ബൈക്കിൽ എത്തി യുവതിയുടെ മാല കവർന്നു, ദൃശ്യം ലഭിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല

 ബൈക്കിൽ എത്തിയ യുവാവ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂള്‍ ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് കടന്നു.

എലത്തൂർ ചെട്ടികുളം ബസാറിലെ കറുവാടത്ത്നട റോഡിലാണ് സംഭവം. സ്വകാര്യ പബ്ലിക് സ്‌കൂളിലെ ക്ലാര്‍ക്കായ യുവതിയുടെ മാലയാണ് കവർന്നത്. ഇവർ വാടകയ്ക്ക് താമസിച്ച് ജോലി സ്ഥലത്തേക്ക് നടന്ന് പോയി വരികയായിരുന്നു. കഴിഞ്ഞ ദിവസം പതിവ് പോലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മോഷ്ടാവ് എത്തിയത്.

ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തി എങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം അപരിചിതനായ ഒരാള്‍ റോഡില്‍ കറങ്ങിനടന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

അൺ എയിഡഡ് സ്കൂളിലെ ഓഫീസ് ജീവനക്കാരിയാണ്. റോൾഡ് ഗോൾഡ് ആഭരണമാണ് ഇവർ ധരിച്ചിരുന്നത്. സി സി ടിവിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. യുവതി പരാതി നൽകിയിട്ടില്ല. നാട്ടുകാർ നൽകിയ പരാതി പ്രകാരമാണ് അന്വേഷണം. മോഷ്ടാവിൻ്റെ സാന്നിധ്യം വഴി നടക്കുന്നവർക്ക് ഭീതിയായിരിക്കയാണ്.

തമ്മിൽ ഉടക്കി നാട്ടുകാർ അറിഞ്ഞപ്പോൾ യുവതി ജീവനൊടുക്കി, കാമുകൻ സങ്കടം സഹിക്കാതെ ആസിഡ് കുടിച്ച് മരിച്ചു

0

കാമുകനുമായുള്ള ബന്ധം പുറത്ത് അറിഞ്ഞതിനെ തുടർന്ന് 34 കാരി യുവതി ആത്മഹത്യചെയ്തു. വിവരം അറിഞ്ഞ് കാമുകന്‍ വെള്ളലൂര്‍ സ്വദേശിയായ 49-കാരൻ് ആസിഡ് അത്യാസന്ന നിലയിൽ കഴിയവെ മരിച്ചു. രണ്ടു പേർക്കും കുടുംബവും രണ്ട് കുട്ടികളും വീതമുണ്ട്.

പോത്തന്നൂര്‍ സ്വദേശിനിയായ 34-കാരിയാണ് തൂങ്ങിമരിച്ചത്. വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വെള്ളലൂര്‍ സ്വദേശിയായ കാമുകനും ഭാര്യയും രണ്ട് മക്കളുമുണ്ട്.

സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ ആറുവര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാമുകൻ്റെ കൈവശം യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ ഉടക്കി. ഇതോടെ വാശി കയറി ചില ചിത്രങ്ങൾ യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തു. സഹോദരി വിളിച്ച് കാര്യം തിരക്കിയതോടെ യുവതി മാനസിക പ്രയാസത്തിലായി. പിന്നാലെയായിരുന്നു മരണം.

തുടർന്ന് ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതോടെ അപമാന ഭാരവും ഭീതിയുമായി വെള്ളല്ലൂര്‍ സ്വദേശിയായ കാമുകനും സങ്കടത്തിലായി. തുടർന്ന് ആസിഡ് കഴിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ബാബരി മസ്ജിദ് കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൾ നസീറിന് ഗവർണർ സ്ഥാനം;

രാജ്യത്ത് 13 ഇടങ്ങളിൽ ഗവ‍ർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പേർക്ക് പുതിയ ഗവ‍ർണർ പദവി നൽകി. ബാബരി മസ്ജിദ് കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചതാണ് ഇതിൽ പ്രധാനം.

ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട അയോധ്യ കേസിൽ ഒപ്പം നിന്നവർക്ക് എല്ലം പദവികൾ നൽകിയിരുന്നു. പക്ഷെ അബ്ദുൾ നസീർ ഇതുവരെ പുറത്തായിരുന്നു. മുസ്ലിം മത വിഭാഗത്തില്‍ നിന്നുള്ള ബെഞ്ചിലെ ഏക അംഗമായിരുന്നു അദ്ദേഹം. ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. ബെഞ്ചിലെ മറ്റൊരു അംഗമായിരുന്നു അശോക് ഭൂഷണ്‍ നിലവില്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ ചെയര്‍പേര്‍സണാണ്.

കർണാടക സ്വദേശിയാ ജസ്റ്റിസ് എസ് അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആരിഫ് മുഹമ്മദ് ഖാന് പുറമെ മുസ്ലിം സമുദായത്തിൽ നിന്ന് രണ്ടാമത്തെ ഗവർണ്ണറാവുകയാണ് ജസ്റ്റിസ് അബ്ദുൾ നസീർ.

സുപ്രീം കോടതി ജഡ്ജിമാരെ ഇത്തരം പദവികളിൽ നിയമിക്കുന്നത് അപൂർവ്വമാണ്. ജഡ്ജിമാരും സേനാതലവരും വിരമിച്ചാൽ രാഷ്ട്രീയ നോമിനേഷനുകൾ സ്വീകരിക്കുന്നത് നൈതികമല്ല എന്ന കീഴ് വഴക്കമാണ് ഉള്ളത്.

ബഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്വന്തമാക്കിയത് രാജ്യ സഭാ അംഗത്വം

നേരത്തെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവം കേരളത്തിന്റെ  ഗവ‍ർണറായി നിയമിക്കപ്പെട്ടിരുന്നു. ഇത് വലിയ നൈതിക വിശകലനങ്ങൾക്ക് വഴി വെച്ചു.   മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതാണ് ഇതിനു ശേഷം ഉണ്ടായ വിവാദ നടപടി. അയോധ്യ കേസിൽ വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയിരുന്നത് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആയിരുന്നു. ഇതേ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൾ നസീറും.

അയോധ്യ വിധിയിൽ രാമക്ഷേത്ര നി‍ർമ്മാണത്തിന് കളമൊരുക്കുന്നതായിരുന്നു ജസ്റ്റിസ് അബ്ദുൾ നസീറിന്റെ വിധി. കഴിഞ്ഞ ജനുവരിയിലാണ് അബ്ദുൾ നസീർ വിരമിച്ചത്. ഫെബ്രുവരിയിൽ ഗവർണറായി നിയമനം നൽകുകയും ചെയ്തു.

ഉപകാര സ്മരണകൾ

ഇതിന് പുറമെ വടക്കൻ മേഖല ആ‍ർമി കമാന്റ‍റായിരുന്ന കൈവല്യ ത്രിവിക്രം പർനായിക്കിനെ അരുണാചൽ പ്രദേശ് ഗവർണറായി നിയമിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ അതിർത്തി പ്രദേശത്ത് തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് വടക്കൻ മേഖല ആ‍ർമി കമാന്റ‍റായിരുന്ന കെ ടി പർനായിക്കിന്റെ ഗവ‍ർണറായുള്ള നിയമനം. 

ബിജെപി രാഷ്ട്രീയവുമായി ചേ‍ർന്ന് നിൽക്കുന്ന നേതാക്കളെയാണ് ഗവർണർമാരായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിം ഗവർണറാകും. ജാർഖണ്ഡ് ഗവർണർ രമേശ് ബെയ്സ് മഹാരാഷ്ട്ര ഗവർണർ ആകും. നിലവിലെ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ലഡാഖ് ലഫ് ഗവർണറായിരുന്ന രാധാകൃഷ്ണ മാത്തൂറിന്റെയും രാജി സ്വീകരിച്ചു. രമേശ് ബെയ്സിനെ മഹാരാഷ്ട്ര ഗവർണർ ആയി നിയമിച്ചതോടെ സി പി രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്നു, മുൻ കോയമ്പത്തൂർ എംപിയാണ് സി പി രാധാകൃഷ്ണൻ. 

ശിവപ്രസാദ് ശുക്ല ഹിമാചൽ പ്രദേശ് ഗവർണറാകും. ഗുലാബ് ചന്ദ് കഠാരിയ അസ്സം ഗവർണറാകും. ആന്ധ്രാപ്രദേശ് ഗവർണറായിരുന്ന ബിസ്വ ഭൂഷൺ ഹരിചന്ദൻ ചത്തീസ്ഗഡ് ഗവ‍ർണറാകും. ചത്തീസ് ഗഡ് ഗവർണർ അനുസ്യൂയ ഉയ്കിയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂർ ഗവ‍ർണർ ലാ ഗണേശൻ നാഗലാന്റിലേക്ക് മാറി. ബിഹാർ ഗവർണർ ഫഗു ചൗഹാനെ മേഘാലയ ഗവർണറായി നിയമിച്ചു.  ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാദ് അർലേക്കർ ബിഹാർ ഗവർണറാകും. അരുണാചൽ പ്രദേശ് ഗവർണറായിരുന്ന ബ്രിഗേഡിയർ ബി ഡി മിശ്രയാണ് ലഡാക്കിന്റെ ലഫ്റ്റ്. ഗവർണാറിയി നിയമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മലയാളി ഗവർണർമാർക്ക് മാറ്റമില്ല. ഗോവ ഗവർണറായി ശ്രീധരൻ പിള്ളയും  പശ്ചിമ ബംഗാൾ ഗവർണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ജസ്റ്റീസ് അബ്ദുൾ നസീർ ഗവർണർ പദവിയിൽ എത്തുമ്പോൾ

അയോധ്യ തര്‍ക്ക ഭൂമി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു. കേരളത്തിലെ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ തുറന്ന കോടതിയില്‍ വിമര്‍ശിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആര്‍എസ്എസിന്റെ അഭിഭാഷക സംഘടന സംഘടിപ്പിച്ച വേദിയില്‍ പ്രസംഗിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

നോട്ട് നിരോധനത്തിലും കൂടെ നിന്നു

നരേന്ദ്ര മോദി സര്‍ക്കാര്‍ 2016ല്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന് എതിരായ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയത് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ ആയിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതെന്ന് ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് നസീര്‍ ഉള്‍പ്പടെ നാല് അംഗങ്ങള്‍ വിധിച്ചിരുന്നു. എന്നാല്‍ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി വി നാഗരത്‌ന ഭിന്ന വിധി എഴുതി.

മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതു പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയതും ജസ്റ്റിസ് അബ്ദുള്‍ നസീറായിരുന്നു. മന്ത്രിമാര്‍ നടത്തുന്ന എല്ലാ പരാമര്‍ശങ്ങളും സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാനായി കഴിയില്ലെന്നും ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങള്‍ വിധിച്ചു. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ബി വി നാഗരത്ന ഭിന്ന വിധിയെഴുതി.

ആർ എസ് എസ് നും പ്രിയപ്പെട്ടവൻ

ആര്‍എസ്എസ്സിന്റെ അഭിഭാഷക സംഘടനയായ അഖില്‍ ഭാരതീയ അധിവക്ത പരിഷത്തിന്റെ പതിനാറാമത് ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ജസ്റ്റിസ് അബ്ദുള്‍ നസീര്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. 2021 ഡിസംബര്‍ 26നാണ് ആര്‍എസ്എസ്സിന്റെ പരിവാര്‍ സംഘടനയുടെ വേദിയില്‍ ജസ്റ്റിസ് നസീര്‍ പ്രഭാഷണം നടത്തിയത്. ഇന്ത്യയിലെ നിയമ സംവിധാനം ഇപ്പോഴും കൊളോണിയല്‍ സ്വഭാവമുള്ളതാണെന്നും, അത് ഭാരതീയ വല്‍ക്കരിക്കണമെന്നും ജസ്റ്റിസ് നസീര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.

മൂഡ് നേരെയാവുന്നില്ലെ ? ബെസ്റ്റ് മരുന്ന് ചങ്ങാതിമാരാണ് – പഠനം

0

മൂഡ്സ്വിങ്സ് എന്നാൽ മാനസിക നിലയിലെ ഒരു അനിശ്ചിതത്വം എന്നതിനെക്കാൾ വരുത്തി കൂട്ടുന്ന വിന എന്ന് വിലയിരുത്തുന്നവരുണ്ട്. അടിക്കടിയുള്ള മനസ്സിന്റെ ഈ ചാഞ്ചാട്ടം മെച്ചപ്പെടുത്താൻ വിദ​ഗ്ധരുടെ സഹായം തേടുന്നവരുമുണ്ട്. എന്നാൽ ഇത് വ്യക്തി സ്വന്തം തന്നെ സൃഷ്ടിക്കുന്നതും പലപ്പോഴും സ്വയം പരിഹാരം തേടാവുന്നതുമാണ് എന്ന് പഠനങ്ങൾ പറയുന്നു.

സാധാരണ നിലയിലുള്ള മൂഡ്സ്വിങ്ങിന് ഏറ്റവും ഫലപ്രദമായ ഔഷധം സൌഹൃദമാണ്. മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിൽ നല്ല സൗഹൃ​ദങ്ങൾക്കുള്ള സ്ഥാനം ഏറ്റവും പ്രധാനമാണ് എന്നതാണ് പഠനം.

കാൻസാസ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ദിവസത്തിൽ ഒരിക്കലെങ്കിലും സുഹൃത്തുക്കളോട് നന്നായി സംസാരിക്കുക വഴി സമ്മർദം കുറയ്ക്കാനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും കഴിയും. ​

ബന്ധങ്ങൾക്കിടയിലുള്ള മൂല്യവത്തായ ആശയവിനിമയത്തെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ബന്ധങ്ങൾ എന്നത് വെറും പരിചയങ്ങൾ അല്ല. പരസ്പര സൌഹൃദങ്ങളാണ്. ഇതിനെയാണ് പഠന വസ്തുവാക്കിയത്.

കാൻസാസിലെ കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് വിഭാ​ഗം പ്രൊഫസറായ ജെഫ്രി ഹാൾ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. ജെഫ്രി ഹാളിനൊപ്പം അമാൻഡ ഹോംസ്ട്രോം, നടാലി പെന്നിങ്ടൺ, ഇവാൻ പെറോൾട്ട്, ഡാനിയൽ ടോട്സ്കേ എന്നിവരും പഠനത്തിൽ പങ്കാളികളായി. കമ്മ്യൂണിക്കേഷൻ റിസർച്ച് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

900 പേർക്കിടയിൽ മഹാമാരിക്കാലത്തെ ലോക്ക്ഡൗൺ സമയത്തും അതിനു മുമ്പും ശേഷവും എന്ന കാലയളവിലാണ് പഠനം നടത്തിയത്. സുഹൃത്തുക്കളുമായി അർഥവത്തായ സംസാരത്തിൽ ഏർപ്പെടുക, തമാശ പറയുക, കരുതൽ പ്രകടിപ്പിക്കുക, അവരെ കേൾക്കുക, അവർക്കും അവരുടെ വാക്കുകൾക്കും പ്രാധാന്യം നൽകുക, പ്രശംസിക്കുക തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിൽ പങ്കാളികളായവർക്ക് ചെയ്യാൻ നൽകിയിരുന്ന എക്സസൈസ്.

ഒരു ദിവസം ഇവയിലേതെങ്കിലും തരത്തിൽ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തണം. അന്നുരാത്രി തന്നെ അവരുടെ മാനസിക വികാരം എപ്രകാരമാണെന്നും സമ്മർദത്തെയും ഉത്കണ്ഠയെയും തനിച്ചാകലിനെയും കുറിച്ചെല്ലാം വിവരങ്ങൾ പഠന സംഘം ശേഖരിച്ചു. സുഹൃത്തുക്കളുമായി സംസാരിച്ചതിനുശേഷം ഉണ്ടായ മാനസിക നിലയും ലാഘവത്വവും പഠിച്ചു.

ഏതുരീതിയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സ്വീകരിച്ചത് എന്നതിനേക്കാൾ അവർക്കൊപ്പം സമയം ചെലവിടുക എന്നതു തന്നെയാണ് പ്രധാനമെന്ന് ​ഗവേഷകർ വ്യക്തമാക്കി. സുഹൃത്തുക്കളെ കേൾക്കുന്നതും അവരോട് കരുതൽ കാണിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുമൊക്കെ വ്യക്തികളിൽ സന്തോഷം നിറയ്ക്കുന്നു എന്നാണ് കണ്ടെത്തിയതെന്ന് ജെഫ്രി ഹാൾ പറയുന്നു.

സുഹൃത്തുക്കളുമായി മൂല്യവത്തായി സമയം ചെലവഴിക്കുന്നവരിൽ മാനസികാരോ​ഗ്യം നിശ്ചയമായും മെച്ചപ്പെടുമെന്ന് ജെഫ്രി അഭിപ്രായപ്പെട്ടു. . ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ സാമൂഹിക മാധ്യമത്തിലൂടെയോ ഒക്കെ സുഹൃത്തുക്കളിലേക്ക് എത്തിച്ചേരാൻ കഴിയും. ഈ നിരയിലുള്ള ബന്ധങ്ങൾ വളരുന്നുമുണ്ട്. എന്നാൽ ഈ മാർഗ്ഗത്തിൽ ശ്രമിക്കുന്നതിനേക്കാൾ നേർക്കുനേരെയുള്ള ആശയവിനിമയം തന്നെയാണ് മാനസികാരോ​ഗ്യത്തിന് ഏറ്റവും കരുത്ത് പകരുന്നത് എന്നും പഠന സംഘം കണ്ടെത്തി.

കോഴിക്കോട് മെഡിക്കൽ കോളിജിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ചത് സുരക്ഷാ ജീവനക്കാർ അപമാനിച്ചതിനെ തുടർന്നെന്ന് കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളിജ് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഭാര്യയുടെ കൂടെ വന്ന യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതരമായ ആരോപണം. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)ന്റെ മരണം ആശുപത്രിയിലെ മാതൃ,ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കാരുടെ പീഡനം മൂലമാണെന്ന് കുടുംബം പരാതിപ്പെട്ടു.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിശ്വനാഥനെ ജീവനക്കാർ ചോദ്യം ചെയ്യുകയും അപമാനിക്കയും ചെയ്തു. പണവും മൊബൈല്‍ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും വിശ്വനാഥൻ്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു.

മോഷണക്കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് കടുത്ത മാനസികപ്രയാസമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണമെന്നും ലീല പറഞ്ഞു.

ഭാര്യയുടെ പ്രസവത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പി ടി തോമസിനോട് കോൺഗ്രസ് ചെയ്തത് അന്യായം, വിമർശനവുമായി ശശി തരൂർ

0

പി.ടി. തോമസിനോട് കോണ്‍ഗ്രസ് പാര്‍ട്ടി കാണിച്ചത് അന്യായമായിരുന്നെന്ന് ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ മാത്രമാണ് അദ്ദേഹത്തിന് പാര്‍ട്ടി ടിക്കറ്റ് കൊടുക്കാതിരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇടുക്കിയില്‍ നിന്നുള്ള സിറ്റിങ് എം.പിയായിരുന്ന പി.ടി. തോമസിന് 2014-ല്‍ സീറ്റ് നിഷേധിച്ചിരുന്നു. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു പി.ടിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത്.

അഞ്ചു വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും പാര്‍ട്ടി സീറ്റ് കൊടുക്കാതിരുന്നത് തനിക്ക് അന്യായമായി തോന്നിയെന്നായിരുന്നു തരൂരിൻ്റെ തുറന്നു പറച്ചിൽ.

കൊച്ചിയില്‍ ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്‍ഡ് നേച്ചര്‍ എന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവന്‍ എന്റെ പ്രിയ പി.ടി. എന്ന സ്മരണിക അദ്ദേഹം പ്രകാശനം ചെയ്തു. പി.ടിയുടെ ഭാര്യ ഉമാ തോമസ് എംഎല്‍എ, വേണു രാജാമണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

കത്തോലിക്ക സഭ നേടിയ സീറ്റ്

ഗാഡ്ഗില്‍ – കസ്്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്ന് വാദിച്ചത് പി ടി തോമസിനെ കത്തോലിക്കാ സഭക്ക് എതിരാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പി ടി തോമസിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് സഭ വാദിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തിന് അതിന് വഴങ്ങേണ്ടി വരികയും ചെയ്തു. മാത്രമല്ല സഭയുടെ നേതൃത്വത്തില്‍ പി ടിയുടെ നിലപാടിനെതിരെ ഇടുക്കിയില്‍ വലിയ പ്രക്ഷോഭം അരങ്ങേറുകയും ചെയ്തു.

ജയിൻ സർവ്വകലാശാലയിൽ ജാതി അധിക്ഷേപം; ആറ് വിദ്യാർഥികളെ സസ്പെൻ്റ് ചെയ്തു

ജെയ്ൻ സർവകലാശാലയിലെ ജാതിയധിക്ഷേപ സ്കിറ്റ് എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആറ് വിദ്യാർഥികളെ  സസ്പെൻഡ് ചെയ്തു. ദളിത് അധിക്ഷേപം നടത്തിയതിനും ബി ആർ അംബേദ്കർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് സർവകലാശാല വ്യക്തമാക്കി. എന്നാൽ പ്രശ്നം സൃഷ്ടിച്ച സ്ക്രിപ്റ്റ് കോളിജ് അധികാരികൾ കണ്ടിരുന്നു എന്ന് വിദ്യാർഥികൾ വ്യക്തമാക്കി.

സംഭവം അന്വേഷിക്കാൻ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തിയെന്നും സർവകലാശാല അറിയിച്ചു. കോളേജ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടത്തിയ സ്കിറ്റിലാണ് ജാതിയധിക്ഷേപ പരാമർശങ്ങളുണ്ടായത്. ബെംഗളുരു ജയ്ൻ സർവകലാശാലയിലെ മാനേജ്മെന്‍റ് വിദ്യാർഥികൾക്കെതിരെയാണ് നടപടി

ബാംഗ്ലൂിൽ കോളേജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാർത്ഥികളാണ് സ്കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവർണ യുവതിയോട് പ്രണയാഭ്യർത്ഥന നടത്തുന്നതിനെക്കുറിച്ചായിരുന്നു സ്കിറ്റ്. സ്കിറ്റിൽ ബി ആർ അംബേദ്‍കറെ ‘ബിയർ അംബേദ്കർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്. ദളിത് വിരുദ്ധ അധിക്ഷേപ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി.

‘ലിറ്റ്’ (ലഹരിയിൽ) ആകാമെങ്കിൽ എന്തിന് ‘ദളിത്’ ആകണമെന്നും സ്കിറ്റിൽ പരാമർശമുണ്ട്. ഡേറ്റിംഗിന് വന്നപ്പോൾ പോലും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ യുവതി യുവാവിനെ സമ്മതിച്ചില്ലെന്നും സ്കിറ്റിൽ പരാമർശിക്കുന്നു. സ്കിറ്റിൽ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന് യുവതി ചോദിച്ചപ്പോൾ താൻ ‘ഷെഡ്യൂൾഡ് കാസ്റ്റ്’ ആയതുകൊണ്ടാണെന്നാണ് യുവാവ് മറുപടി പറയുന്നത്. എല്ലാം വേഗം കിട്ടുമെന്നതുകൊണ്ടാണ് ഹരിജൻ എന്ന് ഗാന്ധിജി ദളിതരെ വിളിച്ചതെന്നും കോളേജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നും സ്കിറ്റിൽ പരിഹാസിക്കുന്നു. കോളേജ് അധികൃതരുടെ അംഗീകാരത്തോടെയാണ് സ്കിറ്റ് അവതരിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോളേജ് ഫെസ്റ്റിനിടെ ‘മാഡ് ആഡ്‍സ്’ എന്ന സെഗ്മെന്‍റിലാണ് സ്കിറ്റ് അവതരിപ്പിച്ചത്.

ഇന്ത്യക്കെതിരെ ഓസീസ് മൂന്നക്കം കാണാതെ പുറത്ത്

0

ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് കേവലം 91 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മുന്നക്കം കാണാതെ പുറത്താവുന്നത്. 1959ല്‍ കാണ്‍പൂരില്‍ 105ന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവുു ചെറിയ സ്‌കോര്‍.

1969ല്‍ ഡല്‍ഹില്‍ 107ന് പുറത്തായതും പട്ടികയിലുണട്്. 2017ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 112 പുറത്തായത് നാലാം സ്ഥാനത്തായി. 1979ല്‍ കാണ്‍പൂര്‍ ഒരിക്കല്‍കൂടി ഓസ്‌ട്രേലിയയുടെ ശവപറമ്പായി. അന്ന് 125 റണ്‍സിനാണ് ഓസീസ് പുറത്തായത്. 2013ല്‍ ഹൈദരാബാദിലും ഓസീസ് നാണം കെട്ടു. അന്ന് 131 റണ്‍സ് നേടാനാണ് ഓസ്‌ട്രേലിയക്ക് സാധിച്ചത്. മൂന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്‌കോര്‍ കൂടിയാണിത്.

2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ 47ന് പുറത്തായതാണ് മൂന്നാ ഇന്നിംഗ്‌സിലെ ഏറ്റവും ചെറിയ സ്‌കോര്‍. 1888ല്‍ ലോര്‍ഡ്‌സില്‍ ഇംണ്ടിനെതിരെ 60ന് പുറത്തായത് രണ്ടാം സ്ഥാനത്ത്. അതേവര്‍ഷം ഓള്‍ഡ്ട്രാഫോര്‍ഡില്‍ 70നും 1902 അതേവേദിയില്‍ 86നും ഓസീസ് പുറത്തായി. രണ്ട് തവണയും ഇംഗ്ലണ്ടായിരുന്നു എതിരാളി. ഇപ്പോള്‍ നാഗ്പൂരിലെ ഇന്നിംഗ്‌സും. 1984ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബ്രിഡ്ജ്ടൗണില്‍ 97ന് പുറത്തായതും പട്ടികയില്‍ ഉള്‍പ്പെടും.

223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ ഓസ്‌ട്രേലിട 177, 91, ഇന്ത്യ 400.

ബഞ്ചിൽ മഷിയാക്കിയതിന് ശകാരവും പിഴ ഭീഷണിയും, എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണ കുറിപ്പിൽ ടീച്ചർക്കെതിരെ പരാമർശം

പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികയുടെ മൊഴിയെടുക്കും. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള അധ്യാപികയുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തുക. ഈ മൊഴി പരിശോധിച്ചശേഷം അധ്യാപികയ്ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കും.

വ്യാഴാഴ്ചയാണ് പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി റിയ പ്രവീണ്‍ ജീവനൊടുക്കിയത്. സ്‌കൂള്‍വിട്ടെത്തിയ കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തത്.

സ്‌കൂളിലെ അധ്യാപികയ്ക്കെതിരേയുള്ള പരാമര്‍ശങ്ങളാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. റിയ ഉള്‍പ്പെടെയുള്ള നാലുകുട്ടികള്‍ കൈയില്‍ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും പതിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപിക ശകാരിച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നുമാണ് ആരോപണം. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും റിപ്പോര്‍ട്ട് തേടി.

മികച്ച സ്റ്റുഡൻസ് കേഡറ്റ് അംഗവും സമർത്ഥയായ വിദ്യാർഥിനിയുമാണ് റിയ. പിഴ ഒടുക്കണമെന്ന് ആവശ്യപ്പെടുകയും രക്ഷകർത്താക്കളെ വിളിച്ച് വരാൻ നിർദ്ദേശിക്കയും ചെയ്തതായും പറയുന്നു. അസ്വസ്ഥയായ കുട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഇതു തന്നെ ധാരാളം, എം ബി ബി എസ് പരീക്ഷ എഴുതാനുള്ള അവസരം നാലായി തന്നെ നിയന്ത്രിച്ച് സുപ്രീം കോടതി

ഒന്നാം വര്‍ഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരങ്ങള്‍ നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. 2019ന് മുമ്പ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ വിജയിക്കാനുള്ള അവസരങ്ങള്‍ക്ക് പരിധിയില്ലായിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഒന്നാം വര്‍ഷ പരീക്ഷ വിജയിക്കാന്‍ നാല് അവസരങ്ങള്‍ തന്നെ ധാരാളം അല്ലേയെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആരാഞ്ഞു.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ 2019ലാണ് ഒന്നാം വര്‍ഷ എംബിബിഎസ് പരീക്ഷയ്ക്കുള്ള അവസരങ്ങള്‍ നാലായി പരിമിതപ്പെടുത്തി ഉത്തരവിറക്കിയത്. ഈ നിബന്ധന അതേവര്‍ഷം എംബിബിഎസ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമാക്കിയതിനെതിരെയായിരുന്നു ഹര്‍ജി. എന്നാല്‍ ഈ വിഷയത്തില്‍ നിയമ വിഷയങ്ങള്‍ ഇല്ലെന്നും ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഡോക്ടർ ആകേണ്ടവർ അല്ലെ

ഭാവിയില്‍ ഡോക്ടര്‍മാര്‍ ആകേണ്ട വിദ്യാര്‍ത്ഥികളാണ് ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നാല് അവസരങ്ങള്‍ ഉണ്ടായിട്ടും, പിന്നീടും അവസരം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ആവശ്യം അംഗീകരിച്ചാല്‍ ഏത് തരത്തിലുള്ള ഡോക്ടര്‍മാരെ ആകും സൃഷ്ടിക്കുക. ലോകത്ത് ഒരിടത്തും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം അനുവദിച്ചിട്ടുണ്ടാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.