Carbon Editions

കേരളപോസ്റ്റ് ഓൺലൈനിന്റെ പബ്ലിഷിംഗ് ഇംപ്രിന്റാണ് കാർബൺ എഡിഷൻസ്. നിങ്ങളുടെ രചനകൾ പുസ്തകരൂപത്തിൽ പുറത്തിറക്കാൻ ഞങ്ങൾ സഹായിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ ക്ലിക്ക് ചെയ്യൂ.



എൻ സി ഇ ആർ ടി പുസ്തകത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠങ്ങളും നീക്കി

ജനാധിപത്യവും പിരിയോഡിക് ടേബിളും പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മാറ്റി എൻ സി ഇ ആർ ടി വീണ്ടും വിവാദത്തിൽ. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെയാണ് പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജസ്രോതസ്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി ഒഴിവാക്കുന്നത്. മുഴുവൻ ഭാഗങ്ങളും ഒഴിവാക്കിയാണ് വിശ്വാസവൽക്കരണം.

വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കരണമെന്നാണ് എന്‍.സി.ഇ.ആര്‍.ടി വാദം. ഇതൊക്കെ അപ്രധാനം എന്ന നിലപാടാണ് വകുപ്പ് മന്ത്രിയും ആവർത്തിച്ചത്.

കോവിഡ് കാരണം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍വിന്‍ സിദ്ധാന്തം വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഈ ഭാഗങ്ങൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രവിഷയങ്ങളില്‍ ഡാര്‍വിന്റെ ജീവപരിണാമസിദ്ധാന്തമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരേയുള്ള പ്രതിഷേധം ശക്തമായി നിലനില്‍ക്കേയാണ് പിരിയോഡിക് ടേബിളും ഊര്‍ജസ്രോതസുമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത (environmental sustainability) സംബന്ധിച്ച പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഇതുകൂടാതെ പത്താം ക്ലാസ് പാഠപുസ്തകത്തിലെ ജനാധിപത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന മുഴുവന്‍ പാഠഭാഗവും നീക്കി. ജനാധിപത്യം, ജനാധിപത്യത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള വെല്ലുവിളികള്‍ എന്നിവയാണ് നീക്കംചെയ്തത്.

കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി നിരത്തിയ വാദങ്ങള്‍. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800-ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരുന്നയിച്ച വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

ഒഴിവാക്കിയത് ശാസ്തത്തെയും ജനാധിപത്യത്തെയും കുറിച്ച് പഠിപ്പിക്കുന്ന പ്രധാന ഭാഗങ്ങൾ

സയന്‍സ്

ചാപ്റ്റര്‍ 5 – പിരിയോഡിക് ക്ലാസിഫിക്കേഷന്‍ ഓഫ് എലമെന്റ്‌സ്
ചാപ്റ്റര്‍ 14- സോഴ്‌സ് ഓഫ് എനര്‍ജി
ചാപ്റ്റര്‍ 16- സസ്റ്റെയ്‌നബിള്‍ മാനേജ്‌മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്‌സസ്

ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്

ചാപ്റ്റര്‍ 5 – പോപ്പുലര്‍ സ്ട്രഗിള്‍സ് & മൂവ്‌മെന്റ്‌സ്
ചാപ്റ്റര്‍ 6 – പൊളിറ്റിക്കല്‍ പാര്‍ട്ടീസ്
ചാപ്റ്റര്‍ 8 – ചാലഞ്ചസ് ടു ഡെമോക്രസി

Chapter Page No.Dropped Topics/Chapters
Chapter 1: Real Number2–715–181.2 Euclid’s division lemma1.5 Revisiting rational numbers and their decimal expansions
Chapter 2: Polynomials33–372.4 Division algorithm for polynomials
Chapter 3:Pair of Linear Equations in Two Variables39–4657–693.2 Pair of linear equations in two variables3.3 Graphical method of solution of a pair of linear equations3.4.3 Cross-multiplication method3.5 equation reducible to a pair of linear equations in two variables
Chapter 4: Quadratic Equations76–8891–924.4 Solution of a quadratic equation by completing the squares
Chapter6: Triangles141–144144–1546.5 Areas of similar triangles6.6 Pythagoras theorem
Chapter7: Coordinate Geometry168–1727.4 Area of a triangle
Chapter8: Introduction to Trigonometry87–190193–1948.4 Trigonometric ratios of complementary  angles
Chapter 9: Some Applications of Trigonometry195–1962059.1 Introduction
Chapter 11: Construction216–22211.1 Introduction11.2 Division of a line segment11.3 Construction of tangents to a circle11.4 Summary
Chapter12: Areas Related to Circles223224–226231–23812.1 Introduction12.2 Perimeter and area of a circle- A review12.4 Areas of combinations of plane figures
Chapter 13: Surface Areas and Volumes248–252252–25913.4 Conversion of solid from one shape to another13.5 Frustum of a cone
Chapter 14: Statistics289–29414.5 Graphical representation of cumulative frequency distribution
Chapter 15: Probability295–296311–31215.1 Introduction Exercise15.2 (Optional)

RELATED STORIES

Chapter NamePage No.Dropped Topics/Chapter
Chapter 5: Periodic Classification of Elements79–92Full chapter
Chapter: 9 Heredity and Evolution(Chapter name replaced with: Heredity)147-158Box item:Charles Robert DarwinBox item:Origin of life on earthBox item:How do fossils form layer by layerBox item:Molecular phylogeny9.3 Evolution9.3.1 An Illustration9.3.2 Acquired and Inherited Traits9.4 Speciation9.5 Evolution and Classification9.5.1 Tracing Evolutionary Relationships9.5.2 Fossils9.5.3 Evolution by Stages9.6 Evolution Should Not Be Equated With ‘Progress’9.6.1 Human Evolution
Chapter: 11 The Human Eye and the Colourful World188, 189, 196 and 197Two box items:• Damage to or malfunction of any part of the visual system…• Why do we have two eyes for vision and not just one?11.6.3 Colour of the Sun at Sunrise and Sunset
Chapter: 12 Electricity201Box item: ‘Flow’ of charges inside a wire
Chapter: 13 Magnetic Effects of Electric Current232–237Box item: Michael Faraday3.4 Electric Motor3.5 Electromagnetic Induction3.6 Electric Generator
Chapter: 14 Sources of Energy242–255Full chapter
Chapter: 16 Sustainable Management of Natural Resources266–280Full chapter

India and the Contemporary World-II

No Changes

Contemporary India – II 

ChapterPage No.Dropped Topics/Chapters
Chapter 1 – Resources and Development2–311–12Types of Resources.Box information
Chapter 2 – Forest and Wildlife14–18From second paragraph of ‘Flora and Fauna in India’ to ‘The Himalayan Yew in Trouble’, box information, Figs 2.1 and 2.2
Chapter 4 – Agriculture43–46Contribution of agriculture to the national economy, employment and output, Impact of globalisation on agriculture
Chapter 6 -Manufacturing Industries64–6668–6971–73Contribution of industry to national economy, paragraphs from cotton textiles (India exports… fibre industry), Jute textiles (Challenges… products), Sugar industry (Major… baggase), Iron Steel industry (In 2019… consumer of steel; Though… and discuss), Cement industry (Improvement… industry) and Activity (pg. 72), Table 6.1, Figs 6.1, 6.2 and 6.5
Appendix93–94Appendix II

Understanding Economic Development

No Changes

Democratic Politics – II

ChapterPage No.Dropped Topics/Chapters
Chapter 3 – Democracy and Diversity29–38Full Chapter
Chapter 4 – Gender, Religion and Caste46–4849Images on page 46, 48 and 49
Chapter 5 – Popular Struggles and Movements57–70Full Chapter
Chapter 6: Political Parties76Full page
Chapter 8 – Challenges to Democracy101–112Full Chapter

First Flight Book – Class 10 English Book

ChapterPage No.Dropped Topics/Chapter
Chapter 5: The Hundred Dresses I63–72Full chapter
Chapter 6: The Hundred Dresses II73–84Full chapter
Chapter 6: Poem, Animals83–85Full chapter

Footprints without Feet – Class 10 English Book 

ChapterPage No.Dropped Topics/Chapter
The Hack Driver 47–53Full chapter

Words and Expressions II – Class 10 English Book 

ChapterPage No.Dropped Topics/Chapter
Unit 557–70Full unit
Unit 671–83Full unit

കവിതയുള്‍ക്കാഴ്ചകള്‍

കവിത – നകുല്‍ വി.ജിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം

കാഴ്ചയെ കലയാക്കി മാറ്റുന്ന വിദ്യയാണു പലപ്പോഴും നകുലിന്റെ കവിത. ചിലപ്പോഴത് കാഴ്ചയുടെ സൂക്ഷ്മമായ ആവിഷ്‌കാരമാകുന്നു. അല്ലെങ്കില്‍ സാധാരണകാഴ്ചയെ മറ്റൊന്നാക്കി മാറ്റുന്നു. ഓര്‍ക്കാപ്പുറത്തു മുന്നിലെത്തുന്ന ഒരു കാഴ്ചയില്‍ അടക്കിവെച്ചിരിക്കുന്ന മറ്റു കാഴ്ചകള്‍ കാണാനുള്ള കണ്ണ് കവിക്കുണ്ട്. ഒപ്പം കാഴ്ചയില്‍നിന്നു ചില തിരിച്ചറിവുകളിലേക്കും എത്തിച്ചേരുന്നു

മനോജ് കുറൂര്‍

Buy this Book

തന്റെ ഇടമേതെന്നറിയാന്‍ വെറും തന്റേടം മാത്രം പോരാ, മറ്റിടങ്ങള്‍കൂടിയറിയണം എന്നു ബോദ്ധ്യമുള്ള കവിയാണ് നകുല്‍ വി.ജി. പേനയോ കീബോര്‍ഡോ കൊണ്ട് നിഷ്‌കളങ്കമായി വാക്കുകള്‍ നിരത്തുന്ന നിരവധി കവികളുണ്ട്. ചുറ്റുപാടുകളെയും തന്നെത്തന്നെയും സൂക്ഷ്മതയോടെ നിരീക്ഷിക്കാനും ഭാഷയെന്ന മാധ്യമത്തോടും കവിതയെന്ന സാഹിത്യരൂപത്തോടുമുള്ള ഉത്തരവാദിത്വത്തോടെ എഴുതാനും ശ്രമിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണെന്നു മാത്രം. എഴുതിത്തുടങ്ങിയ കാലം മുതല്‍ ഇത്തരമൊരു കരുതല്‍ പുലര്‍ത്താനും വേറിട്ടു കേള്‍ക്കുന്ന ചില ഒച്ചകള്‍ക്കൊപ്പമായിരിക്കെത്തന്നെ തന്റെ ഒച്ച പ്രത്യേകമായി കേള്‍പ്പിക്കാനും ശ്രദ്ധിക്കുന്ന കവിയാണു നകുല്‍. കവിതയില്‍ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ ചലനങ്ങളെ ഈ കവി വായനയിലൂടെ പിന്തുടരുന്നു. കവിതയിലുണ്ടാവേണ്ടതെന്ത് എന്നതിനെപ്പറ്റി ചെറുപ്പത്തിന്റെ ആവേശത്തോടെ ധാരണകള്‍ സ്വരൂപിക്കുന്നു. ഓരോ മികച്ച കവിക്കും തനിക്കു മാത്രം കണ്ടെത്താവുന്ന സ്വന്തമായ ചില ഇടങ്ങളുണ്ട് എന്നു തിരിച്ചറിയുന്നു. പെന്‍സില്‍ ചിത്രങ്ങള്‍, ഒന്നാം ക്ലാസ്സുകാരന്റെ പ്രാര്‍ത്ഥനാപുസ്തകം, പകല്‍ ത്രികോണങ്ങളും മൃഗമേഘങ്ങളും, പെണ്‍വൃത്തം എന്നീ കവിതാസമാഹാരങ്ങള്‍ ഈ അന്വേഷണങ്ങളുടെയും ആവിഷ്‌കരണങ്ങളുടെയും സാക്ഷ്യങ്ങളാണ്.
കാഴ്ചയെ കലയാക്കി മാറ്റുന്ന വിദ്യയാണു പലപ്പോഴും നകുലിന്റെ കവിത. ചിലപ്പോഴത് കാഴ്ചയുടെ സൂക്ഷ്മമായ ആവിഷ്‌കാരമാകുന്നു. അല്ലെങ്കില്‍ സാധാരണകാഴ്ചയെ മറ്റൊന്നാക്കി മാറ്റുന്നു. ഓര്‍ക്കാപ്പുറത്തു മുന്നിലെത്തുന്ന ഒരു കാഴ്ചയില്‍ അടക്കിവെച്ചിരിക്കുന്ന മറ്റു കാഴ്ചകള്‍ കാണാനുള്ള കണ്ണ് കവിക്കുണ്ട്. ഒപ്പം കാഴ്ചയില്‍നിന്നു ചില തിരിച്ചറിവുകളിലേക്കും എത്തിച്ചേരുന്നു. ഉറങ്ങിക്കിടക്കുന്ന ഓരോ മൃഗത്തിന്റെയും ഉള്ളില്‍ അതിന്റെ മൃഗീയതയോളംതന്നെ വലിയ ഒരു ബുദ്ധനും ഉറങ്ങിക്കിടക്കുന്നു എന്ന തിരിച്ചറിവിലെത്തുന്നത് സിംഹത്തിനു മുന്നില്‍പ്പെട്ട മുയലിന്റെ പെരുമാറ്റം കണ്ടിട്ടാണ്. (മൃഗബുദ്ധന്‍). വന്യമായ കാമനകളും കരുണയുള്ള കരുതലുകളും തമ്മിലുള്ള വിചിത്രബന്ധം നകുലിന്റെ പ്രിയപ്പെട്ട വിഷയമാണ്. ഉടലുള്‍വനം എന്ന കവിത വന്യമായ ആസക്തികളുടെ ഉത്സവമാകുമ്പോഴും മനസ്സുകൊണ്ടുള്ള ചില തിരിച്ചറിവുകള്‍ അതിലുമുണ്ട്. ആസക്തികളുടെ രുചിഭേദങ്ങളാണ് പെണ്‍തീറ്റ എന്ന കവിതയിലുമുള്ളത്. ഇത്തരം കവിതകളുടെ ഉള്ളടക്കമെന്തായാലും ഓരോ വാക്കിലുമൂന്നി ശ്രദ്ധയോടെ ചിത്രങ്ങള്‍ കൊരുത്തെടുക്കാനാണ് കവി മിക്കപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ അവ ഒരിക്കലും ദ്വിമാനമോ ത്രിമാനമോ ആയ ഒരു ജഡവസ്തുവായിത്തീരാത്തത് ഓരോ കാഴ്ചയുടെയും ഉള്ളില്‍ കരുതിവയ്ക്കുന്ന വികാരങ്ങളും ഇരുത്തംവന്ന തിരിച്ചറിവുകളുംകൊണ്ടാണ്. അചേതനമായ വസ്തുക്കള്‍ക്ക് ജീവന്‍ നല്കുന്ന രാസപ്രക്രിയയിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് യുദ്ധാനന്തരം മരണപ്പെട്ടവര്‍ പുനര്‍ജ്ജനിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ആയുധങ്ങള്‍ (ശവോപനിഷത്ത്) നമ്മെ ചൂഴ്ന്നുനില്ക്കുന്ന ഭയമായി വളരുന്നത്. ചൂണ്ടയിടുന്നവര്‍ പുഴകളിലെഴുതിയ കവിതകള്‍ എന്നതുപോലെ തലക്കെട്ടുതന്നെ സ്വയംപൂര്‍ണ്ണമായ കവിതയാകുന്നതും പലപ്പോഴും കാണാം. തലക്കെട്ടിനു താഴെ അത് മേല്പറഞ്ഞതരത്തില്‍ ജീവിതാഭിമുഖ്യം പുലര്‍ത്തുകയുംചെയ്യുന്നു. ഇലകളുടെ പ്രാര്‍ത്ഥനാപുസ്തകത്തിലെപ്പോലെ കാഴ്ചകള്‍ സൂക്ഷ്മമായ ചലനചിത്രങ്ങളുമാകുന്നതാണ് ഈ കവിതകളിലെ മറ്റൊരു കാവ്യാനുഭവം. ഇളംകാറ്റിലടര്‍ന്നുവീണ് തിളവെയിലില്‍ പിടയുമ്പോള്‍ ഇനിയടര്‍ന്നുവീഴുന്ന ഓരോ ഇലയും ചിത്രശലഭങ്ങളായി പറന്നുയരണമെന്ന ഇലകളുടെ പ്രാര്‍ത്ഥന നോക്കുക. കവിതയുടെ അവസാനവരിയില്‍നിന്നു തലക്കെട്ടിലേക്കു ചെല്ലുമ്പോഴാണ് കവിത പൂര്‍ണ്ണമാകുന്നത്. താഴേക്കു പറന്നിറങ്ങലും പിന്നെ മുകളിലേക്കുള്ള കുതിച്ചുപൊങ്ങലും കവിതയുടെ രൂപത്തില്‍ത്തന്നെയുണ്ട്. ഇലകളുടെ പതനമെന്ന യാഥാര്‍ത്ഥ്യവും ചിത്രശലഭങ്ങളായുള്ള ഉയര്‍ത്തെഴുന്നേല്പ് എന്ന ഭാവനയും ആദ്യം മൂര്‍ത്തവും പിന്നെ അമൂര്‍ത്തവുമായ ചലനങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ കവിത വളരെ സൂക്ഷ്മമായ ഒരു രചനാശില്പമായിത്തീരുന്നുണ്ട്. രണ്ടു സ്ത്രീപക്ഷചിന്തകള്‍ തുടങ്ങി പല കവിതകളിലും ഈ രീതി സാര്‍ത്ഥകമായിത്തീരുന്നുണ്ട്. അനുഭവങ്ങളും ഓര്‍മ്മകളും നമ്മോടെന്താണു ചെയ്യുന്നത്? മനുഷ്യബന്ധങ്ങള്‍ക്ക് അവയുമായിട്ടാണ് ബന്ധമുള്ളതെങ്കില്‍ മറവിയെ നാം എങ്ങനെ കണക്കാക്കണം? ഓര്‍മ്മയ്‌ക്കൊപ്പം മറവിയും അനുഭവങ്ങള്‍ക്കൊപ്പം അവയുടെ മായികതയും പ്രമേയമാകുന്ന കവിതയാണ് കുട്ടിക്കളികളിലെ ഞങ്ങള്‍. ഓര്‍മ്മയ്‌ക്കൊപ്പം മറവിയെയും അനുഭവങ്ങള്‍ക്കൊപ്പം അവയുടെ അസാന്നിദ്ധ്യത്തെയും അന്വേഷിക്കുന്ന ദ്വന്ദ്വങ്ങളുടെ കെട്ടുപിണയല്‍ ഇത്തരം കവിതകളെ സങ്കീര്‍ണ്ണമാക്കുന്നു. കൂട്ടിപ്പിന്നിയ ചരടുകളുടെയോ ചില കടുംകെട്ടുകളുടെയോ ഒക്കെ പെട്ടെന്നഴിച്ചെടുക്കാന്‍ വയ്യാത്ത കാഴ്ചക്കുരുക്കിന്റെ മാന്ത്രികഭംഗിയാണവയ്ക്ക്.
കവിതകളെയും അവയുടെ ആവിഷ്‌കാരത്തെയും പറ്റിയുള്ള ഉത്കണ്ഠകള്‍ പങ്കുവയ്ക്കുന്ന കവിതകള്‍ പലതും പുതുകാലത്തുണ്ടാവുന്നുണ്ട്. നകുലിന്റെ അത്തരം കവിതകള്‍ക്കും ചില സവിശേഷതകളുണ്ട്. തന്റെ കവിതകളില്‍ തൃപ്തിവരാതെ ഉപേക്ഷിച്ചു മരച്ചുവട്ടിലിരിക്കുമ്പോള്‍ മരത്തിന്റെ നിഴല്‍ തനിക്കുമീതേ വീണുകിടക്കുന്നു. ആ നിഴലിന്റെ ഭാരത്തില്‍ അസ്വസ്ഥനാവുന്നെങ്കിലും തണലിന്റെ കവിത കവി തിരിച്ചറിയുന്നു. (കാവ്യ ബുദ്ധന്‍). ആവിഷ്‌കാരത്തിനപ്പുറം കവിതയ്ക്കു കാരണമാകുന്ന അനുഭവത്തില്‍ കവിത കണ്ടെത്തുന്നു എന്നതിനെക്കാള്‍ എഴുത്തും എഴുത്തിനെപ്പറ്റിയുള്ള എഴുത്തും ചേര്‍ന്ന് വാക്കുകളിലൂടെത്തന്നെ മറ്റൊരു കവിത രൂപം കൊള്ളുന്നു എന്ന സംഗതിയാണു പ്രധാനം. വായന അതില്‍പ്പെട്ടുപോകുന്നത് നാം അറിയുകയേയില്ല.
മറ്റു കവിതകളുടെ വായനയെ തന്റെ എഴുത്തുമായി ചേര്‍ത്തു വയ്ക്കുന്ന കവിതകളുമുണ്ട്. തന്റെ കവിതയുടെതന്നെ അപനിര്‍മ്മാണമാണ് ‘റീ-റൈറ്റിംഗ്’ എന്ന കവിത. മൗലികത എന്ന സങ്കല്പംതന്നെ പൊളിഞ്ഞുപോകുന്നത് അവിടെ കാണാം. രചനാശൈലിയുടെ സാദൃശ്യംകൊണ്ട് തന്റെ കവിതയെ മറ്റൊരാളുടെ കവിതയെന്നു വിളിക്കപ്പെടുക, മറ്റേയാളുടെ അനുഭവങ്ങള്‍ തനിക്ക് അന്യമാവുക, സങ്കല്പനത്തിലൂടെത്തന്നെ ഒരാള്‍ മറ്റൊരാളായിത്തീരുക, ആത്യന്തികമായി അയാളുടെ അനുഭവങ്ങള്‍ തന്റേതാവുകയോ കവിതതന്നെ അനുഭവങ്ങളില്‍നിന്നു വേറിട്ട് ഭാഷകൊണ്ടുള്ള ഒരു നിര്‍മ്മിതിയാവുകയോ ചെയ്യുക എന്നിങ്ങനെ എഴുത്തിന്റെ രഹസ്യങ്ങളിലേക്കുള്ള സഞ്ചാരമായിത്തീരുന്നുണ്ട് റീ-റൈറ്റിംഗ്. റെയ്ന്‍ ഡിയര്‍ അഥവാ മഞ്ഞിടങ്ങളിലെ മാന്‍നടത്തങ്ങള്‍ ഇത്തരത്തില്‍ കവിയെയും അപനിര്‍മ്മിക്കുന്നു. മറ്റൊരാള്‍ വായിക്കാത്ത പുസ്തകങ്ങള്‍ക്കിടയിലൊന്നായി താനും വായിച്ചാല്‍ മടുക്കാത്ത അവളും എന്ന തിരിച്ചറിവിലേക്കെത്താന്‍ പുസ്തകങ്ങളുടെ പെണ്‍വടിവ് സഹായിക്കുന്നുണ്ട് ‘പുസ്തകന്‍’ എന്ന കവിതയില്‍.
നകുലിന്റെ കവിതയില്‍ ആവര്‍ത്തിക്കുന്ന ചില പ്രമേയങ്ങളും രചനാതന്ത്രങ്ങളും സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്. എന്നാല്‍ അവയ്ക്കപ്പുറം ഓരോരുത്തര്‍ക്കും കവിത ഓരോന്നാവുന്നതിനുള്ള സാദ്ധ്യത നിലനില്ക്കുന്നുമുണ്ട്. നല്ല കവിത അങ്ങനെയാണ്. നിര്‍വ്വചിക്കാന്‍ ശ്രമിക്കുംതോറും ചിലതു ബാക്കിയായിക്കൊണ്ടേയിരിക്കും. പല വായനകളിലൂടെ പൂരിപ്പിക്കേണ്ട ഇടങ്ങള്‍. നകുലിന്റെ കവിതകളില്‍ അങ്ങനെ ചിലതുണ്ട്. പല വായനകള്‍ അവയെയും കണ്ടെടുക്കട്ടെ. ഒപ്പം തുടര്‍ന്നുള്ള വായനകള്‍ക്കായി ചിലതു ബാക്കിവയ്ക്കട്ടെ.

Buy this Book

ഗൾഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ കപ്പൽ യാത്ര; വാഗ്ദാനവുമായി വീണ്ടും മന്ത്രി

പ്രവാസി മലയാളികളുടെ എക്കാലത്തേയും ആവശ്യമായ യാത്രാ കപ്പൽ സര്‍വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.

മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യുഎഇ സെക്ടറിൽ കപ്പൽ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവ്വീസ് ആരംഭിക്കുവാനാണ് ആലോചന. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്ണൂരിൽ ട്രെയിനിന് തീ പിടിച്ചു, പെട്രോൾ സംഭരണ ശാലയ്ക്ക് അടുത്ത് ജനറൽ കോച്ച് നിന്നു കത്തി

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ (16306) ജനറൽ കമ്പാർട് മെൻ്റ് കത്തി നശിച്ചു. പിന്നിലെ ജനറല്‍ കോച്ചിൽ വ്യാഴാഴ്ച പുലര്‍ച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.

അഗ്നിരക്ഷാ സേന എത്തി രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തി തീ പടരുന്നത് ഒഴിവാക്കി. യാത്രക്കാർ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ 5.10-ന് പുറപ്പെടാനിരുന്ന വണ്ടിയാണ്.

ഏപ്രില്‍ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവില്‍(16307) തീ വെച്ച സംഭവം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അതേ വണ്ടിയിൽ അഗ്നി ബാധയുണ്ടാവുന്നത്.

കണ്ണൂര്‍ റെയില്‍വേ യാര്‍ഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബര്‍ 20-ന് പുലര്‍ച്ചെ 4.45-ന് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു. പിറകില്‍ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമക്ക്(45) ഗുരുതരമായി പൊള്ളലേറ്റു. ദേഹമാസകലം തീപടര്‍ന്ന ഫാത്തിമ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.

സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചു

ഒരു ഭാഗത്തുനിന്ന് തീ പടരുകയല്ല ഉണ്ടായത്. ബിപിസിഎല്ലിന്റെ സിസിടിവി ക്യാമറകള്‍ സമീപത്തുണ്ട്. കോച്ചിന് പുറത്തുനിന്നല്ല തീ കത്തിയിട്ടുള്ളത്. മാലിന്യം കത്തിക്കലോ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടോമൂലം ഉണ്ടായ അപകടമാകാനും സാധ്യതയില്ല’ -സ്റ്റേഷന്‍ സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.

ഒഴിവായത് വൻ ദുരന്തം

 ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി വേഗത്തില്‍ തീയണച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്. തീപിടിച്ച ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന പാളത്തിന്റെ നേരെ എതിര്‍വശത്താണ് പെട്രോളിയം സംഭരണ കേന്ദ്ര

ദൃക്സാക്ഷി വിവരണം

ഒന്നേകാലിന് ആണ് തീ കണ്ടതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷി. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോവുകയായിരുന്നു. ആദ്യം വേയ്സ്റ്റ് കത്തുന്നതാണെന്ന് കരുതുകയായിരുന്നു. പാർസൽ ജീവനക്കാ‍ർ ഉണ്ടായിരുന്നു അവിടെ. വളരെ പുകയുണ്ടെന്ന് പറഞ്ഞ് അവർ പോയി നോക്കി. അങ്ങനെയാണ് ട്രെയിനിന് തീ പിടിച്ചതാണെന്ന് കണ്ടെത്തിയത്. സ്റ്റേഷൻ മാഷോട് വിഷയം അവതരിപ്പിച്ചു. അപ്പോഴേക്കും സൈറൻ മുഴക്കി. പതിനഞ്ചു മിനിറ്റോടെ തീ ആളിപ്പടർന്നു. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടത്. പിന്നീട് മുഴുവനായി കത്തുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഏകദേശം ഒരു മണിക്കൂറോളം തീ കത്തുകയായിരുന്നു. തീ പെട്ടെന്നായിരുന്നു കത്തിയത്

ഇന്ത്യയിൽ രാഷ്ട്രീയ പ്രാചരണത്തിനുള്ള എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കുന്നത് ആർ എസ് എസും ബി ജെ പിയും – രാഹുൽ ഗാന്ധി

 ഇന്ത്യയില്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള എല്ലാ ഉപകരണങ്ങളേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന സംഭാഷണങ്ങൾ, പൊതു ഇടങ്ങൾ ഒന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. കാലിഫോര്‍ണിയയിലെ പൊതുപരിപാടിയില്‍ ഇന്ത്യന്‍ വംശജരുമായി സംവദിക്കുകയായിരുന്നു രാഹുൽ.

ഇന്ത്യയിലെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ദേശീയ ഏജൻസികളെ അവർക്കെതിരെ ഉപയോഗിക്കുകയുമാണ്- രാഹുൽ പറഞ്ഞു. ”ഇന്ത്യയിൽ രാഷ്ട്രീയമായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടായി തീർന്നു. അതുകൊണ്ടാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് ശ്രീനഗറിലേക്ക് നടക്കാൻ ഞങ്ങൾ തീരുമാനിച്ചത്. നടക്കാൻ തുടങ്ങിയപ്പോൾ, എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്ന് ഞാൻ കരുതി. 5-6 ദിവസം കഴിഞ്ഞപ്പോൾ 1000 കിലോമീറ്റർ നടക്കുന്നത് അത്ര എളുപ്പമല്ലെന്ന് എനിക്ക് മനസിലായി. അപ്പോഴേക്കും മുൻപ് കാൽമുട്ടിനേറ്റ പരുക്ക് വില്ലനായെത്തി. കാലിന് വേദന വന്നു തുടങ്ങി. പക്ഷേ, നടക്കാതെ മറ്റു വഴികളില്ലെന്ന് എനിക്ക് മനസിലായി. അപ്പോൾ തികച്ചും അദ്ഭുതകരമായ ഒരു കാര്യം സംഭവിച്ചു. മൂന്നാഴ്ചയോളം ദിവസവും 25 കിലോമീറ്റർ നടന്നു. ഒരു ദിവസം തനിക്ക് ക്ഷീണമൊന്നും തോന്നുന്നില്ലെന്ന് പെട്ടെന്ന് മനസിലായി,” ഭാരത് ജോഡോ യാത്രയെക്കുറിച്ച് രാഹുൽ പറഞ്ഞു.

”അതിരാവിലെ ഞാൻ ഉറക്കമെഴുന്നേറ്റു, ആറു മണിക്ക് ഞങ്ങൾ നടക്കാൻ തുടങ്ങി. വൈകീട്ട് 7.30-8 മണിയോടെയാണ് ഞങ്ങൾ യാത്ര അവസാനിപ്പിച്ചത്. പക്ഷേ, അത്രയും സമയം നടന്നിട്ടും ക്ഷീണം തോന്നാത്തത് എനിക്ക് വളരെ അദ്ഭുതകരമായി തോന്നി. നിങ്ങൾക്ക് ക്ഷീണം തോന്നുന്നുണ്ടോയെന്ന് എനിക്ക് ചുറ്റുമുള്ളവരോട് ചോദിച്ചു. അവർക്കും ഇല്ലെന്ന് പറഞ്ഞു. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി, അപ്പോൾ എനിക്കൊരു കാര്യം മനസിലായി. ഞങ്ങളല്ല നടക്കുന്നത്, ഇന്ത്യയാണ് ഞങ്ങൾക്കൊപ്പം നടക്കുന്നത്. എല്ലാ മതക്കാരും, എല്ലാ സമുദായക്കാരും, കുട്ടികളും അടങ്ങുന്ന ഒപ്പം വരുന്ന വലിയ ജനക്കൂട്ടം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. അതിനാൽ ആർക്കും മടുപ്പ് അനുഭവപ്പെടുന്നില്ല. ഞങ്ങളെല്ലാം ഒരുമിച്ച് നടക്കുന്നു, പരസ്പരം സഹായിക്കുന്നു,” രാഹുൽ പറഞ്ഞു.

മോഡി എല്ലാ കാര്യവും തനിക്കറിയാമെന്ന് നടിക്കുകയാണ്. തനിക്കെല്ലാം അറിയാമെന്ന് ആരും ധരിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ മഹാന്മാരായ നേതാക്കളും എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഗുരുനാനാക് ജി, ബസവണ്ണ ജി, ഗാന്ധിജി തുടങ്ങിയ നേതാക്കൾ എല്ലാം ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തനിക്കെല്ലാം മനസിലാകുന്നുവെന്നും തനിക്കെല്ലാം അറിയാമെന്നും ഏതൊരു വ്യക്തിക്കും ചിന്തിക്കാൻ കഴിയാത്തത്ര സങ്കീർണമാണ് ലോകമെന്ന് അവർ മറക്കുന്നു.

ഇതൊരു രോഗമാണ്. തനിക്കെല്ലാം അറിയാമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്ന ഒരു സംഘം ആളുകൾ ഇന്ത്യയിലുണ്ട് എന്നതായിരിക്കുന്നു പ്രശ്നം. ദൈവത്തെക്കാളേറെ അറിവ് അവർക്കുണ്ടെന്നാണ് കരുതുന്നത്. ദൈവത്തിനുവരെ അവർ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. നമ്മുടെ പ്രധാനമന്ത്രി അത്തരത്തിലുള്ള ഒരു വ്യക്തിയാണ് രാഹുൽ പറഞ്ഞു. ദൈവത്തിന്റെ അടുത്ത് മോദിയെ ഇരുത്തിയാൽ, ലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ദൈവത്തിന് മോദി വിശദീകരിച്ചു കൊടുക്കും. ഞാൻ എന്താണ് സൃഷ്ടിച്ചതെന്ന് ചിന്തിച്ച് ദൈവം ആശയക്കുഴപ്പത്തിലാകുമെന്നും രാഹുൽ പരിഹസിച്ചു.

”ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രത്തെ കുറിച്ച് പറഞ്ഞു കൊടുക്കും. ചരിത്രകാരന്മാരോട് ചരിത്രത്തെ പറ്റി പറയും. സൈനികരോട് യുദ്ധമുറകളെ കുറിച്ചും വ്യോമസേനയോട് പറക്കുന്നതിനെ പറ്റിയും വിശദീകരിക്കും. ഇത്തരത്തിലുള്ള ഒരു കൂട്ടം ആളുകൾ ഇന്ത്യയിലുണ്ട്. അവർക്ക് ഒന്നും അറിയില്ല എന്നതാണ് യാഥാർത്ഥ്യം, അത് രാജ്യത്തെ അപകടപ്പെടുത്തുന്നു,” രാഹുൽ തുടർന്നു.

കേന്ദ്ര നിയമത്തെ കൂട്ടു പിടിച്ച് നിരക്ക് കൂട്ടി, വൈദ്യുതിക്ക് യൂണിറ്റിന് പത്ത് പൈസ കൂടും

റെഗുലേറ്ററി കമ്മിഷൻ നിഷേധിച്ച സർ ചാർജ് സ്വന്തം നിലയ്ക്ക് ഏർപ്പെടുത്തി സംസ്ഥാന വൈദ്യുതി ബോർഡ് ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വർധിക്കും. സർ ചാർജ് ഈടാക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷ കമ്മീഷൻ തള്ളിയിരുന്നു.

എന്നാൽ കേന്ദ്ര നിയമപ്രകാരം 10 പൈസ സർ ചാർജ് ഈടാക്കാം. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് സർ ചാർജ് ഏർപ്പെടുത്തിയത്. നിലവിൽ 9 പൈസ സർ ചാർജ് ഈടാക്കുന്നുണ്ട്. ഇതിനൊപ്പമാണ് വീണ്ടും വർധന വരുത്തുന്നത്. വേനൽ കടുത്തതോടെ ഗ്രാമ പ്രദേശങ്ങളിൽ എല്ലാം വൈദ്യുതി വിതരണത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചുരുങ്ങിയ സമയങ്ങളിൽ വിതരണം നിർത്തി വെച്ചാണ് അപ്രഖ്യാപിത നിയന്ത്രണം നടത്തുന്നത്.

വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ വരെ നാലുമാസം യൂണിറ്റിന് 9 പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതൽ യൂണിറ്റിന് 10 പൈസ നിരക്കിൽ വീണ്ടും സർച്ചാർജ് പിരിക്കാൻ പിരിക്കാൻ തീരുമാനിക്കുന്നത്.

ഇതുവരെ കെഎസ്ഇബിക്കുണ്ടാകുന്ന നഷ്ടം സർചാർജായി ഈടാക്കിയിരുന്നത് റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയിട്ടായിരുന്നു. എന്നാൽ ഇനിമുതൽ ഇതിന്റെ ആവശ്യമില്ല. നേരിട്ട് കെഎസ്ഇബി യൂണിറ്റിന് പത്ത് പൈസ വരെ സർചാർജ് ഈടാക്കും. ഇതിലും മുകളിൽ സർചാർജ് ഈടാക്കേണ്ടി വരികയാണെങ്കിൽ മാത്രമേ ഇനി മുതൽ റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങുകയുള്ളൂ. നാല് മാസം കൂടുമ്പോൾ കമ്മീഷന്റെ അനുമതിയോടെ ഈടാക്കിയ സർച്ചാർജാണ് ഇനി പ്രതിമാസം ഈടാക്കാൻ വഴിയൊരുങ്ങുന്നത്. ഇതോടെ കെഎസ്ഇബിയുടെ വരുമാനം വർധിക്കുകയും നഷ്ടം കുറയുകയും ചെയ്യുമെങ്കിലും ഉപഭോക്താവിനെ നിസ്സഹായമായി ഇത് താങ്ങേണ്ടി വരും

ഇടിയും മിന്നലുമായി വേനൽ മഴ, പാറമടയിലെ വിശ്രമ സ്ഥലത്ത് 11 പേർക്ക് മിന്നലേറ്റു

 പാറമടയ്ക്ക് സമീപത്തെ താത്കാലിക ഷെഡില്‍ വിശ്രമിക്കുകയായിരുന്ന 11 തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. തൊടുപുഴയില്‍ സ്വകാര്യ ക്വാറിക്ക് സമീപം തൊഴിലാളികളുടെ വിശ്രമ സ്ഥലത്താണ് മിന്നൽ ഏറ്റത്. ആലക്കോട് കച്ചിറപ്പാറയില്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ഗ്രാനൈറ്റ്സ് എന്ന പാറമടയില്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

പാറമടയില്‍ ശുചീകരണ പ്രവൃത്തികളിലായിരുന്നു തൊഴിലാളികള്‍. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താത്കാലിക ഷെഡില്‍ കയറിയിരുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുമായാണ് ഷെഡ് നിര്‍മിച്ചിരുന്നത്. ഷെഡിനുള്ളില്‍ തറയിലും സ്റ്റൂളിലുമായി തൊഴിലാളികള്‍ ഇരിക്കുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തില്‍ എല്ലാവും തെറിച്ചു പോയി. നെഞ്ചിടിച്ച് വീണവരുടെ നില ആശങ്കിയിലാണ്.

അപകടസമയം ഷെഡിലുണ്ടായിരുന്ന ലോറി ഡ്രൈവറായ ആലക്കോട് സ്വദേശി ജോബിന്‍ ജോസ് മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജോബിനും ഷെഡിന് പുറത്തുണ്ടായിരുന്ന പാറമടയിലെ അക്കൗണ്ടന്റ് പോളും ചേര്‍ന്നാണ് പ്രാഥമിക രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാറമടയിലുണ്ടായിരുന്ന പരിക്കേറ്റ മൂന്ന് പേരെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലേക്ക് വരുന്നതിനിടെ ഇവര്‍ ആലക്കോട് ടൗണിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും ഇടവെട്ടിയില്‍ നിന്നും കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് തൊടുപുഴ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

മൂന്നാര്‍ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), കൊല്ലം അച്ചന്‍കോവില്‍ സ്വദേശി അഖിലേഷ് (25), എരുമേലി മരുത്തിമൂട്ടില്‍ അശ്വിന്‍ മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധര്‍മ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയന്‍ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂര്‍ സ്വദേശി മഥനരാജ് (22), പെരുമ്പാവൂര്‍ സ്വദേശികളായ ആശോകന്‍ (50), ജോണ്‍ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൊടുപുഴയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായ രാജയും മഥനരാജും തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രകാശിന്റെ നെഞ്ചിലും മുതുകിലും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

പ്ലസ് വൺ അപേക്ഷ ജൂൺ 2 മുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ ഒമ്പതുവരെയാണ്. ജൂൺ 13-ന് ട്രയൽ അലോട്‌മെന്റും 19-ന് ആദ്യ അലോട്‌മെന്റും പുറത്തിറക്കും. മുഖ്യ അലോട്‌മെന്റ് ജൂലായ് ഒന്നിന് ആയിരിക്കും. അതിന് തുടർച്ചയായി ജൂലായ് അഞ്ചിന് ക്ലാസ് തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. ജൂൺ രണ്ടിനാണ് ഓൺലൈൻ അപേക്ഷസമർപ്പണം തുടങ്ങുക.

അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. പ്രവേശനനടപടികൾ പൂർത്തിയാകുന്നതുവരെ ഈ വിദ്യാലയങ്ങളിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും.

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരുത്തലിനും ഉടനെ സാവകാശം ലഭിക്കു. കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഓൺലൈൻ വഴി വിദ്യാർഥികൾക്ക് സ്വന്തമായും അപേക്ഷ സമർപ്പിക്കാം. ഇതിനായി ഓൺലൈൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. പ്രവേശനനടപടികൾ സംബന്ധിച്ച പ്രോസ്പെക്ടസ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.

മാനേജ്മെൻ്റ് ക്വാട്ടയിൽ പ്രത്യേകം അപേക്ഷ നൽകണം

എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനം അതത് മാനേജ്‌മെന്റുകളാണ് നടത്തുന്നത്. 20 ശതമാനം സീറ്റുകളാണ് മാനേജ്‌മെന്റ് ക്വാട്ടയിലുള്ളത്. മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളിൽനിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം.

മറ്റ് ബോർഡുകളിൽനിന്ന് യോഗ്യത നേടിയിട്ടുള്ളവർ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സി.ബി.എസ്.ഇ.യുടെ സ്‌കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവരെ മുഖ്യ അലോട്‌മെന്റിനുശേഷമുള്ള ഒഴിവുകളിലാണ് പരിഗണിക്കുക.

മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഗുസ്തി താരങ്ങൾ; പ്രതിയായ എംപി അയോധ്യയിൽ ശക്തിപ്രകടനത്തിന് ഒരുങ്ങുന്നു

ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡൻ്റും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് തുടരുന്നതിൽ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഗുസ്തി താരങ്ങൾ. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഹരിദ്വാറിലെത്തി. വൈകാരികമായ ദൃശ്യങ്ങളാണ്. ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയത്.

മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞാണ് അവർ ഗംഗാ തീരത്തേക്ക് നീങ്ങിയത്. താരങ്ങള്‍ ഹരിദ്വാറില്‍ പ്രവേശിക്കുന്നതോ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനോ തടസ്സമുണ്ടാവില്ലെന്ന് ഹരിദ്വാര്‍ പോലീസ് അറിയിച്ചിരുന്നു. താരങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തടയാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് നിലപാടെടുത്തു.

മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണോ പീഡിതർക്കൊപ്പം നിൽക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു. 

ഗുസ്തി താരങ്ങളുടെ ഹർജി പോക്സോ കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിൽ ദില്ലി ഹൈക്കോടതി രജിസ്ട്രാർക്കും ദില്ലി സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂലായ് ആറിന് ഹർജി കോടതി കേസ് വീണ്ടും പരിഗണിക്കും.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷന് ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന  നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.  യോഗത്തിൽ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്റംഗ് പുനിയയും പങ്കെടുത്തിരുന്നു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കാനാണ് തീരുമാനം.

പോക്സോ കേസിലും രാഷ്ട്രീയ സംരക്ഷണം, ശക്തി പ്രകടനത്തിന് ബ്രിജ് ഭൂഷൺ

ബ്രിജ് ഭൂഷൺ അയോധ്യയിൽ ശക്തി പ്രകടന റാലി  നടത്താനിരിക്കുന്ന ജൂൺ അഞ്ചിന് എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധ സംഗമവും കോലം കത്തിക്കലും സംഘടിപ്പിക്കും. അന്ന് തന്നെ ദില്ലിയിൽ ചേരുന്ന യോഗത്തിൽ തുടർ പരിപാടികൾ തീരുമാനിക്കുമെന്നും എസ്കെഎം അറിയിച്ചു. സമരം അവസാനിച്ചിട്ടില്ലെന്നും രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും സാക്ഷി മാലിക് ഇന്നലെ വ്യക്തമാക്കിയിരുന്നു. ജന്തർ മന്തറിൽ ഇനി പ്രതിഷേധം അനുവദിക്കില്ലെന്നും അപേക്ഷ നൽകിയാൽ മറ്റൊരിടം നൽകാമെന്നുമാണ് ദില്ലി പൊലീസിന്റെ നിലപാട്.