സ്കൂൾ പരാതിപ്പെട്ടിയിൽ പരാതി പ്രളയം, പോക്സോ കേസ് വന്നതോടെ അധ്യാപകൻ മുങ്ങി

കരുളായിയില്‍ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി കാണിച്ച് വിദ്യാർഥികളുടെ കൂട്ട പരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അധ്യാപകനുമായ നൗഷാര്‍ ഖാൻ ഇതോടെ നാട്ടിൽ നിന്നു മുങ്ങി. പരാതിപ്പെട്ടി സ്ഥാപിച്ചതോടെയാണ് കുട്ടികൾ പ്രതികരിച്ചത്.

ഇതോടെ സ്‌കൂള്‍ അധികൃതര്‍ക്ക് നിയമപരമായി പോലീസില്‍ വിവരം അറിയിക്കേണ്ടി വന്നു. പൂക്കോട്ടുംപാടം പോലീസ് അധ്യാപകനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കയാണ്.

16 പീഡനപരാതികളാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഇതെല്ലാം അധ്യാപകനായ നൗഷാര്‍ ഖാന് എതിരേയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നിയമപരമായി വിവരം പോലീസില്‍ അറിയിക്കാൻ നിർബന്ധിതരായി.

നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലായ് 20-ാം തീയതി അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാര്‍ഥി നല്‍കിയ മൊഴി.

സ്കൂൾ അധികാരികൾ ഇതുവരെ അറിഞ്ഞില്ലെ

16 പരാതികളാണ് കുട്ടികൾ ഈ അധ്യാപകനെതിരെ നൽകിയിരിക്കുന്നത്. ഇത്രയും വലിയ ഒരു ക്രിമിനൽ അധ്യപർക്ക് ഇടയിൽ ഉണ്ടായിട്ട് ഇതുവരെയും സ്കൂൾ അധികൃതർ അറിയാതെ പോയത് എന്തെന്ന ചോദ്യം ഉയരുകയാണ്. നിയമ പ്രകാരം പരാതിപ്പെട്ടി സ്ഥാപിച്ചതോടെയാണ് കുട്ടികൾ പരാതി രഹസ്യമായി രേഖപ്പെടുത്തിയത്.

ഇയാൾ കടന്നു കളയാൻ ഇടയാക്കിയ സാഹചര്യം ഈ പരാതികൾ സംബന്ധിച്ച വിവരം പുറത്തായതാണ് എന്നും വ്യക്തമാണ്. ഇത് എങ്ങിനെ സംഭവിച്ചു എന്നതിന് വിശദീകരണം ഇല്ല. മാത്രമല്ല പീഡന കേസുകളിലെ അധ്യാപകർ സർവ്വീസിൽ തുടുരുന്ന സാഹചര്യമാണ് തുടരുന്നത്. ഇതിന് സംഘടാ പിൻബലം പ്രയോജനപ്പെടുത്തുന്നു. മാത്രമല്ല കുറ്റവാളികളുടെ കുടുംബത്തെ മുൻനിർത്തിയുള്ള സഹതാപ സാധ്യതയും ഉപയോഗിക്കുന്നു.

ഇത്തരക്കാരെ സംരക്ഷിക്കുന്ന സാഹചര്യം ഇല്ലതാക്കാൻ സഹായം നൽകുന്നവരെ കൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

കുടിവെള്ളവും ഭക്ഷണവുമാണ് വേണ്ടത്; ഗുജറാത്തിൽ നിരോധിച്ച മദ്യം എന്തിനാണ് ലക്ഷദ്വീപിൽ കൊണ്ടു വരാൻ ശ്രമിക്കുന്നതെന്ന് ഐഷ സുൽത്താന

മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതിനേപ്പറ്റി പൊതുജനാഭിപ്രായം തേടിയ സര്‍ക്കാർ നടപടിയിൽ പ്രതിഷേധവുമായി അയിഷ സുല്‍ത്താന. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കാവശ്യം മദ്യമല്ലെന്നും പകരം കുടിവെള്ളവും ഭക്ഷണവും ചികിത്സാ സൗകര്യവും വിദ്യാഭ്യാസവുമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണെന്നും അയിഷ സുല്‍ത്താന പറഞ്ഞു.

ലക്ഷദ്വീപിൽ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരിക്കയാണ്. 1979 ൽ ഗുജറാത്തിനും മുൻപേ മദ്യനിരോധനം നടപ്പാക്കിയ പ്രദേശമാണ് ലക്ഷദ്വീപ്. ഇപ്പോൾ ഏകപക്ഷീയമായി 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ട് മദ്യനയം നടപ്പാക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

ജനങ്ങളുടെ ഏതെങ്കിലും ഒരാവശ്യമെങ്കിലും നടപ്പിലാക്കാന്‍ കഴിയുമോയെന്നും ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നതല്ല വികസനമെന്നും അയിഷ സുല്‍ത്താന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗുജറാത്തിൽ നടപ്പാക്കാതിരുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണെന്നും അയിഷ സുൽത്താന ചോദിച്ചു.

അയിഷ സുല്‍ത്താന എഫ് ബി പോസ്റ്റ്

ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കണോ എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സര്‍ക്കാര്‍:??
ലക്ഷദ്വീപിലേക്ക് മദ്യം ‘ആവശ്യമില്ല’ എന്ന് തന്നെയാണ് ജനങളുടെ അഭിപ്രായം, മദ്യം പൂര്‍ണ്ണ നിരോധനമുള്ള സ്ഥലമാണ് ‘ഗുജറാത്ത്’ അല്ലെ അതേ പോലെ മദ്യം പൂര്‍ണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ‘ലക്ഷദ്വീപ്’

ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം?

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്… നാട്ടുകാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങളുടെ ചികിത്സയിക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ കോളേജാണ്, ഡോക്ടര്‍മ്മാരെയാണ്, മരുന്നുകളാണ്, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജും സ്‌കൂളുകളിലേക്ക് ടീച്ചര്‍മ്മാരെയുമാണ്, മഴ പെയ്താല്‍ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറണ്ടുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാര്‍ക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാണ്ടുകളുമാണ്, ജനങ്ങള്‍ക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്നോടികൊണ്ടിരിക്കുന്ന കപ്പലുകള്‍ക്ക് എഞ്ചിന്‍ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്.

ഇക്കണക്കിന് പോയാല്‍ 20 വര്‍ഷം ഓടേണ്ട കപ്പല്‍ 10 വര്‍ഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ? കൊണ്ട് വരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്… ഇതൊക്കെയാണ് ഞങ്ങള്‍ ജനങളുടെ ആവശ്യം… ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?

ലക്ഷദ്വീപിൽ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരുന്നു. മുപ്പതു ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. എക്സൈസ് കമ്മിഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വ്യാജമദ്യവിൽപ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരടുബില്ലിലുള്ളത്. ബിൽ നിലവിൽ വന്നാൽ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും.

അർധബോധാവസ്ഥയിലുള്ള അനുമതി നിലനിൽക്കില്ല, ബലാത്സംഗ കേസ് തുടരാമെന്ന് ഹൈക്കോടതി

അർധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെയല്ല. അത് നിയപരമായ അനുമതിയായി കരുതാനാകില്ലെന്ന് ഹൈക്കോടതി. ബലാത്സംഗമായി പരിഗണിച്ച് കേസ് നിലനിൽക്കും.

വിദ്യാർഥിനിയെ ലഹരിനൽകി അർധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസിൽ, മുൻകൂർജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിയുടെ മുൻകൂർജാമ്യഹർജി എറണാകുളം പ്രത്യേകകോടതിയും തള്ളിയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നെന്നും പിന്മാറിയതിനെത്തുടർന്ന് വിദ്യാർഥിനി വ്യാജപരാതി നൽകിയെന്നുമാണ് ഹർജിക്കാരന്റെ വാദം. ലഹരി വസ്തുനൽകി ബോധം വിടുവിച്ച ശേഷമായിരുന്നു പീഡനം.

പട്ടികജാതി-വർഗ പീഡന നിരോധന നിയമമടക്കം ചുമത്തി രാമമംഗലം പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് പരാമർശം.

കഴിഞ്ഞവർഷം നവംബർ 18-ന് കോളേജിൽവെച്ചാണ് വിദ്യാർഥിനി പീഡനത്തിന് ഇരയായത്. സംഭവദിവസം പ്രതി പെൺകുട്ടിയെ കോളേജ് ലൈബ്രറിയിലേക്ക്‌ വിളിച്ചു. അവിടെയെത്തിയപ്പോൾ പ്രതിയും സുഹൃത്തുക്കളും മദ്യപിക്കുന്നതും പുക വലിക്കുന്നതുമാണ് കണ്ടത്. പെൺകുട്ടിയോടും പുകവലിക്കാൻ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്നപ്പോൾ പ്രതി കേക്കും കുപ്പിവെള്ളവും നൽകി. ഇത് കഴിച്ചപ്പോൾ കാഴ്ച കുറയുകയും അർധബോധാവസ്ഥയിലാകുകയും ചെയ്തു.

തുടർന്ന് കോളേജിന്റെ മുകൾനിലയിൽ കൊണ്ടുപോയി ബലാത്സംഗംചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. തുടർന്ന് ഡിസംബർ ഏഴുവരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

മോഡി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് ചർച്ച

മണിപ്പുര്‍ വിഷയത്തില്‍ മോഡിസര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയത്തില്‍ ലോക്സഭയില്‍ ചൊവ്വാഴ്ച ചര്‍ച്ച. അയോഗ്യത നീങ്ങി പാര്‍ലമെന്റില്‍ തിരികെ എത്തിയ ഇന്നു തന്നെ രാഹുല്‍ ഗാന്ധിയാകും ചര്‍ച്ചയ്ക്ക് തുടക്കമിടുക.

മൂന്നു ദിവസത്തെ ചർച്ചകൾ

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച മറുപടിനല്‍കും. അവിശ്വാസം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയിയാണ് നോട്ടീസ് നല്‍കിയത്. രാവിലെ 11 മണിക്കാണ് ചര്‍ച്ച ആരംഭിക്കുന്നത്. ചോദ്യോത്തരവേള ഒഴിവാക്കും. 12 മണിക്കൂറാണ് ചര്‍ച്ചയ്ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ ചര്‍ച്ചയില്‍ ആറ് മണിക്കൂര്‍ 41 മിനിറ്റ് ബിജെപി നേതാക്കള്‍ക്ക് സംസാരിക്കാം. 1.15 മണിക്കൂറാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. മറ്റു പാര്‍ട്ടികള്‍ക്കും അവരുടെ അംഗങ്ങളുടെ എണ്ണമനുസരിച്ച് സമയം വീതിച്ച് നല്‍കും.

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുമ്പായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അവിശ്വാസ പ്രമേയം പാസാകാന്‍ ഇടയില്ലെങ്കിലും മണിപ്പുര്‍ വിഷയത്തില്‍ സര്‍ക്കാരിനെ ചോദ്യമുനയില്‍ നിര്‍ത്താനാകുമെന്നാണ് പ്രതിപക്ഷം കണക്കാക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കും.

മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ജൂലായ് 20ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്.

പ്രധാനമന്ത്രിയെ മിണ്ടിക്കാൻ പോം വഴിയില്ലാതെ

നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിടുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കാണ് പാര്‍ലമെന്റില്‍ ഇന്ന് തുടക്കം കുറിക്കുന്നത്. 2018-ലായിരുന്നു ആദ്യത്തേത്. 2018-ല്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം 126-നെതിരെ 325 വോട്ടുകള്‍ക്ക് മോദി സര്‍ക്കാര്‍ പരാജയപ്പെടുത്തിയിരുന്നു.

നിലവിലെ അംഗ സംഖ്യ അനുസരിച്ചും കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് ഉറപ്പാണ്. എന്‍ഡിഎ സഖ്യകക്ഷികളെ കൂടാതെ വൈ.എസ്.ആര്‍.കോണ്‍ഗ്രസും ബിജെഡിയും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നറിയിച്ചിട്ടുണ്ട്. 570 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ പാര്‍ട്ടികള്‍ക്ക് ആകെ 142 എംപിമാരെ ഉള്ളൂ.

മണിപ്പൂർ കലാപം; അന്വേഷണത്തിൽ ഇടപെട്ട് സുപ്രീം കോടതി, അന്വേഷക സംഘത്തിൽ മലയാളിയും

മണിപ്പൂര്‍ കലാപത്തിലെ അന്വേഷണത്തിൽ നേരിട്ട് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ഇതോടൊപ്പം സിബിഐ അന്വേഷിക്കുന്ന കൂട്ടബലാത്സക്കേസുകളുടെ മേല്‍നോട്ടം മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്സാല്‍ക്കറ വഹിക്കുമെന്നും തീരുമാനിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ സംബന്ധിച്ച പരാതികൾ കോടതി പരിഗണിച്ചു. നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

വനിതകൾ മേൽനോട്ടം വഹിക്കും, സംഘത്തിൽ മലയാളിയും

സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടല്‍. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്. മുൻ  ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം  തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി കോടതിക്ക് സമർപ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള  സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. വിവിധ സംസ്ഥാന പൊലീസുകളിൽ നിന്നായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഇവർ. 

42 കേസുകൾ പ്രത്യേക സംഘത്തിന്

അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രയ് പദ്സാൽഗിക്കറിനാണ്. ഇദ്ദേഹം സുപ്രീംകോടതിക്ക് അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. സിബിഐ അന്വേഷിക്കാത്ത 42 കേസുകൾക്കായി പ്രത്യേക സംഘത്തെയും നിയോഗിക്കും. ഇതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രാലയം നിയമിക്കണം. മണിപ്പൂരിന് പുറത്തുള്ള ആറ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് ഈ സംഘങ്ങളുടെ മേൽനോട്ട ചുമതല. സംഘർഷം നിയന്ത്രിക്കാൻ പക്വമായ ഇടപെടലാണ നടത്തിയതെന്ന് വാദിച്ച കേന്ദ്രം സർക്കാർ ഒന്നും ചെയ്തില്ലെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നതായുള്ള ആരോപണവും കോടതിയിൽ ഉയർത്തി. 

മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു

ഏറെ കാലത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയിലാകും മമ്മൂട്ടി പ്രതിനായകനായി എത്തുക.

ഷെയ്നും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഭൂതകാലം സംവിധാനം ചെയ്ത രാഹുല്‍ സദാശിവനാണ് ഈ സിനിമയൊരുക്കുന്നത്. ഓ​ഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമന സിനിമയുടെ ഒരു പ്രധാന ലൊക്കേഷനാകും.

ചിത്രത്തിനായി 30 ദിവസത്തേ ഡേറ്റാണ് മമ്മൂട്ടി നൽ‍‍‍കിയിരിക്കുന്നതെന്നാണ് വിവരം. അര്‍‍‍‍‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അഭിനയിച്ചിരുന്നു.

റെഡ് റെയ്ൻ എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുലിന്റെ ഈ ചിത്രവും ഒരു ഹൊറർ ത്രില്ലറാണെന്നാണ് വിവരം.

തമിഴില്‍ സൂപ്പര്‍ ഹിറ്റായ ‘വിക്രം വേദ’ ഒരുക്കിയ  നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയാണിത്.

സംവിധായകൻ സിദ്ധീഖ് ഗുരുതരാവസ്ഥയിൽ

ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ അതിതീവ്ര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ്.

ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.

നിലവിൽ Extracorporeal Membrane Oxygenation (ECMO) സപ്പോർട്ടിലാണ് അദ്ദേഹം കഴിയുന്നതെന്ന് ചികിത്സകർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും.

Siddique (62)

He has been associated with the Malayalam film industry since three decades and has directed several successful and popular films known for their entertaining and family-oriented themes.

He made his directorial debut with Ramji Rao Speaking and some of his notable films are Godfather, Kabooliwala, Hitler, Friends, Vietnam Colony, Big Brother and Ladies and Gentleman among others.

He also directed Salman Khan and Kareena Kapoor’s 2011 film Bodyguard.

During his initial days in the film industry, Siddique also acted in films like Poovinu Puthiya Poonthennal, Varsham 16 and Nokkethadhoorathu Kannum Nattu. He also produced Arbaaz Khan and Mohanlal’s 2020 film Big Brother.

രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം പുനസ്ഥാപിച്ചു

സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭ പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. 

കഴിഞ്ഞ ദിവസമാണ് ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ ദിവസങ്ങൾ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുത്തിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് തീരുമാനം. 

ലോക്സഭാഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കാൻ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുൽ പാർലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയിൽ ആവേശവവും ഊർജവും കൂടും. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച നടപടിയെ മധുര വിതരണത്തോടെയാണ് ‘ഇന്ത്യാ സഖ്യ’വും ആഘോഷിച്ചത്. 

രാഹുലിനെ അയോഗ്യനാക്കിയത് കോൺഗ്രസ് പാർലമെന്റി പാർട്ടിയുടെ പ്രവർത്തനത്തെയും ഏറെ ബാധിച്ചിരുന്നു. ഗുജറാത്ത് കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കുന്ന ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ദില്ലിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും നൽകി. വീട് ഒഴിഞ്ഞ രാഹുൽ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇനി രാഹുലിന് ഈ വസതി തിരികെ കിട്ടും.

വിപ്ലവ കവി ഗദ്ദർ വിട വാങ്ങി

0

തെലങ്കാനയിലെ പ്രശസ്ത വിപ്ലവ ഗായകന്‍ ഗദ്ദര്‍ (74) അന്തരിച്ചു.  രണ്ടു ദിവസം മുന്‍പ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ഗുമ്മാഡി വിത്തല്‍ റാവു എന്നാണ് യഥാര്‍ഥ പേര്. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ മർദ്ദിത ജനവിഭാഗങ്ങൾക്ക് ഇടയിൽ വിപ്ലവ ഗായകന്‍, കവി എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു.

ഹൈദരാബാദിനടുത്ത തൂപ്രാന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ഗദ്ദര്‍ ബാങ്കില്‍ ജോലി ചെയ്തു. പിന്നീട് സജീവ നക്‌സലൈറ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1980-കളില്‍ ഒളിവുജീവിതം നയിച്ചിട്ടുണ്ട്.

സി.പി.ഐ. (മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ്) അംഗമായിരുന്നു ഗദ്ദാര്‍. ഇദ്ദേഹമാണ് സി.പി.ഐ.(എം.എല്‍) സാംസ്‌കാരിക വിഭാഗമായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകന്‍.  സിനിമകളിലും  പാടിയിട്ടുണ്ട്.

വിമലയാണ് ഭാര്യ. മക്കള്‍: സൂര്യ, വെണ്ണില.

2022-ല്‍ കെ.എ. പോളിന്റെ പ്രജാശാന്തി പാര്‍ട്ടിയില്‍ അംഗത്വമെടുത്ത അദ്ദേഹം, കഴിഞ്ഞ മാസം ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.2018-ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു  പിന്തുണ.

1997-ലുണ്ടായ വധശ്രമത്തെ അദ്ദേഹം അത്ഭുതകരമായി ജീവിച്ചിരുന്നു.അന്ന് ഗദ്ദറിന്റെ ദേഹത്ത് ആറ് വെടിയുണ്ടകളാണ് തുളച്ചു കയറിയിരുന്നത്. അതില്‍ അഞ്ചെണ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നട്ടെല്ലില്‍ തുളച്ചുകയറിയ ഒരു വെടിയുണ്ട നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

ഡോ. വന്ദനദാസിനെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി.  ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

നാടിനെ ആകെ നടുക്കി കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൌസ് സർജനായ ഡോ. വന്ദന, സന്ദീപിന്റെ കൊലക്കത്തിക്ക് ഇരയായത്. സ്ഥിരം മദ്യപാനിയും ലഹരി കിട്ടാതെ വരുമ്പോഴുള്ള വിഭ്രാന്തിയുള്ളയാളായിരുന്നു പ്രതി സന്ദീപ്. പൊലീസാണ് പ്രതിയെ കൊട്ടാരക്കരയിലെ ആശുപത്രിയിലെത്തിച്ചത്. കുറ്റകൃത്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള പ്രതി കൊല്ലുകയെന്ന ലക്ഷ്യത്തോടെ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. കഴിത്തിലും ഹൃദയത്തിലും ആഴത്തിൽ ആയുധം കുത്തിയിറക്കിയാണ് പ്രതി കൊലനടത്തിയത്. 

കൊലപാതകം നേരിൽ കണ്ട ആശുപത്രി ജീവനക്കാർ, രോഗികൾ കൂട്ടിരിപ്പുകാർ , പൊലീസുകാർ ഉൾപ്പടെ 136 സാക്ഷികളുടെ മൊഴികളുളള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് കോടതിയിൽ സമർപ്പിച്ചത്. കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ഉപകരണം, സിസിടിവി ദൃശ്യങ്ങൾ, സന്ദീപിന്റെ ഷർട്ടിലെ വന്ദനാദാസിന്റെ രക്തക്കറ അടക്കം 110 തൊണ്ടിമുതലുകളും,ശാസ്ത്രീയ തെളിവുകളുമുണ്ട്. പോസ്റ്റ് മാർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾക്കൊപ്പം സന്ദീപിന്റെ ശാരീരിക മാനസിക നില പരിശോധിച്ച വിദഗ്ദധ സംഘത്തിന്റെ മെഡിക്കൽ റിപ്പോർട്ടും ഉൾപ്പടെ 200 രേഖകളുമുണ്ട് കുറ്റപത്രത്തിൽ..കുറ്റപത്രം സ്വീകരിച്ച കൊട്ടാരക്കര കോടതി കേസ് കൊല്ലം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. വിചാരണ തീയതി പിന്നീട് തീരുമാനിക്കും 

കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. ഹൗസ് സർജനായിരുന്നു ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ ബിരുദം നൽകാൻ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഗവേണിങ്‌ കൗൺസിൽ യോഗം തീരുമാനമെടുത്തിട്ടുണ്ട്.