സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ വെബ് സീരീസ് ഒരുങ്ങുന്നു

0

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന നെറ്റ് ഫ്ലിക്സ് വെബ്‌ സീരിസ് ‘ഹീരാമണ്ഡി’യുടെ ടീസര്‍ പുറത്തിറക്കി.

മനീഷ കൊയ്‌രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിങ്ങനെയാണ് താരനിര. Gangubai Kathiawadi ക്ക് ശേഷ തുടങ്ങുന്ന ബൻസാലിയുടെ ബൃഹത് പദ്ധതിയാണ്.

കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളില്‍ ഒന്നാണ് ഹീരാമണ്ഡിയെന്നാണ് സഞ്ജയ് ലീല ബന്‍സാലി വിശേഷിപ്പിച്ചത്. എട്ട് എപ്പിസോഡുകളാണ്. ഓരോ എപ്പിസോഡും ഒരു സിനിമ പോലെ കഠിനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

സ്വാതന്ത്രത്തിന് മുൻപുള്ള കഥയാണ്. ലാഹോറിലെ പതിനേഴാം നൂറ്റാണ്ടിലെ രാജകീയ അഭിസാരികമാരുടെ തെരുവാണ് ഹരാമണ്ഡി.

ഫെഡറൽ തത്വങ്ങൾ തകർക്കരുത്; ജി എസ് ടി കൗണ്‍സില്‍ യോഗത്തിൽ ബി ജെ പി ഇതര സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി

ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല്‍ നയത്തിനെതിരെ ബി ജെ പി ഇതര സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പ്. കേരളവും, തമിഴ്നാടും, ഉത്തര്‍പ്രദേശും, ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി ട്രിബ്യൂണല്‍ രൂപീകരണം സംബന്ധിച്ച്‌ തീരുമാനം ആകാതെ കൗണ്‍സില്‍ യോഗം പിരിഞ്ഞു. മധ്യ പ്രദേശും എതിർപ്പ് അറിയിച്ചു. കേന്ദ്രീകരണ ശ്രമങ്ങൾ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന ഈ നയം അംഗീകരിക്കാന്‍ കഴിയില്ലെന്നും നിലപാടെടുത്തു.

തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജനും ജിഎസ്ടി ട്രിബ്യൂണല്‍ സംബന്ധിച്ച കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്തു. ഉത്തര്‍പ്രദേശ് ധനകാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന ഉള്‍പ്പടെ മറ്റ് ചില സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും ട്രിബ്യുണല്‍ രൂപീകരണം സംബന്ധിച്ച കേന്ദ്ര ശുപാര്‍ശയോട് വിയോജിപ്പ് അറിയിച്ചു.

നികുതി പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ തന്നെ ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അധികാരം ഉണ്ടായിരിക്കണമെന്നും കേരള ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ജിഎസ്ടി നികുതി പങ്കിടല്‍ അനുപാതത്തില്‍ മാറ്റം വരുത്തണമെന്ന് കേരളം കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പിരിക്കുന്ന നികുതിയുടെ 60 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിലവില്‍ 50 :50 അനുപാതത്തില്‍ ആണ് നികുതി പങ്കിടുന്നത്.

സംസ്ഥാനങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണം കൊണ്ട് പോകുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധം ആക്കുന്നതിനുള്ള ചട്ടം ഉടന്‍ കൊണ്ടുവരണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇക്കാര്യത്തില്‍ മന്ത്രിസഭാ ഉപസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചട്ടം രൂപീകരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ജി എസ് ടി കുടിശ്ശിക ലഭ്യമാക്കാം എന്ന് ഉറപ്പു ലഭിച്ചതായും മന്ത്രി ബാലഗോപാൽ അറിയിച്ചു. 16 962 കോടി രൂപ ഈ ഇനത്തിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും.

പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ തയാറായി പ്രിയങ്ക, സന്നദ്ധതയറിയിച്ച് ശശി തരൂർ

 കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ് പ്രകടിപ്പിക്കയും ചെയ്തു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായമാണ് പ്രിയങ്ക ഗാന്ധി സമ്മേളനത്തിൽ മുന്നോട്ട് വെച്ചത്.

ഇതിനിടെ, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തന്റെ തീരുമാനം മാറ്റണമോ എന്ന് ആലോചിക്കുമെന്നും തരൂർ പത്തനംതിട്ടയിൽ ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. മത്സര സാധ്യത അദ്ദേഹം തള്ളിയില്ല.

‘നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ അവസാന തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ വേറെ ആൾക്കാർക്ക് വിട്ടുകൊടുക്കട്ടെ എന്നാണ്. നേതൃത്വത്തിന്റെ കൈയിലാണ്. അവർ തീരുമാനിക്കട്ടെ’ തരൂർ പറഞ്ഞു. തന്നെ പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ അതിനെ സ്വീകരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു.

ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്ന നിലപാട് അവതരിപ്പിക്കയാണ് പ്രിയങ്കാ ഗാന്ധിയും ചെയ്തത് എന്നത്  ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. 

റായ്പുരിൽ വെച്ച് ഫെബ്രുവരി 24 മുതൽ 26 വരെ നടക്കുന്ന പാർട്ടി പ്ലീനറി യോഗത്തിൽ വെച്ചാണ് കോൺഗ്രസ് പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷന് പുറമെ 23 അംഗങ്ങൾ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയേയാണ് തിരഞ്ഞെടുക്കുക. നോമിനേറ്റ് ചെയ്യപ്പെട്ട 12 പേരും തിരഞ്ഞെടുക്കപ്പെട്ട 11 പേരുമടങ്ങുന്നതാണ് പ്രവർത്തക സമിതി. കഴിഞ്ഞ 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

പാർട്ടി കോട്ടകളിൽ പ്രസിഡൻ്റിനെതിരെ ബാനർ

0

പാർട്ടി കോളനികളിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ കെ. ശ്രീകാന്ത് എന്നിവർക്കെതിരേ ബാനറുകൾ. കറന്തക്കാട്, ജെ.പി. കോളനി, ഉദയഗിരി, പാറക്കട്ട എന്നിവിടങ്ങളിലാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.

ജ്യോതിഷിന്റെ ചിത്രത്തിനൊപ്പം ബി.ടി. വിജയൻ ഉൾപ്പെടെ മൂന്നുപേരുടെ ചിത്രങ്ങളും ചേർത്തുള്ളതാണ് ബാനറുകൾ. ബലിദാനികളെ അപമാനിച്ചവരെ സംരക്ഷിക്കുന്ന കെ. സുരേന്ദ്രൻ, ശ്രീകാന്ത് എന്നീ നേതാക്കളെ ബി.ജെ.പി.യിൽനിന്ന് പുറത്താക്കൂ എന്നാണ് ആവശ്യപ്പെടുന്നത്.

കാസർകോട് ജെ.പി. കോളനിയിലെ ജ്യോതിഷിന്റെ ഒന്നാം ചരമവാർഷികദിനത്തിലാണ് നേതാക്കൾക്കെതിരേ രൂക്ഷവിമർശവുമായി ബാനറുകൾ സ്ഥാപിച്ചത്. സംഭവം വിവാദമായപ്പോൾ ജെ.പി. കോളനിയിലെയും കറന്തക്കാട്ടെയും ബാനറുകൾ നീക്കി.

ആകാശ് കീഴടങ്ങിയ നാടകത്തിനിടെ ലോക്കൽ കമ്മിറ്റി യോഗം

ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ് ഒഴിവാക്കിയതിലെ നാടകത്തിന് പിന്നാലെ വിവാദം. പ്രതി കോടതിയിൽ കീഴടങ്ങുന്ന സമയം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ മട്ടന്നൂർ ഏരിയാകമ്മിറ്റി ഓഫീസിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളുടെ യോഗം ചേർന്നു.

ആകാശ് തില്ലങ്കേരി വിഷയവും യോഗത്തിൽ ചർച്ചയായി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം തുടങ്ങിയ യോഗം വൈകീട്ട് അഞ്ചുവരെ തുടർന്നു. അഞ്ചോടെയാണ് ആകാശ് തില്ലങ്കേരി കീഴടങ്ങാനെത്തുന്നത്. ഉടൻതന്നെ ആകാശിന് ജാമ്യം ലഭിക്കുകയും ചെയ്തു.

ആകാശ് തില്ലങ്കേരിയോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു. നേരത്തേ ആകാശിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് എന്താണോ പറഞ്ഞത് അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത് ക്വട്ടേഷൻസംഘാംഗമാണ് ആകാശ് തില്ലങ്കേരി എന്നായിരുന്നു അണികളോടുള്ള വിശദീകരണം.

എന്നാൽ മട്ടന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്നത് സാധാരണയോഗം മാത്രമാണ്. തില്ലങ്കേരി ലോക്കൽ കമ്മിറ്റിയോഗം മാത്രമല്ല മട്ടന്നൂർ ലോക്കൽ കമ്മിറ്റിയോഗവും നടന്നിട്ടുണ്ട്. പാർട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രചാരണജാഥ വരുമ്പോൾ ഇത്തരം പ്രതിസന്ധിയുണ്ടാകുന്നത് ദോഷം ചെയ്യുമെന്നും ജയരാജൻ യോഗത്തിൽ സൂചിപ്പിച്ചു.

പോലീസിന്റെ ഒത്തുകളിയെന്ന് ആരോപണം

അതിനിടെ ആകാശ് തില്ലങ്കേരിക്ക് കീഴടങ്ങാനും ഉടൻ ജാമ്യംകിട്ടാനും സൗകര്യമൊരുക്കിയത് പോലീസിന്റെ ഒത്തുകളിയാണെന്ന് ആരോപണമുയർന്നു. കോടതിയിലെത്തിയ ഇയാളുടെ ഫോട്ടോയെടുക്കാൻ മാധ്യമങ്ങൾ ശ്രമിച്ചപ്പോൾ പിതാവുൾപ്പെടെ കൂടെയുള്ളവർ തടഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം കാറിലെത്തിയ ആകാശ് ഒന്നും സംഭവിക്കാത്തമട്ടിൽ കോടതിയിലേക്ക് കയറിപ്പോവുകയായിരുന്നു. പോലീസ് അപ്പോൾ അവിടെയുണ്ടായിരുന്നു. അറസ്റ്റ്‌വഴി ഉണ്ടായേക്കാവുന്ന നാടകീയരംഗങ്ങൾ എല്ലാം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റ് ഒഴിവാക്കാൻ പോലീസിന് വ്യക്തമായ നിർദേശം ലഭിച്ചതായും പറയുന്നു.

അറസ്റ്റും ജാമ്യവും നാടകം – ഷാഫി പറമ്പിൽ

ഷുഹൈബ് വധക്കേസിൽ ആകാശിന്റെ വെളിപ്പെടുത്തലിൽ പുതുമയൊന്നുമില്ല. ആകാശ് തില്ലങ്കേരിയുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്ന സി.പി.എമ്മിന് സി.ബി.ഐ. അന്വേഷണത്തിനെതിേര കോടതിയിൽ നൽകിയ തടസ്സഹർജി പിൻവലിക്കാൻ ധൈര്യമുണ്ടോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. സി.ബി.ഐ. വരാതിരിക്കാൻ പൊതുഖജനാവിൽനിന്ന് ഒന്നരക്കോടി ചെലവിട്ട് അഭിഭാഷകരെ കൊണ്ടുവന്നത് എന്തിനെന്ന് സി.പി.എം. നേതൃത്വം മറുപടി പറയണം. എത്രകാലം കഴിഞ്ഞാലും ഷുഹൈബിന്റെ കൊലയാളികളെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ യൂത്ത് കോൺഗ്രസും ജനാധിപത്യവിശ്വാസികളും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഡി വൈ എഫ് ഐ നേതാവിൻ്റെ പരാതിയിലും സംരക്ഷണം പ്രതിക്ക്

പൊലീസ് ഒളിവിലെന്ന് പറഞ്ഞ ആകാശ് തില്ലങ്കേരി നാടകീയമായാണ് കോടതിയിൽ കീഴടങ്ങിയത്. സ്ത്രീത്വത്തെ അപമാനിച്ച കേസിലാണ്  ആകാശ് വെള്ളിയാഴ്ച വൈകുന്നേരം മട്ടന്നൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായത്. കേസിൽ ആകാശ് തില്ലങ്കേരിക്കും കൂട്ടുപ്രതികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്ക് കോടതി ജാമ്യം അനുവദിക്കയും ചെയ്തു.

അറസ്റ്റിലായ മറ്റ് രണ്ട് പേരെ കോടതിയിലെത്തിച്ചപ്പോഴായിരുന്നു നാടകീയമായി ആകാശ് തില്ലങ്കേരിയും കോടതിയില്‍ കീഴടങ്ങിയത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആകാശ് ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വാദം.

ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു ആകാശ് തില്ലങ്കേരി.

കോട്ടയം പാസ്പോർട്ട് ഓഫീസ് കുലുങ്ങിയത് ആർക്കു വേണ്ടി; മുന്നറിയിപ്പില്ലാത്ത അടച്ചു പൂട്ടലിൽ വലഞ്ഞ് ജനം

0

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം മുന്നറിയിപ്പ് പോലുമില്ലാതെ അടച്ചു പൂട്ടിയത് ആർക്കു വേണ്ടി എന്ന ചോദ്യം മറുപടിയില്ലാതെ തുടരുന്നു. കെട്ടിടത്തിൻ്റെ സുരക്ഷ പറഞ്ഞാണ് ഒരു സുപ്രഭാതത്തിൽ ആരെയും അറിയിക്കാതെ അടച്ചു പൂട്ടൽ ഉണ്ടായത്. ഇത്രയും കാലം ഒരേ കെട്ടിടത്തിൽ പ്രവർത്തിച്ചിട്ട് ഒറ്റ ദിവസം കുലുക്കം അനുഭവപ്പെടുകയും അടച്ചു പൂട്ടുകയും ചെയ്തത് എന്തെന്നാണ് നാട്ടുകാരുടെ ചോദ്യം.

സുരക്ഷയും കരുതലും ആവശ്യമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ യാതൊരു ബദൽ സംവിധാനവുമില്ലാതെ ജനസേവന കേന്ദ്രം അടച്ചു പൂട്ടിയതാണ് പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുന്നത്. നാഗമ്പടത്തെ ഈ ഓഫീസിനെയാണ് ഇടുക്കി പത്തനം തിട്ട ജില്ലകളിൽ നിന്നുള്ളവരും ആശ്രയിക്കുന്നത്.

ആലപ്പുഴയിലോ തൃപ്പൂണിത്തുറയിലോ ഉള്ള ഓഫീസിനെ ആശ്രയിക്കുക. കോട്ടയത്തെ കേന്ദ്രം അടച്ചു പൂട്ടുന്നു എന്നായിരുന്നു റീജ്യണൽ ഓഫീസറുടെ അറിയിപ്പ്. കെട്ടിടം കുലുങ്ങുന്നത് നേരത്തെയും അനുഭവപ്പെട്ടിരുന്നു. ജീവനക്കാരും ഇടപാടുകാരും ഭീതിയിലായ സംഭവം ഉണ്ടായിരുന്നു എന്നു പറയുന്നു. എങ്കിൽ ഇതുവരെ എന്തുകൊണ്ട് ബദൽ നടപടികൾ സ്വീകരിച്ചില്ല. ഒരു സ്വകാര്യ സ്ഥാപനം പോലും ഇത്തരത്തിൽ ജനങ്ങളെ പെരുവഴിയിലാക്കി ഒറ്റ ദിവസം കൊണ്ട് പൂട്ടി കെട്ടുന്നത് കാണാറില്ല. ഇവിടെ ഉപഭോക്താക്കളെ തികച്ചും അവഗണിച്ചാണ് നടപടി ഉണ്ടായിരിക്കുന്നത്.

സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ അടിയന്തിരമായി ബദർ മാർഗ്ഗം കണ്ടെത്തി വേണമായിരുന്നല്ലോ മാറ്റം എന്നും നാട്ടുകാർ ചോദിക്കുന്നു. മൂന്നു ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ നിന്നുള്ളവർക്കുള്ള ആശ്രയമാണ്. ദിവസം 550 അപേക്ഷകർ വരെ എത്തുന്ന കേന്ദ്രമാണ്. ടാറ്റാ കൺസൾട്ടൻസിക്കാണ് നിർവ്വഹണ ചുമതല

പാലായിലേക്ക് മാറ്റണമെന്ന് മാണി സി കാപ്പൻ

ഇപ്പോൾ കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിൽ പാലായിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രയോജനപ്പെടുത്തി പാലായിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ നിർദേശിച്ചു. ഇപ്പോൾ കോട്ടയം ജില്ലയിലുള്ളവർ തൃപ്പൂണിത്തുറ, ആലുവ, ആലപ്പുഴ എന്നിവിടങ്ങളിൽ പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ആളുകൾക്കു ദുരിതമാണ്. അവിടെ തിരക്കു വർദ്ധിക്കുമ്പോൾ സമയം ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

ഇതു സംബന്ധിച്ചു വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

ഉടൻ പുനരാരംഭിക്കണം – തോമസ് ചാഴികാടൻ

കോ​ട്ട​യം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി. ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി താ​ല്‍​കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ച പാ​സ്‌​പോ​ര്‍​ട്ട് സേ​വാ കേ​ന്ദ്രം ന​ഗ​ര​ത്തി​ല്‍ ത​ന്നെ​യു​ള്ള മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ല്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ്റെ യുദ്ധകാര്യ ധനവകുപ്പിലെ ഉന്നത വനിത പതിനാറാം നിലയിൽ നിന്ന് വീണു മരിച്ചു

0

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക വകുപ്പ്‌ മേധാവിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിൻ്റെ ഏറ്റവും അടുത്ത വ്യക്തിയുമായ മറീന യാങ്കിന (58) കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. സെന്റ് പീറ്റര്‍സ്ബര്‍ഗിലെ കലിനിസ്‌കി മേഖലയിലെ പാര്‍പ്പിട സമുച്ചയത്തിന്റെ പതിനാറാം നിലയില്‍നിന്ന് താഴേക്ക് വീണാണ് മരണമെന്ന് ദി ഇൻ്റിപെൻഡൻ്റ് പത്രം റിപ്പോർട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു മറീന. റഷ്യ-യുക്രൈന്‍ യുദ്ധത്തിനു ആവശ്യമായ ധനസഹായം കണ്ടെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് ഇവരാണ്. റഷ്യയുടെ അഞ്ച് ജ്യോഗ്രഫിക്കല്‍ ബറ്റാലിയനുകളില്‍ വെസ്‌റ്റേണ്‍ മിലിറ്ററി ഡിസ്ട്രിക്റ്റിന്റെ സാമ്പത്തിക ചുമതല വഹിച്ചിരുന്നത് മറീനയായിരുന്നു.

ബറ്റാലിയന്റെ ചുമതല വഹിച്ചവരെ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ പുടിന്‍ പലവട്ടം മാറ്റിയിരുന്നു. മറീന വീണു മരിച്ചത് അവരുടെ ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നാണ്. മറീനയുടെ മരണം ആത്മഹത്യയെന്ന നിലയിൽ അന്വേഷിക്കുന്നതായാണ് റഷ്യൻ പ്രാദശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.

റഷ്യന്‍ മിലിട്ടറി ജനറല്‍ വ്‌ളാദിമിര്‍ മാക്കറോവ് ആത്മഹത്യ ചെയ്ത്‌ ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ്‌ അടുത്ത മരണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 24 നാണ് റഷ്യ ഉക്രെയിൻ യുദ്ധം തുടങ്ങിയത്.

കാപട്യം കളയൂ, ന്യൂനപക്ഷത്തിൻ്റെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്ലാമിക്ക് ആരു നൽകി – മുഖ്യമന്ത്രി പിണറായി വിജയൻ

0

 ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കാപട്യം എന്ന വിശേഷണമാണ് കൂടി കാഴ്ചയെക്കുറിച്ചുള്ള ന്യായങ്ങൾക്ക് നൽകുന്നത്. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്ത ഇസ്ലാമി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും പിണറായി വിജയന്‍ ചോദിച്ചു. 

സംഭാഷണങ്ങളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്നത് പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാൻ കഴിയുമെന്ന കരുതലിന് തുല്യമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം സന്ധിചെയ്ത് മത നിരപേക്ഷതയെ തച്ചുടക്കുകയാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം.

സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാൻ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ രാജ്യഭരണം നിയന്ത്രിക്കുന്ന ആർഎസ്എസിനുമുന്നിൽ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവും.

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയത്?ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാൽ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാർ? അത്തരക്കാരുമായി ചർച്ച നടത്തിയാൽ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക?

ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തിൽ ആർഎസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികൾ. വർഗ്ഗീയതകൾ പരസ്പരം സന്ധി ചെയ്‌തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതിൽ ഒരേ മനസ്സോടെ നിൽക്കുന്നവരാണ് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.

ഹരിയാനയിൽ പശുക്കടത്തിൻ്റെ പേരിൽ രണ്ട് യുവാക്കളെ കാറിൽ തീ വെച്ച് കൊന്നു

0

 രാജസ്ഥാനിൽ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് ബജ്റം​ഗ്ദൾ പ്രവർത്തർക്കെതിരെ കേസ്. പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് കുടുംബാം​ഗങ്ങൾ പരാതി നൽകി. ഹരിയാനയിലെ ഭിവാനി ജില്ലയിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ പഹാരി തഹസിൽ ഘട്മീക ഗ്രാമ വാസികളായ നസീർ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.  

ബുധനാഴ്ചയാണ് രാജസ്ഥാനിൽ നിന്ന് ഇരുവരെയും അജ്ഞാതർ തട്ടിക്കൊണ്ടു പോയത്. യുവാക്കളെ തട്ടിക്കൊണ്ടുപോയവർ തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകും. വിവിധ വകുപ്പുകൾ പ്രകാരം രാജസ്ഥാനിലെ ഗോപാൽ ഗഡ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 

ബുധനാഴ്ച രാത്രിയാണ് ഇരുവരുടെയും കുടുംബാംഗങ്ങൾ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി ഗോപാൽഗഡ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ബൊലേറോ കാറിൽ എത്തിയ ഇവരെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുടുംബാംഗങ്ങൾ ചിലരുടെ പേര് പറഞ്ഞിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.കൊല്ലപ്പെട്ട ജുനൈദിനെതിരെ മുമ്പ് പശുക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് ഐജി പറഞ്ഞു. 

കഴിഞ്ഞ മാസം പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ ചിലർ  യുവാവിനെ തല്ലിക്കൊന്നത് വാർത്തയായിരുന്നു. മേവാത്തി ജില്ലയിലെ ഹുസൈന്‍പൂര്‍ സ്വദേശിയായ വാരിസ് എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. ബജ്രംഗ്ദള്‍ നേതാവായ മോനു മനേസര്‍ എന്നയാളുടെ നേതൃത്വത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു.

ഭാര്യ മദ്യത്തിൽ വിഷം കലർത്തി നൽകി, ഭർത്താവും ഒന്നിച്ചു കഴിച്ച ചങ്ങാതിയും മരിച്ചു

0

ഭാര്യ നല്‍കിയ വിഷം കലര്‍ത്തിയ മദ്യംകഴിച്ച് ഭര്‍ത്താവും കൂടെ കഴിച്ച സുഹൃത്തും മരിച്ചു. കേസിൽ ചെന്നൈ മധുരാന്തം സ്വദേശി കവിതയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് നടരാജപുരം സുകുമാറും (27) ഒരുമിച്ച് കഴിച്ച ബിഹാര്‍ സ്വദേശിയായ ഹരിലാലുമാണ് (43) മരിച്ചത്.

ഇറച്ചി കോഴി കടയിൽ ജോലിചെയ്യുന്ന സുകുമാറും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ കവിതയും തമ്മില്‍ കുറച്ചുകാലമായി വഴക്ക് പതിവായിരുന്നു. കവിതയും സഹപ്രവര്‍ത്തകനും തമ്മിലുണ്ടായതായി പറയുന്ന ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. തർക്കം മൂത്ത് മൂന്നുമാസംമുമ്പ് ഇരുവരും പിരിഞ്ഞു താമസിച്ചിരുന്നു. എങ്കിലും ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നം പറഞ്ഞു തീർത്ത് ഇരുവരെയും ഒരുമിപ്പിച്ചു.

പക്ഷെ ബന്ധം വീണ്ടും തുടരുന്നതായി ഇരുവർക്കും ഇടയിൽ വഴക്ക് നില നിന്നു. വഴക്കും പ്രശ്നങ്ങളും നിത്യം തുർന്നു. ഇതോടെ സുകുമാറിനെ ഇല്ലാതാക്കാൻ കവിത തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സുകുമാറിൻ്റെ സഹോദരന്‍ മണിയെ സമീപിച്ചാണ് കവിത മദ്യം വാങ്ങിപ്പിച്ചത്. ജേഷ്ഠൻ സുകുമാര്‍ ആവശ്യപ്പെട്ടത് പ്രകാരം എന്നാണ് മണിയോട് പറഞ്ഞത്. 400 രൂപ വലിവരുന്ന രണ്ടുകുപ്പി മദ്യം വാങ്ങിയതിനുശേഷം അതില്‍ ഒന്ന് മണിക്കു തന്നെ സമ്മാനിച്ചു.

അടുത്ത കുപ്പിയിലെ മദ്യത്തില്‍ സിറിഞ്ചും സൂചിയുമുപയോഗിച്ച് വിഷംകുത്തിവെച്ചു. സുഹൃത്ത് നല്‍കിയതാണെന്ന് അറിയിച്ച് കുപ്പി സുകുമാറിന് നല്‍കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സുകുമാർ ജോലി കഴിഞ്ഞ ശേഷം വീട്ടിൽ പോയി ഭാര്യ സമ്മാനിച്ച മദ്യവുമായി കടയിൽ തിരിച്ചെത്തി. ഹരിലാലിനെയും ഒപ്പം കൂട്ടി. കഴിച്ച് അൽപ്പം കഴിഞ്ഞപ്പോൾ തന്നെ ഇരുവർക്കും വയറ് വേദനയും അവശതയും അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചതോടെ ബോധം നഷ്ടപ്പെട്ടു.

വിഷാംശം അകത്തു ചെന്നതായി മനസിലാക്കി ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ഭാര്യ സമ്മാനിച്ച മദ്യം കഴിച്ചതായി സുകുമാർ അസ്വസ്ഥതയ്ക്ക് ഇടയിൽ പറഞ്ഞിരുന്നു. പൊലീസ് ചോദ്യം ചെയ്തതോടെ കവിത കുറ്റ സമ്മതം നടത്തി.

അയൽക്കാരിൽ നിന്നാണ് സിറിഞ്ചും ചെടികൾക്ക് അടിക്കുന്ന കീടനാശിനിയും വാങ്ങിച്ചത് എന്നും പൊലീസ് കണ്ടെത്തി. കവിതയുമായി സൌഹൃതത്തിലുള്ള സഹപ്രവർത്തകന് കേസിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.