INDIA എന്ന മുന്നണി നാമം എംബ്ലം ആക്ടിന് എതിരെന്ന് പൊലീസ് കേസ്

എംബ്ലം ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളപോസ്റ്റ് ഓൺലൈൻ INDIA എന്ന പേര് പുറത്തു വന്ന ഉടനെ തന്നെ ഇതിൻ്റെ നിയമ പ്രശ്നങ്ങൾ സംബന്ധിച്ച് സംശയം ഉന്നയിച്ച് വാർത്ത നൽകിയിരുന്നു.

‘INDIA’ ഒരു മുന്നണിയുടെ പേരായി ഉപയോഗിക്കാൻ നിയമപരമായി സാധ്യമാവുമോ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതിനെ ചോദ്യം ചെയ്തുള്ള പരാതിയിൽ കേസെടുത്ത് ഡല്‍ഹി പോലീസ്. സഖ്യത്തില്‍ ഉള്‍പ്പെട്ട 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേയാണ് കേസെടുത്തത്. ഇന്ത്യ എന്ന പദം അനുചിതമായും അന്യായമായ സ്വാധീനത്തിനായും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഡോ. അവിനിഷ് മിശ്ര എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

എംബ്ലം ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളപോസ്റ്റ് ഓൺലൈൻ INDIA എന്ന പേര് പുറത്തു വന്ന ഉടനെ തന്നെ ഇതിൻ്റെ നിയമ പ്രശ്നങ്ങൾ സംബന്ധിച്ച് സംശയം ഉന്നയിച്ച് വാർത്ത നൽകിയിരുന്നു.

‘INDIA’ ഒരു മുന്നണിയുടെ പേരായി ഉപയോഗിക്കാൻ നിയമപരമായി സാധ്യമാവുമോ

പാര്‍ട്ടികള്‍ രാജ്യത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി. ഇന്ത്യ എന്ന പദം തിരഞ്ഞെടുപ്പില്‍ മറ്റൊരുവിധത്തിൽ ഉപയോഗിക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തും എന്നിങ്ങനെയായിരുന്നു പരാതി. ഉത്തരവാദികളായ പാര്‍ട്ടികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബരാഖംബ പോലീസ് സ്‌റ്റേഷനിലാണ് അവിനിഷ് മിശ്ര പരാതി നല്‍കിയത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം, എന്‍സിപി ശരദ് പവാര്‍ വിഭാഗം, എന്‍സി, പിഡിപി, സിപിഎം, സിപിഐ, ആര്‍എസ്പി, ശിവ സേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്‌ന ദള്‍, എംഡിഎംകെ തുടങ്ങി വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ 26 പാര്‍ട്ടികള്‍ക്കെതിരേയാണ് കേസ്.

ഇന്ത്യ എന്ന പദത്തെ പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും ഇത് രാജ്യത്തിന്റെ അന്തസ്സിനെ അവഹേളിച്ചുവെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ബിജെപി സോഷ്യല്‍ മീഡിയ തലവന്‍ അഷുതോഷ് ദുബെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം സമ്മേളനത്തിലാണ് പുതിയ പ്രതിപക്ഷ മുന്നണിക്ക് INDIA (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസിവ്‌ അലയന്‍സ്) എന്ന് പേര് നല്‍കിയത്. ചൊവ്വാഴ്ച ബെഗളൂരുവിൽ ആയിരുന്നു തീരുമാനം.

വിദ്യാലയങ്ങളിലെ മയക്കുമരുന്ന് ഉപയോഗം, പൊലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോ​ഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർ​ഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുറവ്

2022 -23 അക്കാദമിക വർഷം 325 കേസുകൾ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകരുടെ / അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾ മാത്രമാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.

ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തിയാൽ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്‌സൈസ് / പോലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണം.

382 വിദ്യാലയങ്ങൾക്ക് സമീപം ക്രിമിനൽ ഗ്രൂപ്പുകൾ

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജൂലായ് 31നകം എല്ലാ വിദ്യാലയങ്ങളിലും സമിതികൾ യോഗം ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്ത് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി കണ്ട് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ സ്‌പെഷ്യൽ ഡ്രൈവ് ആസൂത്രണം ചെയ്യണം. ആവശ്യമായ പിന്തുണ നൽകാൻ പോലീസ് വകുപ്പിന് നിർദ്ദേശം നൽകും.

സ്‌കൂൾ പരിസരങ്ങളിൽ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തണം. സ്‌കൂളുകളിൽ പ്രദേശിക തലങ്ങളിലുള്ള ജാഗ്രത സമിതികളുടെ നിരീക്ഷണവും ശക്തിപ്പെടുത്തണം.വീടുകളിൽ സ്വഭാവവ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കൾ അധ്യാപകരെയും, സ്‌കൂളുകളിലെ വിവരങ്ങൾ രക്ഷകർത്താക്കളെയും പരസ്പരം അറിയിക്കുന്നതിനുള്ള സൗകര്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം.നോ ടു ഡ്രഗ്‌സ് ക്യാമ്പയിൻ രണ്ടാം ഘട്ടം അവസാനിക്കുമ്പോൾത്തന്നെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2023 ജൂൺ 26ന് ആന്റി നാർക്കോട്ടിക് ദിനത്തിൽ വിദ്യാർത്ഥികളുടെ പാർലമെന്റോടെ ആരംഭിക്കാനാണ് നിശ്ചയിച്ചിരുന്നത്. 2024 ജനുവരി 30 ന് അവസാനിപ്പിക്കും വിധം മൂന്നാം ഘട്ടം ആസൂത്രണം ചെയ്യേണ്ടതുണ്ട്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക ലഹരിവിരുദ്ധ സെമിനാറുകൾ, അവതരണങ്ങൾ, അവധിക്കാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം ഉറപ്പാക്കണം. എൻ.സി.സി., എസ്.പി.സി., എൻ.എസ്.എസ്., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെ.ആർ.സി., വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണം.

എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കണം. പോസ്റ്ററിൽ ലഹരി ഉപഭോഗം / വിതരണം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ ഉൾപ്പെടുത്തണമെന്ന് തീരുമാനിച്ചതാണെങ്കിലും ഓഫീസുകളിൽ വേണ്ടത്ര പോസ്റ്ററുകൾ വന്നിട്ടില്ല. രണ്ടാഴ്ചക്കകം എല്ലാ ഓഫീസുകളിലും പോസ്റ്റർ ആകർഷകമായ രീതിയിൽ പതിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ലെന്നും ലഹരി വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും പ്രദർശിപ്പിക്കുന്ന ബോർഡ് രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനതല ലഹരി വിരുദ്ധ ജനജാഗ്രത സമിതികൾ ചുരുങ്ങിയത് മൂന്നു മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. ഈ യോഗങ്ങളിൽ ചുമതലയുള്ള എക്‌സൈസ് / പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ മടക്കം, മുഖ്യമന്ത്രിയുടെ അഭ്യർത്ഥന നിരസിച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബം

0

ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം എന്ന ആവശ്യത്തിൽ സാധാരണ പോലെ മൃതദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നേതൃത്വം നൽകും. ‘കരോട്ട് വള്ളകാലിൽ’ കുടുംബ കല്ലറ നിലനിൽക്കേയാണ് ഉമ്മൻചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേർന്നാണ് പ്രത്യേക കല്ലറ.

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഡല്‍ഹിയിലുള്ള രാഹുല്‍ വ്യാഴാഴ്ച്ച പുതുപ്പള്ളിയില്‍ എത്തുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.

അപ്പയുടെ അഭിലാഷമെന്ന് മകൻ

ഔദ്യോഗിക ബഹുമതി വേണ്ടെന്ന ആഗ്രഹം ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ബഹുമതി നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നുവന്നതോടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് അന്തിമതീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയായിരുന്നു.

തുടർന്ന് ചീഫ് സെക്രട്ടറി കുടുംബവുമായി സംസാരിക്കുകയും ഉമ്മന്‍ ചാണ്ടിയുടെ അന്ത്യാഭിലാഷം അനുസരിച്ച് ഔദ്യോഗിക ബഹുമതി ഒഴിവാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്ന് പറഞ്ഞതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ മന്ത്രിസഭാ യോഗം അനുശോചനം രേഖപ്പെടുത്തി. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനമെന്ന് അനുശോചന കുറിപ്പില്‍ പറയുന്നു. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം നടക്കുക.

വികൃതവും തലതിരിഞ്ഞതും, തീസ്തയ്ക്ക് എതിരായ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ ഭാഷയിൽ സുപ്രീം കോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ വേട്ടയാടപ്പെട്ട സാമൂഹിക പ്രവര്‍ത്തക തീസ്ത സെതൽവാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷമായ വിമർശനൺ ഉന്നയിച്ചു കൊണ്ട് കേസിൽ ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കി.

തീസ്തയ്ക്ക് ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി നടപടിയേയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. Perverse, Contradictory എന്നാണ് ഗുജറാത്ത് കോടതിയുടെ വിധിയെ വിശേഷിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിലെ പല പരാമര്‍ശങ്ങളും പരസ്പര വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി തീസ്ത സെതൽവാദിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് തീസ്തയോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അറസ്റ്റിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളെയും ചോദ്യം ചെയ്തു

തീസ്തയ്‌ക്കെതിരായ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ വികൃതമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. തീസ്തയുടെ അറസ്റ്റിന്റെ ഉദ്ദേശലക്ഷ്യത്തേയും ജസ്റ്റിസ് ബിആര്‍ ഗവായി ചോദ്യംചെയ്തു. കുറ്റക്കാരിയാണെന്നുകണ്ട് 24 മണിക്കൂറിനകം തീസതയെ അറസ്റ്റ് ചെയ്യാന്‍ ജൂണ്‍ 24 മുതല്‍ ജൂണ്‍ 25 വരെ എന്ത് അന്വേഷണമാണ് പോലീസ് നടത്തിയതെന്നും ബിആര്‍ ഗവായി ചോദിച്ചു.

തീസ്ത സെതൽവാദിനെയും കൂട്ടുപ്രതിയായ ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-നാണ് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. നരേന്ദ്രമോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തില്‍ പ്രതികളാക്കാന്‍ തീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തെന്നാണ് പോലീസ് ആരോപിച്ചത്.

കേസില്‍ 2022 സെപ്റ്റംബറില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സ്ഥിരം ജാമ്യത്തിനായുള്ള തീസ്തയുടെ ഹര്‍ജി ജൂലായ് ആദ്യവാരം ഗുജറാത്ത് ഹൈക്കോടതി തള്ളി. തീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് വേട്ടയാടൽ തുടർന്നു. ഇതിനെതിരേയാണ് തീസ്ത സുപ്രീംകോടതിയെ സമീപിച്ചത്.

കേസിൽ 2022 ജൂൺ 25ന് തീസ്തയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന തീസ്ത, സെപ്റ്റംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതയായി. തുടർന്ന് ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തീസ്തയുടെ ജാമ്യ ഹർജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചുവെന്നാണ് തീസ്തക്കെതിരായ കേസ്.

‘INDIA’ ഒരു മുന്നണിയുടെ പേരായി ഉപയോഗിക്കാൻ നിയമപരമായി സാധ്യമാണോ

ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടമായതിനാലാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ എന്ന പേര് തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

എന്നാൽ INDIA എന്നത് രാജ്യത്തെ സൂചിപ്പിക്കുന്ന നാമമാണ്. ഇത് എങ്ങിനെ ഇന്ത്യ എന്ന രാജ്യത്തെ ഒരു രാഷ്ട്രീയ മുന്നണിക്ക് ഉപയോഗിക്കാൻ കഴിയും. നിയമപരമായി ഇത് നില നിൽക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

കോടതിയിലും ഇലക്ഷൻ കമ്മീഷന് മുന്നിലും എത്താം

സ്വാഭാവികമായും ഇത് ചാലഞ്ച് ചെയ്യപ്പെടാം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാട്ടി എന്നതിലെ രാജ്യ നാമം ഉപയോഗിക്കുന്നത് പോലെയല്ല ഇന്ത്യ എന്നു മാത്രമായ് ഒരു മുന്നണിക്ക് പേര് നൽകുന്നത്.

ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേര് ഞങ്ങള്‍ തിരഞ്ഞെടുത്തതെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. എന്നാൽ ഇത് ഒരു രാഷ്ട്രീയ മുന്നണിയുടെ അവകാശ വാദം മാത്രമാണ് എന്നിരിക്കെ എങ്ങിനെയാണ് നിയമപരമായി സാധൂകരണം ലഭിക്കുന്നത് എന്ന പ്രശ്നം നിലനിൽക്കുക തന്നെ ചെയ്യും.

പ്രതിരോധിക്കാൻ INDIA മുന്നണി എന്ത് ചെയ്യും

കാത്തിരുന്ന് കാണേണ്ടി വരും. എങ്കിലും പേരിന് ഒരു വിവാദത്തിലൂടെയുള്ള തുടക്കം റീച്ച് നൽകാം. മുന്നണിയെക്കാൾ കെട്ടുറപ്പോടെ കൂടുതൽ ആളുകളുടെ മനസുകളിൽ അത് കെട്ടിപ്പടുക്കാം. ജനറിക് നെയിമുകളിൽ രാജ്യത്തെ നേരിട്ട് സൂചിപ്പിക്കുന്ന പേരുകൾക്ക് ഒരു രംഗത്തും നിയമപരമായി അംഗീകാരം നൽകുന്നില്ല.

ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതിന്റെ ചുരുക്ക പേരായാണ് INDIA മുന്നണി അവതരിപ്പിക്കുന്നത്. ഇതായിരിക്കും INDIA മുന്നണിയുടെ പിടിവള്ളി. പേര് നിർദ്ദേശിച്ചത് രാഹുലാണ്. രാഹുലിന്റെ സർഗ്ഗാത്മകതയെ ചില നേതാക്കൾ പ്രശംസിക്കുയും ചെയ്തു.

ചുരുക്കപ്പേര് ഉപേക്ഷിച്ച് മാത്രമാവും ഇതിനെ നിയമപരമായി സ്വന്തമാക്കാനാവുക

ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യ എന്ന ആശയം അക്രമിക്കപ്പെടുകയാണെന്നും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍നിന്ന് രാജ്യത്തിന്റെ ശബ്ദം തട്ടിയെടുക്കപ്പെടുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ എന്ന ആശയത്തെ ഏറ്റെടുക്കുന്നു

‘ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഞങ്ങള്‍ INDIA (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലുസിവ് അലയന്‍സ്) എന്ന പേര് തിരഞ്ഞെടുത്തത്. ഈ പോരാട്ടം എന്‍ഡിഎയും ഇന്ത്യയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. ഇന്ത്യയുടെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങള്‍ സംരക്ഷിക്കും. ഇന്ത്യ എന്ന ആശയത്തെ ആരെങ്കിലും ഏറ്റെടുക്കുമ്പോള്‍ ആരാണ് വിജയിക്കുകയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം’, രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷ യോഗം ഏറെ ക്രിയാത്മകവും ഫലപ്രദവുമായിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാന്‍ രാജ്യത്തെ വില്‍ക്കാനുള്ള ഇടപാടുകളാണ് ബിജെപി നടത്തുന്നത്. അതുകൊണ്ടാണ് സ്വതന്ത്ര ഏജന്‍സികളെ അവര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും മമത ആരോപിച്ചു.

ഇന്ത്യ ജയിക്കും

‘ഞങ്ങള്‍ യഥാര്‍ഥ വെല്ലുവിളി ഏറ്റെടുക്കുന്നു. എന്‍ഡിഎ, ഇന്ത്യയെ നിങ്ങള്‍ വെല്ലുവിളിക്കുമോ? ബിജെപി, ഇന്ത്യയെ നിങ്ങള്‍ വെല്ലുവിളിക്കുമോ?. മാതൃരാജ്യത്തെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഞങ്ങള്‍ രാജ്യസ്‌നേഹികളാണ്. ഈ രാജ്യത്തിനുവേണ്ടിയും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ദളിതര്‍ക്കുമെല്ലാം വേണ്ടിയുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനവും പ്രചാരണവും ഇന്ത്യ എന്ന ബാനറിന് കീഴിലാണ്. ആര്‍ക്കെങ്കിലും ഞങ്ങളെ വെല്ലുവിളിക്കാന്‍ സാധിക്കുമെങ്കില്‍ അതിന് ശ്രമിക്കാം. ഇന്ത്യ ജയിക്കും ബിജെപി നശിക്കും’, മമത പറഞ്ഞു

സോണിയയും നിതീഷും

ബെംഗളൂരുവില്‍ ഇന്ന് സമാപിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം സമ്മേളനത്തിലാണ് സഖ്യത്തിന് INDIA എന്ന് പേരിടാന്‍ തീരുമാനിച്ചത്. സഖ്യത്തെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. രണ്ട് സബ് കമ്മിറ്റികളും രൂപവത്കരിക്കും. അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ ചേരാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. ഈ യോഗത്തിലായിരിക്കും അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്തിമ തീരുമാനമാകുകയെന്നാണ് വിവരം.

കഴിഞ്ഞമാസം 23-ന് പട്‌നയില്‍ചേര്‍ന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായാണ് ബെംഗളൂരുവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്. പട്‌നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തിരുന്നത് 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ ബെംഗളൂരുവിലെ യോഗത്തിനെത്തി. എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലിക്ക് മടങ്ങിയ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. വിമാനം മധ്യപ്രദേശിലെ ഭോപ്പാലിലാണ് അടിയന്തരമായി നിലത്തിറക്കിയത്.

Advertisement

‘INDIA’ പ്രതിപക്ഷ പാർട്ടികൾക്ക് പോരാട്ടത്തിന് പുതിയ തട്ടകം

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സഖ്യത്തിന് പുതിയ തട്ടകം. ‘INDIA’ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്ന പേരിലാവും ഇത്.

ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിൽ  പ്രതിപക്ഷ പാര്‍ട്ടികൾ ഇതു സംബന്ധിച്ച് ധാരണയിലെത്തി.

INDIA എന്ന പേരില്‍ മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തില്‍ തീരുമാനിച്ചതായി എന്‍.സി.പി ശരദ് പവാര്‍ വിഭാഗം നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ് ട്വീറ്റ് ചെയ്തു.  INDIA എന്ന പേര് യോഗത്തില്‍ രാഹുല്‍ ഗാന്ധിയാണ് മുന്നോട്ടുവെച്ചത്. ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.

2024-ല്‍ ടീം ഇന്ത്യയും ടീം എന്‍.ഡി.എയും തമ്മിലാണ് മത്സരമെന്ന് ശിവസേന (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. യോഗത്തിന് പിന്നാലെ ചക്‌ദേ ഇന്ത്യ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ വിജയിക്കും എന്നായിരുന്നു കോണ്‍ഗ്രസ് ലോക്‌സഭാ എം.പി മാണിക്കം ടാഗോറിന്റെ ട്വീറ്റ്.

നിലവില്‍ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന മുന്നണിക്ക് യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) എന്നാണ് പേര്. ഇതില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളും വിശാല സഖ്യത്തില്‍ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി ഇന്ത്യ എന്ന പേര് കണ്ടെത്തിയത്. ഇന്ത്യ സഖ്യത്തെ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കും. രണ്ട് സബ് കമ്മറ്റികളും രൂപീകരിക്കും. അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി.

എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

ഇനി ബി ജെ പി യുടെ പ്രത്യയ ശാസ്ത്രവും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടൽ എന്ന് രാഹുൽ

ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേര് ഞങ്ങള്‍ തിരഞ്ഞെടുത്തതെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു. ഈ പോരാട്ടം ഇന്ത്യയും എന്‍.ഡി.എയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങള്‍ സംരക്ഷിക്കും. ഇന്ത്യയുടെ ആശയത്തെ ഒരാള്‍ ഏറ്റെടുക്കുമ്പോള്‍ ആരാണ് വിജയിക്കുകയെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞമാസം 23-ന് പട്നയില്‍ചേര്‍ന്ന കൂട്ടായ്മയുടെ തുടര്‍ച്ചയായാണ് ഇന്ന് ബെംഗളൂരുവില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ രണ്ടാം യോഗം നടന്നത്. പട്നയില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ 26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കള്‍ ബെംഗളൂരുവിലെ യോഗത്തിനെത്തി.

സാർ കോട്ടയത്ത് ഉണ്ട്

കോൺഗ്രസ് പാർട്ടിയിലോ, ജനങ്ങളുടെ പൊതുവായ പ്രശ്നത്തിലോ ഏത് വിഷയത്തിലും ഒരു പ്രശ്നം ഉണ്ടായാൽ ഞങ്ങൾ കോൺഗ്രസുകാർക്ക് തീർക്കാൻ പറ്റാതാവുമ്പോൾ ഒരു പറച്ചിൽ ഉണ്ട് “സാർ കോട്ടയത്ത് ഉണ്ടോ? സാർ കോട്ടയത്ത് ഉണ്ടോ”

“സാർ കോട്ടയത്ത് ഉണ്ട്” എന്ന ഉത്തരം ഞങ്ങൾ പ്രവർത്തനക്കിടയിൽ ഒരു പ്രയോഗമായി മാറുകയായിരുന്നു. സാർ കോട്ടയത്ത് എത്തുമ്പോൾ ആ പ്രശ്നത്തിന് ഒരു പരിഹാരമായി. പുതുപ്പള്ളി വീടിന്റെ മുറ്റത്ത് എത്രമാത്രം പ്രശ്നങ്ങളാണ് തീർപ്പ് കൽപ്പിച്ചത്. എല്ലാവർക്കും കാണും ഉമ്മൻചാണ്ടി എന്ന മനുഷ്യനുമായി എന്തെങ്കിലും വ്യക്തിപരമായ ബന്ധം. ഒരിക്കലും അധികാരത്തിന്റെ പ്രിവിലേജ് അദ്ദേഹം കൂടെ കൂട്ടിയില്ല.

ട്രെയിനിലും, കെഎസ്ആർടിസി ബസ്സിലും, പള്ളിമുറ്റത്തും ഒരു സാധാരണക്കാരനായി സാധാരണക്കാർക്കിടയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഒരു മനുഷ്യന്റെ അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ പ്രശ്നങ്ങളൊക്കെ തടസ്സം നിൽക്കുന്നത് നിയമങ്ങളോ, ചട്ടങ്ങളും. ആണെങ്കിൽ അത് മാറ്റി സമൂഹത്തിനും, വ്യക്തിക്കും ഗുണപ്രദമാക്കി മാറ്റനും അദ്ദേഹം ശ്രമിച്ചിരുന്നു. 90 വയസുകാരനും രണ്ടു വയസ്സുകാരനും ഉമ്മൻചാണ്ടി… ഉമ്മൻചാണ്ടി എന്ന് മാത്രമേ വിളിക്കൂ.

2011-2016 കാലഘട്ടത്തിൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയം ഡോക്ടർ പി ജി ആർ പിള്ള സ്പെഷ്യൽ ഓഫീസർ ഫോർ ന്യൂ ഗവൺമെൻറ് മെഡിക്കൽ കോളേജ്. ആയിരുന്ന സമയത്ത് ഡോക്ടർ പി ജി ആർ പിള്ള സാറിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന കാലഘട്ടം. പുതിയ ഏഴു മെഡിക്കൽ കോളേജുകളുടെ ചുമതല ഡോക്ടർ പി ജി ആർ സാറിന്. തിരുവനന്തപുരം ജിഎച്ച് ഹരിപ്പാട്, കോന്നി, എറണാകുളം, മഞ്ചേരി അങ്ങനെയുള്ള മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം തുടങ്ങുവാനും അതിന്റെ പ്രവർത്തനങ്ങൾ നിരന്തരം ആയി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി വിലയിരുത്താനും ചെയ്യുന്ന സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കും, വികസന അജണ്ടകളും പെട്ടന്ന് നടപ്പിലാക്കുവാനും അദ്ദേഹം കാണിച്ച വ്യഗ്രത എന്ന അത്ഭുതപ്പെടുത്തി. കണ്മുന്നിൽ ഇതെല്ലാം കണ്ട ഒരാൾ എന്ന നിലയ്ക്ക് സമൂഹത്തോട്, ജനങ്ങളോട് ഉള്ള ആ മനുഷ്യന്റെ കരുതൽ എത്രമാത്രമാണ്.

എന്റെ അമ്മാവനും കോൺഗ്രസ് കാണക്കാരി മണ്ഡലം പ്രസിഡന്റുമായിരുന്ന ചന്ദ്രൻ അമ്മാവന്റെ കൂടെ എത്രയോ തവണ മുഖ്യമന്ത്രിയായിരുന്ന സമയത്ത് തിരുവനന്തപുരത്ത് പോയി കണ്ടിരുന്നു.. കോട്ടയത്തുകാരോട് ഒരു വല്ലാത്ത സ്നേഹമാണ്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രസിഡന്റ്‌ എന്ന അഹങ്കാരം പോലും ഞങ്ങൾ യൂത്ത് കോൺഗ്രസുകാർ കാണിച്ചിരുന്നു. ഒരിക്കലും അയാൾ ആ പാർട്ടിക്കാരൻ ആണ്, ഇന്ന പാർട്ടിക്കാരനാണ് എന്ന് ഒരിക്കലും അദ്ദേഹം കാണിച്ചിട്ടില്ല. തന്റെ മുന്നിൽ എത്തുന്ന ഓരോ മനുഷ്യനെയും പ്രശ്നത്തിന് ആൾക്കൂട്ടത്തിൽ തുറന്ന പേനയുമായി അദ്ദേഹം ഉണ്ടായിരുന്നു. ഒരു എളിയ കോൺഗ്രസ് പ്രവർത്തനായിരുന്ന എന്നെ പോലെയുള്ള ആളുകളോട് അദ്ദേഹം കാണിച്ച കരുതലും, സ്നേഹവും വലുതാണ്.

പുതുപ്പള്ളി വീട്ടിലേക്ക് ഓരോ ആവശ്യത്തിനായി വാഹനം എടുക്കുമ്പോൾ തോന്നുന്ന ആ ധൈര്യം ഉണ്ടല്ലോ… ഇന്ന് ഉമ്മൻചാണ്ടി സാറിന് മരണശേഷം എന്റെ സ്റ്റാറ്റസ് കണ്ടിട്ട് എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരി മെസ്സേജ് ഇങ്ങനെ ആയിരുന്നു. “ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം തന്നെ അദ്ദേഹമാണ്. എന്റെ അച്ഛന്റെ മരണസമയത്തും എന്റെ പഠനം കല്യാണം ഒക്കെ ഉമ്മൻചാണ്ടി സാറിന്റെ സഹായത്തോടെ ആണ്” എന്റെ ഈ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഇത് പറഞ്ഞില്ലെങ്കിലും, പറഞ്ഞാലും ആൾക്കൂട്ടത്തിലെ എത്രയോ മനുഷ്യർക്ക് സ്വാന്തനമായി ആ മനുഷ്യൻ. അധികാരം എന്നാൽ അതിരുവിടാതെ നല്ല മനുഷ്യനായി ജീവിക്കുക എന്നതാണെന്ന് ജീവിച്ചു കാണിച്ച മനുഷ്യൻ… ഒന്ന് മുടി ചീകാനോ, ശരിയായി വസ്ത്രം ധരിക്കാനോ സമയം കിട്ടാതെ, കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യമാണ് ഉമ്മൻചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാപാത്രം ആക്കിയത്.. കയറിപ്പോവാനുള്ള ഒരു ഏണിപ്പടി മാത്രമായിരുന്നില്ല ഉമ്മൻചാണ്ടിക്ക് ജനം.

നാല് നിയമസഭാ മണ്ഡലങ്ങൾ മാത്രം മുൻനിർത്തി നേടിയ ഭരണം മറ്റാർക്കും അഞ്ചു വർഷം തികയ്ക്കാൻ കഴിയില്ല. അയാൾ എത്തിയ ഇടത്തു കിടക്കാനും, കിട്ടിയ വെള്ളം കുടിക്കുകയായും ചെയ്തു പച്ച മനുഷ്യനായി ജീവിച്ചു. വിമർശനങ്ങൾ ഒരുപാടുണ്ടാവും, മറുപടി പറയാൻ അയാൾക്ക് സമയമില്ല. കല്ലുകൊണ്ട് നെറ്റി പൊട്ടി ചോര പൊടിയുമ്പോഴും അയാൾ പറഞ്ഞു, ഒന്നുമില്ല… അയാൾ അയാൾ അടുത്ത മനുഷ്യനെ കാണാനും, അടുത്ത പൊതുയോഗം കൂടാനോ പോയി… “അതിവേഗം ബഹുദൂരം” അങ്ങ് വിട ചെല്ലുമ്പോൾ നിശബ്ദമാകുന്നത് ഒരാൾക്കൂട്ടവും, ഞങ്ങളെപ്പോലുള്ള പ്രവർത്തന സമൂഹവും ആണ് ജനകീയനായ ഒരു നേതാവിനെ കാലം അതിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. സ്ഥാനമാനങ്ങൾക്കും, സമ്പന്നതക്കും അപ്പുറം അസ്തമിച്ചുകൊണ്ടിരിക്കുന്ന മൂല്യാധിഷ്ഠിത പൊതുപ്രവർത്തനത്തിന്റെ പ്രതിനിധിയായി, ആജീവനാന്തം സാധാരണക്കാരനായ സത്യസന്ധനായ ഒരു പൊതുപ്രവർത്തകൻ ആകാൻ കഴിയുന്നുവെങ്കിൽ പിൻപേ വരുന്നവർക്ക് അത് ഒരു മാതൃകയാണെങ്കിൽ അതുമാത്രമാണ് സുകൃതം.

“ഉമ്മൻ ചാണ്ടി” എന്ന് പേരുള്ള രണ്ടാമത് ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ജനക്കൂട്ടത്തിനിടയിലെ സുതാര്യതയുടെ പേരാണത്……
ഒരുപാട് ഇടങ്ങളിൽ ഈ മനുഷ്യനെ നേരിട്ടറിഞ്ഞിട്ടുണ്ട് കൂടുതൽ പറയുന്നത് അഭംഗിയാവും……. വിമർശനങ്ങളും, ആരോപണങ്ങളും, പരാജയങ്ങളും, ഒരുപൊതു പ്രവർത്തകനെ വളക്കൂറുള്ള മണ്ണാക്കി മാറ്റി പട ർന്നു പന്തലിക്കും എന്ന് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു തന്നത് ഇപ്പോഴും ഓർക്കുന്നു. എന്നും ഒരു പൊതുപ്രവർത്തകൻ എന്നുമാത്രമേ എന്നെ വിളിച്ചിട്ടുള്ളു. ജനകീയതയുടെ മുഖം ഉണ്ടാക്കുന്നത് ജനങ്ങളാണെന്നും, പ്രയോഗിക രാഷ്ട്രീയയത്തിൽ നമ്മളും ജീവിക്കുന്ന കാലവും തമ്മിലുള്ള ബന്ധവും പറഞ്ഞു തന്നതിന് നന്ദി
ഉമ്മൻചാണ്ടി എന്ന പാഠപുസ്തകം വരും തലമുറയ്ക്കും, നിയമസഭാ പുസ്തകശാലയെക്കാൾ രാഷ്ട്രീയ സർവകലാശാലയെക്കാൾ എത്രയോ വലുതാണ്… ആൾക്കൂട്ടത്തിനുള്ളിൽ തുറന്നു പിടിച്ച പേനയുമായി ഇനിയങ്ങില്ല.
“സാർ കോട്ടയത്ത് ഉണ്ടോ…”

കേരളത്തിന്റെ ഒരു രാഷ്ട്രീയ കാലഘട്ടം ഇവിടെ അവസാനിക്കുന്നു ചെയ്തു വെച്ചതും, പറഞ്ഞുവെച്ചതും. കാലവും ഈ സമൂഹവും ഹൃദയത്തിൽ സൂക്ഷിക്കും ഉറപ്പ്.

ഉമ്മൻ ചാണ്ടി ജനജീവിതത്തിൽ ഇഴുകിചേർന്ന വ്യക്തി – മുഖ്യമന്ത്രി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഉമ്മൻചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരള രാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കുമെന്നും അദ്ദേഹം അനുസ്മരിച്ചു. 

ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.

1970 ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും – കെ കരുണാകരനും എ കെ ആന്റണിയുമടക്കം – പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്.  ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.

എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ  ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റാർക്കും ലഭ്യമാവാത്ത ചുമതലകൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.
ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിർണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി.

കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും യു.ഡി. എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. 

ഉമ്മൻ ചാണ്ടി അന്തരിച്ചു

0

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരുവില്‍ ചിന്മമിഷയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്ന ജനകീയ നേതാവാണ് ഉമ്മന്‍ ചാണ്ടി. നിയമസഭാംഗമായി 53 വര്‍ഷം പിന്നിട്ടു. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നു.

ഏഴ് വർഷം മുഖ്യമന്ത്രി , 12 തവണ എം എൽ എ

തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021. എല്ലാത്തവണയും ഒരേ മണ്ഡലം- പുതുപ്പള്ളി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.

1943 ഒക്ടോബര്‍ 31-ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമ ബിരുദവും നേടി.

കെ എസ് യൂവിലൂടെ

സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയായിരുന്നു തുടക്കം. പിന്നീട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും തുടര്‍ന്ന് എ.ഐ.സി.സി അംഗവുമായി.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 1970 സെപ്റ്റംബര്‍ 17-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ മത്സരിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തുടക്കംകുറിച്ചത്. ആദ്യ മത്സരത്തിൽ തന്നെ സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇഎം ജോര്‍ജിനെ 7,288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

സംസ്ഥാനത്ത് പൊതു അവധി

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങളും അവധിയായിരിക്കും. രണ്ടു ദിവസത്തെ ദുഖാചരണവും.

പരീക്ഷകൾക്ക് മാറ്റമില്ല

ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു