ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് എ.ജെ. ദേശായിയെ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശചെയ്തു. ഇനി കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവ് പുറപ്പെടുവിക്കണം. കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായാവും ജസ്റ്റിസ് എ.ജെ. ദേശായി അവരോധിതമാവുക.
ഫെബ്രുവരി 26 മുതല്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എ.ജെ. ദേശായി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ്.
ഗുജറാത്തിൽ നിന്ന് തുടക്കം
2011 ലാണ് ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. 2006 മുതല്‍ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്റിംഗ് കൗണ്‍സലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ അഭിഭാഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒഴിവുവരുന്നത്.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് ആദ്യമായാണ്. മലയാളികളായ പി.എസ്. സുബ്രഹ്‌മണ്യന്‍ പോറ്റി, കെ. ശ്രീധരന്‍, കെ.ജി. ബാലകൃഷ്ണന്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിട്ടുണ്ട്.
ഒറീസ, ആന്ധ്രാപ്രദേശ്, മണിപ്പുര്‍, തെലങ്കാന, ഗുജറാത്ത് ഹൈക്കോടതികള്‍ക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി സംസ്ഥാന സർക്കാർ. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയിരിക്കുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം ഒരിടവേളക്ക് ശേഷം സജീവമാവുകയാണ്. ലോകായുക്ത നിയമ ഭേദഗതി, വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവ്വകലാശാലാ നിയമ ഭേദഗതി എന്നിങ്ങനെ നിയമ സഭ പാസാക്കിയ ആറ് ബില്ലുകളാണ് ഗവർണർ തടഞ്ഞത്.
മന്ത്രിമാർ നേരിട്ട് അഭ്യർത്ഥിച്ചിട്ടും വഴങ്ങാതെ
മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഒപ്പുവയ്ക്കാൻ തയ്യാറായിട്ടില്ല. മാതമല്ല സർവ്വകലാശാല നിയമ ഭേദഗതിയിൽ ഒപ്പ് വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പരസ്യമായി പറയുകയും ചെയ്തു.
തെലങ്കാന അപ്രോച്ച്
പത്ത് ബില്ലുകൾ പിടിച്ച് വച്ച നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ തെലങ്കാന ഗവർണർക്ക് നിലപാട് മാറ്റേണ്ടിവന്നിരുന്നു. എന്നാൽ ബില്ലുകൾ കേന്ദ്ര സർക്കാരിന്റേയും രാഷ്ട്രപതിയുടെയും മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ് ഗവർണർ. ഇതിനുള്ള നടപടികളും തുടങ്ങിവെച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ.
മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരേയുള്ള ബി.ജെ.പിയുടെ യഥാര്‍ഥ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് ആദിവാസികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. .
‘ബി.ജെ.പി ഭരണത്തിന് കീഴില്‍ ആദിവാസി സഹോദരങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. മധ്യപ്രദേശില്‍ ഒരു ബി.ജെ.പി നേതാവിന്റെ മനുഷ്യത്വരഹിതമായ കുറ്റകൃത്യം മനുഷ്യരാശിയെ ഒന്നാകെ ലജ്ജിപ്പിക്കുന്നതാണ്. ആദിവാസികളോടും ദളിതരോടുമുള്ള ബി.ജെ.പിയുടെ വെറുപ്പിന്റെ അറപ്പുളവാക്കുന്ന യഥാര്‍ഥ മുഖമാണിത്, രാഹുല്‍ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ സിദ്ധിയില്‍ പ്രവേഷ് ശുക്ല എന്ന യുവാവാണ് മാനസിക പ്രശ്നമുള്ള ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിച്ചത്. സിഗരറ്റ് വലിച്ച് കൊണ്ട് ഈ ക്രൂര കൃത്യം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നതോടെ വിവാദമായി. ഇയാള്‍ ബിജെപി എംഎല്‍എ കേദര്‍നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടി കാട്ടി.
സംഭവം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതി. ദേശീയ സുരക്ഷാ നിയമം, എസ്.സി-എസ്.ടി ആക്ട് എന്നിവ ചുമത്തിയായായിരുന്നു അറസ്റ്റ്.
പ്രവേഷ് ശുക്ല തന്റെ സഹായി അല്ലെന്ന് വരുത്തി തീർക്കാനുള്ള എംഎല്‍എ കേദര്‍നാഥ് ശുക്ലയുടെ ശ്രമം പൊളിഞ്ഞു. ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമല്ലെന്നും എംഎല്‍എയുടെ വക്താവ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ വാദത്തെ പൂര്‍ണമായും തള്ളി പ്രവേഷ് ശുക്ലയുടെ പിതാവ് രംഗത്തെത്തി. ബിജെപി എംഎല്‍എയുടെ അടുത്ത സഹായിയാണ് തന്റെ മകനെന്ന് പ്രവേഷ് ശുക്ലയുടെ പിതാവ് രമാകാന്ത് ശുക്ല പറഞ്ഞു. എംഎല്‍എയുടെ പ്രതിനിധി ആയതുകൊണ്ടാണ് പ്രതിപക്ഷം തന്റെ മകനെ ലക്ഷ്യമിട്ടതെന്നും കേസിന്‍റെ ശരിയായ അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും രാമകാന്ത് പറഞ്ഞു.
ആദിവാസി യുവാവ് മൊബൈൽ ചാർജ് ചെയ്യാൻ കടയിൽ കൊടുത്ത് പുറത്ത് കാത്തിരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. കടക്കാരൻ തന്നെയാണ് വീഡിയോ എടുത്തത്. ഇത് വിവാദമായതോടെ കടക്കാരനെ ഭീഷണിപ്പെടുത്തി വ്യാജ വീഡിയോ ആണെന്ന് വരുത്തി തീർക്കാൻ ശ്രമം ഉണ്ടായി എങ്കിലും നടപ്പായില്ല. ഇതിനിടെ മധ്യപ്രദേശ് സർക്കാർ പ്രതിയുടെ അനധികൃതമായി നിർമ്മിച്ച കെട്ടിടം ബുൾഡോസർ വെച്ച് തകർത്തത് വാർത്തയായി.
वीडियो में दिख रहा ये नीच आदमी भाजपाई है
दूसरों पर टिप्पणी करने वाली महिला बाल विकास मंत्री क्या बता सकती है ये 'किसके संस्कार' है??pic.twitter.com/UK6JQ7nUfo
36 കാരനായ ദസ്മത് രാവത്തിനു നേരെയാണു ശുക്ല അതിക്രമം നടത്തിയത്. എന്നാൽ ചോദ്യംചെയ്യലിനായി ഹാജരാക്കിയ രാവത്ത് വിഡിയോ വ്യാജമാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇത് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് പിന്നീട് വ്യക്തമാക്കി. ബിജെപി എംഎൽഎമാരായ കേദാർദാഥ് ശുക്ല, രാജേന്ദ്ര ശുക്ല തുടങ്ങിയവർക്കൊപ്പമുള്ള പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇയാളുമായി ബന്ധമില്ലെന്നാണു ബിജെപിയുടെ വാദം.
ഇന്നലെ രാത്രി രണ്ടുമണിക്കാണു പ്രവേഷ് ശുക്ല പിടിയിലായത്. നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റ് വലിച്ചുകൊണ്ട് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു.
It seems that Pravesh Shukla has arrested police and took them to police station. The famous body language should see this… pic.twitter.com/Zxt3bB1YGH
കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ ഉയർത്തി പ്രവാസികളെ പിഴിയുന്ന നടപടിക്ക് എതിരെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ഗൾഫിൽ വിദ്യാലയങ്ങളുടെ അവധിക്കാലവും ഇതിനു ചേർന്നാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒപ്പം ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും ഇത് ചൂഷണം നേരിടേണ്ടി വരുന്ന കാലമാണ്.
ആവശ്യമെങ്കിൽ ഓഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
എക്കാലവും തുടരുന്ന ചൂഷണം, പരിഹാരം ചർച്ചകളിൽ
ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകനയോഗം ചേർന്നിരുന്നു. ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ ഉറപ്പ് പറഞ്ഞിരുന്നു.
ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നമാണ് ഉത്സവ, അവധിക്കാല സീസണുകളിലെ വിമാന ടിക്കറ്റ് വര്‍ധനവ്. ഇന്ത്യയിൽ നിന്നുള്ള വിമാനകമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായിരുന്നു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍മാർ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ജൂലായ് ആറിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മറ്റിവെച്ചതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു.
പത്തനംതിട്ടയിൽ ഭാഗിക അവധി
ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/കോഴ്സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടികള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വ്വീസ് നിര്‍ത്തി വെക്കാനും ആലപ്പുഴ കളക്ടർ ഉത്തരവിട്ടു.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നത് നിരോധിച്ചു. ബ്യൂട്ടിപാര്‍ലര്‍ നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ ഉത്തരവിറക്കി. താലിബാൻ നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
സ്ത്രീകൾക്ക് സ്കൂൾ സര്‍വകലാശാലാ വിദ്യാഭ്യാസം നിഷേധിച്ചത് കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സന്നദ്ധ സംഘടനകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതും സിനിമ തിയേറ്റര്‍, പാര്‍ക്ക്, മറ്റ് പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ പോകുന്നതും താലിബാന്‍ വിലക്കിയിരുന്നു. 2021-ല്‍ അധികാരത്തിലെത്തിയ ഭരണ കൂടം ഇത്തരം പ്രാകൃത നിയമങ്ങളുമായി ഇപ്പോഴും മുന്നേറുകയാണ്.
അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്.
കോഴിക്കോട് ഓർഗൻ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്
കോഴിക്കോട് ചേവായൂർ വില്ലേജിൽ ത്വക്ക് രോഗാശുപത്രിയുടെ കോമ്പൗണ്ടിലുള്ളതും ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ളതുമായ ഭൂമിയിൽ നിന്ന് 5 ഏക്കർ ഭൂമി നാഷണൽ ഗെയിംസ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് കായിക വകുപ്പിന് കൈമാറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കും. ഇന്റർനാഷണൽ ഓർഗൻ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഉപയോഗിക്കുന്നതിനാണിത്.
മന്ത്രിസഭായോഗ തീരുമാനങ്ങൾ:
പുതിയ പി എസ് സി അംഗങ്ങള്‍: കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗങ്ങളായി ഡോ. ജോസ് .ജി. ഡിക്രൂസ്, അഡ്വ. എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ്.ജി.ഡിക്രൂസ്. തിരുവനന്തപുരം തിരുമല സ്വദേശിയാണ് അഡ്വ.എച്ച് ജോഷ്.
ഡോ. വി.പി ജോയ് പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർപേഴ്‌സൺ: മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ ചെയർപേഴ്‌സനായി നിയമിക്കാൻ തീരുമാനിച്ചു.
ശമ്പള പരിഷ്‌കരണം: കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.റ്റി) യിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 01.07.2019 മുതൽ പ്രാബല്യത്തോടെ പരിഷ്‌ക്കരിക്കും.
കേരള സംഗീത നാടക അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്കു വിധേയമായി പരിഷ്‌ക്കരിക്കും.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.
കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കും.
തെൻമല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ജീവനക്കാർക്ക് 10.02.2021 ൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്‌സ് ലിമിറ്റഡ്, കേരള കന്നുകാലി വികസന ബോർഡ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ്, കേരള പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021-22 വർഷത്തെ ബോണസ്, ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകിയത് സാധൂകരിച്ചു.
നിയമനം:
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയിൽ ഇളവ് നൽകി വീണ്ടും ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.
മലയാളം മിഷൻ ഡയറക്ടറായി മുരുകൻ കാട്ടാക്കടയ്ക്ക് പുനർനിയമനം നൽകി.
ഇന്ത്യൻ പാർട്ണർഷിപ്പ് ആക്റ്റ് ( കേരള ഭേദഗതി ) കരട് ബില്ലിന് അംഗീകാരം
1932 ലെ ഇന്ത്യൻ പാർട്ണർഷിപ്പ് ആക്റ്റ് ( കേരള ഭേദഗതി ) കരട് ബിൽ 2023 ന് അംഗീകാരം നൽകാൻ തീരുമാനിച്ചു. പാര്‍ട്ണഷിപ്പ് ആക്ടുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് 1932ലെ ഇന്ത്യന്‍ പാര്‍ട്ണഷിപ്പ് ആക്ട് (കേരള ഭേദഗതി)യുടെ ഒന്നാം ഷെഡ്യൂള്‍ ഭേദഗതി ചെയ്ത് ഇന്ത്യന്‍ പാര്‍ട്ണഷിപ്പ് ആക്ട് (കേരള ഭേദഗതി) ബില്‍ 2023 പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ചാണ് കരട് ബില്‍.
കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കും:
2023 ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ ( ഭേദഗതി )ഓര്‍ഡിനന്‍സിന്‍റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. 2023 കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനും ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതിനുള്ള നിയമ നിര്‍മ്മാണമാണ് നടത്തുക.
തസ്തിക:
നിയമ വകുപ്പിൽ ഒരു സെക്ഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ച് കൂടുതൽ കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന ഭൂജല വകുപ്പിലേക്ക് വർക്കിംഗ് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തിൽ നിയോഗിക്കും.
കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ചയും അവധി. അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.(Two districts declared school holiday after heavy rain)
ജില്ലയിൽ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലുമാണ് അവധിയെന്നും ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.
അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റിനിര്‍ത്താൻ ശ്രദ്ധിക്കണമെന്ന് കളക്ടർ പത്രക്കുറിപ്പിൽ പറഞ്ഞു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍വകലാശാല, പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറും വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എങ്കിലും വിദ്യാർഥികൾ സ്കൂളിൽ എത്തിയ ശേഷം തിരിച്ച് പോകേണ്ട സാഹചര്യം ഉണ്ടായി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചു.
ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി. കാസര്‍കോട് ഒഴികെയുള്ള അഞ്ചു ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ പ്രവർത്തിക്കും.
അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ സ്ഥാപനമേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് ആലപ്പുഴ, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കി. സര്‍വകലാശാല/ പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടറും അറിയിച്ചു. അങ്കണവാടികള്‍, ഐ.സി.ഇസ്.ഇ, സി.ബി.എസ്.ഇ, മദ്രസകള്‍ എന്നിങ്ങനെ എല്ലാ വിദ്യാലയങ്ങളും അവധി അറിയിപ്പ് പാലിക്കണം.
സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാവിലെ 9.30-ന് തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളെ കാണും. അതേസമയം, മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മെറിറ്റ് സീറ്റില്‍ 2,63,688 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിക്കഴിഞ്ഞു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 3,574, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901, മാനേജ്‌മെന്റ് ക്വാട്ടയില്‍ 18,735, അണ്‍ എയ്ഡഡില്‍ 11,309 വിദ്യാര്‍ഥികളും പ്രവേശനം നേടി. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേര്‍ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 22,145 പേര്‍ പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളിലേക്കുള്ള അപേക്ഷ സമര്‍പ്പണം ജൂലായ് എട്ടു മുതല്‍ 12 വരെയാണ്.