ട്വിറ്ററിനെ വീഴ്ത്താൻ ഇൻസ്റ്റയുടെ കിടിലൻ “ത്രെഡ്‌സ്” വരുന്നു; വെറും കോപ്പിയോ അതോ സ്വകാര്യത ചോർത്തലോ ? ചർച്ചകളും കൊഴുക്കുന്നു

ട്വിറ്ററിൻ്റെ ആധിപത്യം അവസാനിക്കുമോ എന്നതാണ് ഇപ്പോൾ ചർച്ച. വാട്സ്ആപ്പ് പോലെ വിവരങ്ങൾ കൈമാറാൻ ഒഴിച്ചു കൂടാത്തതായി മാറിയിരിക്കയാണ് ട്വിറ്റർ. ഇതിനെ വെല്ലുവിളിച്ച് മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം വ്യാഴാഴ്ച എത്തും. ത്രെഡ്‌സ് എന്നാണ് പേര്. ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഇ

ന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്നാണ് വിവരണം. ഫേസ് ബുക്കിൽ ഇപ്പോൾ എഴുത്തിന് പ്രധാന്യം കുറഞ്ഞു. മുഴുവൻ ടെക്സ്റ്റും വായിക്കാൻ പറ്റില്ല. അപ്പോഴേക്ക് റിഫ്രഷ് ആവും. ഇത് ത്രെഡ്സിന് വഴി ഒരുക്കാൻ ആയിരുന്നു.

കാഴ്ചയില്‍ ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡ് തന്നെയാണ് ത്രെഡ്‌സിന്. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും ട്വിറ്ററും ത്രെഡുമായി നേർക്കു നേർ കോർക്കുകയാണ്.

ട്വിറ്റർ പെയിഡ് ആകുമ്പോൾ ത്രെഡ് ഫ്രീ

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രവുമല്ല ഇതുവരെ സൗജന്യമായി ലഭ്യമാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇപ്പോള്‍ ട്വിറ്റര്‍ പണമീടാക്കാന്‍ തുടങ്ങുകയാണ്.

അതേസമയം ത്രെഡ്‌സ് ആപ്പ് സൗജന്യ സേവനമായിരിക്കും. ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവും ഉണ്ടാവില്ല. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും അനുബന്ധമാവാവാനാണ് സാധ്യത. മാസ്റ്റഡണ്‍, ട്രംപിന്റെ ദി ട്രൂത്ത് , ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സിയുടെ ബ്ലൂ സ്‌കൈ എന്നിവ നേരത്തെ ട്വിറ്ററിനെ വെല്ലുവിളിക്കാൻ ശ്രമിച്ചിരുന്നതാണ്. പക്ഷെ ട്വിറ്ററിൻ്റെ മതിപ്പ് കുറഞ്ഞില്ല.

എല്ലാം ചേർന്നതാവുമോ ത്രെഡ്

ടെലഗ്രാമിനെ അനുകരിച്ചുള്ള വാട്‌സാപ്പ് ഫീച്ചറുകളും, സ്‌നാപ്ചാറ്റിനെ അനുകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ഫീച്ചറുകളും, ടിക് ടോക്കിനെ അനുകരിച്ചുള്ള റീല്‍സുമെല്ലാം ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കയാണ്. ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ തുടക്കത്തില്‍ തന്നെ ത്രെഡ്‌സിലേക്ക് കൊണ്ടുപോവാന്‍ മെറ്റയ്ക്ക സാധിച്ചേക്കും. എന്നാൽ ടെലഗ്രാം വന്നിട്ടും വാട്സാപ്പ് അതായി തന്നെ തുടരുന്ന ചരിത്രമാണ് സോഷ്യൽ മീഡിയ രംഗത്ത് ഉള്ളത്.

സ്വകാര്യത കവരുന്നത് കുറച്ചല്ല, ഇക്കാര്യം പ്രമുഖർ തന്നെ വെളിപ്പെടുത്തുന്നു

ട്വിറ്ററിന്റെ മുന്‍ സിഇഒയും ട്വിറ്ററിന് സമാനമായ മറ്റൊരു സോഷ്യല്‍ മീഡിയാ ആപ്പായ ബ്ലൂ സ്‌കൈയുടെ സഹ സ്ഥാപകനുമാണ് ജാക്ക് ഡോര്‍സി. അദ്ദേഹം പരിഹാസ രൂപത്തിൽ ഒരു പ്രസ്താവന ഉയർത്തി.

നിങ്ങളുടെ ‘ത്രെഡ്‌സ്’ എല്ലാം ഞങ്ങളുടേതാണ് എന്ന കുറിപ്പായിരുന്നു ഇത്. ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് ‘അതേ’ (Yeah) എന്ന് ഡോര്‍സിയുടെ ട്വീറ്റിന് അനുകൂലമായി പ്രതികരിക്കയും ചെയ്തു.

ഡോർസിയുടെ വാളിൽ രേഖപ്പെടുത്തയത് പ്രകാരം ഒത്തിരി സ്വകാര്യ വിവരങ്ങൾ ത്രെഡ് ശേഖരിക്കുന്നുണ്ട്.

ആരോഗ്യവിവരങ്ങള്‍, ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിന്റെ വിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍, ലൊക്കേഷന്‍, കൊണ്‍ടാക്റ്റ് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ഫോട്ടോ വീഡിയോ ഉള്‍പ്പടെയുള്ള യൂസര്‍ കണ്ടന്റ്, സെര്‍ച്ച് ഹിസ്റ്ററി, ബ്രൗസിങ് ഹിസ്റ്റരി, ഐഡന്റി ഫയറുകള്‍, ഡാറ്റാ യൂസേജ് ഉള്‍പ്പടെയുള്ളവ ശേഖരിക്കുമെന്നും അവ ഉപഭോക്താവിന്റെ ഐഡന്റിറ്റിയുമായി ബന്ധിപ്പിക്കുമെന്നുമാണ് മെറ്റ വ്യക്തമാക്കിയിട്ടുള്ളത്.

സ്ക്രീൻ ഷോട്ടുകൾ നോക്കുമ്പോൾ ത്രെഡും ട്വീറ്റും തമ്മിൽ വലിയ വ്യത്യാസമില്ല. മെറ്റയുടെ റീൽസ് ടിക് ടോകിനെയും സ്റ്റോറീസ് സ്നാപ് ചാറ്റിനെയും ഓർമ്മിപ്പിക്കുന്നതാണ്.

ഷരൂഖ് ഖാന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു, അടിയന്തിര ശസ്ത്രക്രിയ

അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്കേറ്റു. ലോസ് ആഞ്ജൽസിൽ സിനിമാ ചിത്രീകരണ വേളയിലാണ് അപകടം. മൂക്കില്‍ നിന്ന് ചോരവന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് മാറാന്‍ ഡോക്ടര്‍മാര്‍ അടിന്തിര ശസ്ത്രക്രിയ നിര്‍ദേശിച്ചു.

ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ എന്ന സിനിമയുടെ സെറ്റിലായിരുന്നു.

ചികിത്സയ്ക്ക് ശേഷം ആശുപത്രിയി വിട്ട ഷാരൂഖ് ഇന്ത്യയിലേക്ക് മടങ്ങി. ഇപ്പോൾ മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്.

മിണ്ടാതെ പോയത്…

പ്രിയപ്പെട്ടതെന്തെങ്കിലും
ഒന്ന്
ഓർത്തെടുത്തിട്ട് പോകൂ…
പ്രിയപ്പെട്ട ഇടമോ കഥയോ
മനുഷ്യരോ ചിരികളോ
ചെറിയ വലിയ സ്നേഹങ്ങളോ…
അങ്ങനെ എന്തെങ്കിലുമൊന്ന്.
ഓർമ്മകളേക്കാൾ ഭംഗിയുള്ള
മറ്റൊന്നും മനുഷ്യന് മറക്കാതെ
കാക്കാനില്ലന്നേ..!
പിന്നേക്ക് വക്കണ്ട…
പ്രിയപ്പെട്ടതെന്തെങ്കിലുമൊന്ന്
ഓർത്തെടുത്തിട്ട് പോകൂ…
മിണ്ടാതെ പോയതെന്തെങ്കിലുമൊന്ന്
പറഞ്ഞുവച്ചിട്ട് പോകൂ…

കണ്ണൂരും കാസർക്കോടും നാളെയും വിദ്യാലയങ്ങൾക്ക് അവധി

മഴ തുടരുന്ന സാഹചര്യത്തില്‍ കാസർക്കോട് കണ്ണൂർ ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. കാസർക്കോട് ജില്ലയിൽ സ്‌റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്നും അറിയിച്ചു.

കണ്ണൂരിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും

അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിൽ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകിരിക്കുന്നതിന് സ്ഥാപനമേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് നല്‍കിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന. ഈ സാചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.

24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമന ശിപാർശാ മെമ്മോ ഇനി പ്രൊഫൈൽ വഴിയും

നിയമന ശിപാർശാ മെമ്മോ കൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശിപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശിപാർശകൾ അയക്കുന്നത്.ആ രീതി തുടരുന്നതാണ് . അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശിപാർശ നേരിട്ട്‌ ഡൗൺലോഡ് ചെയ്യാം. ക്യു.ആർ കോഡോടു കൂടിയുള്ള നിയമനശിപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ ലഭ്യമക്കുക .അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശിപാർശാ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശിപാർശ ലഭിക്കുകയും ചെയ്യും.

വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശിപാർശാകത്തുകൾ ഇ- വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.

നിയമന ശിപാർശാ മെമ്മോ കൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പി.എസ്.സി തീരുമാനിച്ചു. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശിപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശിപാർശകൾ അയക്കുന്നത്.ആ രീതി തുടരുന്നതാണ് . അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശിപാർശ നേരിട്ട്‌ ഡൗൺലോഡ് ചെയ്യാം. ക്യു.ആർ കോഡോടു കൂടിയുള്ള നിയമനശിപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ ലഭ്യമക്കുക .അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശിപാർശാ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശിപാർശ ലഭിക്കുകയും ചെയ്യും.

വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശിപാർശാകത്തുകൾ ഇ- വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.

മഴ, എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

0

എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ രണ്ടുദിവസംകൂടി വ്യാപകമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ഇടുക്കിയിലും കണ്ണൂരിലും ചൊവ്വാഴ്ച ചുവപ്പ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച ചുവപ്പ് മുന്നറിയിപ്പാണ്.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും ഇടുക്കിയും കണ്ണൂരും ഒഴികെയുള്ള മറ്റു ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നല്‍കി. വ്യാഴാഴ്ചമുതല്‍ മഴ കുറയും എന്നാണ് അറിയിപ്പ്

അഞ്ച് ദിവസം കനത്ത മഴ, ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി

അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും കണ്ടോൾ റൂം തുറന്നിട്ടുണ്ട്.

ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. ഏഴ് ജില്ലകളിൽ ദേശീയ ദുരന്ത പ്രതികരണ സേന സജ്ജമാണ്. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നി ജില്ലകളിലാണ് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുഴയിലു കടലിലും ഇറങ്ങരുത്, മലയോര മേഖലയിൽ രാത്രി സഞ്ചാരം വേണ്ട

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചില ​ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ ഇടുക്കി,കണ്ണൂർ ജില്ലകളിലും റെഡ് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉൾപ്പെടുത്തി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ,തൃശൂർ എന്നി ജില്ലകളിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.

മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ നദികളിൽ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.

കൈതോലപ്പായിലെ പണം കടത്ത് ആരോപണം, ശക്തിധരൻ്റെ മൊഴി എടുക്കും

ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ പൊലീസ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരൻ്റെ മൊഴിയെടുക്കും. ചൊവ്വാഴ്ച തിരുവനന്തപുരം കന്റോണ്‍മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ ശക്തിധരനോട് ആവശ്യപ്പെട്ടു.

ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ സുധാകരന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് സൈബർ പൊലീസ് ഡിവൈഎസ്പിക്ക് നൽകി. രണ്ടിലും പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക

സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ കോടികള്‍ കടത്തിയെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശക്തിധരന്‍ ആരോപണം. ഈ നേതാവ് ആരാണെന്ന് പേരെടുത്ത് പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയര്‍ വരെയെത്തിയ നേതാവാണ് പണം കടത്തിയതെന്ന അവ്യക്ത സൂചനയായിരുന്നു.

ഇതിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയാണിപ്പോള്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്.

സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ആദ്യഘട്ട നടപടിയായാണ് ശക്തിധരനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.

മരം കട പൊട്ടി ദേഹത്ത് വീണു, സ്കൂൾ വിട്ട് പുറത്തിറങ്ങിയ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കാസർകോട് പുത്തിഗെയില്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജി.എച്ച്.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സ്‌കൂളിന് സമീപത്താണ് അപകടം. വൈകുന്നേരം സ്കൂൾ വിട്ട് പുറത്തിറങ്ങിയതായിരുന്നു. ഉടനെ കുമ്പളത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കുട്ടിക്ക് ചെറിയ പരുക്കേറ്റു.

പയ്യോളിയിൽ ഞാറ്റുവേല ചന്തയും കർഷക സഭയും

പയ്യോളി കൃഷിഭവൻ പയ്യോളി മുൻസിപ്പാലിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘കർഷക സഭയും ഞാറ്റുവേല ചന്തയും’ നടത്തി. കർഷകർക്ക് പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു. വിവിധയിനം ഫല വൃക്ഷ തൈകളുടെ വില്പനയും പരിപാലന രീതികളുടെ പരിജയപെടുത്തലും ഉണ്ടായി.

മേലടി ബ്ലോക്ക് ഓഫീസ് ഹാളിൽ പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഫാത്തിമ സിപി അധ്യക്ഷയായിരുന്നു.

കേരള ആഗ്രോ മെഷീനറി കോർപറേഷൻ്റെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പരിചയപ്പെടുത്തി. ഇതിനായി താത്പര്യമുളള 50 ഓളം കർഷകർക്ക് എസ് എം എ എം പദ്ധതി രജിസ്ട്രേഷൻ നടത്തി.


സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ പിഎം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജല ചെത്തിൽ, കാര്യാട്ട് ഗോപാലൻ, അൻവർ കെ, റസിയ ഫൈസൽ, മനോജ്‌, ശൈമ ശ്രീജു, റിയാസ് പിഎം , ഗിരിജ വി കെ, ഷൈമ മണന്തല, എന്നിവർ ആശംസകൾ നേർന്നു. പയ്യോളി കൃഷി ഓഫീസർ ഫാത്തിമ ഷഹന സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് രാധിക കെ നന്ദിയും പറഞ്ഞു.