തെരഞ്ഞെടുപ്പ് ഒന്നിച്ചാവാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെര‍ഞ്ഞെടുപ്പ് നടത്താനാകുമെന്ന് കമ്മീഷണര്‍ രാജീവ് കുമാര്‍ സർക്കാരിനെ പിന്തുണച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍റെ നിലപാട് എന്താവുമെന്ന് കൌതുകമുണ്ടായിരുന്നു.

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്‍റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇതിൽ പ്രായോഗിത മാത്രമാണ് മുന്നോട്ട് വെച്ചിരുന്നത്. തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനായിരുന്നു. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്നാണ് കമ്മീഷന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലും വേണ്ട ഭേദഗതികള്‍ പ്രത്യേക സമിതി പരിശോധിക്കുകയാണ്.

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ ഭാരിച്ച പണച്ചലെവ് കുറയ്ക്കാനാകുമെന്നാണ് കമ്മീഷന്‍ കാണുന്ന നേട്ടം. എന്നാൽ അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും എന്നാണ് എൻ ഡി എ ഇതര രാഷ്ട്രീയ പാർട്ടികളുടെ നിലപാട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി ഭാരവും കുറയും. ഒന്നിച്ചുള്ള തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാര്‍ അവരുടെ അവകാശം വിനിയോഗിക്കുമെന്നും അതുവഴി പോളിംഗ് ശതമാനം ഗണ്യമായി കൂട്ടാനാകുമെന്നും സർക്കാർ നിലപാട്.

അതേ സമയം പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് കൂടി കമ്മീഷന്  തേടേണ്ടി വരും. പ്രധാന കക്ഷികളെല്ലാം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിര്‍ക്കുകയാണ്. അതേ സമയം രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേര്‍ന്നേക്കും. പ്രാഥമിക ചര്‍ച്ച നടന്ന ആദ്യ യോഗത്തില്‍ 8 അംഗസമിതിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ്  കോവിന്ദ് ഉള്‍പ്പടെ നാല് പേര്‍ മാത്രമാണ് പങ്കെടുത്തത്. 

ബാലണ്‍ദ്യോര്‍ ആരാവും- മെസ്സി, എർലിങ് ഹാളണ്ട്, കരീം ബെൻസിമ പട്ടികയിൽ

0

ബാലണ്‍ദ്യോര്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. 2022-ല്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സി, കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കൊപ്പം പ്രധാന മൂന്ന് കിരീടങ്ങള്‍ നേടിയ എര്‍ലിങ് ഹാളണ്ട്, കഴിഞ്ഞ വര്‍ഷത്തെ പുരസ്കാര ജേതാവ് കരീം ബെന്‍സിമ എന്നിവര്‍ പട്ടികയിലുണ്ട്.

കെവിന്‍ ഡി ബ്രൂയിന, എംബാപ്പെ, മോഡ്രിച്ച് തുടങ്ങി ഉൾപ്പെടെ 30 പേരാണ് പട്ടികയിൽ ഉള്ളത്. പുരസ്‌കാരം സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍. ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കും.

ഏഴ് തവണ ബാലണ്‍ദ്യോര്‍ ജേതാവായ മെസ്സിക്ക് ഇത്തവണയും സാധ്യതയുണ്ട്. അടുത്തിടെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ഹാളണ്ടും സാധ്യതയില്‍ മുന്നിലാണ്. കരുത്തുറ്റ യുവതാരമാണ്.

പക്ഷെ ഇത്തവണത്തെ പട്ടികയിൽ 20 വര്‍ഷത്തിനിടെ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെട്ടില്ല.

വനിതകളിൽ ആരാവും

വനിതാ താരങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ രണ്ട് തവണ പുരസ്‌കാരം നേടിയ ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെയാസ് ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല. ചെല്‍സിയുടെ സാം കെര്‍, മില്ലി ബ്രൈറ്റ്, കഴിഞ്ഞ മാസം സ്‌പെയ്‌നിനൊപ്പം വനിതാ ലോകകപ്പ് നേടിയ ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മറ്റിയും വനിതകളുടെ 30 അംഗ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാര (യഷിന്‍ അവാര്‍ഡ്) പട്ടികയില്‍ ലോകകപ്പ് ജേതാവ് എമിലിയാനോ മാര്‍ട്ടിനെസ്, സിറ്റി താരം എഡേഴ്‌സണ്‍, ലാ ലിഗ ഗോള്‍ഡന്‍ ഗ്ലൗ ജേതാവ് മാര്‍ക്ക് ആന്ദ്രേ ടെര്‍സ്‌റ്റേഗന്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പുരുഷ താരങ്ങളുടെ പട്ടിക

  • കിലിയന്‍ എംബാപ്പെ (പിഎസ്ജി)
  • കിം മിന്‍-ജെ (നാപ്പോളി, ബയേണ്‍ മ്യൂണിക്ക്)
  • വിക്ടര്‍ ഒസിംഹെന്‍ (നാപ്പോളി)
  • ലൂക്കാ മോഡ്രിച്ച് (റയല്‍ മാഡ്രിഡ്)
  • ഹാരി കെയ്ന്‍ (ടോട്ടനം, ബയേണ്‍ മ്യൂണിക്ക്)
  • ലയണല്‍ മെസ്സി (പിഎസ്ജി, ഇന്റര്‍ മയാമി)
  • റോഡ്രി (മാഞ്ചെസ്റ്റര്‍ സിറ്റി)
  • ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍)
  • അന്റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്)
  • റോബര്‍ട്ട് ലെവന്‍ഡോസ്‌കി (ബാഴ്സലോണ)
  • ജൂലിയന്‍ അല്‍വാരസ് (മാഞ്ചെസ്റ്റര്‍ സിറ്റി)
  • യാസിന്‍ ബോനു (സെവിയ്യ, അല്‍ ഹിലാല്‍)
  • വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്)
  • ഇല്‍കായ് ഗുണ്ടോഗന്‍ (മാഞ്ചെസ്റ്റര്‍ സിറ്റി, ബാഴ്സലോണ)
  • മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് (ആഴ്‌സണല്‍)
  • എര്‍ലിങ് ഹാളണ്ട് (മാഞ്ചെസ്റ്റര്‍ സിറ്റി)
  • നിക്കോളോ ബരെല്ല (ഇന്റര്‍ മിലാന്‍)
  • റൂബന്‍ ഡിയാസ് (മാഞ്ചെസ്റ്റര്‍ സിറ്റി)
  • എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍ വില്ല)
  • ഖ്വിച ക്വാരത്സ്ഖേലിയ (നാപ്പോളി)
  • ബെര്‍ണാഡോ സില്‍വ (മാഞ്ചെസ്റ്റര്‍ സിറ്റി)
  • റാന്‍ഡല്‍ കോലോ മുവാനി (പിഎസ്ജി)
  • ജൂഡ് ബെല്ലിങ്ങാം (ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, റയല്‍ മാഡ്രിഡ്)
  • കെവിന്‍ ഡി ബ്രൂയിന (മാഞ്ചെസ്റ്റര്‍ സിറ്റി)
  • ബുക്കയോ സാക്ക (ആഴ്‌സണല്‍)
  • മുഹമ്മദ് സലാ (ലിവര്‍പൂള്‍)
  • ജമാല്‍ മുസിയാല (ബയേണ്‍ മ്യൂണിക്ക്)
  • കരിം ബെന്‍സിമ (റയല്‍ മാഡ്രിഡ്, അല്‍-ഇത്തിഹാദ്)
  • ആന്ദ്രേ ഒനാന (ഇന്റര്‍ മിലാന്‍, (മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്)
  • ജോസ്‌കോ ഗ്വാര്‍ഡിയോള്‍ (ആര്‍ബി ലെയ്പ്‌സിഗ്, മാഞ്ചെസ്റ്റര്‍ സിറ്റി)

ചുമരിൽ ചാരിവെച്ച കിടക്ക് വീണ് രണ്ടു വയസ്സുകാരൻ മരിച്ചു

0

ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്ത് വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് -ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

രണ്ടു വയസ്സുകാരനായ കുട്ടിയെ ഉറക്കിക്കിടത്തിയശേഷം അമ്മ കുളിക്കാൻ പോയതായിരുന്നു. ഈ സമയത്ത് ബെഡ് തലയ്ക്ക് മുകളിലൂടെ വീണാണ് അപകടമുണ്ടായതെന്ന് പറയുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു

0

ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ ഭാഗത്ത് താമസിക്കുന്ന ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പീ

ഡനത്തിനിരയായ കുട്ടിയും തിരച്ചില്‍ നടത്തിയ സമീപവാസികളും സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാള്‍ ചില മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് സംശയിക്കുന്നു.

ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാല്‍ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കള്‍ വീട്ടിലെ ഹാളിലും അമ്മ മുറിയിലുമാണ് കിടന്നിരുന്നത്. ഇതിനിടെയാണ് പ്രതി വീടിന്റെ വാതില്‍ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.

ജനല്‍വഴി കൈയ്യിട്ട് വാതില്‍ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. പ്രതി കുട്ടിയുമായി പോകുന്നതിനിടെ കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ വിവരമറിയുന്നത്. ശബ്ദം കേട്ട് സമീപവാസി പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചു. ഇതോടെ പ്രതി കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം.

തിരച്ചിലിനിറങ്ങിയ നാട്ടുകാര്‍ ചോരയൊലിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിവസ്ത്രയായി കരഞ്ഞുകൊണ്ടുവന്ന കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്. ഇതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു.

പീഡനത്തിനിരയായ എട്ടുവയസ്സുകാരി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ കുട്ടിക്ക് ഒരുശസ്ത്രക്രിയ നടത്തുമെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ആശുപത്രിയില്‍നിന്നുള്ളവിവരം.

ഇത്തവണ നാട്ടുകാരുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. പുലര്‍ച്ചെ സമയമായിട്ടും നാട്ടുകാര്‍ ജാഗ്രതയോടെ ഇടപെട്ടു. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

എ ടി എം കാർഡ് വേണ്ട സ്കാൻ ചെയ്ത് പണം പിൻവലിക്കാം, പുതിയ സംവിധാനം പ്രവർത്തിക്കുന്നത് ഇങ്ങനെ

0

ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനത്തിൽ ജനപ്രിയമായതാണ് ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ). ഇതിനകത്ത് എടിഎം സൌകര്യവും ലഭിക്കുക എന്നത് ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) സഹകരിച്ച് ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസ് ‘രാജ്യത്തെ ആദ്യത്തെ യുപിഐ-എടിഎം മുംബൈയില്‍ ആരംഭിച്ചു.

ഡിജിറ്റല്‍ ഇടപാടുകളുടെ 50 ശതമാനത്തിലധികവും ഇപ്പോള്‍ യുപിഐ മുഖേന ആണ്. ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ക്യാഷ് പിന്‍വലിക്കലാണ് യുപിഐ എടിഎമ്മിന്റെ പ്രവര്‍ത്തനരീതി.

യുപിഐ എടിഎമ്മിന്റെ പ്രവര്‍ത്തനം ഇത്തരത്തിലാണ്-

മെഷിനില്‍ പ്രദര്‍ശിപ്പിക്കുന്ന തുക തെരഞ്ഞെടുക്കുക

ബന്ധപ്പെട്ട UPI QR കോഡ് പ്രദര്‍ശിപ്പിക്കും

നിങ്ങളുടെ UPI ആപ്പ് ഉപയോഗിച്ച് QR കോഡ് സ്‌കാന്‍ ചെയ്യുക.

ഇടപാട് അംഗീകരിക്കുന്നതിന് നിങ്ങളുടെ UPI പിന്‍ നല്‍കുക.

നിങ്ങളുടെ പണം ശേഖരിക്കുക.

നിലവില്‍, കാര്‍ഡ്-ലെസ് ക്യാഷ് പിന്‍വലിക്കലുകള്‍ മൊബൈല്‍ നമ്പറുകളെയും ഒടിപികളെയും ആശ്രയിച്ചാണ്. അതേസമയം യുപിഐ എടിഎം വര്‍ത്തിക്കുന്നത് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയാണ്.

തങ്ങളുടെ Android അല്ലെങ്കില്‍ iOS ഉപകരണങ്ങളില്‍ യുപിഐ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് യുപിഐ എടിഎം ഉപയോഗിക്കാവുന്നതാണ്. രാജ്യത്തുടനീളം യുപിഐ എടിഎമ്മുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ്.

Steps to withdraw cash from India’s first UPI ATM

-Select the desired withdrawal amount.

-The UPI QR code corresponding to the selected amount will be displayed.

-Scan the QR code using your UPI app.

-Enter your UPI PIN to authorize the transaction.

-Collect your cash.

സുഭാഷ് ചന്ദ്രബോസിൻ്റെ കൊച്ചു മകൻ ബി ജെ പി വിട്ടു, പാർട്ടിയിൽ ബോസിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവസരമില്ലെന്ന്

0

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചു മകന്‍ ചന്ദ്രബോസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. സുഭാഷ് ചന്ദ്രബോസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുമെന്ന വാഗ്ദാനം പാര്‍ട്ടി പാലിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞു എന്ന നിലാപാട് അവതരിപ്പിച്ചാണ് രാജി. 2016 ല്‍ ബിജെപിയില്‍ ചേര്‍ന്ന ചന്ദ്രബോസ് അതേ വര്‍ഷം ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്കും 2019 ല്‍ ലോക്‌സഭയിലേക്കും മത്സരിച്ചിരുന്നു.

പറഞ്ഞത്

‘ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ശരത് ചന്ദ്രബോസിന്റെയും പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ എന്നെ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല,’

2016 ല്‍ പശ്ചിമ ബംഗാളില്‍ ബിജെപി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ കൂടി. 2020 ല്‍ ബിജെപി പുനഃസംഘടനയ്ക്ക് ശേഷം ചുമതലയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യം വരെ എത്തി.

ബിജെപിയുമായുള്ള ചര്‍ച്ചകള്‍ സുഭാഷ് ചന്ദ്ര ബോസിന്റേയും ശരത് ചന്ദ്രബോസിന്റേയും സ്വാതന്ത്യസമര തത്വങ്ങൾ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ബിജെപി വേദിയിലിരുന്ന് ജാതി മതങ്ങള്‍ക്ക് അതീതമായി എല്ലാവരേയും ഒന്നിപ്പിക്കുന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ ചട്ടക്കൂടിനുള്ളില്‍ ഇരുന്ന് ആസാദ് ഹിന്ദ് മോര്‍ച്ച രൂപീകരിക്കാനും തീരുമാനമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയില്‍ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന വിശദീകരണവും അദ്ദേഹം നൽകി.

സിഎഎ വിഷയത്തില്‍ ഉള്‍പ്പെടെ ബിജെപിയുടെ നിലപാടുകളെ ചന്ദ്രബോസ് നിശിതമായി വിമർശിച്ചിരുന്നു.

മണിപ്പൂർ: എഡിറ്റ്ഴ്സ് ഗിൽഡ് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി

മണിപ്പൂർ സന്ദർശിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ് സംഘത്തിൽപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന് മണിപ്പൂർ സർക്കാരിനോട് കോടതി നിർദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി അടിയന്തരമായി പരിഗണിച്ചത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് സുപ്രീംകോടതിയെ ആവശ്യപ്പെട്ടിരുന്നു.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘം ആഗസ്റ്റ് 7 മുതല്‍ 10 വരെ നാല് ദിവസങ്ങളിലായാണ് സംസ്ഥാനത്ത് നടന്ന വംശീയകലാപവും മാധ്യമങ്ങളുടെ നിലപാട് അടക്കമുള്ള വിഷയങ്ങളിലും പഠനം നടത്തിയത്. മാധ്യമപ്രവര്‍ത്തകരായ ഭരത് ഭൂഷണ്‍, സീമ ഗുഹ, സഞ്ജയ് കപൂര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് മണിപ്പൂരിലെ വംശീയ അക്രമങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച് 24 പേജുള്ള പഠനം തയ്യാറാക്കിയത്.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇജിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്പോണ്‍സര്‍ ചെയ്തതെന്നും ആരോപിച്ചാണ് വസ്തുതാന്വേഷണ സമിതിയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തത്. മണിപ്പൂരിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ പരാതിയില്‍ ഇംഫാല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പിഴ കുടിശ്ശികയിൽ ഉടക്കി ക്വാറികൾ സമരത്തിലേക്ക്, കല്ല് വരവ് തടസ്സപ്പെടും

ഖനനമേഖലയിലെ പിഴ കുടിശ്ശിക അദാലത്തിൻ്റെ ഭാഗമായുള്ള തർക്കം മൂർഛിച്ചതോടെ ക്വാറി ഉടമകൾ അനിശ്ചിത കാല സമരത്തിന് ഒരുങ്ങുന്നു. 1985 മുതലുള്ള പിഴയടക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവ് അശാസ്ത്രീയമാണെന്നാണ് ആക്ഷേപം. അനുവദിച്ചതിലും അധികം ഖനനം നടത്തിയതായി പുതിയ മാതൃകയിലുള്ള അളവിൽ കണ്ടെത്തി. ഇതിന് തുടർച്ചയായാണ് സർക്കാർ പിഴ ഈടാക്കാൻ തുടങ്ങിയത്.

പാറമടകള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാലത്തേക്ക് അടച്ചിടാനാണ് ക്വാറി ഉടമകളുടെ തീരുമാനം. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.

ക്വാറി നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ക്വാറിയുടമകള്‍ കഴിഞ്ഞ ഏപ്രിലില്‍ സമരം നടത്തിയിരുന്നു. ഇതിന് തുടർച്ചയായി പ്രശ്‌നങ്ങള്‍ പഠിക്കാനായി ആറംഗം സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

സമിതി നിർദ്ദേശങ്ങളിൽ, ക്വാറികളില്‍ കണക്കിലധികം ഖനനം നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള പിഴകുടിശ്ശിക അടക്കാനായി അദാലത്ത് സംഘടിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഈ അദാലത്ത് നിർദ്ദേശം പക്ഷെ പുതിയ ഉടമകൾക്ക് ബാധ്യതയായി. കൈമാറി വന്ന ക്വാറികൾ ആണെങ്കിലും പിഴ ഒന്നിച്ച് നൽകണം.

2015ന് ശേഷമുള്ള പിഴ മാത്രമേ അടയ്ക്കേണ്ടി വരികയുള്ളൂ എന്നായിരുന്നു ഉടമകളുടെ പ്രതീക്ഷ. എന്നാൽ വ്യവസായ വകുപ്പ് വ്യക്തതയില്ലാത്ത ഉത്തരവ് പുറത്തിറക്കിയെന്നാണ് ഇപ്പോൾ പരാതി. നാല്‍പ്പത് വര്‍ഷം മുമ്പു വരെയുള്ള പിഴ ഈടാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത് എന്ന് ക്വാറി ഉടമകൾ അറിയിച്ചു. പാറമട സ്ഥിതി ചെയ്തിരുന്ന ഭൂമിയുടെ നിലവിലെ ഉടമയാണ് പിഴ അടക്കേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റാരോ നടത്തിയ ക്വാറികളുടെ പിഴ കുടിശ്ശിക പോലും ഇപ്പോഴത്തെ ഉടമ അടക്കണമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നാണ് വാദം

ആൻഡ്രോയിഡ് ലോഗോയും മാറുന്നു

ആന്‍ഡ്രോയിഡ് ബ്രാന്‍ഡിൻ്റെ ലോഗോ മാറുന്നു. ആന്‍ഡ്രോയിഡിൻ്റെ ബഗ്ഗ് ലോഗോഅവതാര്‍ 3ഡിയിലേക്ക് മാറും. ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായും ആപ്പുകളുമായുമുള്ള സാമ്യത ഉറപ്പാക്കുന്നതാണ് മാറ്റം. ആൻഡ്രോയിഡ് എന്ന് എഴുതുന്നതിൽ ആദ്യ കാപിറ്റൽ ലെറ്ററാവും.

ഈ വര്‍ഷം തന്നെ പുതിയ ലോഗോയും 3ഡി ബഗ്‌ഡ്രോയിഡ് റോബോർട്ട് ഹെഡും ഗൂഗിളിന്റെ വിവിധ ഉപകരണങ്ങളിലും സേവനങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങും.

വിവിധ ആന്‍ഡ്രോയിഡ് ആപ്പുകളിലും കമ്പനി പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

https://blog.google/products/android/modern-look/

ആധാർ പുതുക്കൽ, അവസാന ദിവസങ്ങളിൽ തിരക്കേറുന്നു

0

കേരളത്തിൽ ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് അനുമതി. ഇത് കാരണം അവസാന ദിവസങ്ങളിൽ നല്ല തിരക്കാണ് എല്ലായിടത്തും ഉള്ളത്. ഇതര സംസ്ഥാനങ്ങളിൽ മറ്റ് ഏജൻസികളെയും അനുവദിച്ചിട്ടുണ്ട്. അവസാന ദിവസങ്ങളിലേക്ക് മാറ്റ് വെച്ചവർ എല്ലാം തിക്കി തിരക്കേണ്ട സാഹചര്യമാണ്.

ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്.

ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയവും അടുത്ത് വരികയാണ്. സെപ്റ്റംബർ 30 ആണ് ആധാർ-പാൻ ലിങ്കിംഗിനുള്ള അവസാന തിയതി.

200 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ ആർബിഐ അനുവദിച്ച സമയവും സെപ്റ്റംബറിൽ അവസാനിക്കും. സെപ്റ്റംബർ 30 ആണ് ഇതിനുള്ള അവസാന തിയതി. സെപ്റ്റംബർ മാസം കഴിയുന്നതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം അവസാനിക്കും.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനേഷനുകൾ നൽകാനും, നാമനിർദ്ദേശം ഒഴിവാക്കാനുമുള്ള പുതുക്കിയ സമയപരിധിയും സെപ്റ്റംബറിൽ അവസാനിക്കും. 2023 സെപ്റ്റംബർ 30 ആണ് അവസാന തിയതി.