ചെങ്കോട്ട മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കൾ അറസ്റ്റിൽ

കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ ആരംഭിക്കാനിരുന്ന ‘ജനാധിപത്യം സംരക്ഷിക്കുക’ എന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാത്രി ഏഴ് മണിക്ക് മാര്‍ച്ച് തുടങ്ങനിരിക്കെയാണ് നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. പി ചിദംബരത്തെ ചെങ്കോട്ടയിലേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയിലെ ടൗണ്‍ ഹാളില്‍ സമാപിക്കുന്ന മാര്‍ച്ചില്‍ എല്ലാ കോണ്‍ഗ്രസ് എംപിമാരും നേതാക്കളും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബലാത്സംഗ കേസിൽ 18 കാരി കൂറുമാറിയിട്ടും പ്രതിക്ക് 10 വർഷം തടവ് വിധിച്ച് കോടതി

അതിജീവിത കൂറുമാറിയിട്ടും ബലാത്സംഗക്കേസ് പ്രതിയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്ര താനെയിലെ ജില്ലാ കോടതിയാണ് 18കാരിയായ അനന്തരവളെ ബലാത്സംഗം ചെയ്ത 42 വയസുകാരനെ 10 വർഷം തടവിനു ശിക്ഷിച്ചത്. തടവിനു പുറമെ 6000 രൂപ പിഴയും ഒടുക്കണം.

2019 ഒക്ടോബറിലാണ് സംഭവം നടന്നത്. അനാഥയായ അനന്തരവളെയാണ് ഇയാൾ നിരന്തരമായി ഉപദ്രവിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. അനാഥാലയത്തിൽ നിന്ന് അമ്മാവൻ്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഇത് പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അനാഥാലയത്തിൽ തിരികെപോയ പെൺകുട്ടി പിന്നീട് വിവരം സുഹൃത്തിനോട് വെളിപ്പെടുത്തി. വിവരം അനാഥാലയം അധികൃതർ അറിയുകയും കേസ് കൊടുക്കുകയുമായിരുന്നു. കേസ് വിസ്താരത്തിനിടെ പെൺകുട്ടി കൂറുമാറിയിരുന്നു. മൂന്ന് സാക്ഷികൾ മൊഴികളിൽ ഉറച്ചുനിന്നു. മെഡിക്കൽ റിപ്പോർട്ടുകളും പ്രതിക്ക് എതിരായതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

ജില്ലാ സെഷൻസ് ജഡ്ജി രചിന തെഹ്‌റയാണ് വിധി പുറപ്പെടുവിച്ചത്.

ശസ്ത്രക്രിയാനന്തര മുറിയിലെ ലൈംഗികാതിക്രമം; കേസ് ഒതുക്കാൻ ശ്രമിച്ച യൂണിയൻ നേതാവിനെതിരെ അന്വേഷണം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സർജറി വിഭാഗം മേധാവിയായ സമിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രിൻസിപ്പാൾ നിർദ്ദേശം നൽകിയിരിക്കുന്നത്. അതിജീവിതയെ മൊഴി മാറ്റാൻ നിർബന്ധിച്ച അഞ്ച് ജീവനക്കാരെക്കുറിച്ച് സൂപ്രണ്ടിനുൾപ്പെടെ വിവരങ്ങൾ നൽകിയത് സീനിയർ നഴ്സിംഗ് ഓഫീസറായിരുന്നു. ഇവരെ സ്ഥലംമാറ്റുമെന്ന് പരസ്യമായി എൻജിഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്നു അവഹേളിച്ചെന്നുമായിരുന്നു പരാതി. വെളളിയാഴ്ച നൽകിയ പരാതി ഇതുവരെ ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയിട്ടില്ല. പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതർ നഴ്സിംഗ് ഓഫീസർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും വിവരമുണ്ട്.  

സി പി എം വനിതാ നേതാക്കൾക്ക് എതിരായ കെ.സുരേന്ദ്രന്റെ പരാമർശത്തിൽ എന്തേ മിണ്ടാത്തതെന്ന് വി ടി ബൽറാം

0

 സി.പി.എം. വനിതാ നേതാക്കള്‍ക്കെതിരായ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും സി.പി.എം. പ്രതികരിക്കാത്തതില്‍ വിമര്‍ശിച്ചും കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. പ്രവര്‍ത്തകരും അനുഭാവികളും വോട്ട് ചെയ്യുന്നവരുമായി സി.പി.എമ്മില്‍ ധാരാളം സ്ത്രീകളുണ്ട്. അവരെ അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് സുരേന്ദ്രന്‍ ചെയ്തിരിക്കുന്നതെന്ന് വി.ടി. ബല്‍റാം പ്രതികരിച്ചു. എന്നിട്ടും ഇതുവരെ സി.പി.എമ്മുകാരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്യാന്‍ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഞായറാഴ്ച തൃശൂരിലായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം. ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രന്‍.

സി.പി.എമ്മിലെ വനിതാ നേതാക്കള്‍ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. ‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തില്‍ വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വനിതാനേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’, സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെയാണ് വി.ടി. ബല്‍റാം രംഗത്തുവന്നത്.

” മോദാനി ” പുതിയ പ്രയോഗവുമായി രാഹുൽ: റിട്ടയർ ചെയ്തവരുടെ പണം പോലും അദാനിക്ക് നൽകുന്നത് എന്തിനെന്ന് ചോദ്യം

നരേന്ദ്ര മോഡിക്കും കേന്ദ്ര സർക്കാരിനും നേരെ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞത് തന്നെ പിന്തുടരുകയാണ്.. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. 

അദാനിയെ കുറിച്ച് അന്വേഷണമില്ല. ചോദ്യങ്ങൾക്കുത്തരമില്ല. എന്തിനാണ് ഇത്ര ഭയമെന്നും പ്രധാനമന്ത്രിയോട് രാഹുൽ ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എൽഐസിയിലെയും എസ്ബിഐയിലെയും ഇപിഎഫ്ഒയിലെയും പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന ചോദ്യമാണ് രാഹുൽ ചോദിക്കുന്നത്. എന്തിനാണ് ഇത്ര ഭയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് രാഹുൽ ചോദിച്ചു. 

എൽഐസിയുടെ മൂലധനം, അദാനിക്ക്! എസ്ബിഐയുടെ മൂലധനം, അദാനിയിലേക്ക്! ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്! ‘മോദാനി’ വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെന്റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത്? പ്രധാനമന്ത്രി ?

അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം? – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്:
3 പേര്‍ കുറ്റക്കാര്‍; 110 പ്രതികളെ വെറുതെ വിട്ടു

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ മൂന്നുപേർ കുറ്റക്കാർ. കേസിൽ 88–ാം പ്രതിയായ ദീപക്, 18–ാം പ്രതി സി.ഒ.ടി. നസീർ, 99–ാം പ്രതി ബിജു പറമ്പത്ത് എന്നിവർ കുറ്റക്കാരാണെന്ന് കണ്ണൂർ സെഷൻസ് കോടതി കണ്ടെത്തി. കേസിൽ ആകെയുണ്ടായിരുന്ന 113 പ്രതികളിൽ 110 പേരെയും കോടതി വെറുതെവിട്ടു. വെറുതെ വിട്ടവരിൽ മുൻ എംഎൽഎമാരായ സി.കൃഷ്ണനും കെ.കെ.നാരായണനും ഉൾപ്പെടുന്നു. അഞ്ചു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചനാക്കുറ്റവും വധശ്രമക്കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരമാണ് മൂവരെയും കുറ്റക്കാരായി കണ്ടെത്തിയത്

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എൽഡിഎഫ് പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി 2013 ഒക്ടോബർ 27നായിരുന്നു സംഭവം. അന്നു വൈകിട്ട് 5.40നു കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കണ്ണൂർ ടൗൺ പൊലീസ് കേസ്. ഒപ്പം കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരുക്കേറ്റിരുന്നു.

ഉമ്മൻചാണ്ടിയെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കാൽടെക്സ് മുതൽ പൊലീസ് ക്ലബ് വരെ എൽഡിഎഫ് പ്രവർത്തകർ റോഡിൽ മാർഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. അന്നുണ്ടായ കല്ലേറിൽ ഉമ്മൻചാണ്ടിക്കു പരുക്കേറ്റിരുന്നു.

വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്ഐആറിൽ പറഞ്ഞത്. മുഖ്യമന്ത്രിയെ കൊല്ലണമെന്നു വിളിച്ച് അകമ്പടി പോയ പൊലീസ് വാഹനം തടഞ്ഞു. ഇതിനിടെ കണ്ടാലറിയാവുന്ന ഒരു കൂട്ടം പേർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ വലതു വശത്തു കൂടി ഇരച്ചുകയറി. കല്ല്, മരവടി, ഇരുമ്പുവടി എന്നിവ കൊണ്ട് എറിഞ്ഞു പരുക്കേൽപിച്ചു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനം തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

ശിക്ഷിക്കപ്പെട്ട രണ്ട് പേർ സിപിഎം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ സി ഒ ടി നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരിൽ സിപിഎം പുറത്താക്കിയത്. കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവിൽ സിപിഎം അംഗമാണ്.

https://chat.whatsapp.com/IPJTewfVG68B2dsLCvv9KP

ന്യൂനപക്ഷ സംവരണം ഭരണഘടനയ്ക്ക് എതിരെന്ന് അമിത് ഷാ

മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ല. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത് ഷാ ആരോപിച്ചു. കര്‍ണാടകയിലെ ബീദറില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒ.ബി.സി. സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പകരം വീരശൈവ- ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനായിരുന്നു ബി.ജെ.പി. സര്‍ക്കാരിന്റെ തീരുമാനം. ഒ.ബി.സി. മുസ്ലിംകളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തിലേക്ക് മാറ്റാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

ഇന്നസെൻ്റ് വിടവാങ്ങി

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം.

അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്-ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രിയമാണ്. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്.

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകൻ, പ്രിയ താരം

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചു. സിനിമാ മോഹവുമായി ചെന്നെയിൽ എത്തി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയാണ് തുടക്കം. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം.

മറക്കാത്ത സിനിമകൾ

പ്രേം നസീറിനെ കാണ്മാനില്ല, കാതോടു കാതോരം, അയനം, രേവതിക്കൊരു പാവക്കുട്ടി, ധീം തരികിട ധോം, നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിംഗ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഇഞ്ചക്കാടന്‍ മത്തായി ആൻഡ് സണ്‍സ്, കോട്ടയം കുഞ്ഞച്ചന്‍, ദേവാസുരം, കിലുക്കം, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ്, മൈ ഡിയര്‍ മുത്തച്ഛന്‍, വിയറ്റ്‌നാം കോളനി, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, കിഴക്കന്‍ പത്രോസ്, പവിത്രം, പിന്‍ഗാമി, പൈ ബ്രദേഴ്‌സ്, തൂവല്‍കൊട്ടാരം, അഴകിയ രാവണന്‍, ചന്ദ്രലേഖ, അയാള്‍ കഥയെഴുതുകയാണ്, കുടുംബ കോടതി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കാക്കക്കുയില്‍, ചിന്താവിഷ്ടയായ ശ്യാമള, ഹരികൃഷ്ണന്‍സ്, വിസ്മയം, രാവണപ്രഭു, ഹിറ്റ്‌ലര്‍, സ്‌നേഹിതന്‍, മനസ്സിനക്കരെ, കല്യണരാമന്‍, നന്ദനം, വെട്ടം, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വേഷം, തസ്‌കര വീരന്‍, ക്രോണിക്ക് ബാച്ചിലര്‍, തുറുപ്പുഗുലാന്‍, രസതന്ത്രം, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദ സെയിന്റ്, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്.

1976 സെപ്തംബര്‍ 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. തന്റെ സിനിമയിലെയും വ്യക്തി ജീവിതത്തിലെയും നേട്ടങ്ങളിലെല്ലാം ആലീസ് ചെലുത്തിയ സ്വാധീനം വാക്കുകള്‍ക്ക് അതീതമാണെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റാണ് മരുമകള്‍.