കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ഒരു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ യുവതികൾ അറസ്റ്റിൽ

കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോണ്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ രണ്ടു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കോര്‍പറേഷന്‍ 20-ാം ഡിവിഷനിലെ കുടുംബശ്രീ അംഗങ്ങളായ നിഷ, ദീപ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബശ്രീ ലോണിൽ തിരിമറി നടത്തി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിലാണ് കേസ് റജിസ്ത്റ് ചെയ്തത്.

കൊച്ചി കോര്‍പറേഷന്‍ 20-ാം ഡിവിഷനിലെ ദൃശ്യ ഗ്രൂപ്പിലെ അംഗമാണ് പിടിയിലായ നിഷ. 20-ാം ഡിവിഷനിലെ തന്നെ മറ്റൊരു ഗ്രൂപ്പായ ഒരുമയിലെ അംഗമാണ് ദീപ. ബാങ്കുകളുടെ പരിശേധനയിലാണ് ഇവരെ കുറിച്ച് സംശയം ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ്.

അംഗങ്ങളുടെ പേരിൽ അവരറിയാതെ വായ്പ

കൗണ്‍സിലര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, എ.ഡി.എസ്. അംഗങ്ങളുടെയെല്ലാം ഒപ്പും വ്യാജ സീലും ഉപയോഗിച്ചാണ് വായ്പാ തട്ടിപ്പ്. കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളിലെ കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും തട്ടിപ്പ് നത്തുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. അവർ വായ്പ എടുത്തതായാണ് വരുത്തി തീർത്തത്.

തട്ടിപ്പ് പുറത്തായത് ബാങ്കുകളുടെ പരിശോധനയിൽ

ബാങ്ക് വായ്പയ്ക്ക് വേണ്ടി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയ ബാങ്ക് ജീവനക്കാരാണ് വായ്പാ തട്ടിപ്പു സംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്ന പതിവുണ്ട്. കുടുംബശ്രീയുടെ വിവിധ ഘടകങ്ങളില്‍നിന്ന് അംഗീകരിച്ചുനല്‍കുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. ഇത്തരത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ അനുവദിച്ചു നല്‍കിയ വായ്പയുടെ മറവിലാണ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങള്‍ നിലവില്‍ത്തന്നെ വായ്പയെടുത്തിട്ടുണ്ട്. അതിനു പിറകെയാണ് ഇവരുടെ പേരില്‍ വ്യാജമായി മറ്റൊരു വായ്പകൂടി തട്ടിപ്പുസംഘം എടുത്തിരിക്കുന്നത്.

എന്നോ ഉണ്ടാക്കിയ അയൽക്കൂട്ടം ആരോ എടുത്ത വായ്പ, ജപ്തിയും നടപടിയുമായി ബാങ്ക് വരുമ്പോൾ തകരുന്ന ജീവിതം

സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള വ​ലി​യ റാ​ക്ക​റ്റ് ത​ട്ടി​പ്പി​ന് പി​റ​കി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​ക്ക് ക​ട​ന്ന കു​ടും​ബ​ശ്രീ​യു​ടെ മു​ഖ​മു​ദ്ര​യാ​യ വി​ശ്വ​സ്ത​യെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ത​ട്ടി​പ്പ്​ നീ​ങ്ങു​ന്ന​ത്. വാ​യ്പ​ക​ൾ​ക്ക് ക​മീ​ഷ​ൻ ന​ൽ​കേ​ണ്ടി വ​രു​ന്നെ​ന്ന വീ​ട്ട​മ്മ​മാ​രു​ടെ ആ​ക്ഷേ​പ​ത്തി​നു പി​റ​കെ​യാ​ണ് വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചു​ള്ള ത​ട്ടി​പ്പു​ക​ളു​ടെ ചു​രു​ള​ഴി​യു​ന്ന​ത്.

ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ൽ ന​ട​ന്ന ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചാ​ണ്​​ ആ​ദ്യം ഈ ​ഡി​വി​ഷ​നി​ലെ കൗ​ൺ​സി​ല​ർ​മാ​രും സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​നും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. 13, 20 ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​എ. ശ്രീ​ജി​ത്, പി.​എ​സ്. വി​ജു എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​വ​രു​ടെ വ്യാ​ജ സീ​ലും വ്യാ​ജ ഒ​പ്പും ഉ​പ​യോ​ഗി​ച്ചാ​ണ്​ ഈ ​ഡി​വി​ഷ​നു​ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ ഡി​വി​ഷ​നു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി ഉ​യ​രു​ക​യാ​ണ്.

28ാം ഡി​വി​ഷ​നി​ലും ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി​യു​ണ്ട്. മു​ൻ എ.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്രി​മ രേ​ഖ​ക​ളു​ണ്ടാ​ക്കി ലി​ങ്കേ​ജ് വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ത​ട്ടി​പ്പി​ന്​ ഇ​ര​യാ​യ​വ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റും ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ പ്രി​യ പ്ര​ശാ​ന്ത് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ൾ അ​റി​യാ​തെ​യാ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പെ​ന്ന​ത് ഏ​റെ ഗൗ​ര​വ​മാ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്. കു​ടും​ബ​ശ്രീ ഗ്രൂ​പ് അം​ഗ​ങ്ങ​ൾ നി​ല​വി​ൽ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു പി​റ​കെ ഇ​വ​രു​ടെ പേ​രി​ൽ വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് മ​റ്റൊ​രു വാ​യ്പ കൂ​ടി ത​ട്ടി​പ്പു സം​ഘം ത​യാ​റാ​ക്കു​ന്ന​താ​ണ് രീ​തി. കോ​ടി​ക​ൾ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തേ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് അ​സി. ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ൾ​ക്ക് ലി​ങ്കേ​ജ് വാ​യ്പ ന​ൽ​കു​ന്ന ബാ​ങ്കു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കൂ​ടു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​ന് അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണ്.

നി​ർ​ജീ​വ​മാ​യി കി​ട​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ പേ​രി​ലും ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ പേ​രി​ലും വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ല വീ​ട്ട​മ്മ​മാ​ർ​ക്കും അ​വ​ര​റി​യാ​തെ എ​ടു​ത്ത വാ​യ്പ​യു​ടെ പേ​രി​ൽ ബാ​ങ്കി​ൽ​നി​ന്ന്​ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​​വും ഉ​യ​ര​ുന്നു​ണ്ട്.

മണിപ്പൂർ കലാപം സുപ്രീം കോടതി തൽസ്ഥിതി വിവരം ആവശ്യപ്പെട്ടു

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.

കലാപത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം നല്‍കിയ ഹരജിയിലാണ് വിധി. കലാപം നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ അടക്കമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കേണ്ടത്. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം, റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചും വിവരം നൽകണം.

തങ്ങള്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മെയ്തി വിഭാഗത്തില്‍പെട്ടവരാണ് കലാപത്തിന് പിന്നിലെന്നും കുക്കി വിഭാഗത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് സുപ്രീം കോടതിയില്‍ ആരോപിച്ചു. മണിപ്പുരില്‍ കലാപകാരികളുടെ വിവരം ശേഖരിക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കലാപകാരികളുടെ തലയെണ്ണി എണ്ണം തിട്ടപ്പെടുത്താന്‍ സാധിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

കസേര കളി ആദർശം, വ്യത്യസ്ത മുന്നണികളിൽ മൂന്നാം തവണയും ഉപമുഖ്യന്ത്രി പദമേറി അജിത് പവാർ

മഹാരാഷ്ട്രയിൽ തലമുറമാറ്റത്തെ ചൊല്ലി ഏറെ നാളായി നിലനിന്ന അസ്വാരസ്യമാണ് എൻസിപിയുടെ പിളർപ്പ് ലക്ഷ്യം വെച്ചവർക്ക് എളുപ്പമായത്. ശരദ് പവാറിന് ശേഷം ആരെന്ന ചോദ്യത്തിന് അദ്ദേഹത്തിൻ്റെ മകൾ സുപ്രിയ സുലേയുടെ സാന്നിധ്യം തന്നെ ഉത്തരമായി മാറിയിരുന്നു. അതു മുതൽ പുതുവഴികൾ അജിത് പവാർ ആലോചിച്ച് തുടങ്ങിയിരുന്നു. ഭൂരിഭാഗം എംഎൽഎമാരെയും പ്രഫുൽ പട്ടേൽ അടക്കമുള്ള ശക്തരായ നേതാക്കളെയും ബി ജെ പി നയതന്ത്ര സഹായത്തോടെ കയ്യിലാക്കി വെച്ചിരുന്നു.

പവാറിന് പ്രയമേറിയതിനാൽ എൻസിപിയിൽ തലമുറമാറ്റം വൈകില്ലെന്ന് ഉറപ്പായതോടെയാണ് അജിത് നേതൃ സ്ഥാനം കൊതിച്ച് നീക്കം തുടങ്ങിയത്. അടുത്ത അധ്യക്ഷനാക്കിയില്ലെങ്കിൽ പാർട്ടി പിളർത്തുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. അന്ന് പക്ഷെ ശരത് പവാറിന്‍റെ അപ്രതീക്ഷിത നീക്കത്തിലൂടെയുള്ള തന്ത്രം നിശ്ശബ്ദത പാലിക്കാൻ നിർബന്ധിതനാക്കി.

തന്‍റെ ആത്മകഥാ പ്രകാശന ചടങ്ങിൽ വച്ച് ശരത് പവാർ അപ്രതീക്ഷിതമായി രാജ് പ്രഖ്യാപിച്ചു. പവാറിന് പിന്നിൽ പാർട്ടി ഒന്നടങ്കം അണി നിരന്നതോടെ അദ്ദേഹം തീരുമാനം പിൻവലിക്കുകയും ചെയ്തു. പിന്നാലെ തന്‍റെ മകൾ സുപ്രിയാ സുലേയെയും പ്രഫുൽ പട്ടേലിനെയും ശരത് പവാർ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്‍റുമാരാക്കി അജിത് പാവാറിനെ വെട്ടി.

അവിടെ നിന്നാണ് ഇത്രയും വലിയൊരു പിളർപ്പിലേക്ക് അജിത് നിലവിലെ ഭരണ മുന്നണിയുടെ സഹായതതോടെ പാർട്ടിയെ എത്തിക്കുന്നത്. തന്‍റെതാണ് യഥാർഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. ഷിൻഡെ വിഭാഗത്തിനെതിരെ അയോഗ്യതാ കേസിൽ സുപ്രിംകോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാൽ അജിത്തിനെ ഒപ്പം കൂട്ടി നീങ്ങാൻ ബിജെപി നീക്കം നടത്തിയതാണ്. പാർട്ടിയെ പിളർത്തിയെങ്കിലും മറുവശത്ത് ശരത് പവാർ നിസ്സാരനല്ല.

സുപ്രിയയുടെ അനുനയം ഫലിച്ചില്ല

അജിത് കൂറുമാറുമെന്ന് ഉറപ്പായതോടെ അനുയ ശ്രമങ്ങളുമായി സുപ്രിയാ സുലേയും എത്തി. വഴങ്ങില്ലെന്നായതോടെ പാതിവഴിയിൽ സുപ്രിയ ഇറങ്ങിപ്പോയി. പിന്നാലെ അജിത്തും എംഎൽഎമാരും രാജ്ഭവനിലേക്കെത്തി. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്‍റും ശരത് പവാറിന്റെ വിശ്വസ്തനുമായ പ്രഫുൽ പട്ടേലിനൊപ്പമാണ് അജിത് എത്തിയത്. പിന്നാലെ ഏക്നാഥ് ഷിൻഡെയും ഫഡ‍്നാവിസും പിന്നാലെ എത്തി. ഒരു മണിക്കൂറിനകം സത്യപ്രതിഞ്ജ ആരംഭിച്ചു. അജിത്തിനൊപ്പം ഛഗൻഭജ്പലും, ദിലീപ് വൽസേ പാട്ടിലും. ധനഞ്ജയ് മുണ്ഡെയുമടക്കം പാർട്ടിയിലെ 9 പ്രമുഖർ മന്ത്രിമാരായി. അകെയുള്ള 53 ൽ 40 എംഎൽഎമാരെ ഒപ്പം നിർത്താൻ അജിത്തിനായി. പിന്നാലെ വാർത്താ സമ്മേളനത്തിൽ യഥാർഥ എൻസിപി പാർട്ടി ഇനി തന്‍റേതാണെന്ന അവകാശവാദവും അജിത്ത്  ഉന്നയിച്ചു. മോദിയെ പുകഴ്ത്തുകയും ചെയ്തു.  

എന്നും അധികാരത്തിന് പിറകെ, അസംതൃപ്തിയും കൂടെ

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണ എന്‍.സി.പി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിട്ടുണ്ട്. ഇതില്‍ രണ്ട് തവണയും സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച രാഷ്ട്രീയ അട്ടിമറിയിലൂടെയായിരുന്നു. 2019-ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് അജിത് പവാര്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതോടെ എന്‍സിപിയില്‍ പിളര്‍പ്പ് ഒഴിവായിരുന്നു.

ആടിയും ഉലഞ്ഞും മഹാരാഷ്ട്ര രാഷ്ട്രീയം

2019 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിനായിരുന്നു ഭൂരിപക്ഷം. ആ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. തുടര്‍ന്ന് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെ അജിത് പവാർ മറുകണ്ടം ചാടി. സര്‍ക്കാരുണ്ടാക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസിനേയും ശിവസേനയേയും കാഴ്ചക്കാരാക്കി ബിജെപിയുമായി കൂട്ടുകൂടി. ബിജെപി നേതാവ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ദിവസങ്ങളുടെ ഇടവേളയിൽ ഇരു പക്ഷത്തും ഉപമുഖ്യൻ

ഭൂരിപക്ഷം തെളിയിക്കാനാകാതെ ആ സര്‍ക്കാര്‍ താഴെവീണപ്പോൾ ബിജെപിക്കൊപ്പം പോയ അജിത് പവാര്‍ എന്‍സിപിയിലേക്ക് തിരികെയെത്തി. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ചു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരുന്നു അന്ന് മുഖ്യമന്ത്രി. ആ അവസരവും ഉപയോഗിച്ച് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. ദിവസങ്ങളുടെ ഇടവേളയില്‍ രണ്ട് പക്ഷത്തും അങ്ങനെ അദ്ദേഹം ഉപമുഖ്യമന്ത്രിയായി. തുടര്‍ന്ന് 2022 വരെ ഈ സര്‍ക്കാര്‍ അധികാരം തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തില്‍ ഒരു വിഭാഗം ശിവസേന എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ഉദ്ധവ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് ശിവസേന-ബിജെപി സഖ്യം പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചു. പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു അജിത് പവാറിന്. പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം ഇപ്പോൾ ഭരണപക്ഷത്ത് ചേർന്ന് ഉപുമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്ന് തവണയും മുന്ന് വ്യത്യസ്ത മുഖ്യമന്ത്രിമാര്‍ക്കൊപ്പമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത്.

പാർട്ടി പിളർത്തുന്നവർക്ക് വമ്പൻ ഓഫറുകൾ

എന്‍സിപിയിലെ പിളര്‍പ്പ് ബിജെപിയില്‍ നിന്ന് മഹാവികാസ് അഘാഡി സഖ്യത്തിനേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ കനത്ത പ്രഹരമാണ്. ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത പക്ഷം ശിവസേനയെ പിളര്‍ത്തി മഹാവികാസ് ആഘാഡി സര്‍ക്കാരിനെ അട്ടിമറിച്ച് ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് എന്‍സിപിയിലും പിളര്‍പ്പുണ്ടായത്. അന്ന് ശിവസേനയെ പിളര്‍ത്തിയ ഷിന്ദേയ്ക്ക് മുഖ്യമന്ത്രി പദം തന്നെ നല്‍കിയ ബിജെപി, ഇന്ന് എന്‍സിപിയെ പിളര്‍ത്തിയ അജിത് പവാറിനും ഏറ്റവും ഉന്നതമായ പദവിതന്നെ നല്‍കി.

എന്‍.സി.പി സര്‍ക്കാരിന്റെ ഭാഗമായാല്‍ താന്‍ രാജിവെക്കുന്നമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭീഷണി മുഴക്കിയ ഷിന്ദേ തന്നെയാണ് ഇന്ന് അജിത് പവാറിനേയും എന്‍സിപിയേയും രാജ്ഭവനിലേക്ക് സ്വാഗതം ചെയ്തത്. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് എന്‍സിപിയോടുള്ള ഷിന്ദേയുടെ നിലപാട് മയപ്പെടുത്തിയത്. എന്‍സിപി നേതാക്കള്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നതിനെ എതിര്‍ത്ത ഷിന്ദേയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കൈകാര്യം ചെയ്തത്.

മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ അട്ടിമറി, എൻസിപി പിളർത്തി പവാർ ഉപമുഖ്യമന്ത്രി പദത്തിൽ

എന്‍.സി.പിയെ പിളര്‍ത്തി പ്രതിപക്ഷ നേതാവ് അജിത് പവാര്‍ ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടാണ് അജിത് പവാര്‍ എന്‍സിപി വിട്ട് ഭരണപക്ഷത്തേക്ക് മാറിയത്.

തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല. 

എന്‍സിപിയില്‍നിന്ന് മറ്റ് ഒമ്പത് എംഎല്‍എമാരും ശിവസേന ഷിന്ദേ പക്ഷത്തുനിന്ന് നാല് എംഎല്‍എമാരും പുതുതായി മന്ത്രിസഭയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പോലും ഞെട്ടിച്ചുകൊണ്ടുള്ള നീക്കം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും 

ആര്‍പ്പൂക്കരയിൽ കോൺഗ്രസ് അംഗത്വം എടുത്തവർക്ക് വരവേൽപ്പ്

മനോജ്കുമാര്‍ വെച്ചുവീട്ടില്‍, സുദീപ്കുമാര്‍ മണലില്‍ചിറ എന്നിവര്‍ക്ക് ആര്‍പ്പൂക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍വെച്ച് 2024 ജൂൺ 30ന് നടന്ന യോഗത്തില്‍ കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കി.


UDF നേതാക്കന്‍മാരുടെയും, കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, DKTF, ദളിത് കോണ്‍ഗ്രസ്സ്, INTUC, മഹിളാ കോണ്‍ഗ്രസ്സ് നേതാക്കന്‍മാരുടെയും, പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ആണ് DCC പ്രസിഡണ്ട് അംഗത്വംനല്‍കിയത്. ആര്‍പ്പൂക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോണ്‍സണ്‍ ചിറ്റേട്ട് അധ്യക്ഷത വഹിച്ചു.

സിവിൽ കോഡിൽ ഇടഞ്ഞ് സാംഗ്മ, എൻ ഡി എയ്ക്ക് അകത്തും എതിർപ്പ്

ഏക സിവിൽ കോഡ് വിഷയത്തിൽ എൻഡിഎയിലും പ്രതിഷേധം. നാഷണൽ പീപ്പിൾസ് പാർട്ടി എതിരഭിപ്രായം രേഖപ്പെടുത്തി. ഇന്ത്യയെന്ന ആശയത്തിന് തന്നെ വിരുദ്ധമെന്ന് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറഡ് സാംഗ്മ പറഞ്ഞു. മണിപ്പൂരിലും എൻപിപി ബിജെപിയുടെ സഖ്യകക്ഷിയാണ്. 

എം എൽ എ ഹൗസുകൾ കത്തിക്കുമെന്ന് നാഗ സംഘടന

ഏക സിവിൽ കോഡിനെതിരെ തീവ്ര നിലപാടിലുള്ള പ്രതികരണങ്ങളും ഉണ്ടായി. സിവിൽ കോഡ് നടപ്പാക്കിയാൽ എം എൽ എ മാരുടെ വീടുകൾക്കും, ഓഫീസുകൾക്കും തീയിടുമെന്ന് നാഗാലാൻഡ് പബ്ലിക് റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പ് വ്യക്തമാക്കി. 

നീക്കങ്ങൾ സജീവമാക്കി കേന്ദ്രം

ഏക സിവില്‍ കോഡ് നടപ്പാക്കാൻ വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല്  കൊണ്ടുവരാനാണ് നീക്കം. ബില്ലിൻ്റെ തയ്യാറെടുപ്പിനായി പാർലമെന്‍ററി നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേരും. ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോർട്ടും ആധാരമാക്കും. പ്രധാനമന്ത്രി പറഞ്ഞത് വെറുതയല്ലെന്ന തുടര്‍ സൂചനകള്‍ നല്‍കിയാണ്  ഏകസിവില്‍ കോഡില്‍ സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നതിനിടെ നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാളുമായി  അമിത് ഷാ കൂടിക്കാഴ്ച നടത്തി. നിയമ കമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്ന അടുത്ത 13 വരെ കാത്തിരിക്കൂയെന്ന് നിയമമന്ത്രി ആവശ്യപ്പെട്ടു.

ഒരു രാജ്യത്ത് പല  നിയമങ്ങള്‍ വേണ്ടെന്ന പ്രതികരണത്തിലൂടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും സര്‍ക്കാരിന്‍റെ മനസിലിരുപ്പ് വ്യക്തമാക്കുന്നു. അയോധ്യയിലെ രാമക്ഷേത്രവും, കശ്മീര്‍ പുനസംഘടനയും യാഥാര്‍ത്ഥ്യമാക്കിയത് ചൂണ്ടിക്കാട്ടി അടുത്ത നീക്കം സിവില്‍ കോഡിലേക്കാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

ഭരണ വിരുദ്ധ തരംഗത്തെ സിവിൽ കോഡിലേക്ക് തിരിച്ച്

പ്രധാനമന്ത്രി വര്‍ഗീയ വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും  ജനം പാഠം പഠിപ്പിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഒരു പടി കൂടി കടന്ന് ഏകസിവില്‍ കോഡ് നടപ്പാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും,ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.

ഏകസിവില്‍ കോഡിനെ പിന്തുണച്ച ആംആദ്മി പാര്‍ട്ടിക്ക് ആ നിലപാട് പഞ്ചാബില്‍ തിരിച്ചടിയാ. കെജരിവാളും ബിജെപിയും ഒന്നാണെന്ന പ്രചാരണം ശിരോമണി അകാലിദള്‍ ശക്തമാക്കി. 

ഏക സിവിൽ കോഡ് ഉത്തരാഖണ്ഡ് മാതൃക മുൻനിർത്തി ചർച്ച മാറ്റുന്നു, വെളിപ്പെടുത്തിയ പ്രധാന ശുപാർശകൾ ഇവയാണ്

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള ആദ്യ ശുപാർശ അവതരിപ്പിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ്. സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കി. ഉത്തരാഖണ്ഡ് മാതൃകയായിരിക്കും ഏക സിവില്‍ കോഡ് നടപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ പൊതുവായി പിന്തുടരുക എന്നാണ് സൂചന.

ബഹുഭാര്യാത്വം നിരോധിക്കുക, രക്ഷിതാക്കൾ തർക്കത്തിലായാണ കുട്ടികളുടെ ചുമതല മുത്തശ്ശനും മുത്തശ്ശിക്കും നൽകുക തുടങ്ങി പഴയ ആചാര വ്യവസ്ഥയുടെ സംരക്ഷണവും ശുപാർശയിലുണ്ട്.

റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് ശുപാര്‍ശകള്‍ തയ്യാറാക്കിയത്. 2022-ലാണ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ചത്. കരട് റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാനസര്‍ക്കാര്‍ അത് മന്ത്രിസഭായോഗത്തില്‍ പാസാക്കിയശേഷം നിയമസഭയില്‍ വെക്കും.

കരട് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍

  • പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തി ഏകീകരിക്കണം
  • വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്യണം. വിവാഹം രജിസ്റ്റര്‍ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുത്. പഞ്ചായത്ത്തലത്തിലായിരിക്കണം രജിസ്റ്റര്‍ചെയ്യേണ്ടത്
  • വിവാഹമോചനത്തിന് ഭാര്യക്കും ഭര്‍ത്താവിനും തുല്യനില ഉറപ്പുവരുത്തണം
  • ബഹുഭാര്യാത്വം നിരോധിക്കണം
  • സ്വത്തില്‍ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം നല്‍കണം
  • ആവശ്യമെങ്കില്‍ ലിവ്-ഇന്‍ ബന്ധങ്ങള്‍ അംഗീകരിക്കാം. രക്ഷിതാക്കളെ ഇക്കാര്യം അറിയിക്കണം
  • അനാഥക്കുട്ടികളുടെ കാര്യത്തില്‍ രക്ഷാകര്‍ത്തൃത്വത്തിനുള്ള നടപടികള്‍ സുഗമമാക്കണം
  • ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തര്‍ക്കമോ വഴക്കോ ഉണ്ടാകുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണച്ചുമതല മുത്തശ്ശനും മുത്തശ്ശിക്കും നല്‍കണം
  • മതം, ജാതി എന്നിവ കണക്കാക്കാതെ എല്ലാവര്‍ക്കും ദത്തെടുക്കാന്‍ അവകാശം നല്‍കണം

ഇരുചക്ര വാഹനങ്ങൾക്ക് “വേഗപ്പൂട്ട്” സംസ്ഥാനത്തെ വേഗപരിധി പുതുക്കി വിജ്ഞാപനമായി

ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കുറച്ചും അപകടങ്ങൾക്ക് ഏറ്റവും കാരണക്കാരാകുന്ന വാഹനങ്ങൾക്ക് അധിക വേഗത അനുവദിച്ചും കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി വിജ്ഞാപനം ഇറക്കി. സംസ്ഥാനത്ത് ഏറ്റവും അധികം വാഹന അപടകങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഇരു ചക്രവാഹനങ്ങളാണ്. ഏറ്റവും അധികം നടപടികൾക്ക് വിധേയമാവുന്നതും ഇരുചക്ര വാഹനങ്ങളാണ്. അവയുടെ പരമാവധി വേഗപരിധി കുറച്ചു. 60 കിലോ മീറ്ററാക്കി പരമാവധി വേഗം സീൽ ചെയ്തിട്ടുണ്ട്.

ഗതാഗതമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി (01-07-2023) മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100,

മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

സ്വകാര്യ ബസ്സുകൾ 90 കി മി വേഗതയിൽ കുതിക്കും


ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.


ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്. 


ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ്.


സംസ്ഥാനത്ത് 2014-ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കേണ്ടി വന്നത്.

വനിതാ സംഘടനാ പ്രവർത്തകരെ നിരത്തിലിറക്കി മണിപ്പൂർ മുഖ്യമന്ത്രി നാടകീയമായി രാജിയിൽ നിന്നും പിൻമാറി

കലാപം നിയന്ത്രിക്കുന്നതിൽ നിസ്സഹായമായി തീർന്ന പശ്ചാത്തലത്തില്‍ മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനം ഒഴിയും എന്ന വാർത്തയ്ക്ക് പിറകെ തലസ്ഥാനമായ ഇംഫാലിൽ പ്രതിഷേധ നാടകം. തൊട്ടു പിന്നാലെ ഞാൻ രാജിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ നിറഞ്ഞു. രാജിവെക്കരുത് എന്ന് ആവശ്യപ്പെട്ട് വനിതകൾ നിരത്തിലിറങ്ങും മുൻപേ എങ്ങിനെ കീറിയ രാജിക്കത്ത് ട്വിറ്ററിൽ വന്നും എന്നതുൾപ്പെടെ വിവിധ ചോദ്യങ്ങളുമായി മുഖ്യമന്ത്രിയുടെ ട്വീറ്റിന് താഴെയും പ്രതിഷേധം നിറഞ്ഞു.

രാജിക്കത്ത് കൈമാറുന്നതിനാല്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ജനക്കൂട്ടം തടഞ്ഞു. അദ്ദേഹത്തിന്റെ രാജിക്കത്ത് കീറിയെറിഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വിട്ടു. തൊട്ടുപിന്നാലെ താന്‍ രാജിവെക്കുന്നില്ലെന്ന് വ്യക്തിക്കാക്കുന്ന ബീരേന്‍ സിങ്ങിന്റെ ട്വീറ്റ് പബ്ലിഷ് ചെയ്തു.

മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബിരേന്‍ സിങ് രാജിവെക്കരുതെന്ന ആവശ്യവുമായി ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ വെള്ളിയാഴ്ച വൈകീട്ടോടെ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നിരുന്നു. ഇംഫാൽ നഗരത്തിൽ വിവിധ വനിതാ സംഘടനകൾ സജീവമാണ്. സർക്കാരിൻ്റെ പല നയതീരുമാനങ്ങളിലും ഇവർ നിരത്തിലിറങ്ങുന്നത് പതിവാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും എല്ലാം ഇത്തരം സംഘടനാ സംഘങ്ങളുണ്ട്.

2017 മുതല്‍ മണിപ്പുര്‍ മുഖ്യമന്ത്രിയാണ് എന്‍ ബിരേന്‍ സിങ്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളടക്കം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിന് തൊട്ടടുത്ത് ഒരു ഗ്രാമത്തിൽ കലാപത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരാളുടെ മൃതദേഹവുമായി നൂറുകണക്കിന് ജനങ്ങൾ നഗരത്തിലേക്ക് മാർച്ച് ചെയ്തിരുന്നു. ബി ജെ പി ഓഫീസിന് നേരെ ഉപരോധവും നടത്തി. ഇവയെല്ലാം മൈത്തേ വിഭാഗത്തിൽ നിന്നുള്ള ജനങ്ങൾ ആയിരുന്നു.

ഭൂരിപക്ഷക്കാരായ മൈത്തേ വിഭാഗത്തിന് ഗോത്രവർഗ്ഗങ്ങൾക്കുള്ള എസ് ടി പദവി നൽകാനുള്ള ബിരേൻ സർക്കാരിൻ്റെ നീക്കമാണ് വലിയ കലാപത്തിലേക്ക് നയിച്ചത്. കുക്കി വിഭാഗത്തെ വിവിധ തലത്തിൽ അസംതൃപ്തരാക്കുന്ന നയങ്ങൾക്കിടെയാണ് ഇതും വന്നത്. കലാപം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ മൈത്തേകളും മുഖ്യമന്ത്രിക്ക് എതിരായി. ഇപ്പോൾ രാജിയും പ്രതിഷേധവുമായുള്ള നാടകത്തിനിടെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കുകയാണ് എന്നാണ് വിലയിരുത്തൽ. അതേ സമയം കലാപം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുമില്ല.

CUET 2023 UG ആൻസർ കീ പ്രസിധീകരിച്ചു

2023 CUET ബിരുദ തല പരീക്ഷയുടെ ഉത്തര സൂചിക പ്രസിധീകരിച്ചു. ആൻസർ കീയും റെസ്പോൺസ് കീയും ചോദ്യപേപ്പറും ഓൺലൈനിൽ ലഭിക്കും. ജൂലൈ ഒന്നാണ് പുനപരിശോധനയ്ക്കുള്ള അവസാന തീയതി. ഓരോ ചാലഞ്ചിനും 200 രൂപ വീതം ഫീസ് വരും.

ലിങ്ക് https://cuet.samarth.ac.in/index.php/site/login

May 21 മുതൽ June 23 വരെ നടന്ന പരീക്ഷയാണ്.

Step 1: Visit the CUET NTA website

Step 2: Click on the CUET UG 2023 answer key

Step 3: Click on the question paper code 

Step 4: Download the CUET UG 2023 answer key for further reference

പരാതികൾക്കും അന്വേഷണങ്ങൾക്കും

011- 40759000 or email at cuet-ug@nta.ac.in

AspectDetails
CategoryAnswer Key
Exam NameCUET 2023 Exam
Check ResultClick Here
Conducting AuthorityNational Testing Agency (NTA)
Answer Key ReleaseJune 28, 2023
Answer Key FormatPDF
Response SheetAvailable for download
Answer Key ChallengeOpen until June 30, 2023
Exam DatesMay 21, 2023, to June 23, 2023
Phases9 phases
Exam Centers387 cities in India and 24 cities outside India
Official Websitewww.cuet.samarth.ac.in