ശനിയാഴ്ച സ്കൂൾ പ്രവൃത്തി ദിനമാക്കിയത് തുടരും

0

ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾക്ക് 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും. 6 പ്രവൃത്തി ദിവസം വരാത്ത 11 ശനിയാഴ്ചകൾ അടക്കം 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം അതേപടി തുടരും. ഏപ്രിലിലെ ക്ലാസുകൾ ഒഴിവാക്കി പരിഷ്ക്കരിച്ച് പുറത്തിറങ്ങിയ പുതിയ അക്കാദമിക് കലണ്ടറിൽ പ്രവർത്തി ദിനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ കലണ്ടർ അനുസരിച്ച് ഈ അധ്യായന വർഷം മാർച്ച് 27ന് സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടയ്ക്കും. 28ന് പെസഹ വ്യാഴവും 29ന് ദുഃഖവെള്ളിയും 31ന് ഈസ്റ്ററും ആണ്. ഇത് കാരണം 27വരെയാണ് സ്കൂളുകൾ പ്രവർത്തിക്കുക.

ഡെങ്കിപനി പടരുന്നു, മഴ തുടങ്ങിയതോടെ 21 മരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകർച്ച പനിയിൽ കേരളം വിറയ്ക്കുന്നു. ഈ മാസം ഇതുവരെ 37 പേർ മരിച്ചു. ഇതിൽ 21 പേരുടെ മരണം ഡെങ്കി പനി ബാധിച്ചാണ്. ഇന്ന് പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി.കൊല്ലത്ത് മൂന്ന് ‍ഡെങ്കിപ്പനി മരണം ഉണ്ടായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശിനിയും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ മരണമടഞ്ഞു.

ചാത്തന്നൂരിൽ അഞ്ചാം ക്ലാസ്സുകാരൻ അഭിജിത്, മൂവാറ്റുപുഴയിൽ ഐ.ടി.ഐ വിദ്യാർഥി സമദ് (18) എന്നിവരാണ് പനിമൂലം മരിച്ച മറ്റുരണ്ടുപേർ. കൊല്ലം ഒഴുകുപാറ സ്വദേശി ബൈജു-ഷൈമ ദമ്പതികളുടെ മകനായ അഭിജിത് പനി ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പനി കൂടുതലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കയായിരുന്നു.

പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രം​ഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നും വരുന്ന ആഴ്ച്ചകളിലെ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച്ച സ്കൂളുകളിലും ശനിയാഴ്ച്ച ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാനാണ് നിർദേശം.

കൊതുക് പെരുകുന്നു

മഴ തുടങ്ങിയതോടെ കൊതുക് പെരുകുകയാണ്. നേരത്തെ വെള്ളക്കെട്ടുകൾ ഉള്ളിടത്താണ് കൊതുക് ശല്യം കൂടുതാലയി ഉണ്ടായിരുന്നത്. എന്നാൽ മഴയ്ക്ക് പിന്നാലെ രണ്ടും മൂന്നും ദിവസം വെയിൽ തെളിയുന്നതോടെ കൊതുകുകൾ ഒന്നിച്ച് വിരിഞ്ഞ് ഇറങ്ങുന്ന അവസ്ഥയാണ്. നേരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഫോഗിങ് ഉൾപ്പെടെ നിയന്ത്രണ സംവിധാനങ്ങളുമായി ഇറങ്ങിയിരുന്നു എങ്കിലും ഇപ്പോൾ അവയെല്ലാം പേരിൽ ഒതുങ്ങുകയാണ്.

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

ഡെങ്കിപനി അപകട നിലയിൽ എത്തുന്നത് കരുതണം

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

പ്രാദേശികമായി കൊതുക് നിവാരണ യജ്ഞങ്ങൾ സംഘടിപ്പിക്കുന്നത് പ്രധാനമാണ്. കേരളത്തിലെ വർധിച്ച ജന സാന്ദ്രതയുടെ പശ്ചാത്തലത്തിൽ കൂട്ടായ ശ്രമം ഇല്ലെങ്കിൽ കൊതുക് നിവാരണം അസാധ്യമാവും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവകാശപ്പെട്ട നടപടികൾ ഉറപ്പ് വരുത്തണം.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഇനി വായനാശീലത്തിനും മാർക്ക്

0

എസ് എസ് എൽ സി , പ്ലസ്ടു മൂല്യ നിർണ്ണയത്തിൽ വായനാ ശീലത്തിനും മാർക്ക്. തുടർമൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ 10 ശതമാനം മാർക്ക് പത്ര മാസികളും പുസ്തകങ്ങളും വായിക്കുന്നതിലെ മികവിന് നൽകാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ ഉത്തരവ് പുറത്തിറക്കും. വായനാദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

100 മാർക്കിന്റെ പരീക്ഷയിൽ പഠനാനുബന്ധപ്രവർത്തന മികവിന് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കുമാണ് തുടർമൂല്യനിർണയത്തിലൂടെ നിലവിൽ കുട്ടികൾക്ക് നൽകി വരുന്നത്. ഇനി 10 മാർക്ക് പത്ര-പുസ്തക വായനയിലെ കുട്ടികളുടെ താത്പര്യവും മികവും കൂടി പരിഗണിച്ച് നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്.

എ ഐ ക്യാമറ ഇടപാടിൽ സർക്കാരിന് തിരിച്ചടി, കരാറുകാരന് പണം നൽകുന്നത് ഹൈക്കോടതി വിലക്കി

എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച  ഹർജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി പ്രാഥമിക നിരീക്ഷണം നടത്തി. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കി. 

ഹര്‍ജിക്കാരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഹര്‍ജിക്കാര്‍ക്ക് നല്‍കിയ ഹൈക്കോടതി ഇതിനായി രണ്ടാഴ്ചവരെയാണ് സമയം നല്‍കിയത്. മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും

വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

ഒമ്പത് വർഷത്തിനിടയിൽ നരേന്ദ്ര മോഡിയുടെ ആറാമത് അമേരിക്ക സന്ദർശനം, പക്ഷെ ആദ്യത്തെ “ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം”

2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങള്‍ക്കിടയില്‍ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിലെത്തിയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആദ്യ “ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം” ഇത്തവണത്തേതാണ്. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായാണ് ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം കണക്കാക്കപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘവും ജൂൺ 21 മുതൽ 24 വരെ അമേരിക്കയിൽ തുടരും.

ഒരു രാഷ്ട്രത്തലവന്റെ ക്ഷണപ്രകാരം മറ്റൊരു രാജ്യത്തേക്കുള്ള ഔപചാരിക സന്ദർശനമാണ് ‘സ്റ്റേറ്റ് സന്ദർശനം’ എന്ന് പൊതുവെ അറിയപ്പെടുന്നത്. ഔദ്യോഗിക സന്ദർശനത്തേക്കാൾ കൂടുതൽ ആഡംബരവും ചടങ്ങുകളും സ്റ്റേറ്റ് സന്ദർശനത്തില്‍ ഉൾപ്പെടുന്നു. പ്രസിഡന്റും പ്രഥമ വനിതയും വൈറ്റ് ഹൗസിൽ ഒരുക്കുന്ന വിരുന്നാണ് ഈ സന്ദർശനത്തിലെ ഏറ്റവും പ്രധാന ചടങ്ങ്.

എന്താണ് സ്റ്റേറ്റ് സന്ദർശനവും വർക്കിങ് വിസിറ്റുകളും

സ്റ്റേറ്റ് സന്ദർശനത്തിന്റെ പ്രധാന ഘടകം ഒരു രാഷ്ട്രത്തലവൻ മറ്റൊരു രാഷ്ട്രത്തലവനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കുന്നതാണ്. അമേരിക്കയുടെ കാര്യത്തിൽ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസാണ് മറ്റ് രാഷ്ട്രതലവന്‍മാരെ ഇത്തരത്തില്‍ ക്ഷണിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും സഖ്യകക്ഷികൾക്കും അമേരിക്ക നല്‍കുന്ന ബഹുമാനം കൂടിയാണ് ഈ ക്ഷണം. ആറ് മാസത്തോളം സമയമെടുത്താണ് വൈറ്റ് ഹൗസ് സ്റ്റേറ്റ് വിസിറ്റ് ആസൂത്രണം ചെയ്യുന്നത്. അത്താഴ വിരുന്നില്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ വേണമെന്ന ചർച്ച പോലും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിക്കും.

അമേരിക്കയില്‍ ഔദ്യോഗിക വിരുന്നിന് പുറമെ, ഈ ചടങ്ങുകളിൽ നയതന്ത്ര സമ്മാനങ്ങളുടെ കൈമാറ്റം, ബ്ലെയർ ഹൗസ് എന്ന് വിളിക്കപ്പെടുന്ന പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസിൽ താമസിക്കാനുള്ള ക്ഷണം, വിമാനം ഇറങ്ങിയതിന് ശേഷം ടാർമാക്കിൽ ഫ്ലൈറ്റ്-ലൈൻ സ്വാഗതം, 21 ഗൺ സല്യൂട്ട്, അവസാനം ഫ്ലാഗ് സ്ട്രീറ്റ് ലൈനിംഗ് ചടങ്ങും ഉൾപ്പെടുന്നു, വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ 7,000-ത്തിലധികം ഇന്ത്യൻ-അമേരിക്കൻ പങ്കാളികളുടെ സാന്നിധ്യത്തിൽ 21 ഗൺ സല്യൂട്ട് നൽകി പ്രസിഡന്റ് ബൈഡൻ മോദിയെ സ്വാഗതം ചെയ്യുന്നതോടെയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദർശനം ആരംഭിക്കുന്നത്. തുടർന്ന് ഇരു നേതാക്കളും ഉഭയകക്ഷി യോഗത്തിന് ശേഷം പ്രതിനിധി ചർച്ചകൾക്കും സംയുക്ത പത്ര സമ്മേളനത്തിനും നേതൃത്വം നൽകും. അമേരിക്കൻ നയതന്ത്ര നയമനുസരിച്ച്, പ്രസിഡന്റിന് നാല് വർഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഏതെങ്കിലും ഒരു രാജ്യത്തെ സ്റ്റേറ്റ് സന്ദർശനത്തിനായി ക്ഷിക്കാറുള്ളു.

ഓഫീഷ്യല്‍ വിസിറ്റ്, ഓഫീഷ്യല്‍ വർക്കിങ് വിസിറ്റ്, വർക്കിങ് വിസിറ്റ്, ഗസ്റ്റ് ഓഫ് ഗവൺമെന്റ് വിസിറ്റ് എന്നിങ്ങനെ പ്രധാനമായും നാല് തരത്തിലാണ് രാഷ്ട്രത്തലവന്‍മാരുടെ സന്ദർശനം തരം തിരിച്ചിരിക്കുന്നത്. ഓരോ സന്ദർശനത്തിനും അതിന്റേതായ പ്രോട്ടോക്കോളുകളുണ്ട്.

മൻമോഹൻ സിങിന് ശേഷം ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം

മുന്‍ രാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ (ജൂണ്‍, 1963), മന്‍മോഹന്‍ സിങ് (നവംബര്‍ 2009) എന്നിവര്‍ മാത്രമാണ് മുന്‍പ് യു.എസിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തിയിട്ടുള്ള ഇന്ത്യന്‍ നേതാക്കള്‍.

വിപുലമായ ചടങ്ങുകളും ഫോട്ടോ എടുപ്പുകളും മറ്റും കണക്കിലെടുക്കുമ്പോൾ, വർക്കിംഗ് സന്ദർശനങ്ങൾ നയതന്ത്ര പ്രവർത്തനങ്ങളുടെ കാര്യത്തിൽ സ്റ്റേറ്റ് വിസിറ്റുകളെ അപേക്ഷിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നത്.

കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു രണ്ടു പേർക്ക് പൊള്ളലേറ്റു

0

 പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ പേർ അകപ്പെട്ടിട്ടുണ്ടോ എന്ന് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. Kairali Steel Company Blast

അരവിന്ദ് ഫര്‍ണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്. അപകടത്തിൽ മരിച്ച അരവിന്ദ് 2 മാസം മുമ്പാണ് ജോലിക്ക് എത്തിയത്. പരിക്കേറ്റ രണ്ടു പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്

ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എത്ര പേര്‍ ഷിഫ്ടിൽ ജോലിയിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. പരിക്കേറ്റ രണ്ടു പേർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 5.30ക്കാണ് അപകടം നടന്നത്. അപകടകാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റി.

നിഖിൽ നടത്തിയത് കൊടും ചതിയെന്ന് പാർട്ടി ഏരിയ സെക്രട്ടറി, എസ് എഫ് ഐയിൽ ശുദ്ധി കലശം ഉണ്ടാവുമോ

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കും. നിഖിൽ പാർട്ടി അം​ഗമായതിനാൽ വിഷയം ജില്ല കമ്മിറ്റി ചർച്ച ചെയ്യും. 

തിരുവനന്തപുരത്ത് അടക്കം ജില്ലാ നേതാക്കളുടെ വഴിവിട്ട നിലപാടുകൾ, നേതാക്കൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ലഹരി വിവാദങ്ങൾ. പ്രായപരിധിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങൾ. ചീത്തപ്പേരിൽ നിന്ന് എസ്എഫ്ഐയെ കരകയറ്റാൻ നേതൃത്വം പാടുപെടുന്നതിനിടെയാണ് വ്യാജരേഖ നിര്‍മ്മിതിയെന്ന വിവാദത്തിൽ സംഘടനാ നേതാക്കൾ എത്തുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടവും വ്യാജരേഖ വിവാദവും ഉണ്ടാക്കിയ ക്ഷീണം മാറുന്നതിന് മുൻപെ മഹാരാജാസ് വിവാദം. 

സംഘടനാ സംവിധാനത്തിൽ പ്രായക്കുറവുള്ളവരെ പ്രതിനിധീകരിക്കുമ്പോഴും സിപിഎമ്മിന് തലയുയര്‍ത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾ പലതുണ്ടാക്കിയ എസ്എഫ്ഐയാണ് സമീപകാലത്തെങ്ങുമില്ലാത്ത വിധം വിവാദങ്ങളുടെ പിടിയിലമരുന്നത്. 

നിഖിലിനെ പൂർണ്ണമായും ന്യായീകരിച്ച എസ്എഫ്ഐ നേതൃത്വത്തെ വെട്ടിലാക്കിയാണ് കലിംഗ സർവ്വകലാശാലയുടെ വിശദീകരണം. നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ക്ലീൻ ചിറ്റ് നൽകിയ എസ്എഫ്ഐ നടപടിയും വലിയ ക്രമക്കേട് ആയി. ഇത് തിരിച്ചടിയായെതെന്ന നിലപാട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.

കരുതൽ വേണം, പകർച്ച പനി പടരുന്നു; ഇന്നും രണ്ട് മരണം

സംസ്ഥാനത്ത് ഇന്നും പനിമരണങ്ങൾ സ്ഥിരീകരിച്ചു. ഇന്ന് മലപ്പുറത്തു ഒരു ഡെങ്കി മരണം സ്ഥിരീകരിച്ചു. പോരൂർ സ്വദേശിയായ 42-കാരനാണ് ഡെങ്കി ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെ പനിബാധിച്ച് വിദ്യാർത്ഥിയുടെ മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13)മരിച്ചത് . പനിബാധിച്ച് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപുറം താലൂക്ക് ആശുപത്രിയിലായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് ഡിഎംഒ വ്യക്തമാക്കി.

ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഒൻപത് എലിപ്പനി മരണങ്ങൾ ഈ മാസം റിപ്പോർട്ട് ചെയ്തു. ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പനി ബാധിതരുടെ എണ്ണം സംസ്ഥാനതലത്തിൽ പുറത്തുവിടും. എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. Dengue Fever Outbreak in Kerala

കാലവർഷം എത്തും മുമ്പേ ശക്തിപ്രാപിച്ച പകർച്ചപനി കേരളത്തെ സാരമായി ബാധിച്ചു. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. പകർച്ചപനിയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനും ജീവനെടുക്കുന്ന സ്ഥിതിയാണ്. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. 165 പേരാണ് എലിപ്പനിയ്ക്ക് ഈ മാസം ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും ഈ മാസം റിപ്പോർട്ട് ചെയ്തു.

എൻജിനിയറിങ് റാങ്ക് പട്ടിക പ്രസിധീകരിച്ചു, ലിസ്റ്റിൽ 49672 പേർ

0

സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടികയിൽ 49671 പേർ ഇടം പിടിച്ചു.24325 പേർ പെൺകുട്ടികളും 25346 പേർ ആൺകുട്ടികളുമാണ്. കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലറിനാണ് ഒന്നാം റാങ്ക് (സ്കോർ 583). കോട്ടയം സ്വദേശി ആഷിഖ്‌ സ്റ്റെന്നി രണ്ടാം റാങ്ക് (575 സ്കോർ), കോട്ടയം സ്വദേശി ഫ്രെഡ്ഡി ജോർജ് റോബിൻ മൂന്നാം റാങ്ക് (572 സ്കോർ) സ്വന്തമാക്കി.

റെക്കോർഡ് വേഗതയിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിച്ചത്.

എസ്.സി. വിഭാഗത്തിൽ നിന്ന് പത്തനംതിട്ട സ്വദേശി ചേതന എസ്.ജെ. ഒന്നാം റാങ്ക് നേടി (443 സ്കോർ). കോഴിക്കോട് സ്വദേശി സൂര്യ ദേവ് വിനോദ് രണ്ടാം റാങ്കും( 437) സ്വന്തമാക്കി. എസ്.ടി. വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും (387 സ്കോർ), പാലക്കാട് സ്വദേശി അനഘ രണ്ടാം റാങ്കും (364) നേടി.

സംസ്ഥാന ഹയർസെക്കൻഡറി സിലബസിൽ നിന്നും 2043 പേരും സിബിഎസ്ഇയിൽ നിന്ന് 2790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളിൽ യോഗ്യത നേടിയത്. ആദ്യ ആയിരം റാങ്കുകളിൽ ഏറ്റവും കുടുതൽ കുട്ടികൾ യോഗ്യത നേടിയത് എറണാകുളം ജില്ലയിൽ നിന്നാണ് (154 പേർ). രണ്ടാമത് തിരുവനന്തപുരം ജില്ലയിൽ നിന്നും (135 പേർ).

മേയ് 17-ന് നടന്ന പ്രവേശന പരീക്ഷയുടെ മൂല്യ നിർണയത്തിന് ശേഷം മേയ് 31-ന് സ്കോർ പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടാണ് റാങ്ക് പട്ടിക ഫൈനലായി പ്രസിദ്ധീകരിച്ചത് എന്ന് മന്ത്രി അറിയിച്ചു.

കണ്ണൂരിൽ വീണ്ടും തെരുവു നായ ആക്രണം, മൂന്നു വയസ്സുകാരിയെ മൂന്നു നായ്ക്കൾ ആക്രമിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ആക്രമണത്തെ തുടർന്ന് കയ്യിലും കാലിലും മുറിവേറ്റു. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്. ജാൻവി എന്ന കുട്ടിക്കാണ് പരിക്കേറ്റത്. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ്  തെരുവ് നായ്ക്കൾ കുട്ടിയെ അക്രമിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പതിനൊന്നുകാരൻ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചു കൊന്നത് കഴിഞ്ഞ ദിവസമാണ്. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ  മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിരുന്നു. 

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി പറഞ്ഞിരുന്നു.