ഇന്ത്യയിൽ തന്നെ ഏറ്റവും വേഗത്തിൽ നഗരമായി മാറുന്ന സംസ്ഥാനമായി കേരളം മാറുകയാണ്, എന്താവും ഭാവി കാഴ്ചകൾ – ദിനേശൻ പുത്തലത്ത് എഴുതുന്നു

കേരളീയ സമൂഹം ആധുനികവല്‍കരിക്കുന്നതിനുതകുന്ന സാംസ്‌കാരിക മുന്നേറ്റമായിരുന്നു നവേത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്‌. അതിനെ പിന്തുണയ്‌ക്കുകയും, അത്തരം മുദ്രാവാക്യങ്ങള്‍ക്കൊപ്പം സാമ്പത്തികാവശ്യങ്ങളും ഏറ്റെടുത്തുകൊണ്ടാണ്‌ കര്‍ഷക – തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുപോയത്‌. അതിന്റെ അടിസ്ഥാനത്തില്‍ വിപുലപ്പെട്ട ജനകീയ അടിത്തറയുടെ പശ്ചാത്തലത്തിലാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി അധികാരത്തില്‍ വന്നത്‌. ആ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നടപടികള്‍ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ത്തു. ജാതി മേധാവിത്വത്തിന്‌ തിരിച്ചടിയായി. ഇടത്തരം വിഭാഗങ്ങള്‍ വളര്‍ന്നുവരാന്‍ തുടങ്ങി. നഗരവല്‍കരണ പ്രക്രിയ ശക്തിയാര്‍ജ്ജിച്ചു.

1901-ല്‍ 10 ശതമാനത്തിന്‌ താഴെ ജനങ്ങളായിരുന്നു നഗരങ്ങളില്‍ വസിച്ചിരുന്നത്‌. ഗ്രാമങ്ങളിലാവട്ടെ 90 ശതമാനത്തിലേറെയും. വര്‍ത്തമാനകാലത്ത്‌ ഗ്രാമീണ ജനത 53 ശതമാനമാവുകയും, നഗര ജനത 47 ശതമാനമായും മാറിക്കഴിഞ്ഞു. ഗ്രാമവും, നഗരവും തമ്മിലുള്ള അന്തരവും നേര്‍ത്തില്ലാതാവുകയാണ്‌. ഇന്ത്യയില്‍ അതിവേഗം നഗരവല്‍കരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്‌.

കോവിഡിന്റെ വരവും നാടിന്റെ ജീവിത്തെ മാറ്റിമറിച്ചിട്ടുണ്ട്‌. നഗരങ്ങളില്‍ കേന്ദ്രീകരിച്ച കച്ചവടങ്ങള്‍ ഉള്‍നാടുകളിലേക്ക്‌ വ്യാപിക്കുകയാണ്‌. കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി സ്വന്തമായ വാഹനത്തില്‍ യാത്ര ചെയ്യുന്ന സംസ്‌കാരവും വികസിച്ചു.

കച്ചവട സ്ഥാപനങ്ങള്‍ നഗര ഹൃദയങ്ങളില്‍ നിന്ന്‌ പാര്‍ക്കിംഗ്‌ സൗകര്യമുള്ള പ്രാന്തപ്രദേശങ്ങളിലേക്ക്‌ ചുവടുമാറ്റി. കൊച്ച്‌ ടൗണ്‍ഷിപ്പുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ വികസിക്കുകയാണ്‌. സ്വയം തൊഴിലിന്റെ ഭാഗമായി വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്‌. തൊട്ടടുത്ത നഗരങ്ങളില്‍ അവശ്യവസ്‌തുക്കള്‍ക്കായി യാത്ര ചെയ്യുകയെന്ന രീതി കുറഞ്ഞുവന്നു. പൊതുഗതാഗത സംവിധാനങ്ങളെ മറികടക്കും വിധം സ്വകാര്യ വാഹനങ്ങള്‍ വ്യാപകമാവുകയാണ്‌. ദീര്‍ഘ ദൂര യാത്രകള്‍ സൗകര്യപ്രദമാകുന്ന വിധമുള്ള ട്രെയിനില്‍ ഉള്‍പ്പെടെ മാറുകയാണ്‌. കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായി. ഫ്‌ളാറ്റുകള്‍ നഗരങ്ങളില്‍ നിന്ന്‌ നാട്ടിന്‍പുറങ്ങളിലേക്ക്‌ വ്യാപിച്ച്‌ ടൗണ്‍ഷിപ്പുകളെ വളര്‍ത്തുകയാണ്‌. കുടുംബത്തോടും, അല്ലാതെയും വിനോദയാത്രകള്‍ ജീവിതത്തിന്റെ ഭാഗമാവുകയാണ്‌.

കോവിഡ്‌ ഉയര്‍ത്തിയ ശാരീരികമായ അകലം പാലിക്കുകയെന്ന രീതി വീടുകളില്‍ പെട്ടന്ന്‌ ഒതുങ്ങുകയെന്ന എന്ന ശീലമായി വികസിച്ചു. ടെലിവിഷന്‍ സീരിയലുകളുടേയും മറ്റും സ്വാധീനം വീടുകളില്‍ ഒതുങ്ങുന്നതിന്‌ പശ്ചാത്തലമൊരുക്കി. ഏറെ വൈകിയും സജീവമായിരുന്ന അങ്ങാടികള്‍ നേരത്തെ തന്നെ ആളൊഴിയുന്നിടത്തേക്ക്‌ എത്തിച്ചേര്‍ന്നു.

മാറുന്ന കാഴ്ചകൾ മനസുകൾ മനുഷ്യർ.. പുത്തലത്ത് ദിനേശൻ എഴുതുന്നു

കേരളീയ സമൂഹം ആധുനികവല്‍കരിക്കുന്നതിനുതകുന്ന സാംസ്‌കാരിക മുന്നേറ്റമായിരുന്നു നവേത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്‌. അതിനെ പിന്തുണയ്‌ക്കുകയും, അത്തരം മുദ്രാവാക്യങ്ങള്‍ക്കൊപ്പം സാമ്പത്തികാവശ്യങ്ങളും ഏറ്റെടുത്തുകൊണ്ടാണ്‌ കര്‍ഷക – തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുപോയത്‌. അതിന്റെ അടിസ്ഥാനത്തില്‍ വിപുലപ്പെട്ട ജനകീയ അടിത്തറയുടെ പശ്ചാത്തലത്തിലാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി അധികാരത്തില്‍ വന്നത്‌. ആ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നടപടികള്‍ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ത്തു. ജാതി മേധാവിത്വത്തിന്‌ തിരിച്ചടിയായി. ഇടത്തരം വിഭാഗങ്ങള്‍ വളര്‍ന്നുവരാന്‍ തുടങ്ങി. നഗരവല്‍കരണ പ്രക്രിയ ശക്തിയാര്‍ജ്ജിച്ചു.

പകുതിയും പടർന്നേറി നഗരങ്ങൾ

1901-ല്‍ 10 ശതമാനത്തിന്‌ താഴെ ജനങ്ങളായിരുന്നു നഗരങ്ങളില്‍ വസിച്ചിരുന്നത്‌. ഗ്രാമങ്ങളിലാവട്ടെ 90 ശതമാനത്തിലേറെയും. വര്‍ത്തമാനകാലത്ത്‌ ഗ്രാമീണ ജനത 53 ശതമാനമാവുകയും, നഗര ജനത 47 ശതമാനമായും മാറിക്കഴിഞ്ഞു. ഗ്രാമവും, നഗരവും തമ്മിലുള്ള അന്തരവും നേര്‍ത്തില്ലാതാവുകയാണ്‌. ഇന്ത്യയില്‍ അതിവേഗം നഗരവല്‍കരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്‌.

കോവിഡിന്റെ വരവും നാടിന്റെ ജീവിത്തെ മാറ്റിമറിച്ചിട്ടുണ്ട്‌. നഗരങ്ങളില്‍ കേന്ദ്രീകരിച്ച കച്ചവടങ്ങള്‍ ഉള്‍നാടുകളിലേക്ക്‌ വ്യാപിക്കുകയാണ്‌. കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി സ്വന്തമായ വാഹനത്തില്‍ യാത്ര ചെയ്യുന്ന സംസ്‌കാരവും വികസിച്ചു.

നഗരങ്ങളും മാറി

കച്ചവട സ്ഥാപനങ്ങള്‍ നഗര ഹൃദയങ്ങളില്‍ നിന്ന്‌ പാര്‍ക്കിംഗ്‌ സൗകര്യമുള്ള പ്രാന്തപ്രദേശങ്ങളിലേക്ക്‌ ചുവടുമാറ്റി. കൊച്ച്‌ ടൗണ്‍ഷിപ്പുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ വികസിക്കുകയാണ്‌. സ്വയം തൊഴിലിന്റെ ഭാഗമായി വിവിധ വാണിജ്യ സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്‌. തൊട്ടടുത്ത നഗരങ്ങളില്‍ അവശ്യവസ്‌തുക്കള്‍ക്കായി യാത്ര ചെയ്യുകയെന്ന രീതി കുറഞ്ഞുവന്നു. പൊതുഗതാഗത സംവിധാനങ്ങളെ മറികടക്കും വിധം സ്വകാര്യ വാഹനങ്ങള്‍ വ്യാപകമാവുകയാണ്‌. ദീര്‍ഘ ദൂര യാത്രകള്‍ സൗകര്യപ്രദമാകുന്ന വിധമുള്ള ട്രെയിനില്‍ ഉള്‍പ്പെടെ മാറുകയാണ്‌. കൂട്ടുകുടുംബങ്ങള്‍ ഇല്ലാതായി. ഫ്‌ളാറ്റുകള്‍ നഗരങ്ങളില്‍ നിന്ന്‌ നാട്ടിന്‍പുറങ്ങളിലേക്ക്‌ വ്യാപിച്ച്‌ ടൗണ്‍ഷിപ്പുകളെ വളര്‍ത്തുകയാണ്‌. കുടുംബത്തോടും, അല്ലാതെയും വിനോദയാത്രകള്‍ ജീവിതത്തിന്റെ ഭാഗമാവുകയാണ്‌.

കോവിഡ്‌ ഉയര്‍ത്തിയ ശാരീരികമായ അകലം പാലിക്കുകയെന്ന രീതി വീടുകളില്‍ പെട്ടന്ന്‌ ഒതുങ്ങുകയെന്ന എന്ന ശീലമായി വികസിച്ചു. ടെലിവിഷന്‍ സീരിയലുകളുടേയും മറ്റും സ്വാധീനം വീടുകളില്‍ ഒതുങ്ങുന്നതിന്‌ പശ്ചാത്തലമൊരുക്കി. ഏറെ വൈകിയും സജീവമായിരുന്ന അങ്ങാടികള്‍ നേരത്തെ തന്നെ ആളൊഴിയുന്നിടത്തേക്ക്‌ എത്തിച്ചേര്‍ന്നു.

അതിഥികളായി തൊഴിലാളികൾ

ഗാര്‍ഹിക ജോലികളുടെ വിരസതയില്‍ നിന്ന്‌ മാറി നില്‍ക്കുന്നതിന്‌ സഹായകമാകുന്ന പാര്‍സലുകളുടേതായ ജീവിത ശൈലി വികസിച്ചുവന്നു. ഹോട്ടലുകളില്‍ അതിഥി തൊഴിലാളികളുടെ സാന്നിദ്ധ്യം സജീവമാണ്‌. മറ്റ്‌ മേഖലകളിലും അത്‌ വ്യാപിക്കുകയാണ്‌. പാതയോരങ്ങള്‍ തട്ട്‌കടകള്‍ കൈയ്യടക്കി. വഴിവാണിഭം സജീവമാവുകയാണ്‌. ജീവിതം അങ്ങനെ പുതിയ മാറ്റങ്ങളിലൂടെ മുന്നേറുകയാണ്‌. കേരളത്തിന്റെ സാമൂഹ്യ പദ്ധതികളുടെ സുരക്ഷിതത്വം ജനജീവിതത്തെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നുള്ള താങ്ങായി നിലനിര്‍ത്തുകയാണ്‌. ഗള്‍ഫ്‌ മേഖലയിലെ മടങ്ങിവരവ്‌ സ്വയം തൊഴിലിന്റെ വഴികളും തുറന്നുവെച്ചു. വിദ്യാസമ്പന്നരായ ജനത വിദൂര രാജ്യങ്ങളില്‍ ചേക്കേറുന്ന പ്രവണതയും സജീവമാണ്‌. പ്രവാസം ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ മറ്റ്‌ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്‌.

എന്റെ നാടും ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി നില്‍ക്കുന്നില്ല. കൊച്ചു കടകളില്‍ ഒതുങ്ങി നിന്ന ഞങ്ങളുടെ അങ്ങാടിയും വൈവിദ്ധ്യമാര്‍ന്ന വികസന വഴികളിലൂടെ നീങ്ങുകയാണ്‌. തട്ടുകടകളുടെ ശൃംഖലകള്‍ അവിടേയും ഉയര്‍ന്നുവന്നു. രുചികരവും, വൈവിദ്ധ്യവുമാര്‍ന്ന കടികളുടേയും, കറികളുടേയും വിസ്‌മയ ലോകം അത്‌ തീര്‍ത്തുവെച്ചു. അത്തരം കടകള്‍ സ്വയം തൊഴില്‍ മാത്രമല്ല രുചികരമായ ഭക്ഷണവും ചുരുങ്ങിയ വിലക്ക്‌ ജനങ്ങള്‍ക്ക്‌ പ്രധാനം ചെയ്യുകയാണ്‌. അത്തരം കടകളില്‍ ഭക്ഷണം കഴിക്കുകയെന്നത്‌ ജീവിതചര്യയുടെ ഭാഗമെന്നപോലെ എന്നിലും വളര്‍ന്നുവരികയാണ്‌. കഴിഞ്ഞ ദിവസവും വൈവിദ്ധ്യമാര്‍ന്ന ആ രുചികളെ ആസ്വദിക്കാനായി.

ചങ്ങാതിക്കൂട്ടങ്ങളും മാറുന്നു

നഗര കേന്ദ്രീകരണത്തിന്റെ രീതികളില്‍ നിന്ന്‌ വ്യത്യസ്‌തമായി നഗരവല്‍കരണത്തിന്റെ ശീലങ്ങളും, സാധ്യതകളും നമ്മുടെ ഗ്രാമങ്ങളിലും പെയ്‌തിറങ്ങുകയാണ്‌. മൊബൈലുകളും അതിലൂടെ രൂപപ്പെടുന്ന കൂട്ടായ്‌മകളും സജീവമാവുകയാണ്‌. അടുത്ത വീടുകളുമായുള്ള ബന്ധങ്ങളില്‍ കുറവ്‌ വന്നിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടുകാരെ സൃഷ്ടിക്കുന്ന രീതിയില്‍ അത്‌ വളരുന്നുണ്ട്‌. സഹപാഠികള്‍ ഉള്‍പ്പെടേയുള്ള കൂട്ടായ്‌മകള്‍ വളരുന്നുണ്ട്‌. നമ്മുടെ കണ്‍മുമ്പില്‍ നിന്നുകൊണ്ട്‌ തന്നെ നാട്‌ മാറുകയാണ്‌. വൈവിദ്ധ്യമാര്‍ന്ന വഴികളിലൂടെ സമൂഹ്യവും, സാമ്പത്തികവുമായ മാറ്റങ്ങള്‍ സൃഷ്ടിച്ച്‌ അവ മുന്നേറുകയാണ്‌. മാറ്റങ്ങളില്ലാത്തത്‌ മാറ്റങ്ങള്‍ക്ക്‌ മാത്രമാണല്ലോ.
പുത്തലത്ത് ദിനേശൻ

2,400 കോടിയുടെ പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിച്ചു, ഏറ്റവും അധികം കടത്ത് മധ്യപ്രദേശ്, ഗുജറാത്ത്, യു പി കശ്മീർ സംസ്ഥാനങ്ങളിൽ

രാജ്യത്തുടനീളം നടത്തിയ പരിശോധനകളിൽ ദേശീയ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും പിടിച്ചെടുത്ത 2,400 ലേറെ കോടി രൂപയുടെ മയക്കുമരുന്ന് നശിപ്പിച്ചു.

മയക്കുമരുന്നു കടത്തും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന മേഖലാസമ്മേളനത്തില്‍ ആഭ്യന്ത്ര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ചു. ശേഷം 2,416 കോടി രൂപ വിലവരുന്ന 1,44,000 കിലോ ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. എന്‍.സി.ബിയുടെ ഹൈദരാബാദ് യൂണിറ്റ് 6,590 കിലോ, ഇന്ദോര്‍ യൂണിറ്റ് 822 കിലോ, ജമ്മു യൂണിറ്റ് 356 കിലോ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്.

കൂടുതലും അതിർത്തി സംസ്ഥാനങ്ങളിൽ

അസമില്‍ 1,486 കിലോ, ചണ്ഡിഗഢില്‍ 229 കിലോ, ഗുജറാത്തില്‍ 4,277 കിലോ, ഹരിയാനയില്‍ 2,458 കിലോ, ജമ്മു കശ്മിരില്‍ 4,069 കിലോ, മധ്യപ്രദേശില്‍ 1,03,884 കിലോ, മഹാരാഷ്ട്രയില്‍ 159 കിലോ, ത്രിപുരയില്‍ 1,803 കിലോ, ഉത്തര്‍പ്രദേശില്‍ 4,049 കിലോ ലഹരിവസ്തുക്കളാണ് എന്‍.സി.ബി. നശിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലായ് 15 വരെ ഏകദേശം 9,580 കോടി രൂപയുടെ 8,76,544 കിലോയോളം വരുന്ന പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ നശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ ലഹരിക്കടത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് കടത്ത് കണ്ടെത്തിയത് ഗുജറാത്ത് തീരത്താണ്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബുധനാഴ്ച പ്രഖ്യാപിക്കും

2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും.

156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇത് റെക്കോഡാണ്. കഴിഞ്ഞതവണ 142-ഉം അതിന് മുമ്പ് കൊവിഡ് കാലത്ത് 80 ചിത്രങ്ങളുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിക്കുന്നത്.

പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.

ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.

ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളാണ്.

മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മ പർവം, റോഷാക്ക്,പുഴു, മോഹൻലാലിന്‍റെ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ, മോൺസ്റ്റർ. പൃഥ്വിരാജിന്‍റെ ജനഗണമന, കടുവ, കാപ്പ, തീർപ്പ്, ഗോൾഡ്, കുഞ്ചാക്കോബോബന്‍റെ ന്നാ താൻ കേസ് കൊട്, അറിയിപ്പ്, പകലും പാതിരാവും എന്നിവയും പട്ടികയിലുണ്ട്.

ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്തു മയക്കവും തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയും വിവിധ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടിയിരുന്നു. കുഞ്ചാക്കോ ബോബൻ കള്ളന്‍റെ വേഷത്തിലെത്തിയ ന്നാ താൻ കേസ് കൊട് ഉള്‍പ്പടെ പ്രമേയത്തിന്‍റെ വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടിയ ഒട്ടേറെ ചിത്രങ്ങള്‍ വിധിനിര്‍ണയത്തിനുണ്ട്. പുറത്തിറങ്ങാത്ത ചിത്രങ്ങളാണ് കൂടുതലുമുള്ളത്. ജയരാജ്, സത്യൻ അന്തിക്കാട്, വിനയൻ, ടി.കെ രാജീവ് കുമാർ തുടങ്ങി പരിചയസമ്പന്നരായ സംവിധായകരും മത്സരിക്കുന്നുണ്ട്.

എൻ ഡി എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കും, പുതിയ മുഖങ്ങൾ ഉണ്ടാവുമെന്നും ജെ പി നദ്ദ

നാളത്തെ എൻ ഡി എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അവകാശപ്പെട്ടു. (BJP Claims NDA Has Support Of 38 Parties, Will Attend Big Meet Tomorrow)

അജണ്ട അംഗീകരിക്കുന്ന പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാം. പ്രതിപക്ഷത്തിൻ്റെ ഐക്യ നിര വെറും ഫോട്ടോ ഓപ്പർച്യുനിറ്റി മാത്രമാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരുന്നുണ്ട്. ഇതിൻ്റെ പ്രതികരണമായാണ് എൻ ഡി എ യോഗം. എൻഡിഎയുടെ വ്യാപ്തി വർഷങ്ങളായി വർധിച്ചതായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ അവകാശപ്പെട്ടു.

പുതിയ സഖ്യങ്ങൾ വരാനും ഭരണ കൂട്ടുകെട്ടിൽ നിന്ന് പുറത്തുപോയവരെ തിരിച്ചുപിടിക്കാനും ഭരണകക്ഷി കഴിഞ്ഞ ആഴ്‌ചകളിലും മാസങ്ങളിലും ഓവർടൈം പ്രവർത്തിച്ചു. നിലവിലുള്ളതും പുതിയതുമായ ബിജെപി സഖ്യകക്ഷികളുടെ സാന്നിധ്യം എൻഡിഎ യോഗത്തിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകും. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും നദ്ദ പറഞ്ഞു.

സി.യു.ഇ.ടി.-യു.ജി. 2023 ഇനി എന്ത് ചെയ്യണം

സി.യു.ഇ.ടി.-യു.ജി. 2023- പ്രവേശന പരീക്ഷാ ഫലം പ്രസിധീകരിച്ച സാഹചര്യത്തിൽ ഇനി നടപടികൾ അതത് സർവകലാശാലകളും സ്ഥാപനങ്ങളുമാണ് നടത്തുക. മെറിറ്റ് പട്ടിക എൻ.ടി.എ. സ്കോർ അടിസ്ഥാനമാക്കി അതത് സർവകലാശാലകളും സ്ഥാപനങ്ങളും തയ്യാറാക്കും. അതനുസരിച്ചാണ് പ്രവേശനം കാൾ ചെയ്യുക. കൗൺസിലിങ് സമയക്രമവും ഇവർതന്നെയാണ് നിശ്ചയിക്കുക.

എൻ ടി എ പ്രവേശന പരീക്ഷാ ഏജൻസി മാത്രം

പരീക്ഷയുടെ നടത്തിപ്പുചുമതല, ഫലപ്രഖ്യാപനം എന്നിവ മാത്രമാണ് എൻ.ടി.എ.യ്ക്കുള്ളത്.പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങൾ മനസ്സിലാക്കി പ്രക്രിയയിൽ പങ്കെടുക്കണം.

പരീക്ഷയുടെ പരിധിയിൽ കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ, മറ്റ്‌ സർവകലാശാലകൾ/സ്ഥാപനങ്ങൾ/ ഓർഗനൈസേഷനുകൾ/ഓട്ടോണമസ് കോളേജുകൾ ഉൾപ്പെടെ 249 സ്ഥാപനങ്ങളിലെ ബിരുദതല പ്രോഗ്രാം പ്രവേശനം ഉൾപ്പെടുന്നു. ഇവർക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് മെറിറ്റ് പട്ടിക തയ്യാറാക്കുന്നതിനാണ് പരീക്ഷ നടത്തിയത്.

ഓരോ കുട്ടിയുടെയും ഒരു പേപ്പറിലെ പെർസന്റൈൽ സ്കോർ ആയാണ് ഫലം പ്രസിദ്ധീകരിച്ചത്. ആ പേപ്പർ അഭിമുഖീകരിച്ചവരിൽ പരീക്ഷാർഥിയുടെ ആപേക്ഷിക സ്ഥാനമാണ് പെർസന്റൈൽ രീതിയിലുള്ള എൻ.ടി.എ. സ്കോർ സൂചിപ്പിക്കുന്നത്. അത് പരീക്ഷയിൽ ലഭിച്ച യഥാർഥ സ്കോർ/മാർക്ക് അല്ല.

മൊത്തം 14,99,790 പേരാണ് 48,779 യുണീക് സബ്ജക്ട് കോമ്പിനേഷനുകളിൽ 64,35,114 ടെസ്റ്റ് പേപ്പറുകളിലായി പരീക്ഷ അഭിമുഖീകരിച്ചത്. 2305 ചോദ്യപ്പേപ്പറുകൾ പരീക്ഷയ്ക്ക് ഉപയോഗിച്ചു. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപ്പേപ്പറുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ 285-ഉം വിദേശത്ത് 23-ഉം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഓരോ വിഷയത്തിനും വിവിധ സെഷനിൽ/ദിവസങ്ങളിൽ പരീക്ഷ നടത്തിയിരുന്നു.

മലയാളത്തിൽ എഴുതിയത് 6306 പേർ

മലയാളം ചോദ്യപ്പേപ്പറുകൾ ആവശ്യപ്പെട്ട് രജിസ്റ്റർചെയ്തവർ 6306 പേരാണ്. ഇതിൽ 3725 പേർ പരീക്ഷ അഭിമുഖീകരിച്ചു.ഇക്വി-പെർസന്റൈൽ രീതിയിൽകൂടിയാണ് ഒരു പരീക്ഷാർഥിയുടെ നോർമലൈസ് ചെയ്യപ്പെട്ട മാർക്ക് കണ്ടെത്തിയിരിക്കുന്നത്.

ഇതിലേക്ക് ഒരു വിഷയത്തിൽ പല ദിവസങ്ങളിലായി, നിശ്ചിത സെഷനുകളിൽ പരീക്ഷ അഭിമുഖീകരിച്ച പരീക്ഷാർഥികളുടെ പെർസന്റൈൽ സ്കോറാണ് ഉപയോഗിച്ചത്. ഈ പ്രക്രിയയുടെ വിശദാംശങ്ങൾ cuet.samarth.ac.in/ ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട്.ആൻസർ കീ ചലഞ്ച് ചെയ്യാൻ അവസരം നൽകിയിരുന്നു. 3886 യുണീക് ചലഞ്ചുകൾ ലഭിച്ചു. ഇവ പരിശോധിച്ചാണ് അന്തിമ ഉത്തരസൂചിക തയ്യാറാക്കിയത്.

മഅദനിക്ക് കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി അനുമതി

ബെംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ തടവിൽ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സയ്ക്കായി കൊല്ലത്തിന് പുറത്തുള്ള ജില്ലയില്‍ കൊല്ലം പോലീസിന്റെ അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി അനുമതി നൽകി.

മദനി ഉള്‍പ്പെട്ട ബെംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയായതായി കര്‍ണാടക പോലീസ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെ സ്വന്തം പ്രദേശത്ത് തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ വിചാരണ കോടതി ആവശ്യപ്പെടുമ്പോള്‍ ബെംഗളൂരുവിലെ കോടതിയില്‍ എത്തണമെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ഫലത്തില്‍ പോലീസിന്റെ അകമ്പടി ഇല്ലാതെ മദനിക്ക് കേരളത്തില്‍ തങ്ങാം. ചികിത്സാർത്ഥം കൊല്ലം ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് മദനിക്കുവേണ്ടി ഹാജരായ കപില്‍ സിബലും, ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കൊല്ലം പോലീസിനെ അറിയിച്ചശേഷം ചികിത്സയ്ക്ക് മറ്റുസ്ഥലങ്ങളില്‍ പോകാന്‍ അനുമതി നല്‍കിയത്. മദനിയുടെ ആരോഗ്യനില മോശമായി വരികയാണെന്നും ഇരുവരും കോടതിയെ അറിയിച്ചു.

ജാമ്യ വ്യവസ്ഥയില്‍ ഇളവുഅനുവദിച്ച് കേരളത്തിലേക്ക് പോകുന്നതിനെ സംസ്ഥാനം എതിര്‍ത്തതായി ഉത്തരവില്‍ രേഖപെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാനം ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ എതിര്‍ക്കരുത് എന്ന് ബെഞ്ച് ചൂണ്ടികാട്ടി.

നരേന്ദ്ര മോഡി എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ മിടുക്കനെന്ന് എ.പി. അബ്ദുള്ളക്കുട്ടി

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മോഡി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷിക പരിപാടിയ്ക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ഒരുകോടി ജനങ്ങള്‍ക്ക് നേരിട്ട് കേന്ദ്ര സർക്കാരിൻ്റെ എന്തെങ്കിലും ആനുകൂല്യം കിട്ടിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു.

മുഴുവൻ എ പ്ലസ്

അഴിമതിയ്‌ക്കെതിരേ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് മോഡി. ക്ഷേമപ്രവര്‍ത്തനങ്ങളിലെല്ലാം മുഴുവന്‍ എ പ്ലസ് ആണ്. നരേന്ദ്ര മോദി ഡിജിറ്റല്‍ മിഷനുമായി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ചിദംബരം ചോദിച്ചത് എങ്ങനെയാണ് പാവപ്പെട്ടവര്‍ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുക, നമ്മുടെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വൈദ്യുതി ഇല്ലല്ലോ എന്നാണ്. 60 കൊല്ലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസാണ് വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങള്‍ സൃഷ്ടിച്ചതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അട്ടിമറിച്ച് അൽക്കാരസ്, വിംബിൾഡൺ സിംഗിൾസിൽ ജോക്കോവിച്ച് കീഴടങ്ങി

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസിന്. റെക്കോഡോടെ വിജയം ലക്ഷ്യമിട്ട നൊവാക് ജോക്കോവിച്ചിന് പിഴച്ചു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍ക്കാരസിന്റെ ജയം. സ്കോർ: 1-6, 7-6, 6-1, 3-6, 6-4.

ആ​ദ്യ സെ​റ്റ് അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​ണ് ജോ​ക്കോ​വി​ച്ച് മ​ത്സ​രം അ​ടി​യ​റ​വ​ച്ച​ത്. ര​ണ്ടാം സെ​റ്റും മൂ​ന്നാം സെ​റ്റും അ​ൽ​ക്കാ​ര​സ് പി​ടി​ച്ചെ​ടു​ത്തു. നാ​ലാം സെ​റ്റ് സ്വ​ന്ത​മാ​ക്കി ജോ​ക്കോ ജീ​വ​ൻ കാ​ത്തു. നി​ർ​ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ൽ ജോ​ക്കോ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്ത് അ​ൽ​ക്കാ​ര​സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ഇ​തോ​ടെ 24-ാം ഗ്രാ​ൻ​സ്ളാം കി​രീ​ട​മെ​ന്ന ജോ​ക്കോ​യു​ടെ സ്വ​പ്ന​വും ബാ​ക്കി​യാ​യി. ജോ​ക്കോ​യു​ടെ 35-ാം ഗ്രാ​ന്‍​സ്‌​ളാം ഫൈ​ന​ലാ​യി​രു​ന്നു ഇ​ത്.

ആദ്യം കീഴടങ്ങി, പിന്നെ പൊരുതി കയറി

ജോക്കോവിച്ചിന്റെ ആധിപത്യം കണ്ട സെറ്റില്‍ സ്പാനിഷ് യുവതാരം നിഷ്പ്രഭനായി. 6-1 നാണ് ജോക്കോ ആദ്യ സെറ്റ് സ്വന്തമാക്കിയത്. ജോക്കോ അനായാസം കിരീടം നേടുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ അല്‍ക്കാരസ് കടുത്ത പോരാട്ടം കാഴ്ചവെച്ചു. ജോക്കോയ്ക്ക് മുന്നില്‍ പതറാതെ റാക്കറ്റേന്തിയ സ്പാനിഷ് താരം സെറ്റ് 6-6 ലെത്തിച്ചു. അതോടെ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിലും വാശിയേറിയ പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ 8-6 ന് ടൈബ്രേക്കറില്‍ വിജയിച്ച് അല്‍ക്കാരസ് മത്സരത്തിലേക്ക് തിരിച്ചുവന്നു.

മൂന്നാം സെറ്റിലും അല്‍ക്കാരസ് കരുത്തോടെ റാക്കറ്റേന്തി. അതോടെ സെന്റര്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ സൂപ്പര്‍താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. 6-1 എന്ന സ്‌കോറിന് തിരിച്ചടിച്ച് അല്‍ക്കാരസ് മത്സരത്തില്‍ മുന്നിട്ടുനിന്നു. എന്നാല്‍ ജോക്കോ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. നാലാം സെറ്റില്‍ പരിചയസമ്പത്തോടെ റാക്കറ്റേന്തിയ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. കലാശപ്പോര് അവസാനസെറ്റിലേക്ക് നീണ്ടു. 6-4 നാണ് അവസാനസെറ്റ് അൽക്കാരസ് സ്വന്തമാക്കിയത്.

ഓഹ്…. ഇത് ചരിത്രം

അടുത്ത കാലത്ത് കണ്ട ഉജ്വലമായ ടെന്നീസ് മാച്ചായിരുന്നു. കണിശമായ നെറ്റ് ഡ്രോപ്സ്, മാരകമായ ക്രോസ് കോർട്ട് റിട്ടേൺസ്, ഉഗ്രൻ എയ്സുകൾ, മികച്ച ബാക്ക് ഷോട്ട്സ് .

അൽകാരിസ് എന്ന ഇരുപതുകാരൻ ലോക ടെന്നീസ് ചരിത്രത്തിലെ വലിയ പ്രതിഭകളിലൊരാളായ , 36 വയസുള്ള ജോക്കോവിച്ചിനെ നേരിട്ടത് പതർച്ചയില്ലാതെയാണ്.

2013-ലാണ് അവസാനം വിംബിൾഡൺ സെൻട്രൽ കോർട്ടിൽ ജോക്കോ തോറ്റത്. ആൻഡി മുറേയോട്.

10 വർഷത്തിനിടയിൽ ഫൈനലിൽ എത്തിയ എല്ലാ മാച്ചും ജോക്കോ ജയിച്ചു. മൂന്ന് തവണ ജോക്കോ തോൽപ്പിച്ചത് സാക്ഷാൽ റോജർ ഫെഡററെയാണ്. എന്നിട്ടും 24 ആം കിരീടം തട്ടിതെറിപ്പിക്കപ്പെട്ടു

കോഴിക്കോട് എ ഐ സാധ്യത ഉപയോഗിച്ച് പണം കവർന്ന സൈബർ സംഘത്തിൻ്റെ അക്കൌണ്ട് കണ്ടെത്തി പൊലീസ്

തട്ടിപ്പിനിരയായ രാധാകൃഷ്ണൻ

കോഴിക്കോട്ട്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി തട്ടിപ്പ് നടന്ന സംഭവത്തിൽ നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് ഇടപാട് നടത്തിയത്. അക്കൌണ്ട് കേരളാ പൊലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ സുഹൃത്തിന്‍റെ മുഖം നിര്‍മിച്ച് വീഡിയോ കോള്‍ ചെയ്ത ശേഷം പണം തട്ടിയെന്നാണ്  കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്ണൻ പരാതി നൽകിയത്.  നാല്‍പ്പതിനായിരം രൂപ നഷ്ടമായത്. മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്‍റെ പേരിൽ വീഡിയോ കോളിലെത്തി തട്ടിപ്പുകാരൻ പണം  ആവശ്യപ്പെട്ടത്.

പ്രതിയെ കണ്ടെത്താൻ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം തുടങ്ങി. നാല് ജിയോ ട്രാൻസാക്ഷനുകളായിട്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും പൊലീസ് കണ്ടെത്തി. പൊലീസ് കത്ത് നൽകിയാൽ പണം നഷ്ടപ്പെട്ടയാൾക്ക് തിരിച്ചു കിട്ടും.  

കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നും വിരമിച്ച പി എസ് രാധാകൃഷ്ണനെത്തേടി ഈ മാസം ഒമ്പതിനാണ് സുഹൃത്തിന്‍റേതെന്ന പേരില്‍ ഫോണ്‍ എത്തിയത്. രാത്രി പലവട്ടം കോള്‍ വന്നിരുന്നെങ്കിലും എടുത്തില്ല. പിന്നീട് നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ അതേ നമ്പറില്‍നിന്നും വാട്സാപില്‍ സന്ദേശങ്ങള്‍ കണ്ടു. കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു ഫോട്ടോ സഹിതമുള്ള സന്ദേശം. പിന്നാലെ വാട്സാപ് കോള്‍ വന്നു. 

പണം ആവശ്യപ്പെട്ടത് സുഹൃത്തിൻ്റെ തനി രൂപം വീഡിയോ കാളിൽ സൃഷ്ടിച്ച്

പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്‍ക്ക 40000 രൂപ അയക്കാന്‍ ആവശ്യപ്പെടുന്നത്. താന്‍ ദുബൈയിലാണെന്നും മുംബൈ എത്തിയാലുടന്‍ പണം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. പിന്നാലെ വീഡിയോ കോളുമെത്തി. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെയാണോ എന്ന സംശയം തോന്നിയത്. 

ഒടുവിൽ സുഹൃത്തിന്‍റെ പഴയ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്.  മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണൻ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് ആളുകളുടെ മുഖവും ശബ്ദവുമൊക്കെ വ്യാജമായി നിര്‍മിച്ച് നടത്തിയ തട്ടിപ്പാണിതെന്നാണ് പൊലീസ് സംശയം. 

ധനകോടി ചിട്ടി തട്ടിപ്പ്, 104 കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും, വെട്ടിച്ചത് പാവങ്ങളുടെ കോടികൾ

സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ്സ്, ധനനിധി ചിറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.  വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത 42 കേസുകളും, കണ്ണൂരിൽ രജിസ്റ്റർ ചെയ്ത 62 കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. രണ്ട് ജില്ലകളിലുമായുള്ള 104 കേസുകൾ അന്വേഷിക്കാനുള്ള സംഘത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് എഡിജപിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി.

2007ൽ സുൽത്താൻ ബത്തേരി ആസ്ഥാനമായി തുടങ്ങിയ ധനകോടി ചിറ്റ്സിനും 2018ൽ പ്രവർത്തനം തുടങ്ങിയ ധനകോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്. പണം നിക്ഷേപിച്ച നൂറുകണക്കിന് പേർക്ക് കാലാവധി പൂർത്തിയായിട്ടും പണം തിരികെ ലഭിച്ചിരുന്നില്ല. പണം കിട്ടാനുള്ളവർക്ക് സ്ഥാപനം നൽകിയ ചെക്കുകൾ ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ നിക്ഷേപകർ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകുകയായിരുന്നു. ചിട്ടി കമ്പനിയുടെ എം ഡി അടക്കമുള്ളവരെ  പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിതിരുന്നു.

ഡയറക്ടർ ബോർഡ് അംഗം യോഹന്നാൻ മറ്റത്തിൽ  പിടിയിലായിരുന്നു.  ഒളിവിൽ പോയ ഇയാളെ ബംഗളൂരുവിൽ നിന്നാണ് സുൽത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 20 കോടിയോളം രൂപയാണ് കമ്പനി നിക്ഷേപകർക്ക് തിരികെ കൊടുക്കാനുള്ളത്. നിലവിൽ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞു കിടക്കുകയാണ്. ജീവനക്കാരിൽ ഒരുപാട് പേർക്ക് ശമ്പളവും കൊടുക്കാനുണ്ട്. ഡയറക്ടർ ബോർഡ് അംഗമായ സജി സെബാസ്റ്റ്യൻ കീഴടങ്ങിയിരുന്നു.

പ്രതിസന്ധി രൂക്ഷമായതോടെയാണ് ധനകോടി ചിറ്റ്സിലെ ജീവനക്കാരും വെട്ടിലായത്. വിവിധ ബ്രാഞ്ചുകളില്‍ ഇടപാടുകാർ കളക്ഷൻ ഏജന്റുമാരെയും മറ്റ് ജീവനക്കാരെയും പിടിച്ചുവച്ച് പണം ആവശ്യപ്പെട്ടു. നിക്ഷേപകർക്ക് പണം തിരികെ നൽകാതെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഒളിച്ചോടിയെന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ട് വർഷം മുൻപ് ധനകോടി ചിറ്റ്സിലെ ബ്രാഞ്ചുകളിൽ ജിഎസ്ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു.