വായ്പാ പരിധി അന്യായമായി വെട്ടിക്കുറച്ച നടപടിക്ക് എതിരെ കേരളം പരാതിയുമായി സുപ്രീം കോടതിയിലേക്ക്

സംസ്ഥാനത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുന്നു. മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നടപ്പുവർഷം ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരം കേരളത്തിന് സംസ്ഥാന ജിഡിപിയുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ അവകാശമുണ്ട്. പാർലമെന്റ് അംഗീകരിച്ച ആക്ഷൻ ടേക്കൺ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിന് രണ്ട് ശതമാനം വായ്പയെടുക്കാനുള്ള അവകാശമേയുള്ളൂവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇത്തരത്തിൽ കേന്ദ്ര സർക്കാരിനു വായ്പാ പരിധി വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടോ എന്നതാണു ചോദ്യമെന്നും തോമസ് ഐസക് കുറിപ്പിൽ പറയുന്നു. 13ന് കേരള സർക്കാർ പുറത്തിറക്കിയ ഉത്തരവു പ്രകാരം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുന്നതിനും കെ.കെ. വേണുഗോപാലിനെ നിയമോപദേശത്തിനു സമീപിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിരുന്നു. കത്തിനും കേന്ദ്ര അനുകൂല മറുപടി നൽകാത്തതോടെയാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്.

കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പാ പരിധി ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച് നൽകുന്നതാണ്. നേരത്തെ കേന്ദ്രം 32440 കോടി രൂപ പരിധി നിശ്ചയിച്ച് നൽകിയെങ്കിലും വായ്പ എടുക്കാൻ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23000 കോടി രൂപയായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തെ കണക്ക് വച്ച് നോക്കിയാൽ വീണ്ടും 8000 കോടി രൂപയുടെ കുറവുണ്ടായി. 

“അടിച്ച പന്ത് തിരികെ വന്ന് നെറ്റിയില്‍ കൊള്ളും, നേർക്ക് നേർ രാഷ്ട്രീയത്തിന് തയാർ” അല്ലെങ്കിൽ നിങ്ങൾക്ക് താങ്ങാനാവില്ലെന്ന് ഓർമ്മിപ്പിച്ച് എം കെ സ്റ്റാലിൻ

 മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്കും അതിൻ്റെ താത്പര്യം തുടരുന്ന കേന്ദ്ര സര്‍ക്കാർ നടപടിക്കും എതിരെ മുന്നറിയിപ്പുമായി തമിഴ്‌നാട്. തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഓർമ്മിപ്പിച്ചു. ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാനാണ് ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാന്‍ നിങ്ങള്‍ക്ക് കഴിയില്ല, ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇതോടെ സംസ്ഥാന ബന്ധങ്ങളിൽ വിലയി വിള്ളലുകൾ വീഴ്ത്തുന്ന ആപത്കരമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന ആശങ്ക പരക്കുകയാണ്. ബി ജെ പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള ഇടപെടലുകൾ എല്ലാം സ്റ്റാലിൻ ഓർമ്മിപ്പിക്കുന്നുമുണ്ട്. രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നു എന്ന ചർച്ചയാണ് ഉയരുന്നത്.

‘ഡിഎംകെ പ്രവര്‍ത്തകരെ ചൊടിപ്പിക്കരുത്. എല്ലാ രാഷ്ട്രീയവും ഞങ്ങള്‍ക്കറിയാം, ഇതൊരു ഭീഷണിപ്പെടുത്തലല്ല, മുന്നറിയിപ്പാണ്’ എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം. ഞാന്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന (നാന്‍ തിരുപ്പിയടിച്ചാല്‍ ഉങ്കളാൽ താങ്കമുടിയാത്) കലൈഞ്ജര്‍ കരുണാനിധിയുടെ വാക്കുകള്‍ സ്റ്റാലിന്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. നേർക്ക് നേർ നിന്ന് രാഷ്ട്രീയത്തിന് തയാറുണ്ടോ, അതിന് ഡി എം കെ തയാറാണ് എന്നും വെല്ലുവിളിച്ചു.

ഇ.ഡിയെ ഉപയോഗിച്ച് ഡിഎംകെയെ ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതിയതെങ്കില്‍ നിരാശപ്പെടേണ്ടി വരും. തെറ്റായ വഴിയിലൂടെ ഡിഎംകെയെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം നിങ്ങൾ താങ്ങില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥലങ്ങളില്‍ ഏജന്‍സികളെ ഉപയോഗിക്കലാണ് ബിജെപിയുടെ രീതി. അവര്‍ക്കറിയാവുന്ന ഒരേയൊരു രീതിയും അതാണ്. ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കുന്നില്ല. അപ്പോള്‍ ബിജെപി വളഞ്ഞ വഴി സ്വീകരിക്കുകയാണ്. ശിവസേനയേയും മമതയേയും ഡി.കെ ശിവകുമാറിനെയും ആര്‍ജെഡിയേയും എല്ലാം ഈ നിലക്കാണ് കൈകാര്യം ചെയ്തതെന്നും സ്റ്റാലിന്‍ പറഞ്ഞു.

അണ്ണാ ഡി.എം.കെയെപ്പോലെ അടിമയായി മാറാത്തവര്‍ക്ക് ഇതാണ് അനുഭവം. അണ്ണാ ഡി.എം.കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. അവര്‍ക്കൊപ്പം ചേര്‍ന്നതോടെ എല്ലാ നടപടികളും നിര്‍ത്തിവെച്ചു. എന്നാല്‍, തങ്ങള്‍ അതുപോലെ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. ഡി.എം.കെ അങ്ങനെയൊരു കക്ഷിയല്ലെന്ന് ഓര്‍ത്തോളൂ. അടിച്ച പന്ത് തിരികെ വന്ന് നെറ്റിയില്‍ കൊള്ളുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

വിചിത്ര നിലപാടുമായി ഗവർണറും രാഷ്ട്രീയക്കളിയിൽ

 അറസ്റ്റിലായ മന്ത്രി സെന്തിൽ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നൽകിയ ശുപാർശ ഗവർണർ ആർ.എൻ.രവി തള്ളി. സെന്തിൽ ബാലാജിയുടെ വകുപ്പുകൾ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിർമാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നൽകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തിൽ ചികിത്സയിലായതിനാൽ വകുപ്പ് കൈമാറണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

എന്നാൽ അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാൻ ഗവർണർ തയാറാകാതിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ സർക്കാർ രംഗത്തെത്തി. ഗവർണർ ബിജെപി ഏജന്റിനെ പോലെ പെരുമാറുകയാണെന്ന് മന്ത്രി കെ.പൊൻമുടി ആരോപിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊൻമുടി പറഞ്ഞു.

കർണാടകയിൽ നിയമം നിലനിൽക്കെ ബിജെപി സഖ്യം വീണ്ടും കൊണ്ടുവന്ന മതപരിവർത്തന നിയമം പിൻവലിക്കാൻ സിദ്ധരാമയ്യ സർക്കാർ

കര്‍ണാടകയില്‍ നിലവിലുള്ള നിയമം മറികടന്ന് കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം മേയില്‍ ആണ് ഒരു ഓര്‍ഡിനന്‍സിലൂടെ കര്‍ണാടകയില്‍ മതപരിവര്‍ത്ത വിരുദ്ധ നിയമം കൊണ്ടുവന്നത്. ബില്‍ പിന്നീട് സെപ്തംബറില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചു. വാഗ്ദാനങ്ങളിലൂടെയും ഭീഷണികളിലൂടെയുമുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സംസ്ഥാനത്ത് നിയമമുണ്ടായിരുന്നു. ഇതിനെ മറികടന്നാണ് വീണ്ടും ഒരു നിയമം കൊണ്ടു വന്നത്.

പിന്നെന്തിനാണ് പുതിയ നിയമമെന്നുൂം ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ നിയമത്തിനുള്ളതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നു. മതസ്വാതന്ത്ര്യത്തിനെതിരെയാണ് ഈ നിയമമെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയില്‍ പോകുകയും ചെയ്തിരുന്നു.

ആർ എസ് എസ് വൽക്കരണത്തിനും തിരിച്ചടി

ആര്‍ആസ്എസ് ആചാര്യന്മാരായ വി.ഡി.സവര്‍ക്കറെയും കെ.ബി. ഹെഡ്‌ഗെവാറെയുംകുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്ന് നീക്കംചെയ്യാനും കര്‍ണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചരിത്ര പുസ്തകത്തില്‍ ഇവരേക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.

അതോടൊപ്പം, ബി.ജെ.പി സര്‍ക്കാര്‍ സ്‌കൂള്‍ സിലബസില്‍ വരുത്തിയ എല്ലാ മാറ്റങ്ങളും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സ്തുതിഗീതത്തോടൊപ്പം ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കാന്‍ നിര്‍ദേശം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കര്‍ണാടക നിയമ, പാര്‍ലമെന്ററി വകുപ്പ് മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.

ഇനി ലോകകപ്പിന് ഇല്ലെന്ന് പ്രഖ്യാപിച്ചതിന് പിറകെ ഏറ്റവും വേഗമേറിയ ഗോൾ നേടി മെസ്സി

0

ഇനി ലോകകപ്പ് കളിക്കാനില്ലെന്ന പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കണ്ടെത്തി ലയണല്‍ മെസ്സി. മിന്നൽ ഗോളോടെ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. സൗഹൃദമത്സരത്തില്‍ ഓസ്‌ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. മെസ്സിക്ക് പുറമേ ഡിഫന്‍ഡര്‍ ജെര്‍മന്‍ പെസല്ലയും അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ രണ്ടാം മിനിറ്റില്‍ തന്നെ അര്‍ജന്റീന വലകുലുക്കി. മത്സരം ആരംഭിച്ച് 80-ാം സെക്കന്‍ഡില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ നായകന്‍ ലയണല്‍ മെസ്സിയാണ് ഗോള്‍ നേടിയത്.

മെസ്സിയുടെ കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കൂടിയാണിത്. South American football’s governing body വേഗം പ്രഖ്യാപിച്ചത്. പിന്നീട് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയില്‍ മെസ്സിപ്പടയ്ക്ക് വലകുലുക്കാനായില്ല. കിട്ടിയ അവസരങ്ങളില്‍ ഓസ്‌ട്രേലിയയും അര്‍ജന്റൈന്‍ പോസ്റ്റിലേക്ക് ആക്രമണങ്ങളഴിച്ചുവിട്ടു.

രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച ലോകചാമ്പ്യന്മാര്‍ പകരക്കാരനായി കളത്തിലിറങ്ങിയ ജെര്‍മന്‍ പെസല്ലയിലൂടെ 68-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ഇടതുവിങ്ങില്‍ നിന്ന് വന്ന റോഡ്രിഗോ ഡി പോളിന്റെ ക്രോസില്‍ മികച്ച ഹെഡറിലൂടെയാണ് പെസല്ല വലകുലുക്കിയത്. മുന്നേറ്റം തുടര്‍ന്നെങ്കിലും ഓസീസ് പ്രതിരോധം ഉറച്ചുനിന്നതോടെ അര്‍ജന്റീനയ്ക്ക് മൂന്നാം ഗോള്‍ കണ്ടെത്താനായില്ല. ജൂണ്‍ 19-ന് ഇന്തോനേഷ്യയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

ബ്രിജ് ഭൂഷനെതിരെ “കുറ്റപത്രം” സമർപ്പിച്ചു, പോക്സോ കേസ് റദ്ദാക്കാൻ കോടതി മുൻപാകെ പൊലീസ് അപേക്ഷയും

ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. സാഹചര്യത്തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. മാത്രമല്ല ലൈംഗിക പീഡന പരാതിയിലും ബ്രിജ് ഭൂഷനെ ന്യായീകരിക്കാവുന്ന തെളിവുകൾ കൂടി ചേർത്തു കൊണ്ടാണ് കുറ്റപത്രമെന്നതും വാർത്തയായി. കേസ് നാലിന് പരിഗണിക്കും. 

കുറ്റപത്രത്തിൽ കുറ്റങ്ങൾ നിഷേധിക്കുന്ന പോയിൻ്റുകൾ

ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്‍റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും വാദത്തിന് ബലം പകരാന്‍ പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു ഇരയായ കുട്ടിയുടെ പിതാവിൻ്റെ നിലപാട് മാറ്റം.

പരാതി ഉന്നയിച്ച കാലത്ത് താരങ്ങളും ബ്രിജ് ഭൂഷണും നല്ല ബന്ധത്തിലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ 6 വീഡിയോകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചുണ്ടെന്നാണ് സൂചന. വിദേശത്തും പീഡിപ്പിച്ചിട്ടുണ്ടെന്ന വാദം നിഷേധിക്കാൻ തെളിവാകുന്ന 6 വിദേശ ഫെഡറേഷനുകളുടെ പ്രതികരണവും കുറ്റപത്രത്തിൽ വിശാലമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ പര്യടനങ്ങളിലൊന്നും താരങ്ങളുടെ പരാതി കിട്ടിയിട്ടില്ലെന്നാണ് ഫെഡറേഷനുകളുടെ മറുപടി ഇതിനായി കൂട്ടിച്ചേർക്കുകയാണ് ചെയ്തത്.

പോക്സോ കേസ് റദ്ദായാല്‍ ബ്രിജ് ഭൂഷണെതിരായ കുറ്റത്തിന്‍റെ തീവ്രത കുറയും. മറ്റ് പരാതികളും കെട്ടിചമച്ചതാണെന്ന വാദത്തിലേക്ക് എത്തിച്ചാല്‍ ബ്രിജ് ഭൂഷണ് രക്ഷപ്പെടാം. അടുത്ത തിരഞ്ഞെടുപ്പിൽ ഏത് പാർട്ടി കൂടെയില്ലെങ്കിലും മത്സരിക്കും എന്ന് ബ്രിജ് ഭൂഷൻ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

പൊലീസ് നിലപാട് നേരത്തെ കണ്ട് കേന്ദ്രം

അന്വേഷണത്തില്‍ പൊലീസിന്‍റെ നിലപാടാണ് അന്തിമമെന്ന് കേന്ദ്ര സര്‍ക്കാർ മുൻകൂട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം ബ്രിജ് ഭൂഷണെ രക്ഷപ്പെടുത്തിയാല്‍ സമരം വീണ്ടും ശക്തമാക്കാനാണ് താരങ്ങളുടെ തീരുമാനം. 

അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചിരുന്നു. തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന പ്രസ്താവനയും നടത്തിയിരുന്നു. എന്നാല്‍ മെഡലുകള്‍ ഒഴുക്കാനുള്ള നീക്കത്തില്‍നിന്ന് അവസാന നിമിഷം താരങ്ങള്‍ പിന്മാറി. കര്‍ഷക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്.

ചർച്ചാ നാടകങ്ങൾക്ക് ഒടുവിൽ സ്ഥാനാർത്ഥിത്തവും പ്രഖ്യാപിച്ചു

പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായും ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പരാതികളില്‍ ഈ മാസം 15-നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.അതിനിടെ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍തന്നെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബ്രിജ്ഭൂഷണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ബി ജെ പി എം.പിയായ ബ്രിജ് ഭൂഷൻ ശരൺ സിങ് രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറം മാഫിയ ബന്ധങ്ങളുള്ള നേതാവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്നു ജില്ലകളിലെ എങ്കിലും വോട്ടുകൾ സ്വാധീനിക്കാൻ തക്ക പിൻബലമുണ്ട്. ഒരു വർഷം മുൻപ് തന്നെ പ്രധാനമന്ത്രിക്ക് മുൻപിൽ പീഡന പരാതി ഉന്നയിച്ചിരുന്നു എന്ന് സമര രംഗത്തുള്ളവർ പറഞ്ഞിരുന്നു. അന്ന് നടപടി ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ അജ്ഞാത കാരണങ്ങളാൽ എല്ലാം ബ്രിജ് ഭൂഷന് അനുകൂലമായി തീർന്നു.

കന്നുകാലികളുമായി പോയ 23 കാരനെ തല്ലിക്കൊന്ന് തോട്ടിൽ തള്ളി

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദേശീയ ന്യൂസ് ഏജൻസിയായ പിടിഐ യാണ് കേസ് റിപ്പോർട്ട് ചെയ്‌തത്‌.(Maharashtra man transporting cattle lynched by Gau Rakshaks)

അറസ്റ്റിലായവർ ബജ്റംഗ് ദളിന്റെ പ്രവർത്തകരാണ്. ‘ഗോ രക്ഷകർ’ എന്ന പേരിൽ എത്തിയാണ് കൊലപാതകം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അൻസാരി എന്ന യുവാവ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച മൃതദേഹം ഘടാൻ ദേവി തോട്ടിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

ജൂൺ എട്ടിന് അൻസാരിയും സഹായികളായ രണ്ടുപേരും ടെംബോയിൽ കന്നുകാലികളുമായി ചന്തയിലേക്ക് പോവുകയായിരുന്നു. താന ജില്ലയിലെ സഹൽപൂരിൽ 15 ഓളം വരുന്ന സംഘം ഇവരെ തടഞ്ഞു .തുടർന്ന് ടെംബോയിൽ കയറി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓടിച്ച് കൊണ്ടുപോയി മൂന്നുപേരെയും ക്രൂരമായി മർദിച്ചു.

അൻസാരിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും അൻസാരിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.

സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി തള്ളി

സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി തള്ളി. ചെന്നൈ സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജ് അല്ലിയാണ് അപേക്ഷ തള്ളിയത്. റിമാൻഡ് ചെയ്ത സാഹചര്യത്തിൽ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. (senthil balaji custody court)

സെന്തിൽ ബാലാജിയുടെ ബിനാമി ഇടപാട് കണ്ടെത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചിരുന്നു. സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട മൂന്നു ഹർജികളിൽ വധം കേൾക്കുകയായിരുന്നു കോടതി. 25 കോടി രൂപയുടെ ബിനാമി ഇടപാട് കണ്ടെത്തിയതായി ഇഡി കോടതിയിൽ വാദിച്ചു.

ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്തതിനെക്കാൾ വലിയ സംഖ്യ നിക്ഷേപമുണ്ട് എന്ന നിരീക്ഷണവും കോടതിയെ ഇഡി അറിയിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽ സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടിയും ഭാര്യ മേഘലയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും കണ്ടെത്തി. ഇത് ഇൻകം ടാക്സിന് നൽകിയ വിവരങ്ങളെക്കാൾ വലിയ തുകയാണ്. 2022-ൽ അദ്ദേഹത്തിന് പലതവണ സമൻസ് അയച്ചു. എന്നാൽ ഹാജരായില്ല. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റ് ചെയ്തത് എന്ന് ഇഡി കോടതിയിൽ വാദിച്ചു.

ജൂൺ 28 വരെയാണ് റിമാൻഡ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് ഇന്നലെ ഇ ഡി മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ആശുപത്രിയിലെത്തിയാണ് സെന്തിൽ ബാലാജിയെ ചെന്നൈ സെഷൻസ് കോടതി ജഡ്ജ് അല്ലി റിമാൻഡ് ചെയ്തത്. തുടർന്നാണ്, സെന്തിൽ ബാലാജിയ്ക്ക് ജാമ്യം അനുവദിയ്ക്കണമെന്ന് ഹർജി ഡിഎംകെ സമർപ്പിച്ചത്.

അനുരാധ എന്ന സ്ത്രീ ബാങ്ക് ലോൺ എടുത്ത് 3.75 ഏക്കർ ഭൂമി 40 കോടി രൂപയ്ക്ക് വാങ്ങി. ഈ സ്ഥലം പിന്നീട് 10.88 ലക്ഷം രൂപയ്ക്ക് സെന്തിൽ ബാലാജിയുടെ ബന്ധു ലക്ഷ്മിക്ക് വിറ്റു. ബാങ്ക് ലോൺ അടച്ചു തീർത്തത് ലക്ഷ്മിക്ക് സ്ഥലം കൈമാറുന്നതിന് തൊട്ട് മുമ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായുള്ള പണം സെന്തിൽ ബാലാജി നൽകിയതാണെന്നും അനധികൃതമായി സമ്പാദിച്ചതെന്നും ഇഡി കോടതിയിൽ പറഞ്ഞു.

പച്ചക്കറി ലോറിയിടിച്ച് ആനയും രണ്ട് കുഞ്ഞുങ്ങളും ചത്തു

ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ എത്തയ പച്ചക്കറിലോറിയിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് ആനകൾ ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിൽ ആണ് സംഭവം. രണ്ട് കുഞ്ഞുങ്ങളുമായി എത്തിയ ആനയാണ്. കുഞ്ഞുങ്ങളുമായി ആന ഹൈവേ മുറിച്ചുകടക്കുകായിരുന്നു (3 Elephant death)

അമിത വേഗതയിൽ കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ആനകളിൽ ഇടിക്കുകയായിരുന്നു. ആന ഇടിച്ച ലോറിയുടെ മുൻവശത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പ്ലസ് വൺ ഫലം പ്രഖ്യാപിച്ചു

2023 പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. https://keralaresults.nic.in/ വെബ് സൈറ്റിൽ റജിസ്റ്റർ നമ്പറും ഡേറ്റ് ഓഫ് ബർത്തും നൽകി ഫലം അറിയാം

ExamKerala Plus One Exam 2023
Board NameDirectorate of Higher Secondary Education, Kerala
ClassPlus One/ +1/ 11th
StreamArt, Science, and Commerce
Kerala Plus One Exam Date 202310th March 2023 to 30th March 2023
CategoryResult
DHSE Kerala +1 Result Date 202314 June 2023
StatusReleased Online
Download ModeOnline
Official Websitedhsekerala.gov.in
keralaresults.nic.in

ക്രിപ്റ്റോ കറൻസി ഇടപാടിൽ കോൺഗ്രസ് നേതാവിൻ്റെ പരാതിയിൽ, കണ്ണൂരിൽ സിപിഎം അംഗങ്ങളെ പുറത്താക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളെയാണ് പുറത്താക്കിയത്. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷ എന്നിവരെയാണ് പുറത്താക്കിയത്. ബ്രാഞ്ച് അംഗം സകേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. അഖിൽ മുൻ എസ്എഫ്ഐ നേതാവ് കൂടിയാണ്.(Financial Irregularities CPIM LC Members Expelled in Kannur)

നാലുപേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. ചെറുപുഴയിലെ ഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാട് നടത്തിയതിന്റെ പേരിലാണ് നടപടി.

പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് നടപടിയെടുത്തത്.കണ്ണൂർ ചെറുപുഴ സ്വദേശിയായ കേരള കോൺഗ്രസ് നേതാവാണ് പരാതി നൽകിയത്. 30 കോടിയുടെ ക്രിപ്റ്റോ ഇടപാട് നടന്നുവെന്നും ഇതുവഴി 20 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.