുന്ന സംസ്ഥാനമാണ് നാഗാലാഡ്. അവരുടെ ഗോത്ര വൈവിധ്യങ്ങൾ മുൻ നിർത്തിയാണ് ഏക സിവിൽകോഡിനെതിരെ പ്രമേയം പാസാക്കിയത്. ഭരണഘടനാ ദത്തമായി കസ്റ്റമറി ലോ സംവിധാനം നിലവിലുള്ള സംസ്ഥാനമാണ്. ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ വിശ്വാസ ആചാര ക്രമങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ്.

പ്രതിനിധികൾ ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്ത്തി രേഖപ്പെടുത്തിയതായി നെഫ്യൂ റിയോ സഭയിൽ വ്യക്തമാക്കി.ബിജെപി മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്.യുസിസിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22-ാമത് നിയമ കമ്മീഷന് സംസ്ഥാന മന്ത്രിസഭ നേരത്തെ തന്നെ നിവേദനം നൽകിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പരിശോധിക്കാമെന്ന് അറിയിച്ചതായും സർക്കാർ സഭയിൽ വ്യക്തമാക്കിയിരുന്നു. 59 അംഗ സഭ ഐകകണ്ഠ്യേനയാണ് പ്രമേയം പാസ്സാക്കിയത. കേരളവും മിസോറാമും ആണ് നേരത്തെ സമാനമായ പ്രമേയം പാസ്സാക്കിയത്.

കേരളത്തിന് പിന്നാലെ ബിജെപിക്ക് ഒപ്പമുള്ള സംസ്ഥാനവും

ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. സർക്കാറിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ മുഴുവൻ അംഗങ്ങളുടെയും പിന്തുണയിൽ ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗീയനീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

നേരത്തേ പൗരത്വ നിയമ ഭേദഗതിക്കെതിരെയും ആദ്യം പ്രമേയം പാസാക്കിയത് കേരള നിയമസഭയായിരുന്നു. പ്രതിപക്ഷം നിർദേശിച്ച പ്രധാന ഭേദഗതി അംഗീകരിച്ചാണ് പ്രമേയം പാസാക്കിയത്.

കേരളം അവതരിപ്പിച്ച പ്രമേയം

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു.

ഭരണഘടന അതിന്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമാണ് പൊതു സിവില്‍ നിയമത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്. നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ളവയല്ല നിര്‍ദ്ദേശക തത്വങ്ങള്‍. മൗലികാവകാശങ്ങള്‍ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ കോടതിക്കു കല്‍പിക്കാം. എന്നാല്‍, കോടതിക്ക് പോലും നിര്‍ബ്ബന്ധിതമായി നടപ്പാക്കണം എന്ന് കല്‍പിക്കാനാവാത്തതാണു ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നിര്‍ദ്ദേശക തത്വങ്ങള്‍. ഭരണഘടനാ ശില്‍പികള്‍ എത്രമേല്‍ ആലോചിച്ചാണിങ്ങനെ ചെയ്തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്തത് എന്നും മനസ്സിലാക്കണം.

ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ആ മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങള്‍ അനുസരിക്കാനും ജീവിതത്തില്‍ ആചരിക്കാനുമുള്ള അവകാശത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണെന്നിരിക്കെ, ആ ആചരിക്കലിനെ വിലക്കുന്ന നിയമനിര്‍മ്മാണം, ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാവും. സ്വന്തം മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുക എന്നതു മൗലികമായ വ്യക്തി സ്വാതന്ത്ര്യമായിരിക്കെ, അതു നിഷേധിക്കലാവും.

ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത് എന്നതാണ് അതിന്റെ സൂചന. അത്തരത്തിലുള്ള ഒരു ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ എന്നും വിലയിരുത്തുന്നു.

കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തന്നെ ഏക സിവില്‍ നിയമത്തെ സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആ അവസരത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വൈവിധ്യത്തിലെ ഏകത്വത്തെ അംഗീകരിക്കുന്നതായിരുന്നു അത്.

വ്യക്തിനിയമങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു സിവില്‍ നിയമത്തിനായി വേണമെങ്കില്‍ പാര്‍ലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കര്‍ അതുപോലും നിര്‍ബ്ബന്ധമായി വേണമെന്നു ശഠിച്ചില്ല. കേവലം ഒരു സാധ്യത സൂചിപ്പിക്കുക മാത്രമാണദ്ദേഹം ചെയ്തത്. അതിന്റെ പ്രതിഫലനമാണ് പൊതു സിവില്‍ നിയമ പരാമര്‍ശം നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടത്.

രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏത് നീക്കം നടത്തുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഈസഭ ഏകകണ്ഠേന ആവശ്യപ്പെടുന്നു.

date

08-08-2023

ബി ജെ പി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

0

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരളിൽ അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

ബിജെപിയുടെ ദക്ഷിണേന്ത്യയിലെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ആർഎസ്എസിന്റെ പ്രാന്ത സമ്പർക്ക പ്രമുഖായും പ്രവർത്തിച്ചിരുന്നു. മൃതദേഹം കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.

കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസിലൂടെയാണ് ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയർന്നത്. കേരളത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 10 വർഷത്തോളം പാർട്ടിയുമായി അകന്ന് നിന്നു. 2016 ലാണ് വീണ്ടും സജീവമായത്.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ കൃഷ്ണന്‍ നായര്‍- കല്യാണിയമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988 മുതല്‍ 95-വരെ ജന്മഭൂമി ദിനപ്പത്രത്തിന്‍റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 1991 മുതല്‍ 2007-വരെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2005 മുതല്‍ 2007-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ചുമതല കൈകാര്യം ചെയ്തു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2006-ല്‍ ബിജെപിയില്‍ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വർഷത്തിന് ശേഷം 2016-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.

ബേപ്പൂർ, വടകര മണ്ഡലങ്ങളിലെ കോലീബി പരീക്ഷണമടക്കം കേരളത്തിൽ നടപ്പായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ പരാമർശിക്കപ്പെട്ടു. പാർട്ടിയിലടക്കം അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന വ്യക്തിയായിരുന്നു. അടുത്ത കാലത്ത് പാർട്ടി നയങ്ങൾക്ക് എതിരെ കർശനമായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ബിജെപിയുടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും അധികാര കേന്ദ്രമായിരുന്നു. ഇകെ നായനാരും കെ കരുണാകരനും ഇടത് വലത് മുന്നണികളെ നയിച്ച കാലത്ത് ബിജെപിയുടെ കേരളത്തിലെ ശക്തമായ മുഖമായിരുന്നു.

പ്രണയികൾ ചമഞ്ഞ് സ്കൂട്ടറിൽ എത്തി കവർച്ച, യുവതിയും കൂട്ടാളികളും പിടിയിൽ

പ്രണയികൾ ചമഞ്ഞ് സ്കൂട്ടറിലെത്തി കവർച്ച നടത്തുന്ന യുവതിയും കൂട്ടാളികളും പിടിയിൽ. വീട്ടമ്മയുടെ മാല കവർന്ന കേസിലാണ് യുവതിയടക്കം മൂന്നുപേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.

എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), ഇയാളുടെ പെൺസുഹൃത്ത് കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം താമസിക്കുന്ന ഫാത്തിമ (24), കവർച്ചയുടെ മുഖ്യസൂത്രധാൻ പാലക്കാട് താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്.

അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാൽ പവന്റെ മാല കവർന്ന കേസിലെ അന്വേഷണത്തിന് ഒടുവിലാണ് സംഘത്തെ പൊലീസ് കുരുക്കിയത്. വിഷ്ണു നാട്ടിൽ ആസൂത്രണ ചെയ്ത കവർച്ചയ്ക്കായി മറ്റു രണ്ടു പേരെയും വിളിച്ച് വരുത്തുകയായിരുന്നു.

ഓഗസ്റ്റ് 24-ന് വൈകീട്ട് ആറരയോടെയാണ് കല്പാത്തി ചാത്തപുരത്തുവെച്ച് സ്കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല കവർന്ന് രക്ഷപ്പെട്ടത്. വെളിച്ചം കുറഞ്ഞ സമയം ആയതിനാൽ വീടുകളിൽനിന്നും ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് കാര്യമായ സൂചനയൊന്നും ലഭിച്ചില്ല. ഈ മേഖലയിൽ സ്ത്രീയും പുരുഷനും സഞ്ചരിച്ചിരുന്ന നീല സ്കൂട്ടർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇടവഴികളിലൂടെമാത്രം സഞ്ചരിച്ചാണ് കല്പാത്തിയിലെത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. കല്ലടിക്കോട് ഭാഗത്തുനിന്നും ടൗണിലെ ഒരു ക്യാമറയിൽനിന്നും വ്യക്തതയുള്ള ചിത്രങ്ങൾ ലഭിച്ചു. തുടർന്ന് നമ്പർ പ്ലേറ്റിൽ ചെറിയ മാറ്റം വരുത്തിയ ഓടുന്ന വണ്ടി ഇതുതന്നെ എന്ന് കണ്ടെത്തി. അന്വേഷിച്ചാണ് പ്രതികളിലേക്ക് എത്തിയത്.

ഒരു സുഹൃത്ത് വഴിയാണ് വിഷ്ണു, ഫാത്തിമയെയും ഇമ്മാനുവലിനെയും പരിചയപ്പെടുന്നതും കവർച്ചയ്ക്കായി പാലക്കാട്ട്‌ എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. വിഷ്ണുവിൻ്റെ മൊഴി അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിൽ ഫാത്തിമയും ഇമ്മാനുവലും പിടിയിലായി.

വിവിധകേസുകളിൽ പ്രതികളായ ഇരുവരും പ്രണയികൾ എന്ന ഭാവത്തിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇരുവരും വേറെ വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.

നിപ; ഏഴു പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

0

നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു.

കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍,

മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍,

തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡ് മുഴുവന്‍,

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍,

കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡ് മുഴുവന്‍,

വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡ് മുഴുവന്‍,

കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാര്‍ഡ് മുഴുവന്‍

ഏഷ്യാ കപ്പിൽ ശ്രീലങ്ക വീണു, നേരത്തെ ഫൈനൽ ഉറപ്പിച്ച് ഇന്ത്യ

0

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഇന്ത്യ ഫൈനലിൽ. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് ഇന്ത്യയോട് ഓള്‍ഔട്ടായി.

സൂപ്പര്‍ ഫോറില്‍ നേരത്തേ പാകിസ്താനെതിരേ വമ്പന്‍ ജയം നേടിയ ഇന്ത്യ ആത്മ വിശ്വാസത്തോടെ കളിച്ചു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഒരു മത്സരം ശേഷിക്കേയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 15-ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം.

സൂപ്പര്‍ ഫോറിലെ ശ്രീലങ്ക – പാകിസ്താന്‍ മത്സര വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

സ്പിന്നര്‍മാര്‍ നിറഞ്ഞാടിയ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ജയം നേരത്തേയാക്കിയത്. രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

2

കേന്ദ്ര സർക്കാരിൻ്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ കലാ സംഘടനകൾക്ക് അവസരം

0

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എം പാനൽ ചെയ്യുന്നതിനായി കലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ വിവിധ ജില്ല കളിൽ നടത്തുന്ന ആശയ വിനിമയ ബോധവത്കരണ പരിപാടികളിൽ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് നിശ്ചിത വേതനം നല്കി ഇത്തരം സംഘങ്ങൾക്ക് അവസരം നല്കും.

നാടകം, ഡാൻസ്, നാടൻ കലാരൂപങ്ങൾ, പാവകളി, മാജിക് തുടങ്ങി ഏത് കലാരൂപവും അവതരിപ്പിക്കുന്ന സംഘങ്ങൾക്ക് പാനലിൽ രജിസ്റ്റർ ചെയ്യാം.

മൂന്നു വർഷത്തേക്കാണ് രജിസ്ട്രേഷൻ നല്കുന്നത്.

സംസ്ഥാനത്തെ കലാ സംഘങ്ങൾ തിരുവനന്തപുരത്തേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്.

വിലാസം അഡീഷണൽ ഡയറക്ടർ ജനറൽ ‘ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ, ഗവ. ഓഫ് ഇന്ത്യാ, വന്ദനം, ബേസ്മെൻറ് ഫ്ലോർ , യു ആർ ആർ എ- 7 എ ,ഉപ്പളം റോഡ്, സ്റ്റാച്യൂ,തിരുവനന്തപുരം – 695 001
കൂടുതൽ വിവരങ്ങൾ www.davp.nic.in / www.cbcindia.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10.

സാമ്പിളുകളിൽ മൂന്നും നിപ പോസിറ്റീവ്, പൂനെ വൈറോളജി റിപ്പോർട്ട് വന്നു

0

പുനെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ച അഞ്ച് സാംപിളുകളിൽ മൂന്നും പോസിറ്റീവ് എന്ന ഔദ്യോ​ഗിക സ്ഥിരീകരണമെത്തി. വിവരം ആരോ​ഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. നേരത്തെ മരിച്ച വ്യക്തി ഉൾപ്പെടെ നാല് നിപ കേസ് എന്നാണ് കണക്ക്.

ഇന്നലെ മരിച്ച വ്യക്തിക്കും പോസിറ്റീവാണ്. മാത്രമല്ല നേരത്തെ മരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ള ബന്ധുക്കളും പോസിറ്റീവാണ്. മരിച്ച ആദ്യത്തെ വ്യക്തി പ്രാഥമികമായി നിപ വൈറസ് ബാധിതനായിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത് എന്നും മന്ത്രി പറഞ്ഞു. മരിച്ചവർ 40, 44 വയസ്സ് പ്രായമുള്ളവരാണ്.

ഒൻപത് വയസ്സുള്ള കുഞ്ഞും ആദ്യ മരിച്ച വ്യക്തിയുടെ ഭാര്യാ സഹോദരനും പോസിറ്റീവ് ആയി കണ്ടെത്തി സ്ഥിരീകരിച്ചു. ആദ്യം മരിച്ച വ്യക്തി ഗൾഫിൽ നിന്നും എത്തിയതാണ്. മൂന്നു മാസം മുൻപാണ് നാട്ടിൽ എത്തിയത്. ഇദ്ദേഹം തോട്ടങ്ങൾ സന്ദർശിച്ചതായി വിവരം ഉണ്ട് എന്നും മന്ത്രി പറഞ്ഞു.

ആദ്യം രോഗം ബാധിച്ച വ്യക്തിയുടെ സമ്പർക്കമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഭാര്യ സഹോദരൻ പോസിറ്റീവാണ്. ഇദ്ദേഹം രോഗിയും ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഒൻപത് വയസുള്ള കുഞ്ഞു ഇദ്ദേഹത്തിൻ്റെതാണ്. ഇന്നലെ മരിച്ച വ്യക്തിക്ക് ആശുപത്രിയിൽ വെച്ച് ലഭിച്ചതാവാം എന്നാണ് കരുതുന്നത് എന്നും മന്ത്രി പറഞ്ഞു.

പൊതു ജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശം

1. നിലവിലെ സാഹചര്യത്തിൽ ശാന്തതയോടു കൂടി സാഹചര്യങ്ങൾ നേരിടണ്ടേതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണം. സ്വയം വാഹനങ്ങളിൽ കയറി ചികിത്സക്കായി പോകരുത്.

2.  ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യ  വിദഗ്ധരുടെ നിർദ്ദേശങ്ങൾ പാലിക്കണം.

3. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം.

4. പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.

5. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.

6. കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.

7.വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കണം.

8. രോഗബാധിതരെ സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കരുത്.

9. സുരക്ഷിത മാർഗ്ഗങ്ങൾ ഇല്ലാതെ രോഗബാധിതരെ പരിചരിക്കരുത്.

10. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധന സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.

11. രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.

12.  ഇടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകണം. ഇത് ലഭ്യമല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയിൽ നിന്നും 1 മീറ്റർ അകലം പാലിക്കണം

13.  മുയൽ, വവ്വാൽ, പന്നി മുതലായ മൃഗങ്ങളുമായി ഇടപഴകുമ്പോഴും എൻ 95 മാസ്ക് ഉപയോഗിക്കണം.

14. രോഗി ഉപയോഗിക്കുന്ന വസ്തുക്കൾ വേർതിരിച്ചു സൂക്ഷിക്കുകയും വൃത്തിയാക്കുകയും ചെയ്യണം.

15. ആരും പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിക്കണം.

16. ജില്ലയിൽ കൺട്രോൾ സെൽ പ്രവർത്തനസജ്ജമായിട്ടുണ്ട്. പൊതു ജനങ്ങൾക്ക് സംശയദൂരീകരണത്തിനായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.  
    
കൺട്രോൾ സെൽ ഫോൺ നമ്പർ: 0495  2383100 , 0495  2383101, 0495  2384100, 0495  2384101, 0495  2386100

പാർലമെൻ്റിലെ യൂണിഫോമിൽ താമര മാത്രം, കടുവയും മയിലും എവിടെപ്പോയെന്ന് പ്രതിപക്ഷം

0

പാർലമെന്റിലെ സ്റ്റാഫുകളുടെ പുതിയ യൂണിഫോമിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. യൂണിഫോമിൽ നിറയെ താമരയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് യൂണിഫോമിൽ പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷം പ്രതികരിച്ചു.

എന്തുകൊണ്ടാണ് കടുവയെ പാർലമെന്റ് സ്റ്റാഫിന്റെ വസ്ത്രത്തിൽ വയ്ക്കാൻ സർക്കാർ തയ്യാറാകാത്തത്, കടുവ ദേശീയ മൃഗമാണ്. എന്തുകൊണ്ടാണ് ദേശീയ പക്ഷിയായ മയിലിനെ അണിയിച്ചൊരുക്കാൻ ഇവർ തയ്യാറാകാത്തത്. പക്ഷേ ബിജെപിയുടെ ചിഹ്നം താമരയായതിനാൽ പാർലമെന്ററി ജീവനക്കാരുടെ ഡ്രസ് കോഡിൽ താമര ഉൾപ്പെടുത്താൻ അവർ തീരുമാനിച്ചു,’ കോൺ​ഗ്രസ് എംപി മാണിക്കം ടാ​ഗോർ‌ സാമൂഹികമാധ്യമമായ ‘എക്സി’ലൂടെ പ്രതികരിച്ചു.

അവർ എന്ത് വിലകുറഞ്ഞവരാണ്. ജി20യിലും അവർ ഇത് ആവർത്തിച്ചു. വീണ്ടും അത് ചെയ്യുന്നു. ദേശീയ പുഷ്പമാണെന്നൊക്കെയാണ് പറയുന്നത്.പാർലമെന്റിനെ ഏകപക്ഷീയമാക്കരുതെന്നും മാണിക്കം ടാ​ഗോർ പറഞ്ഞു.

‘പാർലമെന്റ് ജീവനക്കാരുടെ യൂണിഫോമിൽ താമര ചിഹ്നം അച്ചടിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ പോർ‌ക്കളമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വ്യക്തിപരമായ പ്രചരണത്തിനായി ബിജെപി പാർലമെന്റിനെ ദുരുപയോഗം ചെയ്യുകയാണ്. പുതിയ പാർലമെന്റ് ജനങ്ങളുടേതാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടേതുമല്ല,’ എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.