കേരളത്തിലെ ഓരോ മനുഷ്യരും ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം

0

സുകുമാർ അഴീക്കോടിന്റെ വരികളിൽ നിന്ന് തുടങ്ങാം..

കേരളത്തിലെ ഓരോ മനുഷ്യരും, ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം ആവുകയും, ഒറ്റയ്ക്കു, ഒരു അടിയന്തര പ്രേമേയമോ ആകേണ്ട കാലം അതിക്രമിച്ചു.. പിണറായി സർക്കാരിൻറെ നാലാം വാർഷികം.
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒമ്പതാം വാർഷികം.
പിണറായി 3.0 ലോഡിങ് എന്നാണ് ക്യാപ്സൂൾ തൊഴിലാളികൾ പ്രചരണം നടത്തുന്നത്. മാധ്യമ സിൻഡിക്കേറ്റ് എന്ന് നിലവിളിച്ചവർ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി തങ്ങളുടെ സിൻഡിക്കേറ്റ് ആക്കി മാറ്റിയിരിക്കുന്നു.

ആഭ്യന്തര വകുപ്പ് എന്നത് കേരളത്തിൽ ഇത് പോലെ കുത്തഴിഞ്ഞ ഒരു കാലം ഉണ്ടാകുമോ?

നീതിക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീ പോലീസുകാരാൽ പീഡിപ്പിക്കപ്പെടുന്ന കാലം.
നീതി കിട്ടാതെ പോയ റിയാസ് മൗലവി തൊട്ട് പാലത്തായിയിലെ പെൺകുട്ടി വരെ. വാളയാറിൽ രക്ഷകർത്താക്കൾ പ്രതിയാണോ അല്ലയോ എന്നതല്ല ആ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയ പ്രതികൾ ശിക്ഷിക്കപ്പെട്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. കഞ്ചാവുമായി പിടിക്കപ്പെടുന്ന എംഎൽഎയുടെ മകൻ ഊരി പോകുമ്പോൾ, കയ്യോടെ പിടിച്ച ഉദ്യോഗസ്ഥൻ മൈലുകൾക്ക് അപ്പുറത്തേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങിപ്പോകുന്നു. അകാലത്തിൽ മരണപ്പെട്ട സഖാവായ ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമാക്കിയ വിവരക്കേട് പറഞ്ഞ സഖാവ് സുഖമായി നടക്കുന്നു. മാവോയിസ്റ്റ് മുദ്ര ചാർത്തപ്പെട്ട് വെടിയേറ്റ് മരിച്ച ഏഴു തീവ്ര സഖാക്കളുടെ ആത്മാവ് എവിടെ വിലയും പ്രാപിച്ചു എന്ന് പോലും അറിയില്ല. വർഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾ നല്ലതുപോലെ അരങ്ങുതകർക്കുമ്പോഴും തേടിയെത്താവുന്ന കേന്ദ്ര ഏജൻസികൾ ഉണ്ടാക്കാവുന്ന പൊല്ലാപ്പ് ആലോചിക്കുമ്പോൾ അവർക്കെതിരെയെല്ലാം നിശബ്ദത മാത്രം. ആഭ്യന്തരമന്ത്രി കസേരയിൽ ഒരാൾ ഇരിക്കുമ്പോഴും, കേരളത്തിലെ കോപ്രസിദ്ധ കൊള്ളരുതായ്മകൾക്ക് നേതൃത്വം കൊടുത്ത സഖാവാണ് വളയം പിടിക്കുന്നത് എന്ന് എല്ലാവരും അടക്കം പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീ പിടിച്ച് മരണപ്പെട്ട മനുഷ്യരുടെ മരണകാരണം ഇപ്പോഴും അജ്ഞാതമത്രേ.
പേ വിഷബാധയ്ക്കെതിരെ വാക്സിൻ കുത്തിവെച്ച് സുരക്ഷിതർ എന്ന് കരുതിയ മനുഷ്യർ മരിക്കുന്ന കാഴ്ച. കാടിറങ്ങുന്ന കടുവയും ആനയും കൊല്ലുന്ന മനുഷ്യരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. പാലാരിവട്ടം പാലം തകർന്നുവീണത് ഒരു തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ആക്കിയ അവരുടെ കാലത്ത് തകർന്നുവീഴുന്ന പാലങ്ങൾ രണ്ടക്കം കടന്നിട്ടും ന്യായീകരണം മാത്രം.

നിർമ്മാണ മേഖലയിലെ പെൻഷൻ കൊടുത്തിട്ട് മാസം 21, ക്ഷേമനിധിയിലെ പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും മുടങ്ങിയിട്ട് ആറുമാസത്തിലേറെ. ഡിഎയും ആനുകൂല്യങ്ങളും കിട്ടാത്ത ബഹുഭൂരിപക്ഷം സർക്കാർ ഉദ്യോഗസ്ഥരും എൻജിഒ യൂണിയൻകാരും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കാരുമായതുകൊണ്ട് ന്യായീകരണ ക്യാപ്സൂളുകൾ വിതറി മുറിക്കുള്ളിൽ കടിച്ചമർത്തി ജയ് വിളികളോട് കൂടി മുന്നോട്ടുപോകുന്നു.

ഒരുകാലത്ത് തങ്ങൾ മൈക്ക് കെട്ടി വെച്ച് എതിർത്തതൊക്കെയും ഇപ്പോൾ തങ്ങളുടെ വികസനത്തിന്റെ അക്കൗണ്ടിലേക്ക് ചേർത്തുവയ്ക്കുന്നു.

കെ ചേർത്ത് വന്നത് പലതും കാണുവാൻ പോലും ഇല്ല.
ചെറുപ്പക്കാരെ കൊന്ന സഖാക്കളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ എടുത്തുകൊണ്ട് നടത്തുന്ന അഭ്യാസങ്ങൾ വേറെ. കാലിത്തൊഴുത്തിനും, പട്ടിക്കൂടിനും വരെ ലക്ഷങ്ങൾ ചെലവാക്കുന്ന മന്ത്രി മന്ദിര ആഡംബരങ്ങൾ വേറെ.
കോടികൾ മുടക്കിയ നവകേരള സദസ്സിനു ശേഷം അതിലും ആഡംബരമായി നാലാം വാർഷികാഘോഷം. വയനാട് പുനരധിവാസത്തിന്റെ പാളിച്ചയെ കുറിച്ച് പറഞ്ഞാൽ അവരെ സംസ്ഥാന ദ്രോഹികൾ ആക്കാൻ നടക്കുന്ന സൈബർ വെട്ടുകിളി കൂട്ടം.

ഇവർ രാഷ്ട്രിയ പരമായി ചോദ്യം ചെയ്യപെടുക തന്നെ വേണം….. ഒക്കെ മാറുമെന്നും.. സാധാരണക്കാരയ പാവം മനുഷ്യർക്ക്‌ നീതി കിട്ടുന്ന ഒരു കാലം വരുമെന്നും…പ്രതീക്ഷിക്കാം…

ശ്രീനാഥ്‌ രഘു,
സംസ്ഥാന വൈസ് പ്രസിഡന്റ്‌
( INTUC യങ് വർക്കേഴ്സ് കൗൺസിൽ,കേരള )

പോക്സോ കേസിൽ പ്രതിയായ ബ്രിജ് ഭൂഷൻ എം പി അയോധ്യയിൽ നടത്താനിരുന്ന ശക്തി പ്രകടന റാലി മാറ്റി

0

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ ബിജെപി എംപിയും റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ് അയോധ്യയിൽ നിന്ന് നടത്താനിരുന്ന റാലി മാറ്റിവച്ചു. തിങ്കളാഴ്‌ച ‘ജൻചേതന മഹാറാലി’ എന്ന പേരിൽ റാലി നടത്താനായിരുന്നു തീരുമാനം.

തൽക്കാലത്തേക്ക് മാറ്റിവയ്‌ക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. റാലി നടത്തുന്നതിനോട് യുപിയിലെ ബിജെപി പ്രാദേശിക, ജില്ലാ നേതൃ ഘടകങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ബി ജെ പിയിൽ തന്നെ നേതാക്കൾ ഇയാളുടെ ശക്തി അവഗണിച്ച് രംഗത്ത് വരാനും തുടങ്ങി.

ലോകത്തിലെ ആദ്യത്തെ സെക്സ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കി സ്വീഡൻ

ജൂണ്‍ എട്ടിന് ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡന്‍. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലാണ് ഇത്. സ്പോർട്സ് ഇനത്തിൽ നടത്തുന്ന മത്സരം വിവിധ ഇനങ്ങളിലായി ആഴ്ചകളോളം നീളുന്നതാവും.

ആർക്കും ആദ്യ ഘട്ടത്തിൽ പങ്കാളികളാവാം. 16 ഇനങ്ങളിലായി മത്സരം ഉണ്ടാവും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർക്കാണ് സ്വീഡനിൽ അവസരം. ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സര ഇനത്തിൽ മാറ്റുരയ്ക്കണം. ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളില്‍ ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം ലഭിക്കും.

മൂന്ന് ജൂറികളാണ് മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷകരുടെ റേറ്റിങ്ങും വിജയികളെ നിശ്ചയിക്കുന്നതിൽ പരിഗണിക്കുന്നുണ്ട്. പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടും സ്വീകരിച്ച ശേഷം വിജയിയെ പ്രഖ്യാപിക്കും.

സ്വീഡനിലെ ഗോഥെന്‍ബെര്‍ഗിലാണ് മത്സരം നടക്കുന്നത്. ഇതോടെ കായിക ഇനത്തിൽ സ്പോർട്സിനെ പരിഗണിക്കുന്ന ആദ്യ രാജ്യമായി സ്വീഡൻ. ആദ്യ മത്സരവും ഇവിടെയാവും.

List of disciplines for the Sex Championship

Seduction.

Massage of various parts of the body.

Massage of erotic zones on the opponent’s body.

Prelude.

Oral sex. P

enetration.

Endurance.

Appearance Pose Performance.

Creativity in Change of Position.

Endurance and The Number of Orgasms Artistic performance and exchange of postures.

Increased blood pressure and heart rate during competition.

The most beautiful and difficult pose.

The most artistic communication.

സ്കൂളുകളിലും ക്രെഡിറ്റ് സമ്പ്രദായം വരുന്നു, കുട്ടികളുടെ പഠന സമയം ഉറപ്പാക്കേണ്ടി വരും

കോളേജുകളിലേതു പോലെ സ്‌കൂൾ വിദ്യാഭ്യാസത്തിലും ക്രെഡിറ്റ് പരിഷ്‌കാരം വരുന്നു. വിദ്യാർഥികൾക്ക് ഓരോ ക്ലാസിലും നിശ്ചിത മണിക്കൂർ പഠനാവസരം ഉറപ്പു വരുത്തുന്ന ഘടനയാണ്. നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിലെ പ്രീ-പ്രൈമറി മുതൽ ഗവേഷണംവരെ വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കണമെന്ന ശുപാർശ അംഗീകിരച്ചാണ് നീക്കം.

കേരളത്തിൽ 220 മണിക്കൂർ അധ്യായനം ഉറപ്പാക്കാനുള്ള ശ്രമത്തെ അധ്യാപക സംഘടനകൾ കക്ഷി ഭേദമന്യേ എതിർത്ത് തോൽപ്പിച്ചിരുന്നു. ക്രെഡിറ്റ് പരിഷ്കാരം സംബന്ധിച്ച ദേശീയ യോഗത്തിലും കേരളം ഇതിന് തുടർച്ചയായി അഭിപ്രായം അറിയിച്ചില്ല. അടുത്തിടെ ഡൽഹിയിൽ ഇതു സംഭന്ധിച്ച് ചർച്ചാ യോഗം ചേർന്നിലുന്നു. സ്‌കൂൾ വിദ്യാഭ്യാസം ക്രെഡിറ്റ് ഘടനയിലേക്കു മാറുമ്പോൾ അധ്യയനദിവസങ്ങളും കൂട്ടണമെന്നതാണ് വെല്ലുവിളി സർക്കാരിന് മുന്നിലുണ്ട്..

ഇത്തവണ 220 പ്രവൃത്തിദിനങ്ങളാക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇതു കുട്ടികളുടെ പഠനഭാരം കൂട്ടുമെന്ന വാദമുയർത്തി അധ്യാപകസംഘടനകൾ എതിർത്തതോടെയാണ് സർക്കാർ ഭാഗികമായി പിന്മാറിയത്. മാനേജ്മെൻ്റ് സ്ഥാപനങ്ങളിലെ അധ്യാപകർ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനുള്ള സൌകര്യം ഇപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ താത്പര്യത്തിനു കീഴിൽ സംരക്ഷിച്ച് വരുന്നുണ്ട്.

അധ്യയനദിവസങ്ങൾ നഷ്ടമായാൽ വിദ്യാർഥിക്ക് അക്കാദമികനഷ്ടമുണ്ടാക്കുമെന്നതാണ് ക്രെഡിറ്റ് സംവിധാനത്തിലെ പ്രശ്‌നം. ഒരു അധ്യയനവർഷം 1200 മണിക്കൂർ പഠനമെന്നത് നിർബന്ധമാക്കേണ്ടിവരും. ഇപ്പോഴത്തെ അവസ്ഥയിൽ ക്ലാസ് നഷ്ടപ്പെട്ടാൽ കുട്ടികൾക്ക് നഷ്ടം എന്ന സമീപനമാണ്.

ക്രെഡിറ്റ് സംവിധാനം ഇങ്ങനെ

  • ഒന്ന്, രണ്ട് ക്ലാസുകളിൽ അധ്യയനസമയം വർഷത്തിൽ 800 മണിക്കൂർ
  • മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ ആയിരം മണിക്കൂർ
  • ആറ്, ഏഴ്, എട്ട് ക്ലാസുകൾക്കും ഒമ്പതു മുതൽ 12 വരെ ക്ലാസുകൾക്കും 1200 മണിക്കൂർ വീതം
  • 30 പഠനമണിക്കൂർ ഒരു ക്രെഡിറ്റായി കണക്കാക്കും. വർഷത്തിൽ 1200 മണിക്കൂർ പഠിക്കുന്ന കുട്ടി 40 ക്രെഡിറ്റ് നേടേണ്ടിവരും.
  • കുട്ടി പഠിച്ച സമയം കണക്കാക്കിയാണ് ക്രെഡിറ്റ് നിശ്ചയിക്കുക.

വായ്പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ കേസിലായ കെ കെ എബ്രഹാം കെ പി സി സി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പുൽപള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കെ.കെ എബ്രഹാം കെ.പി.സി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി നേതൃത്വത്തിന് കൈമാറി.

നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് അയച്ച കത്തിൽ അവകാശപ്പെട്ടു.

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബാങ്ക് മുൻ സെക്രട്ടറി രമാദേവിയും പോലീസ് കസ്റ്റഡിയിലാണ്. വായ്‌പാ കുടിശ്ശിക താങ്ങാനാവാതെ കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് തുടർച്ചയായാണ് ബാങ്ക് തട്ടിപ്പ് പുറത്തു വന്നത്.

ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ.കെ. എബ്രഹാമടക്കം പത്തു പ്രതികളാണ് പട്ടികയിലുള്ളത്. ഇവർ തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാ തട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല ഇളയിലാത്ത് രാജേന്ദ്രൻ നായരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അബ്രഹാം ബാങ്ക്‌ പ്രസിഡന്റ്‌ ആയിരിക്കുമ്പോഴാണ്‌ എട്ടര കോടി രൂപയുടെ തട്ടിപ്പ്‌. തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട്‌ ഡാനിയേലും ഭാര്യ സാറാക്കുട്ടിയും നൽകിയ പരാതിയുൾപ്പെടെ പരിഗണിച്ചാണ്‌ കേസ് എടുത്തത്.

ബ്രിജ് ഭൂഷന് എതിരായ മൊഴികൾ പുറത്ത്, ഭീഷണിപ്പെടുത്തിയും വാഗ്ദാനം നൽകിയും തൊട്ടും തലോടിയും ശാരീരിക ആക്രമണങ്ങൾ

ലൈംഗികാരോപണ കേസിൽ ബി ജെ പി എംപിയും റസലിങ് ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ നടപടി എടുക്കാതെ സർക്കാരും പൊലീസും നാടകം കളിക്കുമ്പോൾ എഫ് ഐ ആറിൽ ചേർത്തിരിക്കുന്ന മൊഴികളിൽ ഗുരുതരമായ കുറ്റാരോപണങ്ങൾ. ഒരു സാധാരണക്കാരന് ജാമ്യം പോലും ലഭിക്കാൻ സാധ്യതയില്ലാത്ത വകുപ്പുകളാണ്. മാഫിയാ നേതാവും വിവിധ ജല്ലകളിലെ തന്നെ വോട്ടെടുപ്പിനെ സ്വാധീനക്കാൻ കഴിയുന്ന വ്യക്തിയുമായ ബ്രിജ് ഭൂഷനെ പരമാവധി സംരക്ഷിക്കുന്ന നലപാടിലാണ് അധികാരികൾ. അപ്പോഴും എഫ് ഐ ആറിലെ മൊഴികൾ മാധ്യമങ്ങൾ പുറത്തു വിട്ടു. പൊലീസിൻ്റെ നിസ്സഹായത തന്നെ വെളിപ്പെടുത്തുന്നതാണ് ഇത്.

പ്രതിയാക്കിയത് പോക്സോ കേസിൽ പക്ഷ പൊലീസിൻ്റെ കയ്യിൽ വിലങ്ങ്

വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രൊഫഷണല്‍ സഹായത്തിന് പകരം ‘ലൈംഗിക ആനുകൂല്യങ്ങള്‍’ ആവശ്യപ്പെടുന്ന രണ്ട് സന്ദര്‍ഭങ്ങളെങ്കിലും അനുചിതമായ സ്പര്‍ശനത്തിന്റെ 10 സംഭവങ്ങള്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനത്തിന്റെ 15 സംഭവങ്ങള്‍ പരാതിയിലുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്നത്, ഭീഷണിപ്പെടുത്തല്‍, എന്നിവയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഏപ്രില്‍ 28 ന് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച രണ്ട് എഫ്ഐആറുകളിലെ പ്രധാന ആരോപണങ്ങള്‍.

രണ്ട് എഫ്ഐആറുകളിലും ഐപിസി സെക്ഷന്‍ 354 (സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയോ കുറ്റകരമായി ബലം പ്രയോഗിക്കുകയോ ചെയ്യുക), 354 എ (ലൈംഗിക പീഡനം), 354 ഡി , 34 (പൊതു ഉദ്ദേശ്യം) എന്നിവ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ആദ്യ എഫ്ഐആറില്‍ ആറ് മുതിര്‍ന്ന ഗുസ്തി താരങ്ങളുടെ ആരോപണങ്ങളും ഡബ്ല്യുഎഫ്ഐ സെക്രട്ടറി വിനോദ് തോമറിന്റെ പേരും ഉള്‍പ്പെടുന്നു. രണ്ടാമത്തെ എഫ്ഐആര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടാതെ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന പോക്സോ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരമാണിത്. 2012 മുതല്‍ 2022 വരെ ഇന്ത്യയിലും വിദേശത്തും നടന്നതായി പറയപ്പെടുന്ന സംഭവങ്ങള്‍. മൊഴിയുടെ വിശദാംശങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തു വിട്ടു.

സ്തനങ്ങളിൽ അമർത്തി നാഭിയിൽ സ്പർശിച്ചു

സ്തനങ്ങള്‍ക്ക് മുകളിലൂടെ കൈകള്‍ ഓടിക്കുക, നാഭിയില്‍ തൊടുക തുടങ്ങിയ അതിക്രമങ്ങള്‍ ബ്രിജ് ഭൂഷണ്‍ നടത്തിയതിന്റെ വിവരണങ്ങള്‍ ഏപ്രില്‍ 28-ന് ഡെല്‍ഹി പൊലീസ് രേഖപ്പെടുത്തിയ രണ്ട് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികമായ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്ന രണ്ട് സന്ദര്‍ഭങ്ങളെങ്കിലും പറയുന്നുണ്ട്. ഉചിതമല്ലാത്ത സ്പര്‍ശനത്തിന്റെ പത്ത് സന്ദര്‍ഭങ്ങളുണ്ട്, ലൈംഗിക പീഡനത്തിന്റെ 15 സംഭവങ്ങളെങ്കിലും ഉണ്ട്-എഫ്‌ഐആര്‍ പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

രണ്ട് എഫ്‌ഐആറുകളിലും ഐപിസി സെക്ഷൻ 354 (സ്ത്രീയുടെ സ്വാഭിമാനത്തെ തളർത്തുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയോ ക്രിമിനൽ ബലം പ്രയോഗിക്കുകയോ ചെയ്യുക), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരുക) തുടങ്ങിയ വകുപ്പുകൾ ചേർത്തിട്ടുണ്ട്. ആദ്യ എഫ്‌ഐആറിൽ ആറ് മുതിർന്ന ഗുസ്തിക്കാരുടെ ആരോപണങ്ങളും ഡബ്ല്യുഎഫ്‌ഐ സെക്രട്ടറി വിനോദ് തോമറിന്റെ പേരും ഉൾപ്പെടുന്നു. രണ്ടാമത്തെ എഫ്‌ഐആർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമാണ് കേസ്.

പോക്സോ കേസിലെ മൊഴി

“അവളെ മുറുകെ പിടിച്ച് ഒരു ഫോട്ടോ ക്ലിക്ക് ചെയ്യാനെന്ന നാട്യത്തില്‍ പ്രതി അവളെ തന്നിലേക്ക് ചേർത്ത് ഞെക്കി, അവളുടെ തോളിൽ ശക്തിയായി അമർത്തി. തുടർന്ന് മനപ്പൂർവ്വം… അവളുടെ മുലകളിൽ കൈകൾ കൊണ്ട് ഞെക്കി”.
“ഒരു തരത്തിലുമുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും തനിക്ക് താൽപ്പര്യമില്ലെന്നും തന്നെ പിന്തുടരുന്നത് നിർത്തണമെന്നും താൻ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് അവൾ പ്രതിയോട് വ്യക്തമായി പറഞ്ഞു…”

ഗുസ്തി താരങ്ങളുടെ മൊഴി എഫ് ഐ ആറിൽ രേഖപ്പെടുത്തിയത് ഇങ്ങനെ:

“ഒരു ദിവസം ഞാൻ ഹോട്ടൽ റെസ്റ്റോറന്റിൽ അത്താഴം കഴിക്കാൻ പോയപ്പോൾ, കുറ്റാരോപിതൻ എന്നെ അയാളുടെ തീൻ മേശയിലേക്ക് പ്രത്യേകം വിളിച്ചു. കൈ കൊണ്ട് എന്നെ തഴുകി കൈ എന്റെ വയറിലേക്ക് താഴ്ത്തി. വീണ്ടും കൈ എന്റെ മുലയിലേക്ക് നീക്കി. എന്റെ മുലയിൽ തട്ടിയ ശേഷം 3-4 പ്രാവശ്യം ആവർത്തിച്ച് എന്റെ വയറ്റിലേക്കും പിന്നീട് വീണ്ടും എന്റെ മുലയിലേക്കും കൊണ്ടുവന്നു.

മറ്റൊരു വനിതാ താരത്തിന്റെ മൊഴി ഇങ്ങനെ-

സിംഗിന്റെ ഓഫീസിൽ വെച്ച് “എന്റെ സമ്മതമില്ലാതെ എന്റെ കൈപ്പത്തിയിലും കാൽമുട്ടിലും തുടയിലും തോളിലും അയാൾ അനുചിതമായി സ്പർശിക്കാൻ തുടങ്ങി. ആ നിമിഷം തന്നെ ഞാൻ വിറയ്ക്കാൻ തുടങ്ങി. ഞങ്ങൾ ഇരിക്കുമ്പോൾ അവൻ എന്റെ കാലിൽ തൊട്ടിരുന്നു… എന്റെ കാൽമുട്ടുകളിൽ തൊട്ടു… എന്റെ ശ്വാസോച്ഛ്വാസം പരിശോധിക്കുന്നതിന്റെ പേരിൽ അയാൾ എന്റെ നെഞ്ചിൽ കൈവെച്ച് എന്റെ വയറ്റിൽ താഴേക്ക് ഇറക്കി… അയാളുടെ ഒരേയൊരു ഉദ്ദേശ്യം തൊടുക എന്നതായിരുന്നു.”

മറ്റൊരു വനിതയുടെ മൊഴി-

“ഞാൻ പായയിൽ കിടന്നുറങ്ങുമ്പോൾ, കുറ്റാരോപിതൻ എന്റെ അടുത്തേക്ക് വന്നു. എന്റെ കോച്ചിന്റെ അഭാവത്തിൽ, എന്റെ അനുവാദം വാങ്ങാതെ, എന്റെ ടീ-ഷർട്ട് മുകളിലേക്ക് വലിച്ചെറിഞ്ഞു. എന്റെ ശ്വാസോച്ഛ്വാസം പരിശോധിക്കുന്നതിന്റെ പേരിൽ എന്റെ മുലകളിൽ കൈ വെച്ചു.

“ഫെഡറേഷൻ ഓഫീസിലേക്കുള്ള എന്റെ സന്ദർശന വേളയിൽ… എന്നെ കുറ്റാരോപിതൻ മുറിയിലേക്ക് വിളിപ്പിച്ചു… എന്നെ അനുഗമിച്ചിരുന്ന എന്റെ സഹോദരനോട് പോകാൻ കർശനമായി ആവശ്യപ്പെട്ടു… പോയശേഷം വാതിലടച്ചു… എന്നെ തന്നിലേക്ക് വലിച്ചിഴച്ചു, എന്നോട് ശാരീരിക ബന്ധത്തിന് ശ്രമിച്ചു.

വേറൊരു വനിതയുടെ മൊഴി-

“എന്റെ ശ്വാസം പരിശോധിക്കാനെന്ന വ്യാജേന എന്റെ ടീ-ഷർട്ട് മുകളിലേക്ക് വലിച്ചു മാറ്റി എന്റെ വയറിലൂടെ കൈ ഇറക്കി എന്റെ പൊക്കിളിൽ പ്രതി കൈ വെച്ചു. അനുചിതമായ സംസാര/ആംഗ്യങ്ങളിൽ കുറ്റാരോപിതൻ എപ്പോഴും ഞങ്ങളെ വിളിച്ചിരിന്നതിനാൽ … ഞാൻ ഉൾപ്പെടെയുള്ള പെൺകുട്ടികൾ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒറ്റയ്ക്ക് പോകരുതെന്ന് കൂട്ടായി തീരുമാനിച്ചു”.

മറ്റൊരു താരത്തിന്റെ മൊഴി ഇങ്ങനെ-

“അദ്ദേഹം എന്നെ എന്റെ മാതാപിതാക്കളോട് ഫോണിൽ സംസാരിക്കാൻ പ്രേരിപ്പിച്ചു. ആ സമയത്ത് എനിക്ക് ഒരു സ്വകാര്യ മൊബൈൽ ഫോൺ ഇല്ലായിരുന്നു … പ്രതി എന്നെ അയാൾ ഇരിക്കുന്ന കിടക്കയിലേക്ക് വിളിച്ചു, പെട്ടെന്ന് എന്റെ അനുവാദമില്ലാതെ എന്നെ ബലമായി കെട്ടിപ്പിടിച്ചു. .”
“അയാളുടെ ലൈംഗിക ഉദ്ദേശങ്ങൾ നിറവേറ്റുന്നതിനായി, ലൈംഗിക ആനുകൂല്യങ്ങൾക്ക് പകരമായി ഒരു കായികതാരമെന്ന നിലയിൽ എനിക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ വാഗ്ദാനം ചെയ്തുകൊണ്ട്കൈ ക്കൂലി നൽകാൻ ശ്രമിച്ചു”.

അഞ്ചാമത്തെ പരാതിക്കാരി പറഞ്ഞത്-

“(ടീം ഫോട്ടോയ്ക്ക് വേണ്ടി ഞാൻ അവസാന നിരയിൽ നിൽക്കുമ്പോൾ കുറ്റാരോപിതൻ എന്റെ അരികിൽ വന്നു നിന്നു. പെട്ടെന്ന് എന്റെ നിതംബത്തിൽ ഒരു കൈ പതിഞ്ഞതായി തോന്നി. കുറ്റാരോപിതന്റെ പ്രവൃത്തി എന്നെ സ്തംഭിപ്പിച്ചു. ഞാൻ മാറാൻ ശ്രമിച്ചപ്പോൾ ബലമായി എന്റെ തോളിൽ പിടിച്ചു.

ആറാമത്തെ പാരാതിക്കാരിയുടെ മൊഴി-

“എന്നോടൊപ്പം ഒരു ചിത്രം ക്ലിക്കുചെയ്യുന്നുവെന്ന വ്യാജേന അയാൾ എന്നെ അയാളുടെ തോളിൽ ചേർത്ത് പിടിച്ചു… എന്നെത്തന്നെ സംരക്ഷിക്കാൻ ഞാൻ കുതറി മാറാൻ ശ്രമിച്ചു… ഞാൻ രക്ഷപ്പെടാൻ വേണ്ടി അയാളുടെ ശ്രമങ്ങളെ ആവർത്തിച്ച് ചെറുത്തുനിന്നു . അതിന് അയാൾ ഭീഷണിപ്പെടുത്തി: “സിയാദാ സ്മാർട്ട് ബാൻ റാഹി ഹായ് ക്യാ…ആഗേ കോയി കോംപറ്റീഷൻ നഹി ഖേൽനെ ക്യാ ട്യൂൺ?” (വളരെ മിടുക്കിയാ ണോ? ഭാവിയിൽ ടൂർണമെന്റുകളിൽ പരിഗണിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?)

ബീച്ചിൽ വ്യത്യസ്ത മതവിഭാഗത്തിലുള്ള കുട്ടികൾ ഒന്നിച്ചെത്തിയതിന് ക്രൂര മർദ്ദനം, ഏഴ് തീവ്രഹിന്ദു പ്രവർത്തകർ അറസ്റ്റിൽ

 പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം. പേരും മതവും ചോദിച്ചറിഞ്ഞ് ക്രൂരമായ ആക്രമണം നടത്തിയ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ ആണെന്ന് പൊലീസ് പറഞ്ഞു. സദാചാര ആക്രമണത്തിനെതിരെ ഉള്ളാൾ പൊലീസ് കേസ് എടുത്തു.

കഴിഞ്ഞ ദിവസമാണ് പെൺസുഹൃത്തുക്കൾക്കൊപ്പം സോമേശ്വര ബീച്ചിലെത്തിയ കുട്ടികൾ ആക്രമിക്കപ്പെട്ടത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു. ഇതു നിരീക്ഷിച്ച ഒരു സംഘം മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതർക്കമായി. ആൺകുട്ടികൾ മൂന്ന് പേരും പെൺകുട്ടികളും വ്യത്യസ്ത മതവിശ്വാസമുള്ള കുടുംബങ്ങളിൽ നിന്നായിരുന്നു.

കുട്ടികള്‍ക്ക് നേരെ ക്രൂരമായ മർദ്ദനമാണ് ഉണ്ടായതെന്ന്  മർദ്ദനമേറ്റ ഒരു ആണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അക്രമികള്‍ കുട്ടികളെ കല്ല് കൊണ്ട് ഇടിച്ചു, ബെൽറ്റ് ഊരി അടിച്ചു, പെണ്‍കുട്ടികളെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. ബോധം നഷ്ടപ്പെടും വരെ യുവാക്കള്‍ കുട്ടികളെ മർദ്ദിച്ചുവെന്നും കണ്ടെത്തി. പരിക്കേറ്റ മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. 

അക്രമി സംഘം  ബീച്ചിലെത്തിയ മൂന്ന് ആൺകുട്ടികളെയും പെണ്‍കുട്ടികളേയും ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ആണ്‍കുട്ടികളെയടക്കം സംഘം മർദ്ദിച്ചത്. തുടർന്ന്  അക്രമികൾ  ബീച്ചിൽ നിന്നും രക്ഷപ്പെട്ടു.  വ്യാഴാഴ്ച രാത്രി  7.20 ഓടെയായിരുന്നു സംഭവമെന്ന്  മം​ഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. 

കണ്ണൂരിൽ തീവണ്ടിയിൽ തീയിട്ടത് പക വീട്ടാൻ

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് സി സി ടിവി ദൃശ്യത്തിൽ കണ്ട വ്യക്തി തന്നെയെന്ന് നിഗമനം. കസ്റ്റഡിയിലുള്ള യു പി സ്വദേശി തന്നെയാണെന്ന് ഇത് ചെയ്തത് എന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യു പി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസോ റെയില്‍വേ അധികൃതരോ ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

സുരക്ഷാജീവനക്കാരനും ഇയാളും തമ്മില്‍ കഴിഞ്ഞദിവസം രാത്രി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പകയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കസ്റ്റഡിയിലുള്ള ഇയാളെ സുരക്ഷാജീവനക്കാരന്‍ തിരിച്ചറിഞ്ഞിരുന്നു. പ്രെട്രോൾ സംഭരണ കേന്ദ്രത്തിന് തൊട്ടടുത്താണ് തീ വെപ്പ് ഉണ്ടായത്. ഇവിടത്തെ ജീവക്കാരും ഇയാളെ ഷർട്ട് ഇടാതെ അലഞ്ഞു തിരിയുന്നതായി കണ്ടതായി മൊഴി നൽകി.

കത്തിനശിച്ച കോച്ചില്‍ നടത്തിയ പരിശോധനയില്‍ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചല്ല തീയിട്ടതെന്ന് കണ്ടെത്തിയിരുന്നു. കയ്യിലുള്ള വസ്തുക്കൾ ഉപയോഗിച്ചാവാം തീ വെച്ചത്. കസ്റ്റഡിയിലുള്ള ഇയാള മാനസികപ്രശ്‌നമുള്ള ആളാണെന്നും കരുതുന്നു. രണ്ടുമാസം മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രാക്കിനരികില്‍ തീയിട്ട സംഭവം ഉണ്ടായിരുന്നു. അന്ന് ഇയാളെ പിടികൂടിയെങ്കിലും മാനസികപ്രശ്‌നമുള്ളതിനാല്‍ വിട്ടയച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

രണ്ടു മാസം മുൻപ് ഉണ്ടായ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിൽ തീവ്രവാദബന്ധം കണ്ടെത്തിയതായി ആണ് എന്‍.ഐ.ഐ. കേസ്. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ തീപ്പിടിത്തവും സംശയത്തിനിടയാക്കിയത്.

പീഡന കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ ബിഷപ്പ് ഫ്രാങ്കോ രാജിവെച്ചു

ജലന്ധര്‍ രൂപതാ അധ്യക്ഷ പദവിയില്‍നിന്ന് അവസാനം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. ബിഷപ്പ് എമരിറ്റസ് എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ഇനി മുതൽ അറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു.

സഭയെ നിസ്സഹായമാക്കിയ ശേഷം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതേവിട്ടത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീല്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ബിഷപ്പിന്റെ രാജി.

നേരത്തെ ഫ്രാങ്കോ മുളയ്ക്കൽ നല്‍കിയ രാജി വത്തിക്കാന്‍ അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനായുമാണ് രാജി അംഗീകരിക്കുന്നതെന്ന് അപ്പോസ്തലിക് നണ്‍സിയേച്ചര്‍ അറിയിച്ചു. സഭയുടെ നന്മയ്ക്കായും രൂപതയ്ക്ക് പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജി അംഗീകരിക്കുന്നതെന്നും വത്തിക്കാന്‍ സ്ഥാനപതിയുടെ വാര്‍ത്താക്കുറിപ്പിലുണ്ട്.

പീഡനം പരസ്യമായിട്ടും സംരക്ഷണം ലഭിച്ചു, അവസാനം നിസ്സഹായമായി

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവര്‍ പരാതി അറിയിച്ചിരുന്നു. 2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീ ജൂണ്‍ 27-ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങുകയും മറ്റ് സംഘടനകള്‍ അവര്‍ക്ക് പിന്തുണയുമായി എത്തുകയും ചെയ്തതോടെയാണ് പോലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നത്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് ഹരിയാന ബിജെപിയിൽ ഒരു പക്ഷം, ബ്രിജ് ഭൂഷനെ പേടിക്കുന്നത് ആരാണ്

ഗുസ്തി താരങ്ങൾക്ക് എതിരായ അതിക്രമങ്ങളെ കുറിച്ച് ബോധ്യമായിട്ടും ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ നടപടി എടുക്കാൻ ഭയക്കുന്ന പാർട്ടി നിലപാടിനെതിരെ വിമത ശബ്ദം ഉയരുന്നു. പോക്സോ നിയമത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കേസിൽ പ്രതിയായ എം പി എത്തിയിട്ടും നിശ്ശബ്ദത തുടരുന്നത് എന്തെന്ന സംശയങ്ങൾക്ക് ഇടയിലാണ് വിമത ശബ്ദം.

ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് ഗുസ്തിതാരങ്ങള്‍ തുടരുന്ന സമരത്തില്‍ ഹരിയാന ബി.ജെ.പിയിലാണ് ആദ്യ എതിർപ്പ് ഉയർന്നിരിക്കുന്നത്. പ്രക്ഷോഭത്തില്‍ നിലപാടെടുക്കാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയും സംസ്ഥാന അധ്യക്ഷനും എം.പിയടക്കമുള്ളവരും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ബ്രിജ് ഭൂഷനെ കയ്യൊഴിഞ്ഞു പ്രസ്താവന നൽകി.

മൂന്നു ജില്ലകളിൽ സ്വാധീനമുള്ള മാഫിയ ബന്ധങ്ങൾ ആരോപിക്കപ്പെട്ട നേതാവാണ് ബ്രിജ് ഭൂഷൻ. ഇയാളെ പിണക്കുന്നത് വോട്ട് ബാങ്ക് തകർച്ചയ്ക്ക് കാരണമാവും എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഹരിയാനയില്‍ നിന്നുള്ള ഗുസ്തിതാരങ്ങള്‍ നേതൃത്വം നല്‍കുന്ന സമരമാണ്. അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാന നേതൃത്വത്തെ പ്രശ്നം രണ്ടുതട്ടിലാക്കിയിരിക്കുകയാണ്.

ഗുസ്തിതാരങ്ങളുടെ കടുത്ത എതിര്‍പ്പിനിടയിലും ബ്രിജ് ഭൂഷണ്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഫെഡറേഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് ഇയാളെ നീക്കംചെയ്യാത്തും വലിയ നാണക്കേടായി. മറ്റ് പൊതുപരിപാടികളില്‍ ഇയാള്‍ പങ്കെടുക്കുന്നതും പരസ്യ പ്രസ്താവനകൾ നടത്തുന്നതും പാര്‍ട്ടി ഇയാള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് ബ്രിജ് ഭൂഷൻ്റെ വോട്ട് ബാങ്ക് ബലത്തെ ഭയപ്പെടാത്തവരുടെ ഇടയിൽ അമർഷത്തിനും ഇടയാക്കി.

ഈ സാഹചര്യത്തിലാണ് ഹിസാര്‍ എം.പി. ബ്രിജേന്ദ്ര സിങ്ങും സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജും പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നേടിയ മുഴുവന്‍ ജീവിതകാലത്തേയും കഠിനപ്രയ്തനത്തിന്റെ സമ്പാദ്യമായ മെഡലുകള്‍ വിശുദ്ധമായ ഗംഗയിലൊഴുക്കുന്നതിനോളം ഗുസ്തിതാരങ്ങളെ എത്തിച്ച നിസഹായാവസ്ഥ തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നായിരുന്നു ബ്രിജേന്ദ്ര സിങ് പ്രതികരിച്ചത്. മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ താരങ്ങള്‍ തീരുമാനിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധത്തിലുള്ള ഗുസ്തിതാരങ്ങള്‍ക്കൊപ്പമാണ് താന്നെന്ന് വ്യക്തമാക്കി അനില്‍ വിജും രംഗത്തെത്തിയിരുന്നു. ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുടെ കേസ് ഉയര്‍ന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. കായികമന്ത്രിയായിരുന്ന താന്‍ പൂര്‍ണ്ണമായും താരങ്ങള്‍ക്കൊപ്പമാണ്. സര്‍ക്കാരില്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഞാനതുചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം, ഗുസ്തിതാരങ്ങളുടെ വിഷയം ഹരിയാനയുമായി ബന്ധമില്ലാത്തതാണെന്നും താരങ്ങളും കേന്ദ്രസര്‍ക്കാറുമായാണ് പ്രശ്‌നമെന്നുമാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വിശദീകരണം.

 ഹരിയാനയില്‍ നിന്ന് തന്നെയുള്ള മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ്ങും താരങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വിഷയത്തില്‍ പരസ്യമായി പ്രതികരണങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം ഗുസ്തിതാരങ്ങളുമായി സംസാരിക്കുകയും വിഷയം ബി.ജെ.പി. ദേശീയാധ്യക്ഷനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വിഷയത്തില്‍ പെട്ടെന്നുതന്നെ അനുഭാവപൂര്‍ണമായ പരിഹാരം വേണമെന്നും പാര്‍ട്ടിയുടെ വിശ്യാസ്യത ചോദ്യംചെയ്യപ്പെടുകയാണെന്നും സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ നടത്തിപ്പില്‍ കാര്യമായ മാറ്റംവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെ ഭയപ്പെടുന്നവരും സംരക്ഷിക്കുന്നവരും ഉന്നതങ്ങളിൽ ഉണ്ടെന്ന സൂചനയാണ് ഇതുവരെയുള്ള നിസ്സംഗ നടപടികളിൽ ഉയർന്നത്.