രാഹുൽ ഗാന്ധിയെ ചേർത്ത് വിദ്വേഷ മാർഗ്ഗം; തിരഞ്ഞെടുപ്പിന് ഒരുക്കാൻ പുതിയ കരുക്കൾ പുറത്തിറക്കി സ്മൃതി ഇറാനി

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സുനിതാ വിശ്വനാഥിനെ കണ്ടുമുട്ടിയതിൽ പുതിയ രാഷ്ട്രീയ അടവുമായി ബി ജെ പി. എന്തിനാണ് അവരെ കണ്ടുമുട്ടിയതെന്നും യോഗത്തിൽ എന്താണ് സംസാരവിഷയമായതെന്നും രാഹുൽ വെളിപ്പെടുത്തണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ഡൽഹിയിൽ മാധ്യമങ്ങൾക്ക് മുന്നിലാണ് വെളിപ്പെടുത്തൽ എന്ന മുഖവുര നൽകി പുതിയ രാഷ്ട്രീയ കരുക്കൾ പുറത്തിറക്കിയത്.

ശതകോടീശ്വരന്‍ ജോര്‍ജ് സോറോസുമായുള്ള സുനിതാ വിശ്വനാഥിന് ബന്ധം ഉണ്ട്. ഇത് പറഞ്ഞാണ് സ്മൃതി ഇറാനി ആരോപണങ്ങൾക്ക് ഊന്നൽ നൽകുന്നത്. അഫ്ഗാന്‍ വുമണ്‍ ഫോര്‍വേര്‍ഡ് എന്ന സംഘടനയുടെ സഹസ്ഥാപകയാണ്‌ സുനിത. യു.എസ് ആസ്ഥാനമായുള്ള ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ്.

ഈ സംഘടന ജോർജ് സോറോസിൽ നിന്ന് സഹായം സ്വീകരിച്ചു എന്നത് മുൻനിർത്തിയാണ് വെളിപ്പെടുത്തലിന് പിന്തുണ തേടിയത്.

അദാനി ബന്ധം തുറന്നു കാട്ടി, നരേന്ദ്ര മോഡിയെ ജനാധിപത്യ വിരുദ്ധൻ എന്നു വിശേഷിപ്പിച്ചു.

ഹംഗേറിയന്‍ വംശജനായ യു.എസ്. ശതകോടീശ്വരനും നിക്ഷേപകനുമാണ് 92 വയസ്സുകാരനായ ജോര്‍ജ് സോറോസ്. ഹിന്‍ഡണ്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ അദാനി വിഷയത്തില്‍ നടത്തിയ പ്രതികരണമാണ് ജോര്‍ജ് സോറോസിനെതിരെ ആക്രമണങ്ങൾക്ക് മുന കൂട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യവാദിയല്ല എന്ന് അദ്ദേഹം തുറന്ന് വിശേഷിപ്പിച്ചിരുന്നു. അദാനി ബന്ധം വെളിപ്പെട്ടതോടെ പ്രധാനമന്ത്രി പുലർത്തിയ മൗനവും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

പുതിയ കമ്പയിന് മുനെയാരുക്കാൻ സ്മൃതി ഇറാനി

രാജ്യത്തെ ജനങ്ങള്‍ക്ക് ജോര്‍ജ് സോറോസിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പിന്നെ എന്തിനാണ് രാഹുല്‍, സോറോസിന്റെ സഹായിയെ കണ്ടത്. ഒരു സംസ്ഥാനത്ത് ഭരണം ലഭിച്ചാലും സത്യത്തെ അടിച്ചമര്‍ത്താന്‍ തങ്ങൾക്ക് സാധിക്കുമെന്ന് ഗാന്ധികുടുംബം തെളിയിച്ചു.

ജമാഅത്തുമായി ബന്ധമുള്ളവരാണ് യോ​ഗം സംഘടിപ്പിച്ചതെന്നും സോറോസുമായി ബന്ധമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തതെന്നുമാണ് സ്മൃതി ഇറാനി തുടർന്ന് കണ്ടെത്തലായി അവതരിപ്പിപ്പച്ചത്

സുനിത വിശ്വനാഥിന് പുറമെ തസീം അൻസാരി, സലിൽ ഷെട്ടി എന്നിവരുടെ പേരുകളും സ്മൃതി ഇറാനി പരാമർശിച്ചു. രാഹുലിന്റെ ന്യൂയോർക്ക് യോ​ഗത്തിന്റെ രജിസ്ട്രേഷനായി അൻസാരിയുടെ പേരും നമ്പറും നൽകിയിരുന്നുവെന്നതും ഇറാനി പറഞ്ഞു. ഇദ്ദേഹത്തിന്‌ ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്ക എന്ന സംഘടയുമായി ബന്ധമുണ്ട് അവർ പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള സലിൽ ഷെട്ടിയുടെ ഫോട്ടോ എല്ലായിടത്തും പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ജോർജ് സോറോസ് പണം മുടക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ആഗോള വൈസ് പ്രസിഡന്റാണ് അദ്ദേഹം. ഇതൊക്കെ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരുമായി രാഹുലിൻ്റെ ബന്ധം എന്താണെന്നും ഇവയുടെ എല്ലാം പശ്ചാത്തലത്തിൽ സ്മൃതി ഇറാനി ചോദ്യം ഉന്നയിച്ചു.

അദാനിയിൽ തുടങ്ങിയ കലിപ്പ് രാഹുലിനെ കൂട്ടിക്കെട്ടി

അദാനി ഹിൻഡൻബർഗ് വിവാദത്തിന് പിന്നാലെ നടത്തിയ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായ വ്യക്തിയാണ് ജോർജ് സോറോസ്. 2023 ഫെബ്രുവരിയിൽ, മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിന് മുന്നോടിയായുള്ള ഒരു പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യവാദിയല്ലെന്നും അദാനിയുമായുള്ള ഇടപാട് ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വാതിൽ തുറക്കുമെന്നും സോറോസ് പറഞ്ഞു. പിന്നാലെ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സോറോസ് എന്ന് ബിജെപി ആരോപിച്ചു.

ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെയാണ് സോറോസ് ലക്ഷ്യമിടുന്നതെന്ന് സ്മൃതി ഇറാനി മുമ്പ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ‘ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ ജോർജ് സോറോസ് എന്ന വ്യക്തിയുടെ കീഴിലുള്ള ഒരു വിദേശ ശക്തി നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തന്റെ പ്രധാന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്ന് സോറോസ് വ്യക്തമാക്കി’. തന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സംവിധാനം ഇന്ത്യയിൽ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും സോറോസ് ശ്രമിക്കുകയാണെന്നും സ്‌മൃതി ഇറാനി പറഞ്ഞിരുന്നു.

പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട; മൂന്നാം ഘട്ടം കഴിഞ്ഞാൽ അധിക സീറ്റുകൾ പരിഗണിക്കും- മന്ത്രി

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച പൂർണ്ണ ചിത്രം വ്യക്തമാവൂ. നിലവിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയി 2,22,377 പേർ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്മെന്റിൽ 84,794 സീറ്റുകളിൽ കൂടി പ്രവേശനം ഉണ്ടാകും. സ്‌പോർട്സ് ക്വാട്ടയിൽ 3,841 സീറ്റുകൾ ഉണ്ട്.

ആശങ്കകൾ പരിഹരിക്കും

മൂന്നാംഘട്ട അലോട്ട്മെന്റോടുകൂടി വലിയ വിഭാഗം കുട്ടികൾക്കും പ്രവേശനം ലഭ്യമാകും. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയും വേണ്ടതില്ല. ഏതെങ്കിലും തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കാൻ ഉള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും

14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്തതു. മൂന്നാം അലോട്മെന്റിനു ശേഷം താലൂക്ക്, പഞ്ചായത്ത്‌ തലങ്ങളിൽ സീറ്റ് പരിശോധനകൾ ഉണ്ടാകും. ഇനിയും പ്രശ്നങ്ങൾ ഉള്ള മേഖലകൾ ഉണ്ടെങ്കിൽ താത്കാലിക അധിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

മൂന്ന് അലോട്ട്മെന്റുകളിൽ ആയി 3,11,012 പേർ പ്രവേശനം നേടുമെന്ന് കരുതുന്നു. കൂടാതെ കമ്മ്യൂണിറ്റി ക്വാട്ടയിൽ 23,914 സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയിൽ 37,995 സീറ്റുകളും ഉണ്ട്. അൺ എയിഡഡ് ക്വാട്ടയിൽ 54,585 സീറ്റുകൾ ആണുള്ളത്. അങ്ങിനെ മൊത്തം 4,27,506 സീറ്റുകൾ നിലവിൽ ഉണ്ട്.

ഈ വർഷം എസ് എസ് എൽ സി പാസായവർ 4,17,944 ആണ്. ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികളും പ്രവേശനം നേടിയാലും ഹയർസെക്കണ്ടറിയിൽ മാത്രം സീറ്റുകൾ അധികം ഉണ്ടാകും. ഇത് കൂടാതെയാണ് വോക്കേഷണൽ ഹയർസെക്കണ്ടറി, പോളിടെക്നിക്, ഐ ടി ഐ സീറ്റുകൾ ഉള്ളതെന്നും മന്ത്രിവ്യക്തമാക്കി.

രാഹുലിനെതിരെ വ്യാജ പ്രചാരണ വീഡിയോ, ബിജെപി ഐടിസെൽ മേധാവിക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്

ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിക്കെതിരേ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തികരവും വ്യാജവുമായ പ്രചാരണം നടത്തിയെന്ന മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രമേഷ് ബാബു നല്‍കിയ പരാതിയിലാണ് നടപടി.

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മാളവ്യ ട്വീറ്റ് ചെയ്ത 2.28 മിനിറ്റ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് വിദ്വേഷ പ്രചാരണമാണെന്ന വിമർശനം ഉയർത്തു. ഈ വീഡിയോ അപകീര്‍ത്തികരവും വ്യാജവുമാണെന്നാണ് രമേശ് ബാബുവിന്റെ പരാതിയില്‍.

വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ആവർത്തിച്ചു

രാഹുല്‍ അപകടകാരിയും വഞ്ചകനുമാണെന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ജൂണ്‍ 17നാണ് മാളവ്യ വീഡിയോ ആദ്യം ട്വിറ്റ് ചെയ്തത്. രാഹുല്‍ വിദേശ ശക്തികളുടെ ആളാണോയെന്ന ചോദ്യത്തോടെ തൊട്ടടുത്ത ദിവസം വീഡിയോ വീണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

കേസെടുത്ത നടപടിയെ ശക്തമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി എം.പി തേജസ്വി സൂര്യ ആരോപിച്ചു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ വധശ്രമം, വെടിവെപ്പ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ വെടിവെപ്പ്. ഉത്തര്‍ പ്രദേശിലെ ദേവ്ബന്ദില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആസാദിനെ സഹരണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻസീറ്റിൽ ആയിരുന്നു ആസാദ്. ബൈക്കിലും കാറിലുമെത്തിയ ആയുധധാരികളായ സംഘമാണ് മിന്നലാക്രമണം നടത്തിയത്.

നാല് റൌണ്ട് വെടി ഉതിർത്തതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ചന്ദ്രശേഖർ ആസാദിൻ്റെ ദേഹത്ത് തുളച്ച് കയറിയത്. കാറിന്റെ മുന്‍വശത്തെ ഡോറിലും സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറി.

സഹരാൻപൂരിൽ തന്‍റെ സംഘടനാ പ്രവർത്തകന്‍റെ വീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ചന്ദ്രശേഖർ ആസാദ് എത്തിയത്. ദിയോബന്ദ് എന്ന സ്ഥലത്തുവെച്ച് ചന്ദ്രശേഖറും അനുയായികളും സഞ്ചരിച്ച വാഹനത്തിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

വധശ്രമം ഇത് രണ്ടാം തവണ

ഒപ്പമുണ്ടായിരുന്നവര്‍ അക്രമകാരികളെ തിരിച്ചറിഞ്ഞതായി ആസാദ് പോലീസിനോട് പറഞ്ഞു. തനിക്ക് ആളുകളെ വ്യക്തമായി ഓര്‍മയില്ല. വെടിവെപ്പിന് ശേഷം അവരുടെ കാർ സഹരൻപൂർ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി. സംഭവം നടക്കുമ്പോൾ സഹോദരൻ ഉൾപ്പെടെ അഞ്ചുപേർ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍വച്ച് ഇദ്ദേഹത്തിൻ്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായത് വാർത്തയായിരുന്നു.

ഹാഥ്‌റസ് വിഷയത്തിലടക്കം ചന്ദ്രശേഖര്‍ ആസാദ് നടത്തിയ ഇടപെടലുകള്‍ ദേശീയ ശ്രദ്ധനേടിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി. തിഹാര്‍ ജയിലിലടച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആക്രമണത്തെ അപലപിച്ച എസ്.പി നേതാവ് അഖിലേഷ് യാദവ്, യു.പിയിലെ ബി.ജെ.പി ഭരണത്തിൽ ജനപ്രതിനിധികൾ പോലും സുരക്ഷിതരല്ലെങ്കിൽ സാധാരണക്കാരന് എന്ത് സുരക്ഷിതത്വമാണുള്ളതെന്ന് ചോദിച്ചു. കാട്ടുനീതിയാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023; രാവിലെയും ഉച്ചയ്ക്കും മത്സരങ്ങൾ; സ്റ്റാറിലും ഹോട് സ്റ്റാറിലും തത്സമയം

0

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിന് ടൂര്‍ണമെന്റ് ആരംഭിക്കും. ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കും. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് മത്സരം.

പന്ത്രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും വേദിയാവുന്നത്. ഇന്ത്യയിൽ മാത്രമായ് നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണ്. മുൻപ് 1987, 1996, 2011 ലോകകപ്പുകളിൽ ഇന്ത്യയ്ക്കൊപ്പം അയൽരാജ്യങ്ങളും വേദിയൊരുക്കിയിരുന്നു. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്‌സ്റ്റാറിലുമാണ് മത്സരങ്ങളുടെ തൽസമയ സംപ്രേഷണം.

 ഒരു മത്സരം മാത്രമുള്ള ദിവസങ്ങളിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 2 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. രണ്ടു മത്സരമുള്ള ദിവസങ്ങളിൽ ആദ്യമത്സരം രാവിലെ 10.30ന് തുടങ്ങും.

കേരളത്തിൽ പരിശീലന മത്സരങ്ങൾ മാത്രം

തിരുവനന്തപുരത്ത് പരിശീലന മത്സരങ്ങള്‍ നടക്കും. തിരുവനന്തപുരവും ഗുവാഹാട്ടിയും ഹൈദരബാദുമാണ് പരിശീലനമത്സരങ്ങള്‍ക്കായി ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് പരിശീലന മത്സരങ്ങള്‍ നടക്കുന്നത്.

ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനും നവംബര്‍ 19 ന് നടക്കുന്ന ഫൈനലിനും ഗുജറാത്താണ് വേദി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാവും. ആകെ 10 വേദികളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ചെന്നൈ, ലഖ്‌നൗ, പുണെ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുന്നത്. അതില്‍ ഹൈദരാബാദ് പരിശീലന മത്സരങ്ങള്‍ക്കും വേദിയാകും.

ഇനിയും വരാനുണ്ട് രണ്ട് ടീമുകൾ

ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. അതില്‍ എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകള്‍ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒന്‍പത് ടീമുകളുമായി റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ കളിക്കും. ആദ്യ നാലില്‍ വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും.

ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഒക്ടോബര്‍ 15 ന് നടക്കും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടങ്ങള്‍ നവംബര്‍ 12 ന് അവസാനിക്കും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയിലും രണ്ടാം സെമി 16 ന് കൊല്‍ക്കത്തയിലും നടക്കും.

അവസാനമായി 2011-ലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്നാണ് ഇന്ത്യ കിരീടം നേടിയത്.

ഇന്ത്യ 18 റൺസിന് തോറ്റ കളി

ഇന്ത്യ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ ടീമുകളെത്തി. മുൻ ചാമ്പ്യൻമാരായ ശ്രീലങ്കയും വെസ്‌റ്റിൻഡീസും യോഗ്യത കളിക്കുന്നു. മത്സരക്രമം 2019ലേതിന്‌ സമാനമാണ്‌. 10 ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ്‌ നേടുന്ന ആദ്യ നാല്‌ ടീമുകൾ സെമിയിലേക്ക്‌. നവംബർ 15ന്‌ മുംബൈയിലാണ്‌ ആദ്യ സെമി. രണ്ടാംസെമി 16ന്‌ കൊൽക്കത്തയിൽ നടക്കും.  ചെന്നൈ സെമി വേദിയുടെ പട്ടികയിലുണ്ടായിരുന്നുവെങ്കിലും മഴസാധ്യത കണക്കിലെടുത്ത്‌ ഒഴിവാക്കുകയായിരുന്നു. സെമി മത്സരങ്ങൾക്കും ഫൈനലിനും പകരംദിനമുണ്ട്‌. കഴിഞ്ഞ ലോകകപ്പിൽ സെമിയിലായിരുന്നു ഇന്ത്യയുടെ തോൽവി. മഴ തടസ്സപ്പെടുത്തിയ കളിയിൽ ന്യൂസിലൻഡിനോട്‌ 18 റണ്ണിനാണ്‌ തോറ്റത്‌. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഏറ്റവും പോയിന്റ്‌ നേടിയ ടീം മഹേന്ദ്ര സിങ്‌ ധോണി നയിച്ച ഇന്ത്യൻ ടീമായിരുന്നു.

ഇന്ത്യൻ സ്വപ്നം

ഇന്ത്യ മൂന്നാംതവണയാണ്‌ ലോകകപ്പിന്‌ വേദിയാകുന്നത്‌. 2011ൽ അവസാനമായി വേദിയായപ്പോൾ കിരീടം കൊണ്ടായിരുന്നു ആഘോഷം. ധോണി നയിച്ച ടീം ശ്രീലങ്കയെ തോൽപ്പിച്ച്‌ ചാമ്പ്യൻമാരായി. ഇക്കുറിയും ഇന്ത്യ കിരീടം സ്വപ്‌നം കാണുന്നു. രോഹിതിനും കോഹ്‌ലിക്കുമെല്ലാം ഇത്‌ അവസാന ലോകകപ്പായിരിക്കും.
ഓസീസ്‌, പാകിസ്ഥാൻ ടീമുകളാണ്‌ സമീപകാലത്ത്‌ ഏറ്റവും മികച്ച കളി പുറത്തെടുക്കുന്ന ടീമുകൾ. ഓസീസ്‌ ഒന്നാംറാങ്കിലും പാകിസ്ഥാൻ രണ്ടാം റാങ്കിലുമാണ്‌. ഇന്ത്യ പട്ടികയിൽ മൂന്നാമതും.

അതേസമയം, രണ്ടുതവണ ചാമ്പ്യൻമാരായ വിൻഡീസിന്റെ സ്ഥിതി ആശാവഹമല്ല. സൂപ്പർ സിക്‌സിലേക്ക്‌ യോഗ്യത നേടിയെങ്കിലും ലോകകപ്പ്‌ യോഗ്യത ഉറപ്പില്ല. യോഗ്യതാ റൗണ്ട്‌ ആദ്യഘട്ട മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു. ശ്രീലങ്ക നാല് കളിയും ജയിച്ചാണ്‌ സൂപ്പർ സിക്‌സിലേക്ക്‌ മുന്നേറിയത്‌.

46 ദിവസം 48 കളി

ലോകകപ്പിലാകെ 46 ദിവസം 48 കളികളാണ്. ആറുദിവസംമാത്രമാണ് രണ്ടു കളി. രാവിലെ 10.30നും രണ്ടിനുമാണ് മത്സരങ്ങൾ. ബാക്കിയെല്ലാ ദിവസവും ഒറ്റക്കളി പകൽ രണ്ടിനാണ്. ഉദ്ഘാടനമത്സരവും സെമിയും ഫൈനലുമെല്ലാം ഇതേസമയത്ത് തുടങ്ങും. ഒക്ടോബർ 7, 14, 21, 28, നവംബർ 4, 12 ദിവസങ്ങളിലാണ് ടൂർണമെന്റിലെ രണ്ടു മത്സരങ്ങൾ.

പാക്കിസ്ഥാൻ കളിക്കുമോ

ഇന്ത്യയിൽ ലോകകപ്പ്‌ കളിക്കുന്നതിന്‌ പാകിസ്ഥാൻ സർക്കാരിന്റെ അനുമതി കാത്ത്‌ പാകിസ്ഥാൻ ക്രിക്കറ്റ്‌ ബോർഡ്‌ (പിസിബി). അനുമതി ലഭിച്ചാൽമാത്രമേ ലോകകപ്പ്‌ കളിക്കുന്ന കാര്യം പിസിബി ഉറപ്പിക്കുകയുള്ളൂ. അതേസമയം, പാകിസ്ഥാൻ കളിക്കുമെന്ന കാര്യത്തിൽ ഐസിസിയും ബിസിസിഐയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാകിസ്ഥാൻ ഉറപ്പായും ഇന്ത്യയിൽ കളിക്കാനെത്തുമെന്ന്‌ ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

രണ്ടാഴ്‌ചമുമ്പ്‌ പിസിബി ഐസിസിയോട്‌ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. നിലവിലെ വേദികളെ സംബന്ധിച്ചായിരുന്നു അത്‌. ഒക്‌ടോബർ 15ന്‌ ഇന്ത്യയുമായുള്ള കളി നടക്കുന്ന വേദി മാറ്റണമെന്നാണ്‌ പ്രധാന ആവശ്യം. അഹമ്മദാബാദാണ്‌ വേദി. പകരം ചെന്നൈയോ ബംഗളൂരുവോ വേണമെന്നാണ്‌ പാകിസ്ഥാന്റെ ആവശ്യം. അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ ടീമുകൾക്കെതിരായ മത്സരങ്ങളുടെ വേദിയും മാറ്റണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇത്‌ രണ്ടും ഐസിസി പരിഗണിച്ചിട്ടില്ല.
അതേസമയം, പാകിസ്ഥാൻ സെമിയിൽ എത്തുകയാണെങ്കിൽ ആ മത്സരം കൊൽക്കത്തയിലായിരിക്കും നടക്കുക. ആകെ അഞ്ച്‌ വേദികളിലാണ്‌ ലീഗ്‌ ഘട്ടത്തിൽ പാകിസ്ഥാൻ കളിക്കുക. അഹമ്മദാബാദ്‌, ഹൈദരാബാദ്‌, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയാണ്‌ ആ വേദികൾ. ഒക്‌ടോബർ ആറിന്‌ യോഗ്യതാടീമുമായാണ്‌ അവരുടെ ആദ്യകളി.



രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്

കേന്ദ്ര സംസ്ഥാന സർക്കാരുകൾ നോക്കി നിൽക്കെ കലാപം തുടരുന്ന മണിപ്പുരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനെത്തും. ജൂണ്‍ 29, 30 ദിവസങ്ങളിലാണ് രാഹുല്‍ മണിപ്പുര്‍ സന്ദര്‍ശിക്കുക. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായവരെ രാഹുല്‍ സന്ദര്‍ശിക്കും.

ഇംഫാലിലേയും ചുരാചന്ദ്പുരിലേയും പൗരസമൂഹ പ്രതിനിധികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

‘രണ്ട് മാസത്തോളമായി മണിപ്പുര്‍ കത്തുകയാണ്. അവിടുത്തെ സമൂഹത്തിന് സംഘട്ടനത്തില്‍ നിന്ന് സമാധാനത്തിലേക്ക് നീങ്ങാന്‍ കഴിയുന്ന ഒരു രോഗശാന്തി സ്പര്‍ശം അത്യന്തം ആവശ്യമാണ്. ഇതൊരു മാനുഷിക ദുരന്തമാണ്. വെറുപ്പ് പടര്‍ത്തുകയല്ല, സ്‌നേഹം പകരുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം’ – കെ.സി.വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

സമാധാനം തിരികെ കൊണ്ടുവരാന്‍ സ്‌നേഹസ്പര്‍ശം ആവശ്യമാണെന്ന് രാഹുലിന്റെ സന്ദര്‍ശനത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചു.

ഭൂരിപക്ഷ വിഭാഗമായ മെയ്ത്തേകൾക്ക് ആദിവാസി ഗോത്ര സംരക്ഷണ പ്രകാരമുള്ള എസ് ടി സംവരണ പദവി നൽകാനുള്ള സർക്കാർ നീക്കമാണ് കലാപത്തിലേക്ക് നയിച്ചത്.

ഏക സിവിൽ കോഡ് ചർച്ച നിൽക്കട്ടെ, ആദ്യം ഹിന്ദുമതത്തിൽ അത് കൊണ്ടു വരൂ എന്ന് ഡി എം കെ

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കളിയാക്കി ഡി.എം.കെ. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആദ്യം ഹിന്ദുക്കളിലാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ഓർമ്മിപ്പിച്ചു.

‘ഏകീകൃത സിവില്‍ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും രാജ്യത്തെ ഏത് ക്ഷേത്രത്തിലും ആരാധനയ്ക്കും പൂജയ്ക്കും തുല്യാവകാശം കിട്ടുന്ന സാഹചര്യം ഉണ്ടാക്കണം എന്നാണ് ഇളങ്കോവൻ ഓർമ്മിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഭോപ്പാലിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഒരു കുടുംബത്തിൽ എങ്ങനെ പലനിയമങ്ങൾ പുലരും എന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞത്. ഭോപ്പാലിൽ തന്നെ ചേർന്ന ബി ജെ പി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം അമിത് ഷായും ഇതേ വാക്കുകൾ പറഞ്ഞിരുന്നു. അഞ്ച് നിയമ സഭകളിലേക്കും ലോക് സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബി ജെ പിയുടെ പുതിയ കാർഡ്. ഇതിനെതിരെ ആദ്യ കമൻ്റ് വന്നിരിക്കുന്നത് തമിഴ് നാട് രാഷ്ട്രീയത്തിൽ നിന്നാണ്.

ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഏക സിവില്‍ കോഡ് ആവശ്യമില്ലെന്ന് പറയുന്നത്.’ എന്ന് ഡി എം കെയുടെ മുതിർന്ന നേതാവ് ഇളങ്കോവന്‍ വിശദീകരിച്ചു.

പ്രധാനമന്ത്രി ആദ്യം ഉത്തരം പറയേണ്ടത് രാജ്യത്തെ പട്ടിണിയെ കുറിച്ചും തൊഴിലില്ലായ്മ സംബന്ധിച്ചുമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും പ്രധാനമന്ത്രി പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

.

മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്ടർ ഇടിച്ചിറക്കി

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറക്കേണ്ടി വന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കനത്ത മഴയെ തുടര്‍ന്നാണ് ഇതെന്നാണ് വിവരം. മോശം കാലാവസ്ഥയിൽ ഹെലിക്കോപ്റ്റര്‍ കുലുങ്ങിയിരുന്നു. ലാന്‍ഡിങ്ങിനിടെ ആഘാധത്തിൽ നിസാരമായി പരിക്കേറ്റ മമത പ്രാഥമിക ചികിത്സ നേടിയതിന് ശേഷം ആശുപത്രി വിട്ടു. മമതയുടെ ഇടുപ്പിനും കാല്‍മുട്ടിനും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ്‌ബോസ് മമതയെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ജയ്പാല്‍ഗുരിയില്‍ നിന്ന് ബാഗ്‌ദോഗ്ര വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി. ഹെലിക്കോപിറ്റര്‍ നിലത്തിറക്കിയതോടെ റോഡ് മാര്‍ഗം വിമാനത്താവളത്തിലേക്കുള്ള യാത്ര തുടര്‍ന്ന മമത പിന്നീട് കൊല്‍ക്കത്തയിലേക്ക് തിരിച്ചു. ജൂലായ്‌ എട്ടിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കന്‍ ജില്ലകളിലെ പ്രചാരണം പൂർത്തിയാക്കി മടങ്ങുകയായിരുന്നു അവര്‍.

മണിപ്പൂർ കലാപം കേന്ദ്ര സർക്കാരിൻ്റെ മൗനം രഹസ്യ അജണ്ടയോ, കണ്ണൂർ രൂപത ബിഷപ്പിൻ്റെ പ്രതികരണം

മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ മണിപ്പുര്‍ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത് വ്യക്തമായ സൂചനയാണ്. ഒരു ജനാധിപത്യ രാജ്യത്ത് തങ്ങള്‍ക്ക് താത്പര്യമില്ലാത്ത വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്നത് തെറ്റായ ഭരണകര്‍ത്തവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

55 ദിവസമായി മണിപ്പൂർ കത്തി എരിയുകയാണ്. മെയ് മൂന്നിന് തുടങ്ങിയ കലാപം ഇതുവരെ നിയന്ത്രിക്കാൻ പറ്റാത്ത സർക്കാരാണ്. ഇത് ഭരണ തകർച്ചയാണ്. ഇതിനു പിന്നിലെ അജണ്ട പരിശോധിക്കണം. ഭരണാധികാരികൾ അവരെ തിരഞ്ഞെടുത്തവരെ പരിഗണിക്കണം. അജണ്ടകൾ മാറ്റി വെക്കണം. ബിഷപ്പ് പറഞ്ഞു.

ഒരു വിഭാഗത്തിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ തങ്ങളുടെ മതക്കാരല്ല എന്ന് ചൂണ്ടിക്കാട്ടി മാറി നിൽക്കുന്നത് ശരിയല്ല. മണിപ്പുര്‍ ഇങ്ങനെ കത്തി നില്‍ക്കുമ്പോള്‍ നേതാക്കള്‍ നോക്കി നില്‍ക്കുകയാണ്. ജനങ്ങളുടെ വിഷയത്തിലാണ് പ്രധാനമന്ത്രി ഇടപടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ പല വിഷയങ്ങളിലും തിരഞ്ഞെടുത്തിരുന്ന നിലപാടിന് വിരുദ്ധമായാണ് നിലവിൽ ബിഷപ്പിന്റെ ഭാഗത്ത് നിന്നും ഒരു പരസ്യ പ്രസ്താവന ഉണ്ടായിരിക്കുന്നത്.

ബക്രീദ്, ബുധനാഴ്ചയും വ്യാഴാഴ്ചയും അവധി

0

ബക്രീദ് പ്രമാണിച്ച് ജൂൺ 28, 29 ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വ്യാഴാഴ്ചയാണ് ബക്രീദ് ആഘോഷിക്കുന്നത്. ഇത് പരിഗണിച്ചാണ് പ്രഖ്യാപിച്ചിരുന്ന ബുധനാഴ്ചത്തെ അവധിക്കു പുറമെ വ്യാഴാഴ്ച കൂടി സർക്കാർ അവധി പ്രഖ്യാപിച്ചത്.

ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാനായിരുന്നു പൊതുഭരണ വകുപ്പിൽ നിന്നുള്ള ശുപാർശ. വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ വ്യാഴാഴ്ചയും അവധി അനുവദിച്ചത്.