ഇസ്രയേൽ സന്ദർശനത്തിനിടെ കാണാതായ കർഷകൻ്റെ തിരോധാനം ആസൂത്രിതം; യാത്ര സംഘത്തിൽ കയറിപ്പറ്റിയത് രണ്ടാമത്തെ ലിസ്ററിൽ

കേരളത്തില്‍ നിന്നും ഇസ്രായേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ കുറിച്ച് വിവരം ഒന്നുമില്ല. വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ഇയാളെ കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. ഇസ്രായേൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മന്ത്രിയും ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേരാണ് ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്നത്. യാത്ര വിവാദമാക്കിയതോടെ മന്ത്രിയും ഉദ്യോഗസ്ഥരുമായി ഏഴ് പേർ പിൻവാങ്ങി. ഈ അവസരം ഉപയോഗിച്ചാണ് യാത്രാ സംഘത്തെ കബളിപ്പിച്ച് മുങ്ങിയ ബിജു കുര്യൻ ലിസ്റ്റിൽ കയറി പറ്റിയത്. ഇയാൾ കാര്യമായ വസ്ത്രങ്ങളോ മറ്റോ കൂടെ കരുതിയിരുന്നില്ല. അര ലക്ഷം രൂപ എത്തിയ ഉടനെ ഇസ്രയേലി കറൻസിയിലേക്ക് മാറ്റി കയ്യിൽ വെച്ചിരുന്നു.

മുങ്ങിയത് പ്രാദേശികമായ സഹായത്തോടെ, ഇവരുമായി നേരത്തെ തന്നെ പറഞ്ഞുറപ്പിച്ച നാടകം

തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെയാണ് കര്‍ഷക സംഘം മടങ്ങിയത്. സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ ഏതോ സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മാത്രമല്ല ഹോട്ടലിൽ നിന്നും ഇറങ്ങി ബസിൽ കയറുന്നതിന് ഇടയിലാണ് ഇയാൾ മുങ്ങിയത്. പൊതു വാഹനത്തിൽ കയറി രക്ഷപെടാൻ കഴിയില്ല. ക്യാമറ സംവിധാനം ഉണ്ട്. കാണാതായ സ്ഥലത്തെ റോഡിന് എതിർ വശത്ത് പണി നടക്കുന്നുണ്ട്. ഇതു വഴി നടന്ന് കാത്തു നിന്ന ഏതോ വാഹനത്തിൽ കയറി പോയി എന്നാണ് നിഗമനം. പുലരുവോളം പ്രവർത്തിക്കുന്ന ബാറുകളും ഹോട്ടലുകളും എല്ലാം പൊലീസ് അരിച്ചു പെറുക്കിയിരുന്നു.

ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ്  ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ  (48)  എന്ന കര്‍ഷകൻ സംഘത്തില്‍ നിന്നും മുങ്ങുകയായിരുന്നു. . ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ട്. അതുവരെ ഇയാൾക്ക് ഇസ്രയേലിൽ തങ്ങാൻ തടസ്സമില്ല. അതു കഴിഞ്ഞാൽ നിയമപരമായി കഴിയില്ല. നാട്ടിൽ കുടുംബമുള്ള ഇയാൾക്ക് തിരിച്ചെത്തലും എളുപ്പമാവില്ല.

ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന്  55,000 രൂപ സ്വയം മുടക്കിയാണ് ബിജു ആധുനിക കൃഷി രീതി പഠിക്കാൻ പോയത്. ഇരിട്ടി പായം സ്വദേശിയായ 48 വയസുള്ള ബിജു കുര്യൻ ഏതെങ്കിലും പ്രൊഫഷണൽ യോഗ്യതയുള്ള വ്യക്തിയുമല്ല. സംഭവത്തില്‍ ഇസ്രായേൽ പൊലീസിലും എംബസിയിലും സെക്രട്ടറി ബി അശോക് പരാതി നൽകി. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

ഇസ്രയേൽ സന്ദർശക സംഘം നെടുംമ്പാശേരി വിമാനത്താവളത്തിൽ തിരിച്ചെത്തുന്നു

അമ്പരന്ന് കർഷകർ, അനുഭവങ്ങൾ പാഴായി

കർഷക സംഘം മടങ്ങിയത് നിരാശയോടെയാണ്. യാത്രയ്ക്ക് മുൻപ് തന്നെ വൻ വിവാദങ്ങൾ ഉയർത്തി തടയാൻ ശ്രമം ഉണ്ടായിരുന്നു. കർഷകൻ മുങ്ങി എന്ന നിലയിലേക്ക് വാർത്ത പിന്നീട് മാറി. ഇതോടെ യാത്രയുടെ ഉദ്ദേശവും പ്രയോജനവും ചർച്ച ചെയ്യപ്പെടുന്നത് ഇല്ലാതായി.

സഹകരണ കാർഷിക മാതൃകയിലും സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും എല്ലാം വലിയ അനുഭവങ്ങളാണ് യാത്രയിലൂടെ ലഭിച്ചത് എന്നാണ് കർഷകർ പറയുന്നത്. കൂട്ടു കൃഷിയുടെ കമ്മ്യൂൺ മാതൃക പരീക്ഷിച്ച് കൊണ്ടാണ് ഇസ്രയേൽ വിജയത്തിലേക്ക് എത്തിയത്. ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒപ്പം വ്യക്തിഗതമായ പരീക്ഷണങ്ങളും മുന്നേറുന്നു. തികച്ചും ശാസ്ത്രീയമായ ഇടപെടലാണ് കാർഷക രംഗത്ത് ഉള്ളത്. ഇതിനായുള്ള സർക്കാർ ഏജൻസികൾ എല്ലാം തന്നെ പൂർണ്ണമായും പ്രവർത്തന ക്ഷമവും സമർപ്പണത്തോടെ പ്രവർത്തിക്കുന്നതുമാണ്. – കർഷകർ അനുഭവം പങ്കു വെച്ചു.

“ഏത് മന്ത്രിയായാലും ഉദ്യോഗസ്ഥരുടെ താളത്തിന് അനുസരിച്ച് തുള്ളിയാൽ ഒറ്റപ്പെടും” ആൻ്റണി രാജുവിനെതിരെ എ കെ ബാലൻ

0

ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ കടുത്ത വിമർശനവും പരിഹാസവുമായി സിഐടിയു . വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് മന്ത്രി നിർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെടുമെന്ന് എ കെ ബാലൻ പറഞ്ഞു. എന്നാൽ കാര്യമറിയാതെയാണ് എ.കെ ബാലൻ ഉൾപ്പടെ വിമർശിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. 

ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്മെൻ്റിൻ്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ല എന്നും എകെ ബാലൻ പറഞ്ഞു. ജീവനക്കാരെ CITU വിനും സർക്കാരിനും എതിരാക്കുകയെന്നത് മാനേജ്മെൻ്റിൻ്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

വ്യക്തത വരുത്തുക മാത്രമാണ് ചെയ്തത്- മന്ത്രി

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള ഉത്തരവിനെ ഗതാഗതമന്ത്രി ആൻറണി രാജു ന്യായീകരിച്ചതോടെയാണ് സിഐടിയുവിൻറെ പ്രതിഷേധവും പ്രതികരണവും. മാനേജ്മെൻറ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും വേതാളത്തെ ചുമക്കലാവരുത് മന്ത്രിയുടെ പണിയെന്നും സിഐടിയു പരിഹസിച്ചു.സിഎംഡിയുടെ ധാർഷ്ട്യം അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. അതേസമയം ഉത്തരവിറക്കിയത് മാനേജ്മെൻറാണെന്നും, താൻ അതിൽ വ്യക്തത വരുത്തുകയാണ് ചെയ്തതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

സന്തോഷ് ട്രോഫിയിൽ ചാമ്പ്യൻമാരായ കേരളം പുറത്ത്

0

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ പുറത്ത്. വിജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകൂ എന്ന നിലയില്‍ പന്തുതട്ടിത്തുടങ്ങിയ കേരളത്തെ പഞ്ചാബ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. നിർണായക പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ്‌ കേരളം പന്തുതട്ടിയത്‌. മുമ്പെങ്ങും കാണാത്ത സംഘബോധം പ്രകടിപ്പിച്ചു. അളന്നുമുറിച്ച പാസുകളും കൃത്യതയുള്ള ഷോട്ടുകളും. ഫൈനൽ റൗണ്ടിലെ ഏറ്റവും നല്ല കളി വി മിഥുനും കൂട്ടരും പുറത്തെടുത്തു.

കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഓരോ ഗോളടിച്ചു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ചിട്ടും കേരളത്തിന് വിജയ ഗോൾ കണ്ടെത്താനായില്ല. (1-1) ഇതോടെ എ ഗ്രൂപ്പില്‍ നിന്ന് പഞ്ചാബും കര്‍ണാടകയും സെമിയിലേക്ക് മുന്നേറി.

മത്സരം തുടങ്ങിയപ്പോള്‍തൊട്ട് കേരളം ആക്രമണം അഴിച്ചുവിട്ടു. പഞ്ചാബ് കൗണ്ടര്‍ അറ്റാക്കിലാണ് ശ്രദ്ധ ചെലുത്തിയത്. മികച്ച കളി പുറത്തെടുത്ത കേരളം 24-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. വിശാഖ് മോഹനന്‍ കേരളത്തിനായി വലകുലുക്കി. അബ്ദുള്‍ റഹീമിന്റെ പാസ് സ്വീകരിച്ച വിശാഖ് ഗോള്‍കീപ്പര്‍ക്ക് ഒരു സാധ്യതയും നല്‍കാതെ പന്ത് വലയിലെത്തിച്ചു.

27-ാം മിനിറ്റില്‍ പഞ്ചാബിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോള്‍കീപ്പറും നായകനുമായ മിഥുന്‍ കേരളത്തിന്റെ രക്ഷകനായി. എന്നാല്‍ കേരളത്തിന്റെ ചിരിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 34-ാം മിനിറ്റില്‍ പഞ്ചാബ് ഒരു ഗോള്‍ തിരിച്ചടിച്ച് സമനില നേടി. രോഹിത് ഷെയ്ഖാണ് പഞ്ചാബിനായി ഗോളടിച്ചത്.

സെമിയിലേക്ക് കടക്കാന്‍ വിജയം നേടിയാല്‍ മാത്രമേ സാധിക്കൂ എന്നതിനാല്‍ രണ്ടാം പകുതിയില്‍ കേരളം ആക്രമണത്തിന് മാത്രമാണ് പ്രാധാന്യം നല്‍കിയത്.

87-ാം മിനിറ്റില്‍ കേരളത്തിന്റെ ഗോളടിയന്ത്രം നിജോ ഗില്‍ബര്‍ട്ടിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ അത്ഭുതകരമായി തട്ടിയകറ്റി. അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ ലക്ഷ്യം നേടാനവാതെ കേരളം സെമി കാണാതെ പുറത്തായി

ശിവ സേനയുടെ പേരും ചിഹ്നവും മറിഞ്ഞത് 2000 കോടിയുടെ ഇടപാടെന്ന് സഞ്ജയ് റാവത്ത്

 ശിവസേനയുടെ പേരും ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ഉദ്ധവ് വിഭാഗത്തിന്റെ ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം നടന്നതായാണ് തങ്ങള്‍ക്ക്‌ ലഭിച്ച പ്രാഥമിക വിവരമെന്ന് ഉദ്ധവ് വിഭാഗത്തിന്റെ വാക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എൻ ഡി എ പക്ഷത്ത് എത്തിച്ച് ഭരണം അട്ടിമറിച്ചതോടെ തുടങ്ങിയ തർക്കമാണ് വെളിപ്പെടുത്തലിലേക്ക് എത്തിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലാണ് സഞ്ജയ് റാവത്ത് വെളിപ്പെടുത്തൽ നടത്തിയത്. ഇനിയും തെളിവുകൾ പുറത്തു വിടാമെന്ന് മധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെയും പ്രതിക്കൂട്ടിലാക്കിയാണ് നീക്കം.

‘എനിക്ക് ഉറപ്പാണ്. പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ലഭിക്കാന്‍ ഇതുവരെ 2000 കോടി രൂപ കൈമാറി. ഇത് പ്രാഥമിക കണക്കും 100 ശതമാനം ശരിയുമാണ്. ഇത്തരമൊരു സംഭവം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല’ റാവത്ത് ട്വീറ്റ് ചെയ്തു.

ഓരോ എംഎല്‍എമാര്‍ക്കും 50 കോടി വീതവും എംപിമാര്‍ക്ക് 100 കോടി രൂപയുമാണ് നല്‍കിയിട്ടുള്ളത്. കൗണ്‍സിലര്‍മാരെ 50 ലക്ഷം മുതല്‍ 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നല്‍കിയാണ് ഒപ്പം നിര്‍ത്തിയതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

നീതിയും സത്യവും വിലക്ക് വാങ്ങാമെന്ന് വിശ്വസിക്കുന്നവർ

സത്യവും കളവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ചുവെന്ന അമിത് ഷായുടെ വിമര്‍ശനത്തിനും സഞ്ജയ് റാവത്ത് മറുപടി നല്‍കി.

നീതിയും സത്യവും വിലക്ക് വാങ്ങാമെന്ന് വിശ്വസിക്കുന്ന ആളുകള്‍ പറയുന്നതിനോട് എന്താണ് പ്രതികരിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയില്‍ ആരാണ് ജയിച്ചതെന്നും തോറ്റതെന്നും വൈകാതെ കാണാം. ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

കമ്മീഷന് മേലും ചളി

കഴിഞ്ഞദിവസം ഉദ്ധവ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മോദി ആവശ്യപ്പെട്ടാല്‍ ചാണകംവരെ തിന്നാന്‍ മടിക്കാത്തവരാണ് കമ്മിഷനില്‍ അംഗങ്ങളായിരിക്കുന്നവരെന്ന് ഉദ്ധവ് പറഞ്ഞിരുന്നു. വിരമിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് ചിലപ്പോള്‍ നല്ല പദവികള്‍ ലഭിക്കുമായിരിക്കും. എന്നാല്‍, കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ മഹാരാഷ്ട്രക്കാര്‍ക്ക് കഴിയുമെന്നും ഉദ്ധവ് പറഞ്ഞു.

മുംബൈ നഗരസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നെന്നും പാര്‍ട്ടിയുടെ ചിഹ്നം കട്ടെടുത്തവരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു

കൃഷി പഠിക്കാൻ എത്തി ഇസ്രയേലിൽ സർക്കാർ സംഘത്തെ പറ്റിച്ച് മുങ്ങി, പിന്നാലെ കുടുംബത്തിന് സന്ദേശവും

സംസ്ഥാന സര്‍ക്കാര്‍ ആധുനിക കൃഷിരീതി പഠിക്കാനായി ഇസ്രയേലിൽ എത്തിച്ച് അവിടെ നിന്നും വെട്ടിച്ച് മുങ്ങിയ മലയാളി കര്‍ഷകന്‍ വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു കുര്യനാണ് താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വീട്ടുകാര്‍ക്ക് വാട്‌സാപ്പ് സന്ദേശമയച്ചത്.

സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17-ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ല. ഇയാൾ നേരത്തെ തന്നെ ആസൂത്രണം ചെയ്ത് സന്ദർശക സംഘത്തെ പറ്റിച്ചതാണ് എന്നാണ് വിവരം.

പാസ്‌പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഇദ്ദേഹത്തിന്റെ കൈയിലുണ്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്നവര്‍ വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇസ്രയേല്‍ പോലീസും ബിജുവിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എല്‍.ഐ.സി. ഏജന്റ് കൂടിയായ ബിജുവിന് ഇസ്രയേലില്‍ ചില സുഹൃത്തുക്കളുള്ളതായി വിവരങ്ങളുണ്ട്.

കേരളത്തിലും കേസ് വരും

കര്‍ഷകനെ കാണാതായ സംഭവത്തില്‍ ഇസ്രയേലില്‍ മിസിങ് കേസ് നല്‍കിയിട്ടുണ്ടെന്നും എംബസിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൃഷിമന്ത്രി പി.പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലും പരാതി നല്‍കേണ്ടിവരുമെന്നാണ് വിദഗ്ധരുമായി സംസാരിച്ചപ്പോള്‍ മനസിലായത്. അതിനുവേണ്ടകാര്യങ്ങള്‍ നാളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

തിരിച്ചറിവുമായ് കോൺഗ്രസ്, പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യ പ്രഖ്യാപനം

2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പാകും റായ്പൂര്‍ പ്ലീനറി സമ്മേളനം. ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞ് നടപടിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. സമാനമനസ്കരുമായി കൈകോര്‍ക്കാനുള്ള തീരുമാനം.  പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും.ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുളള  രാഷ്ട്രീയ പ്രമേയം അടുത്തയാഴ്ച ചേരുന്ന  പ്ലീനറിയില്‍ അവതരിപ്പിക്കും.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ചന്ദ്രശേഖര്‍ റാവു എന്നിങ്ങനെ സ്വയം അവരോധിച്ചിരിക്കുന്നവരുണ്ട്. എങ്കിലും കോണ്‍ഗ്രസ് മുന്‍പോട്ട് വന്നാല്‍ സഖ്യം സാധ്യമാകുമെന്നും ബിജെപിയെ നൂറ് സീറ്റിന് താഴെ തളയ്ക്കാമെന്നുമാണ്  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. പ്ലീനറി സമ്മേളനത്തിന് പിന്നാലെ നിതീഷ്കുമാര്‍  കോണ്‍ഗ്രസ്  നേതൃത്വത്തെ കാണും. നേരത്തെ ലാലുപ്രസാദുമായെത്തി സോണിയ ഗാന്ധിയെ കണ്ടിരുന്നെങ്കിലും ചര്‍ച്ചകള്‍ തുടര്‍ച്ചയുണ്ടായില്ല.

21 പ്രതിപക്ഷ പാര്‍ട്ടികളെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സമാപനസമ്മേളനത്തിലേക്ക്  ക്ഷണിച്ചെങ്കിലും എട്ട് പാര്‍ട്ടികളാണ് സഹകരിച്ചത്.ആംആദ്മി പാര്‍ട്ടി. തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് തുടങ്ങിയ കക്ഷികളെ എങ്ങനെ സഹകരിപ്പിക്കും എന്നതിൽ വ്യക്തതയില്ല.

ഇസ്രയേലിലേക്ക് ആധുനിക കൃഷി പഠിക്കാൻ പോയ സംഘത്തിലെ ഇരിട്ടി സ്വദേശിയെ കാണാനില്ല

0

കേരളത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിപ്പിക്കാൻ പോയ സംഘത്തിലെ കർഷകനെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ് കാണാതായത്.ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്.

ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെട്ടതായിരുന്നു. ഇതിനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു.

കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു. വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചു. ഇസ്രയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ആളെക്കുറിച്ചു വിവരം ലഭിച്ചില്ല. 

സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറി. ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്. ഇസ്രയേൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

പുൽപ്പള്ളിയിൽ വീട്ടു മുറ്റത്ത് കടുവ, പരക്കെ പരിഭ്രാന്തി

0

പുൽപ്പള്ളി മേഖലയിലെ ഏരിയപള്ളി പ്രദേശത്ത് ജനജീവിതം പരിഭ്രാന്തിയിലാക്കി കടുവാ സാന്നിധ്യം. പ്രദേശവാസിയായ രാജൻ്റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു. വീടിൻ്റെ മുൻഭാഗത്ത് മുറ്റത്ത് കൂടെ തൊടിയിലേക്ക് മുറിച്ച് കടന്നു.

ഇന്നലെ രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വെച്ച് കടുവയെ നേരിൽ കണ്ടിരുന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വന മേഖലയോട് ചേർന്ന പ്രദേശമാണിത്.

ജനവാസ കേന്ദ്രത്തിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. നിരന്തരമായ കടുവ ശല്യം ജനങ്ങളിൽ പരിഭ്രാന്തിയും അമർഷവും പരത്തുന്ന സാഹചര്യമാണ്.

പയ്യോളി ഹൈസ്കൂളിന് സമീപം ഓടുന്ന കാർ കത്തി നശിച്ചു

0

പയ്യോളി ഹൈസ്കൂളിന് സമീപം ഓടുന്ന കാർ തീ കത്തി നശിച്ചു. വയോധികൻ ഉൾപ്പെടെ യാത്രക്കാർ ഇറങ്ങി ഓടി രക്ഷപെട്ടു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ഇരിങ്ങൽ കോട്ടക്കൽ ചെത്തിൽതാര അബൂബക്കർ 71, സഹോദര പുത്രൻ അർഷാദ് 31 എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.

അസാധാരണ ശബ്ദം ശ്രദ്ധയിൽ പെട്ടതോടെ കാർ സൈഡിലേക്ക് മാറ്റുകയായിരുന്നു. പന്തികേട് തോന്നി ഇരുവരും തക്ക സമയത്ത് ഇറങ്ങി ഓടി. പെട്ടെന്ന് കാർ ശബ്ദത്തടെ തീപടർന്ന് കത്തി. എഞ്ചിൻ ഭാഗത്താണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ നാട്ടുകാർ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പയ്യോളിയിൽ ഫയർ അൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഇല്ലാത്തത് തീ അണയ്ക്കാൻ വൈകി.

ദേശീയ പാതയിൽ തിരക്കേറിയ സമയത്താണ് തീ പിടുത്തം ഉണ്ടായത്. ഇത് പരിഭ്രാന്തി പരത്തി. പക്ഷെ നാട്ടുകാർ ഇടപെട്ട് ട്രാഫിക് നിയന്ത്രിച്ച് വാഹനങ്ങളെ അകറ്റി വിട്ടു. പയ്യോളി പൊലീസ് സ്റ്റേഷന് മുക്കാൽ കിലോ മീറ്റർ അകലത്തിലാണ് സംഭവം.

ഭൂകമ്പത്തിൽ അകപ്പെട്ട ചെൽസി ഫുട്ബോൾ താരം ക്രിസ്ററ്യൻ അട്‌സുവിൻ്റെ മൃതദേഹം കണ്ടെത്തി

0

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഘാനയുടെ മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യന്‍ അട്സുവിന്റെ (31) മൃതദേഹം കണ്ടെത്തി. താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ച് ബിബിസി മരണം സ്ഥിരീകരിച്ചു. രണ്ട് ആഴ്ചയ്ക് ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.

അട്‌സു താമസിച്ചിരുന്ന ആഡംബര ഫ്ലാറ്റിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മതദേഹം. ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ ഹതായ് അൻ്റാക്യയിൽ അട്‌സു താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് പൂർണ്ണമായി തകർന്ന നിലയിലാണ്. ഭൂകമ്പം ഉണ്ടായ ഫെബ്രുവരി ആറ് മുതൽ താരത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു.

ഘാന ദേശീയ ടീം അംഗമായ അട്സു നിലവില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലാണ്. ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹത്തായ്സ്പോറിന്റെ താരമായിരുന്നു. ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി അഞ്ചുവര്‍ഷം പന്തുതട്ടിയിട്ടുണ്ട്. എവര്‍ട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ല്‍ സൗദി അറേബ്യന്‍ ക്ലബ്ബ് ഫുട്ബോളിലേക്ക് ചേക്കേറി. സൗദിയില്‍ നിന്നാണ് താരം തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങള്‍ കളിച്ചു. ഏറെ ആരാധകരുള്ള മുന്‍ ചെല്‍സി താരമാണ്

തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തിൽ മരണം 40,000 കവിഞ്ഞിരിക്കയാണ്.