ഗ്യാസ് സിലണ്ടർ സബ്സിഡി 200 രൂപ പുനസ്ഥാപിച്ചു, തിരഞ്ഞെടുപ്പ് പേടിയിൽ പെട്രോളിലും പ്രതീക്ഷ

ഒരു വർഷം 12 സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡിയാണ് കേന്ദ്രം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്. ജനങ്ങൾ ബാങ്ക് അക്കൌണ്ട് ചെയ്ത് കാത്തിരുന്നു എങ്കിലും ഒരു മുന്നറിയിപ്പും ഇല്ലാതെ സർക്കാർ അത് നിർത്തലാക്കി. ഒരു പ്രതിഷേധത്തിനും ഇടനൽകാതെ സബ്സിഡി ആനുകൂല്യം പിൻവലിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് വീണ്ടും കേന്ദ്രം എൽ.പി.ജി. സബ്സിഡിയായി 200 രൂപ നൽകാം എന്ന് പ്രഖ്യാപിച്ചിരിക്കയാണ്.

യു പി എ സർക്കാരിൻ്റെ കാലത്ത് 400 രൂപയായിരുന്നത് ഇപ്പോൾ 1200 രൂപ വരെയാണ് സിലിണ്ടറിൻ്റെ വില.

വോട്ട് ചോർച്ചയിൽ ആശങ്ക

പാചകവാതകത്തിന് 200 രൂപ വില കുറച്ചു എന്ന് കേന്ദ്രം പ്രഖ്യാപിക്കുമ്പോള്‍ ഫലത്തില്‍ ആരോടും പറയാതെ പെട്ടെന്ന് ഒരുദിവസം നിര്‍ത്തലാക്കിയ സബ്‌സിഡ് പുന:സ്ഥാപിക്കുകയാണ് ചെയ്തത്. എങ്കിലും നേരത്ത ലഭിച്ചിരുന്ന സബ്‌സിഡി തുകയെക്കാള്‍ കുറവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.

‘തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ല’ എന്നു പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ രാജ്യത്ത് ഗാർഹിക പാചകവാതക വില കുത്തനെ കുറച്ചത്. 200 രൂപയായിരുന്നു കുറച്ചത്. ഇതോടെ 1100 രൂപയ്ക്ക് വാങ്ങിയിരുന്ന സിലിണ്ടർ ഇനി 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരം സിലിണ്ടർ ലഭിക്കുന്നവർക്ക് 400 രൂപ കുറയും. നടപ്പ് സാമ്പത്തിക വര്‍ഷം പാചക വാതക സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് 7,680 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക.

കർണാടക തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് പാചകവാതക വിലയും കാരണമായിരുന്നു. ജനങ്ങളെ നിശ്ശബ്ദമായി വഞ്ചിക്കയായിരുന്നു എന്നായിരുന്നു പ്രതിപക്ഷ വിമർശനം. അത് ജനങ്ങൾക്കും എന്നേ മനസിലാവുകയും ചെയ്തു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ വരാനിരിക്കയാണ്. ലോക് സഭാ തിരഞ്ഞെടുപ്പും നേരത്തെ ഉണ്ടായേക്കും എന്നാണ് സൂചന.

കോൺഗ്രസ് വാഗ്ദാനം 500 രൂപ

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ പാചകവാതക വില 500 രൂപയാക്കി കുറക്കുമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. രാജസ്ഥാനിൽ നേരത്തെ തന്നെ പാചകവാതക വില 500 രൂപയാക്കി കുറച്ചിരുന്നു.

രാജ്യത്ത് കുതിച്ചുയരുന്ന ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം വലിയ ഭീഷണിയാണ്. പാചകവാതകവില, പെട്രോൾ വില എന്നിവയിലും തോന്നിയ പോലെ കയറ്റമാണ് ജനങ്ങൾ അനുഭവിച്ചത്. ഇത് മുന്നിൽ കണ്ടാണ് കേന്ദ്രം എൽപിജി വില കുറച്ചത്.

പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിൽ ബിജെപിക്ക് സൃഷ്ടിക്കുന്ന വെല്ലുവിളിയും ചെറുതല്ല. പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ പാർട്ടികളുടെ ചർച്ചകളും യോഗങ്ങളും തകൃതിയിൽ നടക്കുന്നുണ്ട്. ഇത് പ്രതിരോധിക്കാനെന്നോണം ബിജെപി നേതാക്കളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. ആദ്യ യോഗത്തിന് ശേഷം സഖ്യം ചിന്നഭിന്നമാകുമെന്നും പ്രതിപക്ഷ പാർട്ടിനിരയിൽ വിള്ളലുണ്ടാകുമെന്നും വിചാരിച്ചെങ്കിലും രണ്ട് യോഗങ്ങളും കഴിഞ്ഞ് മൂന്നാമത്തെ യോഗത്തിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’.

‘പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ രണ്ട് യോഗങ്ങളാണ് കഴിഞ്ഞ രണ്ട് മാസങ്ങളിൽ ചേർന്നത്. ഇതിന് പിന്നാലെ പാചകവാതക വില 200 രൂപയായി കുറഞ്ഞിരിക്കുന്നു. ഇതാണ് സഖ്യത്തിന്റെ ശക്തി’ എന്നായിരുന്നു പാചകവാതക വില കുറച്ചതിന് പിന്നാലെ മമത ബാനർജിയുടെ പ്രതികരണം. ലോക്സഭാതിരഞ്ഞെടുപ്പിന് മുമ്പായുള്ള തിരഞ്ഞെടുപ്പ് തട്ടിപ്പാണ് വില കുറയ്ക്കൽ എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് വക്താവ് കുണാൽ ഗോഷും രംഗത്തെത്തി. ജനങ്ങളെ വിഢിയാക്കുകയാണ് എന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർ അരുൺ റെഡ്ഡിയും പ്രതികരിച്ചു.

വിലക്കയറ്റത്തിൽ വലഞ്ഞ് ജീവിതം

ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം വിലയിരുത്തുന്ന രാജ്യത്തെ ഉപഭോക്തൃപണപ്പെരുപ്പം എക്കാലത്തെയും ഉയരത്തിലാണ്. ജൂണിലെ 4.87 ശതമാനത്തിൽനിന്ന് ജൂലായിൽ 7.44 ശതമാനത്തിലേക്കാണ് കുതിപ്പ്. ഒറ്റമാസംകൊണ്ട് 2.57 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. രാജ്യത്ത് പച്ചക്കറി, പയർവർഗങ്ങൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിലയുയർന്നതോടെയായിരുന്നു വിലക്കയറ്റം രൂക്ഷമായത്. ഇത് കണക്കിലെടുത്ത് പാചകവാതകത്തിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വിലയും വരുംദിവസങ്ങളില്‍ നിയന്ത്രിക്കേണ്ടി വരും.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ ഡോളറായി കൂടിയ എണ്ണവില 80-85 ആയി കുറഞ്ഞിരുന്നു. എന്നാൽ ഇത് ജനങ്ങളിൽ എത്തിയില്ല. റിലയൻസ്, നയാര എനർജി അടക്കമുള്ള സ്വകാര്യ ചില്ലറ വിതരണക്കാർ പെട്രോളും ഡീസലും വിപണി വിലയ്ക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ, പ്രചാരണത്തിൽ വിലയക്കയറ്റം വൻതോതിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

എ കെ ആൻ്റണിയുടെ മകൻ ഇനി ബി ജെ പി ദേശീയ വക്താവ്

അനിൽ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. നേരത്തെ ദേശീയ സെക്രട്ടറി ചുമതല നൽകിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് അനില്‍ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച കാര്യം അറിയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

 ജനുവരിയിലാണ് അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയെ ചൊല്ലി വിവാദം ഉയര്‍ന്നിരിക്കെയായിരുന്നു രാജി. നരേന്ദ്ര മോദിയെയും ബിജെപിയെയും അനുകൂലിച്ചായിരുന്നു വിഷയത്തില്‍ അനില്‍ ആന്റണി രംഗത്തുവന്നത്. ഓഗസ്റ്റിൽ ബിജെപി ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ നിയമിച്ചിരുന്നു.

ഇന്ത്യ സഖ്യത്തെ ആരു നയിക്കും, തലകുത്തി മറിഞ്ഞ് ജെ ഡി യു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) യുടെ കൺവീനർ സ്ഥാനം നിതീഷിന് ലഭിച്ചേക്കില്ല. 26 പാര്‍ട്ടികളുള്ള ‘ഇന്ത്യ’ സഖ്യം ഇക്കാര്യത്തിൽ ഒരു സമന്വയത്തിലെത്തുക പ്രയാസകരമാവും. പട്നയിലെയും ബെംഗളുരുവിലെയും യോഗത്തിനു പിന്നാലെ മുംബൈയില്‍ അടുത്ത യോഗം ഈ മാസം 31 ന് ചേരാനിരിക്കെ ഇക്കാര്യത്തിൽ ചർച്ചകൾ സജീവമാകുകയാണ്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ പേര് ഉയർത്തി കൊണ്ടു വന്നു എങ്കലും അദ്ദേഹത്തിൻ്റെ വിശ്വസ്യത പ്രശ്നമാണ്. പലതവണ ബി ജെ പി മുന്നണിക്ക് ഒപ്പം നിന്നിട്ടുണ്ട്. ഉദ്ദവ് വിഭാഗം ശിവസേന നേതാക്കളടക്കമുള്ളവർ ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ പേര് കൺവീനർ സ്ഥാനത്തേക്ക് പരസ്യമായി നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇതിനെ മറികടന്ന് പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യുടെ കൺവീനർ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ജെ ഡി യു ഇപ്പോൾ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കൺവീനറാകണമെന്ന ആവശ്യവും ജെ ഡി യു മുന്നോട്ട് വച്ചിട്ടുണ്ട്. ഖർഗെയ്ക്ക് ഏറ്റെടുക്കാൻ പറ്റില്ലെങ്കിൽ കോൺഗ്രസിൽ നിന്നുള്ള മറ്റേതെങ്കിലും നേതാവ് കൺവീനർ ആകണമെന്നും ജെ ഡി യു ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൺവീനർ സ്ഥാനത്തേക്ക് നിതീഷ് എത്തില്ലെന്ന് ജെ ഡി യു വ്യക്തമാക്കിയിട്ടുണ്ട്. ഒരു പദവിയും വേണ്ടെന്ന നിലപാടിലാണ് നിതിഷ് കുമാർ എന്നാണ് ഇപ്പോഴത്തെ വിശദീകരണം. പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുക മാത്രമാണ് തന്റെ ദൗത്യമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. എ

ഇടതുസഖ്യം തുടരുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ ഒന്നിച്ച് പരാജയപ്പെടുത്തലാണ് ലക്ഷ്യമെന്നും തമിഴ്നാട് മുഖ്യമന്ത്രി വിവരിച്ചിരുന്നു.

തിരുവോണത്തിന് ബാറുകൾക്ക് കച്ചവട ചാകര ഒരുക്കി, ഇനി രണ്ടു ദിവസം വീണ്ടും അവധി

0

തിരുവോണം, നാലാം ഓണം, എന്നീ ദിവസങ്ങളിൽ ആണ് ഓണക്കാലത്ത് സാധാരണ ഗതിയിൽ ബെവ്കോ അവധിയായിരിക്കുക. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാത്തത്. നാലാം ഓണം ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. അതിനിടയിൽ ഇക്കുറി ഒന്നാം തിയതി കൂടി ഓണക്കാലത്തിനിടയിൽ ആയതുകൊണ്ടാണ് മൂന്ന് ദിവസം ബെവ്കോ തുറക്കാത്തത്. ഇതിൽ 31 -ാം തിയതി നാലാം ഓണത്തിനും ഒന്നാം തിയതിയും ബാറും തുറക്കില്ല. തിരുവോണത്തിന് ബാറുകൾ തുറന്ന് പ്രവർത്തിക്കുകയാണ്. നാളെ അവിട്ടം ദിനത്തിൽ ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും. 31, 1 തിയതികൾ ഡ്രൈ ഡേ ആയതിനാൽ സംസ്ഥാനത്ത് തുള്ളി മദ്യം കിട്ടില്ലെന്നതിനാൽ നാളെ ബിവറേജിലും ബാറിലും നല്ല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഉത്സവ സീസണില്‍ റെക്കോഡ് മദ്യവില്‍പ്പനയാണ് പതിവ്. മദ്യം വാങ്ങാന്‍ ഔട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയര്‍ഹൗസ് – ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ നിര്‍ദേശം നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണമെന്നും ബെവ്‌കോ നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷെ സ്റ്റോക്ക് ഉണ്ടെങ്കിലും ജവാൻ നൽകാറില്ല എന്നാണ് ഉപഭോക്താക്കളുടെ പരാതി. ഓരോ ബ്രാൻ്റിനും കമ്മീഷൻ വ്യത്യസ്തമാണ്. ഇത് ഉന്നതർക്കും അറിയാം.

ഡിജിറ്റല്‍ പണം ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം. വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാന്‍ പാടില്ല. വില്‍പ്പനയില്ലാതെ ഔട്ട് ലെറ്റുകളില്‍ ഏതെങ്കിലും ബ്രാന്റ് കെട്ടികിടക്കുന്നുണ്ടെങ്കില്‍, വില്‍പന തീയതി കഴിഞ്ഞവയല്ലെങ്കില്‍ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂയെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.

ചന്ദ്രനിൽ സൾഫർ, ഓക്സിജനും പ്രതീക്ഷ

0

ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യം ഇക്കാര്യം സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് സള്‍ഫറിന്റെയും ഓക്‌സിജന്‍ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒ എക്സിൽ ഇക്കാര്യം വ്യക്തമാക്കി.

‘റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് (എല്‍ഐബിഎസ്) ഉപകരണം ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കുന്നു’, ഐഎസ്ആര്‍ അറിയിച്ചു.

പ്രാഥമിക വിശകലനത്തില്‍ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
കൂടാതെ മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്നുവരികയാണ്.

aluminium (Al), calcium (Ca), iron (Fe), chromium (Cr), and titanium (Ti), manganese (Mn), silicon (Si), and oxygen (O),” എന്നിങ്ങനെയാണ് കണ്ടെത്തിയത്.

Other discoveries made by Pragyan rover

India’s Chandrayaan-3, since its successful landing on the Moon on August 23, has been making several ground-breaking discoveries. Apart from stumbling upon giant craters in the south polar region, the Pragyan rover has also found massive temperature variations on the lunar surface.

During its observation of lunar top soil, the rover’s ChaSTE (Chandra’s Surface Thermophysical Experiment) instrument found that the temperature on the surface of the Moon was around 50 degrees Celsius, and it increased to over 60 degrees at the height of 20mm. At minus 80mm depth, which is below the ground, the temperature dropped to minus 10 degrees Celsius.

The ChaSTE measures the temperature profile of the lunar topsoil around the pole to understand the thermal behaviour of the moon’s surface. It has a temperature probe equipped with a controlled penetration mechanism capable of reaching a depth of 10 cm beneath the surface. The probe is fitted with 10 individual temperature sensors

ലോക് സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് മമത, രാജ്യത്തെ ഹെലികോപ്റ്ററുകൾ എല്ലാം ബുക്കഡ്

ലോക്സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ എന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രചാരണത്തിനായി രാജ്യത്തെ ലഭ്യമായ ഹെലിക്കോപ്റ്ററുകൾ എ ല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞെന്ന കണക്ക് വെച്ചാണ് മമതയുടെ രാഷ്ട്രീയ ട്രോൾ. തൃണമൂർ കോൺ​ഗ്രസ് വിദ്യാർഥി സംഘടനാ വാർഷിക റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇതര രാഷ്ട്രീയ പാർട്ടികൾക്ക് ഹെലിക്കോപ്റ്ററുകൾ കിട്ടാത്ത സാഹചര്യമാണ്. ഡിസംബറിലോ ജനുവരിയിലിലോ ഇലക്ഷൻ വരാം.

മമതയെ പിന്തുണച്ച് നിതീഷും

ലോക് സഭാ ഇലക്ഷൻ നേരത്തെ നടത്തിയേക്കും എന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അഭിപ്രായപ്പെട്ടു. പ്രതിപക്ഷ ഐക്യം വലിയ ഭീഷണി ആയിരിക്കയാണ്. ഇതോടെ ബി ജെ പി പക്ഷം ഭയന്നു. പ്രതിപക്ഷ മുന്നണിയുടെ കരുത്ത് പ്രത്യക്ഷമാവുന്നതിന് മുൻപേ തിരഞ്ഞെടുപ്പിലേക്ക് പോകാം. നിതീഷ് പറഞ്ഞു.

ഭിന്നിപ്പിക്കുന്നതിൽ വിജയിച്ചു, ഇനി മത്സരം

മൂന്നാം തവണയും ബി.ജെ.പി അധികാരത്തിലെത്തിലേറിയാൽ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുമെന്ന് മമത മുന്നറിയിപ്പ് നൽകി. ഡിസംബറിലോ അടുത്ത ജനുവരിയിലോ അവർ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തും. ഇതിനോടകം ബി.ജെ.പി രാജ്യത്തെ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. അവരുടെ വിജയ ലക്ഷ്യം അതാണ്.

വീണ്ടും അധികാരത്തിലെത്തിയാൽ അവർ ഇന്ത്യയെ വിദ്വേഷത്തിന്റെ രാഷ്ട്രമാക്കി മാറ്റുമെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ വിദ്യാർഥി വിഭാഗത്തിൻ്റെ സ്ഥാപക ദിന ചടങ്ങിൽ സംസാരിക്കയായിരുന്നു മമത. ഇലക്ഷൻ കമ്മീഷൻ നിയമനത്തിൽ നിന്നും സുപ്രീം കോടതിയെ ഒഴിവാക്കുക എന്ന ലക്ഷ്യം ആസൂത്രിതമാണ്. ഇവ എല്ലാം ലക്ഷ്യം വെക്കുന്നത് എന്താണ് എന്ന് വ്യക്തമാണ് എന്നും മമത പറഞ്ഞു. ബംഗാളിൽ സിപിഎം അധികാര കുത്തക തകരും എന്ന് ആരും കരുതിയിരുന്നതല്ല. എന്നാൽ അത് സാധ്യമായി. കേന്ദ്രത്തിലും ഭരണഘടനയെ മാറ്റി എഴുതാൻ ശ്രമിക്കുന്ന സംഘത്തെ മാറ്റാൻ കഴിയും മമത പറഞ്ഞു

​ഗവർണർ സി.വി ആനന്ദ ബോസ് ഭരണഘടനാപരമായ നിയമങ്ങൾ ലംഘിക്കുകയാണ്. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ അംഗീകരിക്കാനാകില്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ വെല്ലുവിളിക്കരുത്. ബം​ഗാളിൽ മൂന്ന് പതിറ്റാണ്ടുകാലം നീണ്ട ഇടത് ഭരണം അവസാനിപ്പിച്ചു. ഇത്രയും ശക്തമായ നീക്കം നടത്തുന്നു എങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമത പറഞ്ഞു.

കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട, 43 കോടിയുടെ കൊക്കെയിനുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 43 കോടി രൂപയുടെ ലഹരിമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി പിടിയിലായി. കെനിയയിലെ നെയ്‌റോബിയില്‍നിന്ന് യാത്ര തിരിച്ച ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ്കുമാറാണ് പിടിയിലായത്.

മൂന്നരക്കിലോ കൊക്കെയ്‌നും ഒന്നേകാല്‍ കിലോ ഹെറോയിനും പിടിച്ചെടുത്തു.  3490 ഗ്രാം കൊക്കെയ്ന്‍, 1296 ഗ്രാം ഹെറോയിന്‍ എന്നിവയാണ് പിടിച്ചതെന്ന് ഡിആര്‍ഐ അറിയിച്ചു. ഇതിന് 43 കോടി രൂപയോളം വിലവരും.

നെയ്‌റോബിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ച രാജീവ്കുമാര്‍ ചൊവ്വാഴ്ച രാവിലെ ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

കോടികള്‍ വിലവരുന്ന ലഹരിമരുന്ന് പേഴ്‌സിലും ബാഗിലും ഷൂസിലുമായാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്.

ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, ശിവശക്തി മൂലയെ തലസ്ഥാനമാക്കണം- സ്വാമി ചക്രപാണി മഹാരാജ്

ജിഹാദികൾ എത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദു മഹാസഭ ദേശീയാധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ചന്ദ്രനിൽ ചാന്ദ്രയാൻ ലാൻഡ് ചെയ്ത ഭാഗത്തെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിക്കുക മാത്രമല്ല. നടപ്പാക്കാൻ ആവശ്യപ്പെട്ട് സർക്കാരിന് കത്തയക്കുകയും ചെയ്തു. ഇതിന് പാർലമെൻ്റ് ഉടൻ തയാറാവണം എന്നാണ് ആവശ്യം.

കോവിഡ് കാലത്ത് വാക്സിനേഷൻ യജ്ഞത്തെ എതിർത്ത് പശു മൂത്രം കുടിക്കൽ ചികിത്സയുമായി എത്തിയ വ്യക്തിയാണ് ചക്രപാണി. വലിയ മൂത്രം കുടിക്കൽ പരിപാടികൾ സംഘടിപ്പിക്കയും ചെയ്തിരുന്നു. കേരളത്തിൽ പ്രളയ കാലത്ത് ബീഫ് തിന്നുന്നവർക്ക് സഹായം നൽകരുത് എന്ന് ആവശ്യപ്പെട്ടതും വാർത്തയായിരുന്നു.

ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ നേതാവ് രംഗത്തെത്തിയത്. വലിയ അനുയായി വൃന്ദവും ഉന്നത ബന്ധങ്ങളുമുള്ള നേതാവാണ് ചക്രപാണി.

‘ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പാർലമെന്റിൽ പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമാക്കണം. അങ്ങനെ, ജിഹാദി ചിന്താഗതിക്കാരായ തീവ്രവാദികൾക്ക് അവിടെ എത്തിച്ചേരാൻ സാധിക്കില്ല’ എന്നാണ് ചക്രപാണിയുടെ പ്രഖ്യാപനം.

2020-ൽ രാജ്യം കൊവിഡിനെതിരേ കഠിനമായ പോരാട്ടം നയിക്കുന്ന സമയത്ത് ഡൽഹിയിൽ ഗോമൂത്രം പാർട്ടി നടത്തിയ ആളാണ് ചക്രപാണി. മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഗോമൂത്രം കുടിക്കുന്ന പരിപാടികളും വിവിധ പ്രദേശങ്ങളിൽ ഇദ്ദേഹത്തിന്റെ പാർട്ടി നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

ദലിത് യുവതിയെ പീഡിപ്പിച്ചു, കേസിന് പ്രതികാരമായി സഹോദരനെ തല്ലി കൊന്നു, അമ്മയെ നഗ്നയാക്കി അപമാനിച്ചു

മധ്യപ്രദേശിലെ സാഗറില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സാഗര്‍ സ്വദേശിയായ 20-കാരനെ വീട് ആക്രമിച്ച ശേഷം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവാവിൻ്റെ സഹോദരിക്ക് എതിരെ ലൈംഗിക ആക്രമണം നടത്തി സംഘമാണ് ആക്രമണത്തിന് പിന്നിൽ. ലൈംഗികാതിക്രമ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് വീടുകയറി ആക്രമണം നടത്തിയത്. തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചു. അമ്മയെ വസ്ത്രങ്ങൾ വലിച്ചു കീറി നഗ്നയാക്കി. സഹോദരിയേയും മർദ്ദിച്ചു അവശയാക്കി.

സാഗറിലെ ബറോഡിയ നോനാഗിർ ഗ്രാമത്തിൽ 20 വയസുകാരനായ നിതിൻ അഹിർവാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലും കൊലയും അതിക്രമങ്ങളും ഭീഷണികളും അവകാശമാക്കിയ സംഘങ്ങളാണ്. ലൈംഗിക അതിക്രമം നടത്തുകയും അതിൽ പരാതിപ്പെടുന്നവരെ ഉന്മൂലനം ചെയ്യുകയുമാണ് ഇവരുടെ രീതി.

ലൈംഗിക അതിക്രമം അവകാശമാക്കി, കേസ് പിൻവലിക്കാൻ കൊല്ലും കൊലയും

2019-ല്‍ യുവാവിന്റെ സഹോദരിക്കെതിരെ ലൈംഗിക ആക്രമണം നടന്നു. ഇതിൽ നാലുപേര്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുക്കുകയും നാലുപ്രതികളെ പിടികൂടുകയും ചെയ്തു. ഈ കേസ് പിന്‍വലിക്കണമെന്ന് പ്രതികളും ഇവരുടെ കൂട്ടാളികളും നിരന്തരമായി ഭീഷണിപ്പെടുത്തി. എന്നാൽ ഇതിന് വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

‘അവര്‍ അവനെ ഒരുപാട് മര്‍ദിച്ചു. എന്നെ വിവസ്ത്രയാക്കി. പിന്നീട് പോലീസെത്തിയാണ് എനിക്ക് ഒരു തോര്‍ത്ത് നല്‍കിയത്. ഒരു സാരി കിട്ടുന്നത് വരെ ഞാന്‍ തോര്‍ത്ത് മാത്രം ഉടുത്ത് നില്‍ക്കുകയായിരുന്നു”, അമ്മ പറഞ്ഞു.

യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സമീപത്തുള്ള ബന്ധുവീടുകളിലും അക്രമം നടത്തി. യുവാവിന്റെ സഹോദരങ്ങളെ തിരഞ്ഞാണ് ഇവര്‍ സമീപത്തുള്ള വീടുകളില്‍ കയറിയിറങ്ങിയത്. മറ്റുള്ളവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും എട്ടുപേരെ അറസ്റ്റ് ചെയ്തതായും എ.എസ്.പി. സഞ്ജീവ് ഉയ്‌ക്കേയ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് വന്‍ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട യുവാവിൻ്റെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കളും ഗ്രാമവാസികളും പ്രതിഷേധം കനപ്പിച്ചതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. എന്നാൽ അമ്മയെ വിവസ്ത്രയാക്കിയ സംഭവം എഫ് ഐ ആറിൽ നിന്നും വിട്ടുകളഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.

ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ ലാബോറട്ടറിയായി ബി.ജെ.പി. മധ്യപ്രദേശിനെ മാറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങളോട് നിഷേധാത്മകനിലപാടാണ് സ്വീകരിക്കുന്നതെന്നും ഖാര്‍ഗെ ചൂണ്ടികാട്ടി.

യു.കെ യിൽ പഠിക്കുന്നവരിൽ മൂന്നിലൊന്ന് ഇന്ത്യൻ വിദ്യാർഥികൾ

 ബ്രിട്ടണിൽ പഠിക്കുന്നവരിൽ മൂന്നിലൊന്ന് ഇന്ത്യൻ വിദ്യാർഥികൾ എന്ന് കണക്കുകൾ. അടുത്ത കാലത്താണ് കുട്ടികളുടെ കുത്തൊഴുക്ക് വർധിച്ചത്. 2023-ല്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി നല്‍കിയത് 1,42,848 സ്റ്റുഡന്റ് വിസകളാണ്. വിദേശവിദ്യാര്‍ഥികളില്‍ മൂന്നിലൊന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളായി. വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍.

എന്നാൽ യു.കെയിൽ മുൻകാലത്തെ പോലെ അവസരങ്ങൾ ഇല്ല. പഠനത്തിന് ഒപ്പം ചെറിയ ജോലികൾക്കും അവസരം ലഭിച്ചതായിരുന്നു യു കെയിലെ ആകർഷണം. ജീവിത ചിലവ് ഏറ്റവും ഉയർന്ന സാഹചര്യമാണ്. ഇത് മറികടക്കുന്നത് ചെറിയ ജോലികളിൽ ആയിരുന്നു. ഇപ്പോൾ ഇതിനുള്ള സാധ്യത മത്സരം കാരണം കുറഞ്ഞിരിക്കയാണ്.

2022 ജൂണില്‍ 92,965 സ്റ്റുഡന്റ് വിസകള്‍ക്കാണ് അനുമതി നല്‍കിയത്. ഒറ്റവര്‍ഷം കൊണ്ട് ഉണ്ടായത് 54 ശതമാനം വര്‍ധന. ചൈനക്കാരാണ്‌ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാമത്. മൊത്തം വിദേശവിദ്യാര്‍ഥികളില്‍ 50 ശതമാനവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ളവരാണ്.

2019 ജൂണിന് ശേഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രാന്റുകളില്‍ ഏഴ് മടങ്ങ് വര്‍ധനവുണ്ടായി. യു.കെയിലേക്ക് ഇന്ത്യന്‍വിദ്യാര്‍ഥികളുടെ ഒഴുക്കു തുടങ്ങിയതും ഇക്കാലത്താണ് ഈ വര്‍ഷം ജൂണ്‍ വരെ 4,98,626 പഠന വിസകളാണ് അനുവദിച്ചത്. 2022-ലേതിനേക്കാള്‍ 23 ശതമാനം വര്‍ധന. 2019-ല്‍ അനുവദിച്ച പഠനവിസകളേക്കാള്‍ 108 ശതമാനം വർധവ്.