ഒഡിഷ തീവണ്ടി അപകടം, ഇനിയും 41 പേരെ തിരിച്ചറിഞ്ഞില്ല

ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയിൽവേ. 295 പേരാണ് അപകടത്തിൽ മരിച്ചത്. 176 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. 451 പേർക്ക് നേരിയ പരിക്കും സംഭവിച്ചു.

റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണം പൂ‌ർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു.

ദുരന്തം വിതച്ചത് സ്ഗ്നൽ പിഴവ്

ദുരന്തത്തിന് കാരണം സി​ഗ്നലിം​ഗ് സംവിധാനത്തിന്റെ അറ്റകുറ്റപണികളിലെ പിഴവാണെന്നും റെയിൽവേ വിശദീകരിച്ചു. കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്, സിപിഎം എംപി ജോൺ ബ്രിട്ടാസ്, എഎപി നേതാവ് സഞ്ചയ് സിംഗ് എന്നിവർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി പാർലമെന്റിനെ അറിയിച്ചു.

ലൂപ്പ് ലൈനിലേക്ക് മാറിക്കയറി

റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള സിഗ്നൽ സംവിധാനത്തിൽ മുമ്പ് നടത്തിയ സിഗ്നലിംഗ് സർക്യൂട്ട് മാറ്റത്തിലെ പിഴവുകൾ, അടുത്തുള്ള ലെവൽ ക്രോസിംഗ് ഗേറ്റിലെ സിഗ്നലിംഗ് ജോലികൾ നടത്തിയതിലെ പാളിച്ചകൾ എന്നിവ കാരണം ചെന്നൈയിലേയ്ക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 12841) തെറ്റായി പച്ചസിഗ്നൽ കൊടുക്കുകയും എന്നാൽ സിഗ്നലിംഗ് സംവിധാനത്തിലെ അശ്രദ്ധയും വീ‍ഴ്ചകളും കാരണം ഇത് മെയിൻ ലൈനിന് പകരം സ്റ്റേഷനോട് ചേർന്നുള്ള ലൂപ്പ് ലൈനിലേയ്ക്ക് കണക്ട് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്. ഇതുമൂലം യാത്രാ ട്രെയിൻ ഗതി മാറി ലൂപ്പ് ലൈനിൽ പിടിച്ചിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ പുറകിൽ ചെന്നിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. 

മരിച്ച 295 യാത്രക്കാരിൽ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും കേന്ദ്രമന്ത്രി സമ്മതിച്ചു. എന്നാൽ ക‍ഴിഞ്ഞ മുന്ന് കൊല്ലത്തിനിടയിൽ സമാനമായ അപകടങ്ങൾ ഉണ്ടാക്കുവാൻ സാധ്യയുണ്ടായിരുന്ന സിഗ്നൽ വീ‍ഴ്ചകളെ കുറിച്ചുള്ള ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാതെ മന്ത്രി ഒഴിഞ്ഞു.

ദേശീയ വനിതാ കമ്മീഷന് നേരത്തെ അറിയാമായിരുന്നു, പക്ഷെ കണ്ണു നിറഞ്ഞത് ലോകം മുഴുവൻ പ്രതിഷേധം ഉയർന്നപ്പോൾ

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരായി നടത്തി പീഡിപ്പിക്കുന്ന ദൃശ്യം പുറത്ത് വരുന്നതിന് ഒരുമാസം മുമ്പുതന്നെ ദേശീയ വനിതാ കമ്മീഷന് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പക്ഷെ കമ്മീഷൻ നിശ്ശബ്ദരായി ഉത്തരവ് കാത്തിരുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൃത്യത്തിലും ഫയൽ ഒപ്പിക്കലിൽ ഒതുങ്ങി കമ്മീഷൻ്റെ നടപടി.

മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച രണ്ട് മനുഷ്യാവകാശ പ്രവർത്തകർ ജൂണ്‍ 12-ന് തന്നെ ക്രൂരത സംബന്ധിച്ച് വനിതാ കമ്മീഷന് കത്തയച്ചിരുന്നു. സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന് പുറമേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം ഉള്‍പ്പെടെ മറ്റ് അഞ്ച് പരാതികളും കമ്മീഷന് ഇവര്‍ നല്‍കിയിരുന്നു.

ലോകം മുഴുവൻ പ്രതിഷേധത്തിലമർന്നപ്പോൾ ചട്ടപ്പടി നടപടിയുമായി കമ്മീഷൻ

നിസ്സംഗത പുറത്തായതോടെ  സംസ്ഥാന ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി ദേശീയ വനിത കമ്മിഷന്‍. സ്വമേധയാ എടുത്ത കേസിലാണ് നടപടി. നാലുദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ 79 ദിവസങ്ങൾക്ക് ശേഷം ആവശ്യപ്പെട്ടത്.

പരാതി അയക്കുക മാത്രമല്ല സംഭവങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു എന്നിട്ടും………

ആറ് സംഭവങ്ങളിലും എത്രയും വേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ വനിതാ കമ്മീഷന് നൽകിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആള്‍ക്കൂട്ടം വീടുകള്‍ക്ക് തീവെക്കുമ്പോഴും കൂട്ടക്കൊല നടത്തുമ്പോഴും പോലീസുകാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പരാതികൾ വേറെയും ലഭിച്ചിരുന്നു

മണിപ്പുരില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് അമേരിക്കന്‍ മണിപ്പൂര്‍ ട്രൈബല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളും ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നിലും നടപടിയുമുണ്ടായില്ല.

സ്ത്രീകളെ നഗ്നരായി നടത്തിച്ച വീഡിയോ ജൂലായ് 19-ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും ചെയ്തപ്പോൾ മാത്രമാണ് വിഷയത്തില്‍ കമ്മിഷന്‍ ഇടപെട്ടത്.

അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ നേരത്തേ ലഭിച്ചിരുന്നെന്ന് കമ്മീഷൻ അധ്യക്ഷ സമ്മതിക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് മണിപ്പുര്‍ ഭരണകൂടത്തോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ വിശദീകരണം.

അതിക്രമങ്ങളെക്കുറിച്ച് മണിപ്പൂരില്‍നിന്ന് മാത്രമല്ല വിദേശത്തുനിന്നുപോലും പരാതികള്‍ ലഭിച്ചിരുന്നു. അതിനാല്‍ പരാതിയുടെ നിജസ്ഥിതി ഉറപ്പാക്കേണ്ടിയിരുന്നു. ഇതിനായി മണിപ്പൂരിലെ സര്‍ക്കാര്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല എന്നുമാണ് ന്യായീകരണം.

യൂണി. അസിസ്റ്റന്റ്, എസ് ഐ, മെയിൻസ് യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിധീകരിച്ചു

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസക്ടർ ഓഫ് പൊലീസ് മെയിൻ പരീക്ഷകൾ എഴുതാൻ യോഗത നേടിയവരുടെ പട്ടിക പ്രസിധീകരിച്ചു. പി. എസ് സി വെബ് സൈറ്റിൽ ലിസ്റ്റുകൾ പരിശോധിക്കാം.

Psc list Link https://www.keralapsc.gov.in/latest

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ, നടി വിൻസി അലോഷ്യസ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.

പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബനും അലൻസിയറിനും.

മികച്ച സ്വഭാവ നടി ദേവി വർമ്മ, നടൻ പി വി കുഞ്ഞികൃഷ്ണൻ.

മികച്ച തിരക്കഥ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( ന്നാ താൻ കേസ് കൊട്).

മനേഷ് മാധവൻ, സന്തോഷ് എന്നിവരാണ് മികച്ച ഛായാഗ്രാഹകർ.

ജനപ്രിയ ചിത്രം; ന്നാ താൻ കേസ് കൊട്.

ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകൻ, ചിത്രം ഇലവീഴാപ്പൂഞ്ചിറ.
acvnews
മികച്ച ഗായിക മൃദുല വാര്യർ, ഗായകൻ കപിൽ കപീലൻ.

മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഗാനരചയിതാവ് റഫീഖ് അഹമ്മദ്.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഷോബി തിലകൻ & പോളി വിൽസൺ.

മേക്കപ്പ്, റോണക്സ് സേവ്യർ ( ഭീഷ്മപർവ്വം). വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക).

154 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.

പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബനും അലൻസിയറിനും.

മികച്ച സ്വഭാവ നടി ദേവി വർമ്മ, നടൻ പി വി കുഞ്ഞികൃഷ്ണൻ.

മികച്ച തിരക്കഥ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( ന്നാ താൻ കേസ് കൊട്).

മനേഷ് മാധവൻ, സന്തോഷ് എന്നിവരാണ് മികച്ച ഛായാഗ്രാഹകർ.

ജനപ്രിയ ചിത്രം; ന്നാ താൻ കേസ് കൊട്.

ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകൻ, ചിത്രം ഇലവീഴാപ്പൂഞ്ചിറ.
acvnews
മികച്ച ഗായിക മൃദുല വാര്യർ, ഗായകൻ കപിൽ കപീലൻ.

മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഗാനരചയിതാവ് റഫീഖ് അഹമ്മദ്.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഷോബി തിലകൻ & പോളി വിൽസൺ.

മേക്കപ്പ്, റോണക്സ് സേവ്യർ ( ഭീഷ്മപർവ്വം). വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക).

154 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.

കരിപ്പൂർ വിമാനത്താവളം തന്നെ ഇല്ലാതാക്കുമോ, റെസ നിർമ്മാണത്തിൽ ഉടക്ക്, സർക്കാരും മെല്ലെ…

കരിപ്പൂർ വിമാനത്താവളത്തിൽ റെസ എന്ന ചുരുക്കപ്പേരിൽ വിശേഷിപ്പിക്കുന്ന റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമാണത്തിന് ഭൂമി ഏറ്റെടുത്തുനൽകാൻ കേന്ദ്ര വ്യോമയാന മന്ത്രി അനുവദിച്ച സമയം അവസാനിക്കുന്നു. ഓഗസ്റ്റ് ഒന്നിനകം ഭൂമി ലഭ്യമായില്ലെങ്കിൽ റൺവേയുടെ നീളം 2860 മീറ്ററിൽനിന്ന് 2540 മീറ്ററായി വെട്ടിക്കുറയ്ക്കുമെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. സ്ഥലമേറ്റെടുത്തു നൽകുന്നത് ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.

ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ മുൻകൈയിൽ നിർമ്മിച്ച വിമാനത്താവളം തകർക്കാൻ

കരപ്പൂർ വിമാനത്താവളം പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയതാണ് എതിർ ലോബിയുടെ പ്രവർത്തനങ്ങളും. പക്ഷെ അതിനെ എല്ലാം അതിജീവിച്ചാണ് വിമാനത്താവളം യാഥാർത്ഥ്യമാക്കിയത്. യൂസേഴ്സ് ഫീ എന്നപേരിൽ ദീർഘകാലം എയർപോർട്ട് അതോറിറ്റി യാത്രക്കാരിൽ നിന്നും അധിക കാശ് പിരിച്ചു. ഉദ്ദേശിച്ചതിലും അധികം കാശ് പിരിച്ചെടുത്ത്.

ഏറ്റവും അധികം വിദേശ യാത്രക്കാരുള്ള വിമാനത്താവളമായി ഡി ജി സി എ ലിസ്റ്റിൽ കരിപ്പൂർ ഇടം പിടിച്ചിരുന്നു. വിശേഷിച്ചും ഗൾഫ് സെക്രട്ടറിൽ. ഇന്ത്യൻ എയർ ലൈൻസും എയർ ഇന്ത്യയും ദീർഘകാലം ഈ താവളത്തെ കുത്തകയാക്കി വെച്ചു. അവരുടെ പരസ്പര മത്സരങ്ങൾക്ക് ഇടയിലും വിമാനത്താവളം വളർന്നു. ടേബിൾ ടോപ്പ് ലാൻ്റിങ്, ഇറങ്ങാനുള്ള ആധുനിക സാങ്കേതിക റഡാറുകളുടെ കുറവ് എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ് അപ്പോഴും വിരുദ്ധ ലോബി സജീവമായിരുന്നു.

പൊതുമേഖലയെ താങ്ങി നിർത്തിയ കരിപ്പൂർ

റോയ് പോൾ എയർ ഇന്ത്യ സെക്രട്ടറി ആയിരുന്നപ്പോൾ കരിപ്പൂരിൽ വന്ന് പ്രസംഗിച്ചത് ഞങ്ങളുടെ ബ്രെഡ് ആൻ്റ് ബട്ടർ ഇവിടെയാണ് എന്നാണ്. സ്വകാര്യ കമ്പനകളോട് മത്സരിക്കുമ്പോൾ സംഭവിക്കുന്ന നഷ്ടം എയർ ഇന്ത്യ നികത്തിയത് കരിപ്പൂരിലാണ്. നെടുംബാശേരി വിമാനത്താവളത്തിനായി സിയാൽ രൂപം കൊണ്ടതോടെ കരിപ്പൂരിന് എതിരായ ബിസിനിസ് ലോബികൾ വീണ്ടു ശക്തമായി.

ഹജ്ജ് എംമ്പാർക്കേഷൻ പോയിൻ്റ് തട്ടിയെടുക്കാൻ പലവിധ സാങ്കേതിക തടസ്സ വാദങ്ങൾ കരിപ്പൂരിന് എതിരെ ഉയർത്തി കൊണ്ടു വന്നു. ജംമ്പോ ജെറ്റ് ഇറക്കാൻ ശ്രമിച്ചപ്പോൾ ഇത് തടസ്സപ്പെടുത്തി. അന്നത്തെ വിമാനത്താവള ഡയറക്ടർ സി വിജയ കുമാറും കോഴിക്കോട് കേന്ദ്രമാക്കിയുള്ള ബിസിനസ് ഗ്രൂപ്പുകളുമാണ് ഈ വാദത്തെ തകർക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത്. മാധ്യമങ്ങൾ അന്ന് നിർണ്ണായ പങ്ക് വഹിച്ചു. ഓരോ വിമാനത്താവളങ്ങളെയും പഠിച്ച് കരിപ്പൂരുമായുള്ള താരതമ്യം അവതരിപ്പിച്ചു. ഇതോടെയാണ് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങുന്നതിനുള്ള തടസ്സം നീക്കി കിട്ടിയത്.

ഓരോ വികസനത്തിലും ഉടക്കിട്ടു

ഇം എം ഇ എ കോളിജിൽ ഹജ്ജ് ക്യാമ്പ് ഒരുക്കി. തുടർന്ന് ഹജ്ജ് സെൻ്ററും കരിപ്പൂരിൽ അനുവദിച്ചു കിട്ടി. ഇതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കരിപ്പൂർ വൻ കുതിപ്പ് നേടി. ചരക്ക് വിമാനങ്ങൾക്കും അനുമതിയായി. എന്നാൽ തുടർച്ചയായി സാങ്കേതിക തടസ്സങ്ങൾ ആവർത്തിച്ചു. റൺ വേ വികസനം പൂർത്തിയാക്കിയിട്ടും ഇതര വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള തടസ്സം തുടർന്നു. വലിയ പ്രക്ഷോഭങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിലാണ് അന്താരാഷ്ട്ര വിമാനത്താവള പദവിയും അതുവഴി ഇതര വിമാന സർവ്വീസുകൾക്കുള്ള അനുമതിയും ലഭിച്ചത്. എന്നിട്ടും ഹജ്ജ് എംമ്പാർക്കേഷൻ പോയിൻ്റ് എന്ന പദവി പലതവണ നെടുമ്പാശേരിക്ക് മാറിപ്പോയി. കരിപ്പൂരിൽ പല വർഷങ്ങൾ സർവ്വീസ് ഇല്ലാതായി. ഇവയ്ക്കെല്ലാം പിന്നിൽ വിമാനത്താവളങ്ങളുടെ ഗ്രേഡിങ് മത്സരവും കരിപ്പരിന് എതിരായ ലോബിയിങ്ങും ഉണ്ടായിരുന്നു.

ഇപ്പോൾ വീണ്ടും വിമാനത്താവളത്തെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമം തീവ്രമാണ്. അത് വിജയിക്കയും ചെയ്യുന്നു.

ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിൽനിന്ന് മറുപടി ലഭിക്കാത്തതിനാൽ, റൺവേ വെട്ടിച്ചുരുക്കുന്നതിനു സ്വീകരിച്ച നടപടികൾ അറിയിക്കാനാവശ്യപ്പെട്ട് കഴിഞ്ഞദിവസം വിമാനത്താവള ഡയറക്ടറോട് വിമാനത്താവള അതോറിറ്റി വിശദീകരണം തേടിയിരുന്നു. റെസ നിർമാണത്തിന് റൺവേയുടെ നീളം കുറയ്ക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുമെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ് പറഞ്ഞു. സംസ്ഥാനസർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന്റെ പുരോഗതിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

റൺവേ 2540 ആയി വെട്ടിക്കുറയ്ക്കുന്നതിന് നടത്തേണ്ട തയ്യാറെടുപ്പുകൾ സംബന്ധിച്ച് സാങ്കേതികവിഭാഗം റിപ്പോർട്ട് തയ്യാറാക്കുകയാണ്. ഇതെല്ലാമുൾപ്പെടെ വിശദമായ റിപ്പോർട്ട് വിമാനത്താവള അതോറിറ്റിക്ക് ഉടനെ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. റൺവേ നീളം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ കഴിഞ്ഞ സെപ്റ്റംബറിലും വിമാനത്താവള അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനു ഡയറക്ടർ മറുപടി നൽകിയിരുന്നില്ല. ഇതുകൂടി ഓർമ്മപ്പെടുത്തിയാണ് കഴിഞ്ഞയാഴ്ച വിമാനത്താവള അതോറിറ്റി വിശദീകരണം ചോദിച്ചത്.

റെസയിൽ കുരുങ്ങിയ വികസനം

2020-ലെ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച വിദഗ്ധസമിതിയാണ് റൺവേയ്ക്ക് ഇരുപുറവുമുള്ള റെസ നിലവിലുള്ള 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തത്. റൺവേയിൽനിന്ന് 320 മീറ്റർ വെട്ടിക്കുറച്ച് റെസ നിർമിക്കാനാണ് വിമാനത്താവള അതോറിറ്റി നേരത്തെ നിശ്ചയിച്ചത്. ഇതുവഴി റൺവേയുടെ നീളം 2860-ൽനിന്ന് 2540 ആകും. അതോടെ വലിയ വിമാനങ്ങളുടെ സർവീസും ഇല്ലാതാകും.

കണ്ണൂരും വന്നതോടെ താത്പര്യം കുറഞ്ഞു

വിമാനത്താവളത്തിന്റെ വളർച്ച ഇല്ലാതാക്കുന്ന നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയർന്നു. അതോടെ റെസ നിർമാണത്തിന് സ്ഥലമേറ്റെടുത്ത് നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ആദ്യം 18.5 ഏക്കർ ഏറ്റെടുക്കാനായിരുന്നു തീരുമാനം. പിന്നീടത് 14.5 ഏക്കറായി. പള്ളിക്കൽ വില്ലേജിൽനിന്ന് ഏഴേക്കറും നെടിയിരുപ്പിൽനിന്ന് ഏഴരയേക്കറുമാണ് ഏറ്റെടുക്കുന്നത്. ഒന്നരവർഷം മുമ്പേ സ്ഥലമേറ്റെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പ്രാദേശികമായ എതിർപ്പുൾപ്പെടെ ഉയർന്നത് കാര്യങ്ങൾ മന്ദഗതിയിലാക്കി. സാമൂഹികാഘാത പഠനത്തിനടക്കം നാട്ടുകാർ തുടക്കത്തിൽ സഹകരിച്ചിരുന്നില്ല. വിമാനത്താവള വികസനത്തിന് ഒരിഞ്ച് ഭൂമി വിട്ടുനൽകില്ലെന്ന പ്രഖ്യാപനത്തോടെ സമരസമിതിയുടെ നേതൃത്വത്തിൽ എതിർപ്പു തുടരുകയാണ്.

അതേസമയം ഭൂമി ഏറ്റെടുക്കലിനായി റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാക്കിയ അടിസ്ഥാന വില നിർണയ റിപ്പോർട്ട് കളക്ടറുടെ പരിഗണനയിലാണ്. ഇത് സർക്കാർ അംഗീകരിച്ചശേഷം വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുമെല്ലാം ഇനിയും സമയം വേണ്ടിവരും. ഭൂമി നഷ്ടപ്പെടുന്നവർക്ക് ഓരോ ഘട്ടത്തിലും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിനും സമയം നൽകണം. കഴിഞ്ഞ മാർച്ച് 31-നകം ഭൂമി ഏറ്റെടുത്ത് കൈമാറുമെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അതുണ്ടായില്ല.

മണിപ്പൂരിൽ മുഖം നഷ്ടപ്പെട്ട് സർക്കാർ; നഗ്നരാക്കി ആക്രമിച്ചത് പിതാവിനെയും സഹോദരനെയും വധിച്ച ശേഷം

മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ 77 ദിവസങ്ങൾക്ക് ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെയാണ് മണിപ്പൂർ പൊലീസ് നടപടിക്ക് തയാറായത്.

പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തി. കുറ്റക്കാർക്ക്  വധശിക്ഷ ഉറപ്പാക്കുമെന്ന വിധിയുമായി മുഖ്യമന്ത്രി ബീരേൻ സിങ് മുഖം രക്ഷിക്കൽ പ്രസ്താവന നടത്തി.

FIR ഇട്ട് 77 ദിവസം മിണ്ടാതിരുന്നു

മെയ് നാലിന് ഉണ്ടായ കലാപത്തിന്‍റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വന്‍ രോഷത്തിന് വഴിവെച്ചു.

ഇതിന് പിന്നാലെ പ്രധാന പ്രതികളിലൊരാളായ ഹുയ്റെം ഹീറോദാസ് എന്നയാളെ ഇന്ന് തൗബാലില്‍ നിന്ന് പൊലീസ് അറസറ്റ് ചെയ്യുകയായിരുന്നു. ഇതൊടൊപ്പം മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട് എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് നടക്കുന്നത്.

സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച ആള്‍ക്കൂട്ടം ഇതില്‍ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.  വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലീസ് റോഡില്‍ ആള്‍ക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും സ്ത്രീകളില്‍ ഒരാൾ വെളിപ്പെടുത്തി. 22 ഉം 40 ഉം വയസ്സുള്ള സ്ത്രീകളാണ്.

പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തി, ഗ്രാമം ചുട്ടെരിച്ചു, എന്നിട്ടും തീരാതെ

കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും അക്രമികള്‍ കൊലപ്പെടുത്തി. മെയ്തത്തി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന തരത്തില്‍ പ്രചരിച്ച വ്യാജ വീഡിയോ മറയാക്കിയാണ് അക്രമം .

സംഭവം വൻ വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂര്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് സാഹചര്യം വിലയിരുത്തി. സ്ത്രീകളെ നഗ്നരാക്കി നടത്തിയത് അപമാനകരവും മനുഷ്യത്വരഹിതവുമെന്ന് ബീരേൻ സിങ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ആദ്യ അറസ്റ്റ് ഇന്ന് രാവിലെ നടന്നുവെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും ബീരേന്‍ സിങ് പറഞ്ഞു. ഇതിനിടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കണമെന്ന് കേന്ദ്ര സർക്കാർ ട്വിറ്റ‌ർ അടക്കമുള്ള കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്.

തന്റെ 21 വയസുകാരിയായ സഹോദരിയെ അപമാനിക്കുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 19 വയസുകാരനായ സഹോദരനെ അക്രമികള്‍ വധിച്ചത്.

പൊലീസ് മിണ്ടാതെ നിന്നു, ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ ബ്രിജ് ഭൂഷൻ സിങ്ങ് എം പി യ്ക്ക് ജാമ്യം

പൊലീസ് നിശ്ശബ്ദ പിന്തുണയിൽ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ബ്രിജ് ഭൂഷണിന് പുറമേ കേസിലെ മറ്റൊരുപ്രതിയും മുന്‍ റെസ്സിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും റോസ് അവന്യു കോടതി ജാമ്യം നല്‍കി. നേരത്തെ ഇരുവര്‍ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

പോക്സോ കേസും മാഫിയ തലവനായി അറിയപ്പെടുന്ന ബ്രിജ് ഭൂഷന് എതിരെ ഉണ്ടായിരുന്നു. പരാതിക്കാരിയായ ജൂനിയർ ഗുസ്തി താരം ഈ പരാതി പിൻവലിക്കേണ്ടി വരികയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള താരങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ പിതാവ് പരാതി പിൻവലിക്കുന്നതായി പ്രസ്താവിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ബ്രിജ് ഭൂഷണിന്റെ ജാമ്യാപേക്ഷയെ അവർ കോടതിയില്‍ എതിര്‍ത്തില്ല. ബ്രിജ് ഭൂഷണ്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ഗുസ്തി താരങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു എങ്കിലും പൊലീസിന് ഇക്കാര്യത്തിൽ ആവലാതി ഇല്ലായിരുന്നു.

പരാതിക്കാരെയോ സാക്ഷികളേയോ സമീപിക്കരുതെന്ന് പ്രതിയോട് നിര്‍ദേശിക്കണെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടർന്ന്, നേരിട്ടോ അല്ലാതെയോ കേസിലെ പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത് തുടങ്ങിയ നിബന്ധനകളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്.

ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 15-നാണ് ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. തുടർ സമരങ്ങൾക്കും രാജ്യവ്യാപകമായ പരാതികൾക്കും പിന്നാലെയായിരുന്നു കേസ് എടുക്കാൻ തയാറായത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ കുറ്റപത്രത്തിലുള്ളത്. ഇവയില്‍ 354 ഡി ഒഴികേയുള്ള കുറ്റങ്ങളും പ്രേരണാക്കുറ്റവും (109) തോമറിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.

കളിക്കാൻ വന്ന പെൺകുട്ടിയെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, യുവതിക്ക് 30 വർഷം കഠിന തടവ്

ബിനിത എന്ന മഞ്ജു

വീട്ടിൽ കളിക്കാൻ വന്ന പത്തുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് മുപ്പതുവര്‍ഷം കഠിനതടവും മൂന്നുലക്ഷംരൂപ പിഴയും ശിക്ഷ.

വഴിക്കടവ് മുണ്ട പുളിയക്കോട് വീട്ടില്‍ ബിനിതയെയാണ് (മഞ്ജു -36) മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പ്രതിക്ക് വിവിധ വകുപ്പുകളിലായാണ് ശിക്ഷ.

പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവര്‍ഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവ്, രണ്ടു പോക്സോ വകുപ്പുകളിലായി പത്തുവര്‍ഷം വീതം കഠിനതടവും ഒരുലക്ഷംരൂപ വീതം പിഴയും. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

കളിക്കാൻ വന്ന കുട്ടിയെ പീഡിപ്പിച്ചു

2013-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് കളിക്കാന്‍വരുന്നത് പതിവായിരുന്നു പെൺകുട്ടി. ഇവർ ഈ അവസരം ഉപയോഗിച്ച് കുട്ടിയെ വരുതിയിലാക്കി. പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വഴിക്കടവ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിയെ കണ്ണൂര്‍ ജയിലിലേക്കു മാറ്റി.

മണിപ്പൂരിൽ യുവതികളെ ആൾക്കൂട്ടം നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി, പിന്നാലെ കലാപത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം

0

മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ആശങ്ക അറിയിച്ച് സുപ്രീം കോടതി. യുവതികളെ നഗ്‌നരാക്കി നടത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച ആണെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു.

കലാപത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി

സുപ്രീം കോടതി പരാമർശത്തിന് പിന്നാലെ മണിപ്പൂർ സംഭവത്തിൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. കലാപത്തെ തൊടാതെ വനിതകൾക്ക് എതിരായ ആക്രമണത്തെ മാത്രം എടുത്താണ് പ്രതികരണം. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ലജ്ജാകരവും ഒരിക്കലും പൊറുക്കാൻ കഴിയാത്തതും എന്നാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചത്. ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു. ഒരു കുറ്റവാളിയും രക്ഷപെടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെ സംഭവത്തിൽ ഒരാളെ മണിപ്പൂർ പൊലീസ് അറസ്റ്റു ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധവും ആശങ്കയും ഉയർന്ന് തുടങ്ങിയതിന് പിന്നാലെയാണ് അധികാരികളുടെ നീക്കം. രണ്ടു സ്ത്രീകളെ ബലാത്സഗത്തിന് ഇരയാക്കി. നഗ്നരായി വലിയ ആൾക്കൂട്ടം നടത്തിക്കുന്നതും. ഇതിനിടെ ശാരീരികമായി ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. രണ്ട് മാസം മുൻപ് സംഭവിച്ചതാണ് ഇത്. ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ല.

നടപടി എടുത്തില്ലെങ്കിൽ കോടതിക്ക് നടപടി എടുക്കേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ്

ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പ് നല്‍കി.

വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സര്‍ക്കാര്‍ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.

സ്വമേധയ എടുത്ത കേസ് ജൂണ്‍ 28 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അതിന് മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഇതുപോലെ മാറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ആര്‍ക്ക് അറിയാമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

മെയ് നാലിന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തി ചിത്രീകരിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭവമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. മൈത്തേയികൾക്ക് ഭൂരിപക്ഷമുള്ള ഭരണമാണ് മണിപ്പൂരിൽ നടക്കുന്നത്. കുക്കി പ്രദേശങ്ങളിൽ മൈത്തേയികൾ നടത്തിയ ആക്രമണത്തിന് തുടർച്ചയായാണ് സംഭവം ഉണ്ടായത്. ഈ പ്രദേശങ്ങളിൽ പൊലീസിനും പട്ടാളത്തിനും ഇടയിലും കലാപം തുടരുകയാണ്.

മണിപ്പൂരിൽ ആൾക്കൂട്ടം യുവതികളെ നഗ്നരാക്കി വേട്ടയാടുന്ന ദൃശ്യം പുറത്ത്, നിസംഗതയിൽ നിന്നും നിസ്സഹായതയിലേക്ക് പൊലീസും ഭരണകൂടവും

Manipur Imphal Town

മണിപ്പുരില്‍ രണ്ടു യുവതികളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ കലാപത്തിൻ്റെ രൂക്ഷത മറനീക്കി. സാമൂഹികമാധ്യമങ്ങളിലൂടെ മാത്രമാണ് ക്രൂരതയുടെ ദൃശ്യം പുറത്തു വന്നത്.

സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്. സ്ത്രീകള്‍ പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനുശേഷമാണ് നഗ്‌നരാക്കി നടത്തിച്ചതെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എല്‍.എഫ്. വെളിപ്പെടുത്തി. കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകൾ. മൈത്തേകൾ ഈ ഭാഗത്ത് കൂട്ടായ ആക്രമണം അഴിച്ചു വിട്ടിരുന്നു.

ഭരണകൂടവും പൊലീസും ഒന്നിച്ച കലാപം

സ്ത്രീകള്‍ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചിട്ടും അക്രമികള്‍ അവരെ ഉപദ്രവിക്കുന്നത് വീഡിയോയില്‍ കാണാം. ദേശീയ വനിതാകമ്മിഷനും ദേശീയ പട്ടികവര്‍ഗ കമ്മിഷനും അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. കലാപത്തിൽ മണിപ്പൂരി പൊലീസിൻ്റെ പങ്കും വെളിപ്പെടുത്തപ്പെട്ടിരുന്നു. പൊലീസിന്റെ ആയുധപ്പുരയിൽനിന്ന് കാണാതായ ആറുലക്ഷം വെടിയുണ്ടകളും നാലായിരത്തോളം ആയുധങ്ങളും കലാപകാരികൾ കൈക്കലാക്കിയിരുന്നു. ഇതിൽ 2900 ആയുധങ്ങൾ മാരകശേഷിയുള്ളതാണ്. പൊലീസ് സഹായത്തോടെയാണ് തുടക്കത്തിൽ കലാപം കത്തിയത് എന്ന ആരോപണം ശരിവെക്കുന്നതായിരുന്നു സംഭവം.

സംഭവത്തില്‍ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മണിപ്പുര്‍ പോലീസ് അറിയിച്ചു. തട്ടിക്കൊണ്ട് പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

ഹൃദയം നുറുക്കുന്ന പീഡനവാര്‍ത്തകളാണ് മണിപ്പുരില്‍നിന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് കലാപത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മേയ് മൂന്നുമുതല്‍ മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാണ്. 200-ലേറെപ്പേരാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.

ഈസ്റ്റ് ഇംഫാലിലെ മണിപ്പുർ പോലീസ് ക്യാമ്പ്, ഇംഫാലിലെ മണിപ്പുർ റൈഫിൾസിന്റെ ക്യാമ്പ് എന്നിവയിൽനിന്ന് മേയിലാണ് ആയുധങ്ങൾ കാണാതായത്. ഇംഫാൽ താഴ്‍വരയിലുള്ള മൈത്തെയി കലാപകാരികളുടെ പക്കലാണ് ഇതിൽ ഭൂരിഭാഗം ആയുധങ്ങളും. മലനിരകളിൽനിന്ന് ആക്രമണം നടത്തുന്ന കുക്കികളുടെ കൈയിൽ ഇതിൽ 5.31 ശതമാനം ആയുധങ്ങൾമാത്രമാണ് ഉള്ളതെന്ന് പോലീസ് അറിയിച്ചു.

മേഖലയിൽ നിരോധിത സംഘടനകളായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്.), പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.), കങ്‍ലേയ് യവോൾ കൻബാ ലുപ് (കെ.വൈ.കെ.എൽ.), പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കങ്‍‍‍ലേയ്‌പാക് (പി.ആർ.ഇ.പി.എ.കെ.) എന്നിവ വീണ്ടും സജീവമാകുകയാണ്. മൈത്തേകൾക്ക് ഇടയിലെ ഈ അണ്ടർ ഗ്രൌണ്ട് സംഘങ്ങൾക്ക് നഷ്ടപ്പെട്ട പിന്തുണ തിരിച്ചു ലഭിക്കുന്ന സാഹചര്യമാണ്. നേരത്തെ 15 വർഷത്തോളം കോൺഗ്രസ് ഭരണത്തിലിരുന്നു ഘട്ടത്തിൽ ഇവരുടെ ജനപിന്തുണ നഷ്ടമാവുകയും പൊതുവെ സമാധാന അന്തരീക്ഷം കൈവരികയും ചെയ്തിരുന്നു.

ഇംഫാൽ താഴ്‍വരയിൽ ആക്രമണം നടത്തുന്ന കലാപകാരികൾക്ക് പിന്തുണയുമായി നിരോധിച്ച മറ്റ് ഏഴ് പ്രധാന സംഘടനകൾകൂടി രംഗത്തെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാന പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടു

മറ്റു ജനവിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ സൈന്യം, സി.ആർ.പി.എഫ്., അസം റൈഫിൾസ് എന്നീ സേനകളെ വിന്യസിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും അധികൃതർ അവഗണിക്കായിരുന്നു. സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും 35-40 പേരടങ്ങുന്ന 165 സംഘങ്ങളാണ് കലാപഭൂമിയിലുള്ളത്. 100 അംഗങ്ങൾ വീതമുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സി.ആർ.പി.എഫ്.) 57 കമ്പനിയും അതിർത്തിരക്ഷാസേനയുടെ 48 കമ്പനിയും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (െഎ.ടി.ബി.പി.) നാല് കമ്പനികളും മണിപ്പുരിലുണ്ട്.

എന്നാൽ ഇവർക്കെല്ലാം കലാപകാരികൾക്ക് ഇടയിലേക്ക് ഇറങ്ങുന്നതിന് പരിമിതിയുണ്ട്. രാഷ്ട്രീയമായി ഇതിന് പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമാണ്. ഭരണ മുന്നണി തന്നെ ഒരു പക്ഷത്ത് ചേർന്ന സാഹചര്യം പരിഹാര ശ്രമങ്ങൾ പോലും അസാധ്യമാക്കി. കേന്ദ്ര സർക്കാരിൻ്റെ മൌനവും നിസ്സംഗതയും ഈ സാഹചര്യത്തെ പെരുപ്പിച്ചു.