ഡൽഹിയിൽ വിദേശ പ്രതിനിധികൾ കാണാതിരിക്കാൻ ചേരികൾ ഷീറ്റിട്ട് മൂടി, പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറച്ചു പിടിക്കുകയാണ് സർക്കാരെന്ന് രാഹുൽ

0

ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് മറച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി. അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വിമർശിച്ചു. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ചേരികളാണ് ജി20 ഉച്ചകോടിയെ തുടര്‍ന്ന് മറച്ചത്.

വസന്ത് വിഹാറിലെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി നേതാക്കളുടെ പോസ്റ്റർ പതിച്ചു. തെരുവു നായ്കളെ കഴുത്തിന് പിടിച്ചും മറ്റും മാറ്റുന്നതും വലിയ പ്രതിഷേധം വിളിച്ചു വരുത്തി.

ഇന്ത്യൻ സർക്കാർ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെ പോലെ മറയ്ക്കുകയാണ്. അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല – രാഹുൽ ട്വീറ്റ് ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി.

ഉച്ചകോടിക്ക് മുമ്പ് വസന്ത് വിഹാറിലെ ചേരിപ്രദേശമായ കൂലി ക്യാമ്പ് മറയ്ക്കുന്നതിന്റെ വീഡിയോ കോൺഗ്രസ് പങ്കിട്ടിരുന്നു.

ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹി നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളിൽ ജി20യുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകൾ പൊളിച്ചു നീക്കി.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി മുൻ എംപി പി.കെ ബിജുവിൻ്റെ കയ്യാളെന്ന് അനിൽ അക്കരെ

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പുക്കേസില്‍ മുന്‍ എം.പി. പി.കെ. ബിജുവിനെതിരെ വടക്കാഞ്ചേരി മുന്‍ എം.എല്‍.എ. അനില്‍ അക്കര. തട്ടിപ്പിൽ മുൻമന്ത്രി എ സി മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. ഇതോടൊപ്പം മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്.

കേസിലെ ഒന്നാം പ്രതിയായ തൃശ്ശൂര്‍ കോലഴി സ്വദേശി പി.സതീഷ് കുമാര്‍ പി.കെ. ബിജുവിന്റെ മെൻ്ററാണെന്നും അനിൽ ആരോപിച്ചു. മാത്രമല്ല ബാങ്ക് തട്ടിപ്പിലെ സതീഷിനെതിരായ ആരോപണം അന്വേഷിക്കാന്‍ പി.കെ. ബിജുവിനെയാണ് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘കേസിലെ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി. കോടതിയില്‍ പറയാതെ പറഞ്ഞ മുന്‍ എം.പി. ആലത്തൂരില്‍നിന്നുള്ള മുന്‍ ലോക്‌സഭാംഗം പി.കെ. ബിജുവാണ്. 2009-ല്‍ ജയിച്ചശേഷം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ എം.പി. ഓഫീസ് അടക്കം പ്രവര്‍ത്തിച്ചിരുന്നത്.

പക്ഷെ 2014-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം വടക്കഞ്ചേരിയില്‍നിന്ന് മാറി തൃശ്ശൂര്‍ പാര്‍ളിക്കാട്ടെ കോട്ടാര സദൃശ്യമായ വീട്ടിലേക്ക് താമസം മാറ്റി. വീടിൻ്റെ എല്ലാ ഉത്തരവാദിത്തവും ചുമതലയും വഹിച്ചത് കേസില്‍ അറസ്റ്റിലാവാന്‍ പോകുന്ന, പ്രദേശത്തെ ഇപ്പോഴുള്ള വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ പി.ആര്‍. അരവിന്ദാക്ഷനാണ്’, എന്നും അനില്‍ അക്കര പറയുന്നു.

സതീശന്‍റെ  പണമാണ് ബിജുവിന്‍റെ  ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി  ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്‍റെ  മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു..പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും  അനില്‍ അക്കര ആരോപിച്ചു

കേസിലെ ഒന്നാം പ്രതിയുമായി ഒരു എം.എല്‍.എയ്ക്കും മുന്‍ എം.പിക്കും അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി. കോടതിയെ അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് അനിൽ അക്കരെ ആരോപണം ഉന്നയിച്ചത്.

സാമ്പത്തിക ഇടപാടുകളില്‍ സതീഷ് കുമാറിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സി.പി.എം. അംഗം കെ.എ. ജിജോറിൻ്റെ സാക്ഷിമൊഴികളായിരുന്നു കോടതിയിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനം. സതീഷ്‌കുമാറുമായി ബന്ധമുള്ള ജനപ്രതിനിധികളുടേയും പോലീസ് ഉദ്യോഗസ്ഥന്റേയും പേരുകള്‍ ഇ.ഡി. വെളിപ്പെടുത്തിയിരുന്നില്ല.

വടകരയിലേക്ക് ഇനി ഇല്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ

0

ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ. മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും എന്നും മുരളീധരൻ പറഞ്ഞു.

മുരളീധരനൊപ്പം തന്നെ ടിഎൻ പ്രതാപനും, അടൂർ പ്രകാശുമെല്ലാം തന്നെ ഇത്തവണ കേരളം വിടാൻ താൽപര്യമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം

പുതുപ്പള്ളിയിലെ  വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല. അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയിൽ രണ്ടു തരത്തിൽ സഹതാപം വന്നു

പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തിൽ വന്നു.ഉമ്മൻചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി.ഓണത്തിന് പട്ടിണികിടത്തിയതും പ്രതിഫലിച്ചു.ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ്സിപിഎമ്മിന് സങ്കടം .ബിജെപി ക്ക് വോട്ട് ചെയ്യുന്നവർ മാറി ചിന്തിക്കുന്നു.പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിയാത്തത് പാർട്ടി സംവിധാനത്തിന്‍റെ  വീഴ്ചയാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും അറസ്റ്റിൽ

ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസ് സിഐഡി വിഭാഗം നാടകീയമായി അറസ്റ്റ് ചെയ്തത്.

മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ് വെയർ ഓഫ് ഇന്ത്യ കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് കേസ്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്. അഴിമതിയിൽ മുൻ മുഖ്യമന്ത്രിയായ നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗം കണ്ടെത്തൽ.  

സംസ്ഥാന മന്ത്രിസഭയെ തെറ്റിധരിപ്പിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കരാറുകളിൽ കൃത്രിമം കാണിക്കൽ, പൊതുപണം ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് നായിഡുവിനെതിരെ ചുമത്തിയിട്ടുള്ളത്. ജിഎസ്ടി, ഇന്റലിജൻസ്, ഐടി, ഇഡി, സെബി തുടങ്ങിയ സർക്കാർ ഏജൻസികളെല്ലാം അഴിമതിയെക്കുറിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. 2014 ൽ ചന്ദ്രബാബു നായ്ഡു അധികാരത്തിലേറിയതിന് രണ്ട് മാസത്തിന് ശേഷമാണ് അഴിമതി വാർത്ത പുറത്ത് വന്നത്. 3,356 കോടിയുടെ പദ്ധതിക്ക് 10 ശതമാനമായിരുന്നു സർക്കാർ വിഹിതം. സീമൻസ് കമ്പനി 90 ശതമാനം വിഹിതവും നൽകമെന്നായിരുന്നു കരാർ.  

നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും ആന്ധ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ പാർട്ടി പരിപാടികൾക്ക് എത്തിയതിനിടയ്ക്കാണ് നാരാ ലോകേഷിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.  

താൻ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും ശരിയായ വിവരങ്ങളോ തെളിവുകളോ ഇല്ലാതെ സിഐഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും നായിഡു ആരോപിച്ചു. എഫ്‌ഐആറിൽ എന്റെ പേര് ചേർക്കുന്നതിന് കാരണമായ തെളിവുകൾ കാണിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചുവെന്നും ചന്ദ്രബാബു നായിഡു എക്സ് ചെയ്തു

വൈദ്യുതി നിരക്ക് ഇനിയും കൂടും, വർധന ഈ മാസം തന്നെ

0

കേരളത്തിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് ശരാശരി 41 പൈസ വീതം വർധിക്കും. നിരക്ക് നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ തയ്യാറാക്കും. നിരക്ക് വര്‍ധന നിര്‍ദ്ദേശം പരിഗണിക്കാമെന്ന് ഹൈക്കോടതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ അടുത്ത നാല് വര്‍ഷത്തെ താരിഫ് നിര്‍ണയിക്കും.സെപ്റ്റംബര്‍ 30-നകം പുതിയ താരിഫ് നിലവില്‍ വരും.

നിരക്ക് വര്‍ധന നിര്‍ണയിക്കുന്നതില്‍ നിന്ന് റെഗുലേറ്ററി കമ്മീഷനെ തടയണമെന്ന ആവശ്യവുമായി ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയെ സമീപച്ചതോടെയാണ് വർധനവിന് താത്കാലിക കാലതാമസം ഉണ്ടായത്.

തൃശ്ശൂരിൽ വൻ സ്വണ്ണ കവർച്ച, കാറിൽ എത്തിയ സംഘം മൂന്നു കിലോ ആഭരണങ്ങൾ കവർന്നു

0

തൃശ്ശൂരിൽ കാറിൽ എത്തിയ സംഘം ആഭരണനിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ച് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാത്രി സ്ഥാപനത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം ആക്രമിച്ചു. ഇതിനിടെ ആഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് മോഷ്ടിച്ചെന്നാണ് പരാതി.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി. ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സ്ഥാപനമാണ് ഡി.പി. ചെയിന്‍സ്. കന്യാകുമാരി ഭാഗത്തെ ജൂവലറികളില്‍ നല്‍കാനുള്ള മൂന്നുകിലോയോളം തൂക്കംവരുന്ന ആഭരണങ്ങളുമായി പോകുന്നതിനിടെയാണ് കവർച്ചാ സംഘം എത്തിയത്. പിന്നാലെ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കവര്‍ച്ചാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.  വെള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് ഇരുവരും നൽകിയ മൊഴി.

പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം കൊണ്ടു പോകുന്നത് മനസ്സിലാക്കി എത്തിയ സംഘമാണ്. ആസൂത്രിതമായ കവര്‍ച്ചയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ഥാപനവും റെയില്‍വേസ്‌റ്റേഷനും തമ്മില്‍ ഏകദേശം അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ.

ത്രിപുരയിൽ മുസ്ലീം ഭൂരിപക്ഷമായ സി പി എം സിറ്റിങ് സീറ്റിൽ 88 ശതമാനം വോട്ട് നേടി ബി ജെ പി

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ബിജെപിക്കു ജയം. ധന്‍പുര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. 

ബോക്‌സാനഗറില്‍ ബിജെപിയുടെ തഫാജല്‍ ഹുസൈന്‍ 30,237 വോട്ടിനു ജയിച്ചു. സിപിഎമ്മിന്റെ മിസാന്‍ ഹുസൈനെയാണ് ബിജെപി സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്. തഫാജല്‍ ഹുസൈന് 34,146 വോട്ടു കിട്ടിയപ്പോള്‍ സിപിഎമ്മിന് 3909 വോട്ടു മാത്രമേ നേടാനായുള്ളൂ.

ബി ജെ പി തരം​ഗം ഉണ്ടായിരുന്നപ്പോൾ പോലും അനങ്ങാത്ത കോട്ടയായ ബോക്സാന​ഗറിലാണ് സി പി എമ്മിന് തോൽവി സംഭവിച്ചത്.

ബോക്സന​ഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികൾക്ക് കോൺ​ഗ്രസ് പിന്തുണ ഉണ്ടായിരുന്നു, നിലവിൽ കേവല ഭൂരിപക്ഷത്തെക്കാൽ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിക്ക് ഈ വിജയങ്ങൾ നിർണായകമായിരുന്നു. പൌരത്വ പ്രശ്നങ്ങൾ ഏറ്റവും അധികം ബാധിക്കുന്ന മണ്ഡലമാണ് ബോക്സ നഗർ.

സിറ്റിംഗ് സി പി എം എം എൽ എ ഷംസുൽ ഹഖ് മരണപ്പെട്ടതിന് തൊട്ടുപിന്നാലൊയണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നിയമസഭ അം​ഗത്വം രാജി വെച്ചതിനെ തുടർന്നാണ് ത്രിപുരയിലെ ധന്ഡപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. മരിച്ച സ്ഥാനാർത്ഥിയുടെ മകനെ നിർത്തിയാണ് ഇവിടെ സി പി എം മത്സരത്തിന് ഇറങ്ങിയത്.  

ധന്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി ബിന്ദു ദേബാനാഥ് 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. ദേബാനാഥിന് 30,017 വോട്ടും സിപിഎമ്മിലെ കൗശിക് ചന്ദയ്ക്ക് 11,146 വോട്ടും കിട്ടി.

ബോക്‌സാനഗറിൽ ബിജെപി 88 ശതമാനവും ധാൻപ്പുരിൽ 71 ശതമാനവും വോട്ടുനേടി. ത്രിപുരയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ഇത്ര ഏകപക്ഷീയമായ ഒരു ഫലം ഇതാദ്യമായാണ്‌.

പ്രതിമയ്ക്കെതിരെ മത്സരിച്ച കൗശിക് ചന്ദ തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചത്. ത്രിപുരയിലെ ബോക്സാന​ഗറിൽ സി പി എമ്മിന്റെ എം എൽ എ ആയിരുന്ന ഷംസുൽ ഹഖ് മരണപ്പെട്ടതിന് തുടർന്നാണ് ഉപതതിരഞ്ഞെടുപ്പ് നടന്നത്. ഷംസുൽ ഹഖിന്റെ മകൻ മിയാൻ ഹുസൈനാണ് സി പി എമ്മിന് വേണ്ടി മത്സരിച്ചത്.

സർവ്വത്ര ക്രിത്രിമം ആരോപിച്ച് സി പി എം

തെരഞ്ഞെടുപ്പ്‌ പൂർണമായും അട്ടിമറിക്കപ്പെട്ടതായി സിപിഎം ആരോപിച്ചു. ത്രിപുരയിലെ ബോക്‌സാനഗർ, ധാൻപ്പുർ മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനം അസാധുവാക്കി കർക്കശമായ നിരീക്ഷണത്തിൽ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. വോട്ട് എണ്ണൽ ബഹിഷ്കരിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു.

പറഞ്ഞത് വികസനം, പുതുപ്പള്ളിയിൽ ബി ജെ പിക്ക് കെട്ടിവെച്ച പണം കിട്ടില്ല

0

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ മാത്രം. 2021-ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവ്. വോട്ട് ശതമാനം 8.87ല്‍ നിന്ന് 5.02ലേക്ക് താഴ്ന്നു. കെട്ടിവെച്ച പണം തിരികെ കിട്ടില്ല. പോള്‍ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകള്‍ വേണം ഇതിന്

ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍കൂടിയായ ലിജിന്‍ ലാല്‍ ആയിരുന്നു പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി. ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിന്‍ ലാല്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അവകാശപ്പെട്ടിരുന്നു.

മാത്രമല്ല വലിയ മാധ്യമ ശ്രദ്ധയും ബി ജെ പിക്ക് ഇവിടെ ലഭിച്ചിരുന്നു. കേന്ദ്ര ഭരണത്തിൽ ഇരിക്കുന്ന സംഘനട എന്ന നിലയ്ക്ക് മാധ്യമങ്ങൾ നിലവിൽ ശക്തിയുള്ള മുന്നണികളെക്കാൾ പ്രാധാന്യം നൽകി. കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പ്രചാരണത്തിന് എത്തിയതും ശ്രദ്ധേയമായി.

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിൻ്റെ പന്തൽ പൊളിക്കുന്നതിനിടെ മുന്നു പേർ ഷോക്കേറ്റ് മരിച്ചു

ചേർത്തല കണിച്ചുകുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് തൊഴിലാളികൾ മരിച്ചു. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ട പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. ഞായറാഴ്ച നടന്ന ചടങ്ങിന് വേണ്ടി കെട്ടിയ പന്തൽ അഴിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. സമീപത്ത് കൂടെ ഹൈ ടെൻഷൻ ലെെൻ പോകുന്നുണ്ട്. ഇതിൽ തട്ടിയതാണ് അപകടകാരണം.

ബിഹാർ സ്വദേശികളായ ആദിത്യ കുമാർ(20), കാശിറാം(48), ബംഗാൾ സ്വദേശി ധനഞ്ജയ് ശുഭ(42) എന്നിവരാണ് മരിച്ചത്. ഹൈടെൻഷൻ ലൈനിൽ തട്ടിയത് എങ്ങനെ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സാധാരണ നിലയിൽ ഹൈ ടെൻഷൻ ലൈനിന് അടുത്ത് ഇത്തരം നിർമ്മിതകൾ അനുവദിക്കാൻ വകുപ്പില്ല.

കഴിഞ്ഞ 28 ന് കൊച്ചി ഹയാത്ത് ഹോട്ടലിൽ വിവാഹവും കഴിഞ്ഞ ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടിൽ റിസെപ്ഷനുമായിരുന്നു. കല്യാണപ്പന്തൽ ഇന്നലെയാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തിൽ മൂന്നുപേരും തൽക്ഷണം മരിച്ചു. മരിച്ചവരുടെ വിശദ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിഹാർ സ്വദേശികളായ ജതുലാൽ (28), അനൂപ് കുമാർ (31) അജയ് 20 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർത്തല കെ.വി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരക്കയാണ്.

യു എസ് ഓപ്പണിൽ ചരിത്രം രചിക്കാൻ പത്തൊമ്പതുകാരി കൊക്കോ ഗാഫ്

0

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്ന് അമേരിക്കന്‍ താരം കൊക്കോ ഗാഫ്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കോവയെ 6-4, 7-5 എന്ന സ്‌കോറിന് കീഴടക്കിയാണ് ഫൈനല്‍ പ്രവേശനം.

ഫൈനലിൽ ബെലേറസിൻ്റെ അരൈന സെബലെങ്കയെയാണ് ഇവർ നേരിടേണ്ടി വരിക. സെബലങ്കയുടെയും യു എസ് ഓപ്പണിലെ കന്നി പോരാട്ടമാണ് എന്ന പ്രത്യേകതയുണ്ട്.

സെറീന വില്യംസിന് ശേഷം യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ അമേരിക്കന്‍ കൗമാരതാരമെന്ന റെക്കോഡും കൊക്കോ ഗാഫിനാണ്. ഈ 19-കാരി അമേരിക്കയിലെ സൌത്ത് ഫ്ലോറിഡ സ്വദേശിയാണ്.