മകൾക്ക് എതിരെ അഴിമതി ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രിയോട് പറയാൻ പാർട്ടിക്ക് പേടി; മാത്യു കുഴൽ നാടൻ നിയമസഭയിൽ

0

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണം നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണ്.  ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയ്യാറാകുന്നില്ലെന്ന് കുൽനാടൻ ചോദിച്ചു.

മറുപടിയുമായി വന്നത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ്. കുടുംബം ചെയ്യുന്ന കൊള്ളക്ക് കാവൽ നിൽക്കുന്ന അവസ്ഥയിലേക്ക് സിപിഎം അധഃപതിച്ചു. അഴിമതി ആരോപണമുയർന്നിട്ടും മുഖ്യമന്ത്രിയോട് പറയാൻ പാർട്ടിക്ക് ഭയമാണ്. മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ ഒരു വാചകം പറയാൻ പോലും നേതാവില്ലെന്നും കുഴൽനാടൻ പരിഹസിച്ചു. 

വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എക്‌സാ ലോജിക്ക് കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പററിയത് സേവനങ്ങള്‍ നല്‍കിയത് കൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍ തനിക്ക് യാതൊരു സേവനവും ആ കമ്പനി നല്‍കിയിട്ടില്ലന്ന് ആ കര്‍ത്തായുടെ കമ്പനിയായ സി എം ആര്‍ എല്‍ പറയുന്നു കാര്യവും വീണയുടെ പിതാവ് വലിയൊരു രാഷ്ട്രീയ നേതാവായത് കൊണ്ടാണ് അവര്‍ക്ക് ഈ പണം ലഭിച്ചതെന്ന് ഇന്‍കം ടാക്‌സ് അധികൃതരും പറയുന്നു.

ഈ പണം തികഞ്ഞ കൈക്കൂലി തന്നെയാണ്. ആ പണം ഇരിക്കുന്നത് പിണറായിയുടെ മടിയിലോ അല്ലങ്കില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലോ ആണ്. താന്‍ ഈ വിഷയം ഉന്നയിക്കുന്ന യഥാര്‍ത്ഥ കമ്യുണിസ്റ്റുകാരന്റെ മനസറിഞ്ഞിട്ടാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

മാസപ്പടി സഭയിൽ ഉയർന്നതോടെ എതിർപ്പുയർത്തി ഭരണപക്ഷവുമെത്തി. നിയമസഭയിൽ അംഗമല്ലാത്ത ആൾക്കെതിരെയാണ് ആരോപണമെന്ന് എം. ബി രാജേഷ് തിരിച്ചടിച്ചു. കോടതി വലിച്ച് കീറി കൊട്ടയിലിട്ട ആരോപണമാണ് വീണ്ടും ഉയർത്തുന്നത്. യുഡിഎഫിന് പുതുപ്പള്ളി ജയത്തിന്റെ ധാർഷ്ട്യമാണ്. മാധ്യമ തലക്കെട്ടിന് വേണ്ടി സഭയെ ദുരുപയോഗിക്കാൻ അനുവദിക്കരുത്.  രേഖയിൽ നിന്നും വീണാ വിജയനെതിരായ  പരാമർശം നീക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

എന്നാൽ  മാത്യു കുഴൽനാടൻ ഉന്നയിച്ചത് ചട്ടപ്രകാരമുള്ള അഴിമതി ആരോപണമാണെന്ന വാക്കിൽ മാത്രം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശനം ഒതുക്കി. 

നിങ്ങളുടെ രാഷ്ട്രീയശത്രുക്കള്‍ ഇരിക്കുന്നത് നിങ്ങളുടെ കൂടെയാണ് – സോളാർ കേസിൽ ചാണ്ടി ഉമ്മന് മറുപടിയുമായി കെ ടി ജലീൽ

0

”മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, ഞങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. പക്ഷേ, രാഷ്ട്രീയ ശത്രുക്കളല്ല. നിങ്ങളുടെ രാഷ്ട്രീയശത്രുക്കള്‍ ഇരിക്കുന്നത് നിങ്ങളുടെ കൂടെയാണ്”

സോളാര്‍ കേസിന്റെ ശില്‍പ്പിയും പിതാക്കന്മാരും കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ.

ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ല. രക്തപങ്കിലമായ കൈകള്‍ മുഴുവന്‍ മറുപക്ഷത്താണ്. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ജലിൻ്റെ മറുപടി. പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് എന്നും കെ ടി ജലീൽ പറഞ്ഞു. 

”കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങളുടെ അടിവേരുകള്‍ ചികഞ്ഞാല്‍ നാം എത്തുക കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലാണ്. കരുണാകരനെ മുഖ്യമന്ത്രി പദത്തില്‍നിന്ന് തെറിപ്പിക്കാനാണ് ചാരക്കേസ് ഉണ്ടാക്കിയെടുത്തത്. കെ.മുരളീധരനാണ് ഇങ്ങനെ പറഞ്ഞതെന്നും ഓര്‍മിപ്പിക്കുന്നു. അതിനുശേഷമാണ് സോളാര്‍. സോളാറിന്റെ ശില്‍പ്പിയും പിതാക്കന്മാരും കോണ്‍ഗ്രസുകാരല്ലേ? സോളാര്‍ രക്തത്തില്‍ ഇടതുപക്ഷത്തിന് എന്ത് പങ്കാണുള്ളത്. രക്തപങ്കിലമായ കൈകള്‍ മുഴുവന്‍ അപ്പുറത്തല്ലേ. ഒരാളെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയത്തില്‍നിന്ന് നിഷ്‌കാസിതരാക്കുന്നരീതിയോട് ഒരിക്കലും യോജിക്കാത്തവരാണ് ഇടതുപക്ഷം. അത്തരം സമീപനങ്ങളെ നിശിതമായി എതിര്‍ക്കുന്നയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീൽ പറഞ്ഞു.

”ജയിലില്‍നിന്ന് സരിത എഴുതിയെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നല്ലോ, ആരാണ് ആ കത്ത് പ്രസിദ്ധീകരിച്ചത്. ഏഷ്യാനെറ്റ് അല്ലേ അത് പുറത്തുവിട്ടത്. പണംകൊടുത്താണ് ആ കത്ത് വാങ്ങിയതെന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മറ്റൊരു മാധ്യമം തന്നെയല്ലേ. എവിടെയെങ്കിലും ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഇടതുപക്ഷ മാധ്യമങ്ങളോ നേതാക്കളോ സോളാര്‍കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ വ്യക്തിഹത്യ നടത്താന്‍ നീക്കം നടത്തിയിട്ടുണ്ടോ. തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടിയും കുടുംബവും കേസ് കൊടുത്തത് ഇടതുനേതാക്കള്‍ക്കെതിരേയാണോ”- അദ്ദേഹം ചോദിച്ചു.

സി.ബി.ഐ. റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുസര്‍ക്കാരിന്റെ ഗൂഢാലോചനയെക്കുറിച്ച് പറയുന്നുണ്ടോ എന്നും കെ.ടി. ജലീൽ ചോദിച്ചു. ഉണ്ടെങ്കില്‍ ആ വാചകം ഉദ്ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ”സോളാര്‍ കേസില്‍ പരാതി കൊടുത്ത ശ്രീധരന്‍ നായര്‍ സിപിഎം മെമ്പറാണോ, ശ്രീധരന്‍ നായര്‍ കേസുകൊടുക്കുന്ന സമയത്ത് കെപിസിസി മെമ്പറായിരുന്നു. യുഡിഎഫ് സര്‍ക്കാരാണ് സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ശിവരാജന്‍ കമ്മീഷനെ ആരാ നിയോഗിച്ചത്. ആ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞകാര്യങ്ങളല്ലേ നാട്ടില്‍ പാട്ടാക്കിയത്. ആകമ്മീഷന്‍ പറഞ്ഞകാര്യങ്ങളാണ് നാട്ടില്‍ പാട്ടാക്കിയത്. ആറുമാസത്തേക്ക് കമ്മീഷന് കാലവധി നീട്ടിനല്‍കിയതും യുഡിഎഫാണ്”, കെ.ടി.ജലീല്‍ പറഞ്ഞു.

ഓർമ്മത്തുമ്പി

ഒരു പുലര്‍കാല സ്വപ്‌നത്തിന്റെ
സ്വര്‍ണ്ണ രഥത്തിലേറി നീ
വീണ്ടുമെന്‍ മനസ്സിന്റെ
മണി വാതില്‍ മറനീക്കി.
ആ രണ്ടു പൂത്തുമ്പികള്‍
തേന്‍ നുകര്‍ന്നുല്ലസിക്കുന്ന
ചിത്രമെന്നുള്ളിലുണരുമ്പോൾ
കുറ്റ ബോധത്താല്‍ കുനിയുന്നു
നിന്നെ ഞാനോര്‍ത്തില്ലല്ലൊ..

ചാക്കു നൂല്‍ കെട്ടിയ
കടലാസു സഞ്ചിയില്‍
ഇലത്താളുകളും
ഈര്‍ക്കിലി പേനയും
എന്റെ തോളിലിട്ടൊരു
കുഞ്ഞു പാത്രത്തില്‍
മണ്ണരിച്ചോറും തളി-
രിലക്കറിയുമായ്
നീ ഒരക്ഷയ പാത്രമായ്
അമ്മയായ് ത്യാഗ-
മായെന്നെ കാത്തിരിയ്ക്കും.

പിന്‍തിരിഞ്ഞെറിയുന്ന
വളപ്പൊട്ടു തേടവേ
കണ്ടാലുമെടുക്കാതെ
എനിക്ക് ചൂണ്ടിക്കാട്ടി
തോല്‍വിയുടെ സോമരസം
പകര്‍ന്നു നീ യാനന്ദിക്കും.

ഒരു നല്ല ബാല്യത്തിന്റെ
വര്‍ണ്ണ വളച്ചിന്തുകള്‍
നീയെനിക്കു തന്നു
തളിരിട്ട കൗമാരത്തിന്റെ
നിറമുള്ള മോഹങ്ങള്‍
ആരാനും വേണ്ടി നീ
വിവര്‍ണ്ണമാക്കി.

എവിടെയാണിന്ന് നീ
ആരാണു നീയിന്ന്
അറിയില്ല,തിരക്കിയില്ല
അറിയുന്നതൊന്നു മാത്രം
നിന്‍ മുഗ്ദ്ധ സ്‌നേഹവും
നറുനിലാവോലും  പുഞ്ചിരിയും…

ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചു, ജയിലിലേക്ക്

0

അഴിമതിക്കേസിൽ ആന്ധ്രപ്രദേശ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. വിജയവാഡ എസിബി പ്രത്യേക കോടതി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചു. സെപ്റ്റംബർ 23 വരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട കോടതി നായിഡുവിനെ രജമുണ്ട്രി സെൻട്രൽ ജയിലേയ്ക്ക് മാറ്റാനും ഉത്തരവിട്ടു. എപി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട 371 കോടിയുടെ അഴിമതിക്കേസിലാണ് നടപടി.

 നായിഡുവിനൊപ്പം മകൻ മകൻ നാരാ ലോകേഷിനെയും ആന്ധ്രാപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ ഒന്നാംപ്രതിയാണ് ചന്ദ്രബാബു നായിഡു. ജാമ്യമില്ലാ വകുപ്പുകളാണ് നായിഡുവിനെതിരെ ചുമത്തിയിരിക്കുന്നത്.

നായിഡുവിന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ടിഡിപി ഹൈക്കോടതിയെ സമീപിക്കും.

തൊഴിൽ രഹിതരായ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിഡിപി സർക്കാർ 2016-ൽ എ പി സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എപിഎസ്എസ്‌ഡിസി) എന്ന പദ്ധതി ആരംഭിച്ചിരുന്നു. 3,300 കോടി രൂപയുടെ ഈ പദ്ധതിയിൽ അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനെത്തുടർന്ന് ആന്ധ്രാപ്രദേശ് പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മാർച്ചിൽ അന്വേഷണം ആരംഭിക്കുകയും അറസ്റ്റിൽ എത്തുകയുമായിരുന്നു.

ഭാരതം എന്ന പേരുമാറ്റത്തിൽ താൽപര്യമില്ലാത്തവർക്ക് രാജ്യം വിടാമെന്ന് ബി ജെ പി നേതാവ്

0

രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റുന്നതിൽ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ബിജെപിയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് ഘോഷ്.

. പശ്ചിമബംഗാളിൽ അധികാരത്തിൽ വന്നാൽ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകള്‍ നീക്കംചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഖരഗ്പുരില്‍ ഞായറാഴ്ച നടന്ന ‘ചായ് പെ ചര്‍ച്ച’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പ്രസ്താവന. “പശ്ചിമബംഗാളില്‍ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കംചെയ്യും. ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റും. അക്കാര്യത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്”, ഘോഷ് പറഞ്ഞു.

G20: മോഡിയുടെ സ്കോർ കൂട്ടാൻ നിർദ്ദേശം, അവകാശങ്ങൾ നടന്നില്ല, വിമർശനവുമായി ലോക രാജ്യങ്ങൾ

0

ജി 20 സമ്മേളനം റഷ്യയോട് മൃദുസമീപനം സ്വീകരിച്ചതിനെ അമേരിക്കയിലെയും യൂറോപ്പിലെയും മാധ്യമങ്ങൾ ശക്തമായി വിമർശിക്കുകയാണ്. യുക്രെയിനും ഇന്നലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദുർബല പ്രഖ്യാപനം എന്ന് ജി20 റിസർച്ച് ഗ്രൂപ്പ് ഡെപ്യൂട്ടി ഡയറക്ടറും കേംബ്രിഡ്ജ് സർവ്വകലാശാല പ്രൊഫസറുമായ ട്രിസ്റ്റൺ നെയിലർ പ്രതികരിച്ചിരുന്നു.

എന്നാൽ ജി20 സമ്മേളനം നരേന്ദ്രമോഡിയുടെ വിജയാമായി പ്രചരിപ്പിക്കാൻ പാർട്ടി അണികൾക്ക് നിർദ്ദേശം നൽകി. ഇന്ത്യ സഖ്യത്തെ നേരിടാനും മണിപ്പൂർ ഉൾപ്പടെയുള്ള തിരിച്ചടികൾ മറികടക്കാനും ജി20ക്കും ശേഷമുള്ള അന്തരീക്ഷം പ്രയോജനപ്പെടുത്താനുമാണ് ബി ജെ പി ഇതുവഴി ലക്ഷ്യമാക്കിയത്.

 ജി20 യിൽ സംയുക്തപ്രഖ്യാപനം അംഗീകരിച്ചത് നരേന്ദ്രമോദിയുടെ ഇടപെടൽ കൊണ്ടെന്ന പ്രചാരണം ഇതിനകം ബിജെപി തുടങ്ങി കഴിഞ്ഞു. മോദിക്ക് ലോക നേതാക്കൾക്കിടയിലെ സ്വീകാര്യതയ്ക്ക് ഉദാഹരണമായി ഇത് അവതരിപ്പിക്കാനുള്ള നിർദ്ദേശമാണ് നേതാക്കൾക്ക് പാർട്ടി നൽകുന്നത്.

റഷ്യ-യുക്രെയിൻ സംഘർഷം അവസാനിക്കാൻ നിർണ്ണായക നീക്കം നടത്താൻ നരേന്ദ്ര മോദിക്ക് കഴിയുമെന്നായിരുന്നു ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ ഭരണപക്ഷം അവകാശപ്പെട്ടിരുന്നത്. ലോകത്തെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ കാര്യമായ മാറ്റം ഒന്നും വരുത്താതെ ഉച്ചകോടി അവസാനിക്കുമ്പോൾ സംയുക്ത പ്രഖ്യാപനം പിടിവള്ളിയാക്കാനാണ് ബിജെപി ശ്രമം. 

ഉക്രയ്‌ന്‍ യുദ്ധത്തില്‍ ജി–-20 ഇറക്കിയ പ്രസ്താവനയില്‍ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് ഉക്രയ്‌ൻ വിദേശമന്ത്രാലയ വക്താവ് ഒലെഗ് നിക്കോലെങ്കോ പ്രതികരിച്ചു. വിഷയത്തില്‍ റഷ്യയെ ശക്തമായ ഭാഷയിൽ അപലപിക്കണമെന്ന്‌ ആവശ്യപ്പെട്ട അംഗരാജ്യങ്ങളുടെ നിലപാട്‌ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ആരോപണത്തിലെ രേഖകൾ പുറത്തു വിട്ട് അനിൽ അക്കരെ; പി കെ ബിജുവുമായി നേർക്കു നേർ

0

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന ബിജുവിൻ്റെ മാധ്യമങ്ങൾക്ക് മുൻപാകെയുള്ള പ്രസ്താവനയ്‌ക്കെതിരേ രേഖകൾ പുറത്ത് വിട്ടു.

പി കെ ബിജു പറഞ്ഞത്

എന്നാൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. നേതാവും മുന്‍ എം.പി.യുമായ പി.കെ.ബിജു പറഞ്ഞു. അനില്‍ അക്കരയുടെ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണ്. കരുവന്നൂര്‍ കേസിലെ പ്രതിയുമായി ഒരു ബന്ധവുമില്ല. അനില്‍ അക്കരയുടെ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പി.കെ. ബിജു മാധ്യമങ്ങളോട് പറഞ്ഞു.

അനില്‍ അക്കരയുടെ ആരോപണം കേട്ടപ്പോള്‍ അദ്ഭുതം തോന്നി. നാളിതുവരെ പറയാത്ത, നട്ടാല്‍ കുരുക്കാത്ത നുണപ്രചാരണമാണ് അദ്ദേഹം അഴിച്ചുവിടുന്നത്. വടക്കാഞ്ചേരിയിലും മുളങ്കുന്നത്തുകാവിലും താന്‍ വാടകയ്ക്കാണ് താമസിച്ചത്. തന്റെ അക്കൗണ്ടില്‍നിന്നാണ് മാസംതോറും അതിന്റെ വാടക കൊടുത്തതെന്നും പി.കെ.ബിജു പറഞ്ഞു.

”പി.കെ.ബിജു ഇതുവരെ പ്രവര്‍ത്തിച്ചത് കള്ളപ്പണക്കാരുടെ മെന്റര്‍ഷിപ്പിലാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം. അധിക്ഷേപകരമായ പരാമര്‍ശമാണിത്. പാര്‍ട്ടിയും ജനങ്ങളുമാണ് ഞങ്ങളുടെ മെന്റര്‍മാര്‍. ഒരു കള്ളപ്പണക്കാരന്റെയും മെന്റര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കേണ്ടകാര്യം ഞങ്ങള്‍ക്കില്ല. 2009-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മുതല്‍ അനില്‍ അക്കര വ്യക്തിഹത്യ നടത്തുന്നുണ്ട്. എനിക്കെതിരേ ഹൈക്കോടതിയില്‍ കേസ് കൊടുത്തു, തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. ഇതിനെല്ലാം പിന്നില്‍ അക്കരയാണ്. പൊതുപ്രവര്‍ത്തകരെ വ്യക്തിഹത്യ ചെയ്യുകയെന്നതാണ് അനില്‍ അക്കരയുടെ സമീപനം. സുതാര്യമല്ലാത്ത എന്തെങ്കിലും ഇടപാടുണ്ടെങ്കില്‍ അക്കാര്യംകൂടെ വെളിച്ചത്തുകൊണ്ടുവരണം”, അദ്ദേഹം പറഞ്ഞു.

അനിൽ പറഞ്ഞത്

കല്ലുവെച്ച നുണ പറയുന്നതാരാണ്? കരുവന്നൂര്‍ ബാങ്കിലെ സിപിഎം കമ്മീഷന്‍ അംഗമായ പി.കെ. ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷന്‍ ഇല്ലന്ന്. പാര്‍ട്ടിയാപ്പീസില്‍ ഇരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് അരിയങ്ങാടിയില്‍പ്പോലും കിട്ടും. കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു?? താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ ചോദിക്ക് താനാരാണെന്ന് അതാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്- അനില്‍ അക്കരെയുടെ കുറിപ്പില്‍ പറയുന്നു.

സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അടങ്ങുന്ന രേഖയാണ് അനില്‍ അക്കര പുറത്തുവിട്ടത്. കരുവന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷിക്കാന്‍ പി.കെ. ബിജുവിനെ ചുമതലപ്പെടുത്തി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതായി രേഖ പറയുന്നു. തന്റെ ആരോപണങ്ങള്‍ നിഷേധിച്ച് പി.കെ. ബിജു പത്രസമ്മേളനം നടത്തിയതിനു പിന്നാലെയായിരുന്നു അനിലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

പാർട്ടി രേഖ

സെപ്തംബർ 10: ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗി ഓർമ്മദിനം

0
  • ലിബി സി.എസ്. എഴുതുന്നു.

കേരള നവോത്ഥാന നായകരിൽ യുക്തിസഹമായി ചിന്തിച്ച കര്‍മ്മയോഗിയാണ് ബ്രഹ്മാനന്ദ ശിവയോഗി. ഈശ്വരന്‍ തന്റെ സൃഷ്ടി സന്താനങ്ങളെ സംഹരിക്കുന്നവനാണെന്ന് പ്രമാണങ്ങള്‍ പറയുന്നു. അതുകൊണ്ട് ഈശ്വരനെ പൂജിക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. ”സിംഹവ്യാഘ്രാദികള്‍കൂടി അതിന്റെ കുട്ടികളെ സ്‌നേഹിക്കുന്നു. ഈശ്വരന്‍ കൊല്ലുന്നു. മക്കളെ കൊല്ലുന്ന പിതാവിനെ സര്‍ക്കാര്‍ തൂക്കിക്കൊല്ലുന്നു. ഈ നിയമപ്രകാരം ഈശ്വരനെയും തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നാണ്” അദ്ദേഹം പറഞ്ഞത്.

ബ്രഹ്മാനന്ദസ്വാമി ശിവയോഗി (1852-1929) അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ധീരതയോടെ രംഗത്തിറങ്ങിയ ഒരു മഹാനായിരുന്നു അദ്ദേഹം. പാലക്കാടിനടുത്തുള്ള കൊല്ലങ്കോട് എന്ന സ്ഥത്തെ കാരാട്ട് എന്ന നായര്‍ തറവാട്ടില്‍ ജനിച്ച ഗോവിന്ദന്‍ കുട്ടിയാണ് പില്‍ക്കാലത്ത് ബ്രഹ്മാനന്ദ ശിവയോഗിയായി തീര്‍ന്നത്. ജാതി മതഭേദങ്ങളെ ഇത്രമാത്രം കടന്നാക്രമിച്ച മറ്റൊരു ജ്ഞാനയോഗിയില്ല. ശിവയോഗിക്ക്‌ ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്‌ അദ്ദേഹം ജനിച്ച സമുദായത്തില്‍ നിന്നുതന്നെയായിരുന്നു.

കേരളം ജാതിഭ്രാന്തിന്റെയും അസമത്വത്തിന്റെയും മൂര്‍ധന്യത്തിലായിരുന്ന കാലത്ത് 1852-ല്‍ ജനിച്ച ബ്രഹ്മാനന്ദ സ്വാമി ശിവയോഗി അക്ഷോഭ്യനും അചഞ്ചലനുമായി, സമൂഹത്തില്‍ കാലങ്ങളായി വേരുറച്ച അന്ധവിശ്വാസങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പോരാടി. ജ്ഞാനത്തെ വരേണ്യവര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയാക്കിയ സംബ്രദായത്തെ ശിവയോഗി ചോദ്യം ചെയ്തു. ജാതി വര്‍ഗ്ഗരഹിതമായ ഒരു സമൂഹത്തെ സംഘടിപ്പിക്കുന്നതിനുതകുന്ന ആദര്‍ശ ശുദ്ധിയും ആത്മാര്‍ത്ഥതയും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആനന്ദാദര്‍ശത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. വാഗ്ഭടാനന്ദൻ, നിർമലാനന്ദ ശിവയോഗി തുടങ്ങിയവർ അദ്ദേഹത്തിൻറെ ശിഷ്യന്മാരാണ്.

അദ്ദേഹം പറയുന്നു ‘മലയാളത്തില്‍ ഇക്കാലത്ത് ശൂദ്രാദികള്‍ ക്ഷേത്രം കെട്ടി പ്രതിഷ്ഠിപ്പാനും ബ്രാഹ്മണരെപോലെ പൂണൂല്‍ ധരിപ്പാനും വിഗ്രഹാരാധനാദി കര്‍മ്മങ്ങള്‍ ചെയ്യുവാനും തുടങ്ങിയിരിക്കുന്നു. ഒന്നാലോചിച്ചാല്‍ ബ്രാഹ്മണാചാരത്തെ പിന്തുടരുവാന്‍ അവകാശമുണ്ടോ? …………ബ്രാഹ്മണരാല്‍ അധഃകൃതന്മാരായ നായന്മാര്‍, ഈഴവര്‍, തട്ടാന്‍, ആശാരി മുതലായ വര്‍ഗക്കാര്‍ ബ്രാഹ്മണരെപോലെ കാട്ടിക്കൂട്ടുന്നതാണ് ഊര്‍ധ്വ ഗതിക്കുള്ള ഉപായമെന്നു കരുതി പുതിയപുതിയ ക്ഷേത്രങ്ങള്‍ കെട്ടി പൂണൂലിട്ടു ബിംബാരാധനാദി കര്‍മ്മങ്ങളെ ചെയ്യുന്നു’

‘ഹേ ശൂദ്രാദികളേ, ഇക്കാലത്ത് ബ്രാഹ്മണരെ ദുഷിക്കുന്ന നിങ്ങള്‍ ബ്രാഹ്മണരുടെ വേഷം കെട്ടി ഞെളിയുന്നത് ശരിയോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം, എന്ന് നിങ്ങള്‍ ഘോഷിക്കുന്നതിന് അര്‍ത്ഥം ബ്രാഹ്മണ ജാതി, ബ്രാഹ്മണ മതം, ബ്രാഹ്മണ ദൈവം എന്നാണോ? ബ്രാഹ്മണ വേഷം കെട്ടി പ്രതിഷ്ഠിച്ച് മന്ത്രതന്ത്രാദികള്‍ കൊണ്ട് പല ദേവന്മാരെ പൂജിക്കുന്ന നിങ്ങളുടെ പ്രവൃത്തി കൊണ്ട് അങ്ങനെയാണെന്നു തെളിയുന്നുണ്ടല്ലോ?’

പ്രാര്‍ത്ഥനകളിലൂടെയും വഴിപാടുകളിലൂടെയും പ്രീതിപ്പെടുത്താവുന്ന “വികാരിയായ” ഒരു ദൈവമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്ന ശിവയോഗി വിഗ്രഹാരാധകാരെ പരിഹസിക്കുന്നത് നോക്കൂ-

“ദൈവം വിഗ്രഹാരാധനാദികള്‍കൊണ്ട് അനുഗ്രഹിക്കുന്ന വികാരിയാണെന്ന്‌ വിചാരിക്കുന്ന വിദ്വാന്മാര്‍ക്ക്‌ ദൈവത്തെ എളുപ്പത്തില്‍ കണ്ടുപിടിച്ച് ആനന്ദിപ്പാനുള്ള ഉപായം ഉണ്ട്. അത് എന്താകുന്നു എങ്കില്‍ ദൈവത്തെ അസഹ്യമാം വണ്ണം അസഭ്യം പറയുക തന്നെ. അപ്പോള്‍ ദൈവം കോപിച്ച്‌ കൊല്ലുവാനായി ചാടിവരും. അപ്പോള്‍ ദൈവത്തൊടു മാപ്പുപറഞ്ഞ് നിന്നെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ട് ചെയ്തുപോയതാണെന്നു പറയുകയും ചെയ്യാം”

മനസ്സിന്റെ സുസ്ഥിതിതന്നെ സ്വര്‍ഗ്ഗം, മനസ്സിന്റെ ദുസ്ഥിതിതന്നെ നരകം എന്നു പറയുന്ന ശിവയോഗി ചാതുര്‍വര്‍ണ്യ സനാതന ധർമ്മത്തിനെതിരെയും ആഞ്ഞടിക്കുന്നു.

“നായിനെപ്പോലെ നായന്മാര്‍ ബ്രഹ്മണര്‍ക്ക്‌ അടിമകളായി കിടക്കണെമെന്നല്ലോ മനു മുതൽ , ശ്രീരാമകൃഷ്ണപരമഹംസര്‍ വരെയുള്ളവരുടെ നിയമം? ഇങ്ങനെ ഒരു നിയമം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ ശൂദ്രരെ ഇരുട്ടറയിലിട്ട് കൊല്ലുവാന്‍ ഒരു നിയമം ഉണ്ടാക്കി വെക്കുന്നതായിരുന്നു ഉത്തമമായിരുന്നത്.”

ഈശ്വരന്‍ പൂജ്യനല്ല ദുഷ്ടന്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്.

“പ്രബല പ്രമാണികള്‍ ദുര്‍ബല പ്രമാണികളെ രാവും പകലും ഹിംസിക്കുന്നു. ഭക്ഷിക്കുന്നു (പാമ്പ് തവളയേയും പൂച്ച എലി അണ്ണാന്‍ ഓന്ത് മുതലായവയേയും, മുഷ്യന്‍ ആട് കോഴി പശു പന്നി മുതലായവയേയും ഹിംസിക്കുന്നു. തിന്നുന്നു. ഇങ്ങനെ അനേകകോടി ജീവികള്‍ ചെയ്യുന്നത് പരക്കെ അറിയുന്നതുകൊണ്ട് പറയേണ്ട ആവശ്യമില്ല. ഇങ്ങനെ ലോകത്തെ ഹിംസാമയമായി സൃഷ്ടിച്ച ഈശ്വരന്‍ ദുഷ്ടന്‍ എങ്ങനെ പൂജ്യനാകും?”

“ഈശ്വരന്‍ സര്‍വശക്തനാണെങ്കില്‍ ജനങ്ങളെ സുഖികളായി രാഗദ്വേഷാദി ദോഷങ്ങളില്ലാതെ പുണ്യകര്‍ത്താക്കന്മാരായി ചെയ്യാത്തതെന്തുകൊണ്ട്? അങ്ങനെ സൃഷ്ടിച്ചിരുന്നുവെങ്കില്‍ ആരും പാപത്തെ ചെയ്യുകയില്ല. ശിക്ഷക്കു പാത്രമാവുകയില്ല. സ്വഭാവത്തെ ലംഘിപ്പാന്‍ ആരെക്കൊണ്ടു കഴിയും ? ആരെക്കൊണ്ടും കഴിയുകയില്ല.”

ജാതി സമ്പ്രദായത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു-

“മനുഷ്യര്‍ ഭിന്ന ജാതികളാണെങ്കില്‍ ശൂദ്രസ്തീയോടുള്ള ബ്രാഹ്മണ സംഗമത്തില്‍ സന്താനമുണ്ടാകുകയില്ല. സംഗമസുഖം ശൂദ്രസ്ത്രീയില്‍ സ്‌നേഹവും ഉണ്ടാകയില്ല. ആനക്ക് ആടിനോട് സംഗമോ പുത്രനോ ഉണ്ടാകുന്നുണ്ടോ? ഇല്ല ഇപ്രകാരം മര്‍ത്ത്യന്മാര്‍ ഭിന്ന ജാതികളാണെങ്കില്‍ സ്‌നേഹവും സംഗമസുഖവും പുത്രനും ഒന്നും ഉണ്ടാകുകയില്ല. മനുഷ്യര്‍ ഭിന്ന ജാതികളാണെങ്കില്‍ താണജാതികളാണെന്നു പറയപ്പെടുന്നവര്‍ക്ക് ഉല്‍കൃഷ്ടജാതി സ്‌സ്ത്രീകളോടുള്ള സംഗത്താല്‍ സുഖവും സന്താനവും മറ്റും ഉണ്ടാകയില്ല.”

അടുത്തകാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരിലും ചിന്തകന്മാരിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം. ‘ആനനദം അഥവാ സുഖം ആണ് എല്ലാ ജീവികളുടേയും ലക്ഷ്യമെന്ന് ശിവയോഗി പറയുന്നത് ശരിയാണ്. അതിനുള്ള മാര്‍ര്‍ഗ്ഗം മനസ്സിനെ, നിയന്ത്രിക്കുകയാണെന്നു പറയുന്നതിനോടും യുക്തിവാദികള്‍ക്ക് വിയോജിപ്പില്ല. എന്ന് ജോസഫ് ഇടമറുക് വ്യക്തമാക്കുന്നുണ്ട്.
എങ്കിലും അദ്ദേഹത്തിൻറെ ‘രാജയോഗ ‘ യെ ശിവയോഗിയുടെ ‘ഉച്ചക്കിറുക്ക്’ ആയിട്ടാണ് ഇടമറുക് വിശേഷിപ്പിക്കുന്നത്.

എത്രതന്നെ കുറ്റങ്ങളെ ചെയ്താലും തന്നെ ശിക്ഷിക്കാന്‍ ആരും ഇല്ലാ എന്നറിഞ്ഞിട്ടും മനസ്സാ വാചാ കര്‍മ്മണാ കുറ്റം ചെയ്യാതെ ഇരിക്കുന്നവനാണ്‌ ശുദ്ധഹൃദയന്‍. മനസ്സിനെ ശുദ്ധമാക്കണം. എങ്കിലേ മുക്തി (ആനന്ദം) സിദ്ധിക്കുകയുള്ളൂ എന്ന് ശിവയോഗി പറയുന്നു.

ശരീരത്തിനും മനസ്സിനും പുറത്ത് ഒരു ദൈവത്തെ അന്വേഷിക്കുന്നത് നിരര്‍ത്ഥകമാണെന്ന്‌ ഉദ്ഘോഷിക്കുന്ന ശിവയോഗി ജാതി മത ഭേദങ്ങളെയും അന്ധവിശ്വാസാനാചാരങ്ങളെയും അതിജീവിച്ച്‌ മനസ്സിനെ ശുദ്ധമാക്കി മുക്തി നേടുവാന്‍ ആഹ്വാനം ചെയ്യുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസിളുടെ സമൂഹം വളര്‍ന്ന് പന്തലിക്കുന്ന പുതിയ കാലത്ത് ശിവയോഗി ഒരു നൂറ്റാണ്ടിനുമുമ്പ് പറഞ്ഞുവെച്ച ആശയങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രസക്തിയാണുള്ളത്.

1907-ൽ ആലത്തൂരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചു.
1918-ൽ, തന്റെ ആശയങ്ങളും സിദ്ധാന്തങ്ങളുമായ ആനന്ദമതം പ്രചരിപ്പിക്കുന്നതിന് ആനന്ദമഹാസഭ സ്ഥാപിച്ചു. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.
ശിവയോഗ രഹസ്യം, സിദ്ധനുഭൂതി, മോക്ഷപ്രദീപം, ആനന്ദഗണം, ആനന്ദദർശനം, ആനന്ദഗുരുഗീത, വിഗ്രഹാരാധന ഖണ്ഡനം, ആനന്ദ വിമാനം, ആനന്ദ സൂത്രം, ജ്ഞാനക്കുമ്മി എന്നിവയാണ് മറ്റു പ്രധാന കൃതികൾ.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തത് ആര്? കെ ബി ഗണേഷ് കുമാറിനും ഗൂഢാലോചനയിൽ പങ്കെന്ന് സിബിഐ

0

ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ കെ ബി ഗണേഷ് കുമാറിന് എതിരെ പരാമർശം.

ഗൂഢാലോചനയിൽ പങ്കാളിത്തമുള്ളതായാണ് സിബിഐ വിശദീകരിക്കുന്നത്. കെ.ബി ഗണേഷ് കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി.

ക്ലിഫ്ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു.

ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തു

പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ക്കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. തന്റെ സഹായിയെവിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തി എന്നാണ് സിബിഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും വ്യക്തമാക്കുന്നു

കേസില്‍സാക്ഷി പറയണമെന്ന് പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മൊഴി നല്‍കിയപ്പോള്‍ ഇക്കാര്യം പി.സി ജോര്‍ജ് നിഷേധിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് സിബിഐ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ഏതാനുംമാസം മുമ്പാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിലെ വിവരങ്ങളാണ് പുറത്തുവന്ന

മൊറോക്കോയിൽ ഭൂകമ്പം മരണം 1000 കവിഞ്ഞു

0

മൊറോക്കോയിൽ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. മൊറോക്കന്‍ ആഭ്യന്തരമന്ത്രാലയത്തെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1200 ൽ അധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഭൂകചനത്തിന്റെ പ്രകമ്പനം സ്‌പെയിനിലും പോർച്ചുഗലിലും വരെ അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്‌തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 11.11 ഓടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. മൊറോക്കന്‍ നഗരമായ മാറാകേഷിലാണ് ഭൂകമ്പം ഏറ്റവുമധികം ബാധിക്കപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ ഇവിടെ തകര്‍ന്നു. പൗരാണികപ്രൗഢിയുള്ള കെട്ടിടങ്ങള്‍ പലതും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. വീടിനുള്ളില്‍ കിടന്നാല്‍ തകര്‍ന്നുവീഴുമെന്ന ഭയമുള്ളതിനാല്‍ പലരും തെരുവുകളിലാണ് കിടന്നുറങ്ങുന്നത്.

സഹാറ മരുഭൂമിയുടെയും അറ്റ്ലസ് പർവത നിരകളുടെയും രാജ്യമായ മൊറോക്കോയിൽ ആഫ്രിക്കൻ അറബ് പൗരാണിക നഗരങ്ങളും മന്ദിരങ്ങളും മിക്കതും തകർന്നടിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിറയുന്നത് നടുക്കുന്ന ദൈന്യതയാണ്. 

ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഓരോ വർഷവും എത്തുന്ന സുപ്രധാനമായ മാറക്കേഷ് നഗരവും തകർന്നടിഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേരും ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ട്.