എതിർപ്പിനെക്കാൾ കളക്ഷനുമായ് പഠാൻ തിയറ്ററുകളിൽ, ഹോട്ട് ആൻ്റ് സെക്സി എന്ന് ആരാധകരുടെ ആഘോഷം

ആദ്യദിവസം തന്നെ വമ്പൻ റിപ്പോർട്ടുമായി ബോക്സോഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് ഷാരൂഖ് ഖാൻ-ദീപികാ പദുക്കോൺ-ജോൺ എബ്രഹാം ടീമിന്റെ പഠാൻ. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.

ഷാരൂഖ് ഖാന്റെ കരിയര്‍ ബെസ്റ്റാണ് ചിത്രം എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം. ‘പഠാനി’ല്‍ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് എന്നും പ്രതികരണങ്ങള്‍ വരുന്നു. ബ്ലോക്ബസ്റ്റര്‍ ആയിരിക്കും ഷാരൂഖ് ഖാൻ ചിത്രം എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്യുന്നു.

ഒരുപക്ഷേ നിങ്ങൾ ബഹിഷ്കരിക്കപ്പെട്ടേനേ

ലവ് യൂ ബോളിവുഡ്, ലവ് യൂ ആദി! ഒരുപക്ഷേ നിങ്ങൾ ബഹിഷ്കരിക്കപ്പെട്ടേനേ. പക്ഷേ നിങ്ങൾ നിങ്ങളുടെ വരവറിയിക്കുമ്പോൾ തടസമായി ഒരാൾ പോലുമുണ്ടാവില്ല. പഠാനിലെ ഏറ്റവും മികച്ച രം​ഗം ഭായിയുടേതും ഭായ്ജാന്റേതുമാണ്. ഇതിൽ ഒരു സ്പോയിലറുമില്ല.” ഇത്രയും രസിച്ചിരുന്ന് ഒരു സിനിമ എപ്പോഴാണ് അവസാനം കണ്ടതെന്ന് ഓർക്കാനാവുന്നില്ല എന്നുമാണ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കരൺ ജോഹർ ചിത്രത്തെ കുറിച്ച് എഴുതിയത്.

നാല് വര്‍ഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം.

ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഹോട്ട് ആൻ്റ് സെക്സിയസ്റ്റ് ഷരൂഖ് ദീപിക

ഷാരൂഖ് ഖാനെ ഏറ്റവും ഹോട്ടായതും സുന്ദരനുമായ ഏജന്റ് എന്നാണ് കരൺ ജോഹർ കുറിപ്പിൽ വിശേഷിപ്പിച്ചത്. ദീപിക പദുക്കോണിനെ സെക്സിയെസ്റ്റ് എന്നും ജോൺ എബ്രഹാമിന്റെ കഥാപാത്രത്തെ ഏറ്റവും ആകർഷണിയതയുള്ള വില്ലൻ എന്നും വിശേഷിപ്പിച്ചു.

വൻ സ്‍ക്രീൻ കൗണ്ടാണ് ഷാരൂഖ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മൊത്തം 7770 സ്‍ക്രീനുകളിലാണ് ‘പഠാൻ’ ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയില്‍ 5200 വിദേശത്ത് 2500 സ്‍ക്രീനുകളിലായിട്ടാണ് റിലീസ്.

ജവാൻ ഒരുങ്ങുന്നതിനിടെ

ഇതോടെ ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാൻ’ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ‘ജവാന്‍റെ’ റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സലാമി സ്ലൈസിങ്, 26 ഇന്ത്യൻ പട്രോളിങ് പോയിൻ്റുകൾ നഷ്ടമായി

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള 65 പട്രോളിങ് പോയന്റുകളിൽ 26 എണ്ണം നഷ്ടപ്പെട്ടതായി റിസർച്ച് റിപ്പോർട്ട്. ഇൻ്റലിജൻസ് ബ്യൂറോ (IB) വിളിച്ചു ചേർത്ത ഡി ജി പിമാരുടെ സംയുക്ത യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത യോഗമാണ്.

അതിർത്തിയിൽ ചൈനയുമായി തുടരുന്ന സംഘർഷത്തിനിടെയാണ് പട്രോളിങ് പോയിന്റിന്റെ നിയന്ത്രണം കൂടി നഷ്ടപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്നത്.

കാരകൊറം പാസ് മുതൽ ചുമുർ വരെ ദിവസവും ഇന്ത്യൻ സുരക്ഷാ സേന പട്രോളിങ് നടത്തേണ്ട 65 പോയിന്റുകളാണ് നിലവിലുള്ളത്. ഇതിൽ 26 എണ്ണത്തിന്റെ നിയന്ത്രണം രാജ്യത്തിന് നഷ്ടമായി. സുരക്ഷാ സേന പട്രോളിങിന് എത്താത്ത് കൊണ്ടോ കടുത്ത സാഹചര്യങ്ങളാലോ നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നത്.

പട്രോളിങ് പോയിൻ്റ് നമ്പർ PP no. 5-17, 24-32, 37, 51, 52, 62 എന്നിവയുടെ നിയന്ത്രണമാണ് നഷ്ടമായത്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗത്തിലാണ് വിവരങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യൻ സെക്യൂരിറ്റി ഫോഴ്സുകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് ചൂണ്ടി കാട്ടൽ. ദേശീയ മാധ്യമങ്ങൾക്ക് റിപ്പോർട്ട് വിവരങ്ങൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്താവുന്നത്. ജനവരി 20-22 തീയതികളിലായാണ് യോഗം നടന്നത്.

ഇന്ത്യൻ സേനയുടെ സാന്നിധ്യം കാണാത്തതിനെത്തുടർന്ന് ഈ മേഖലകളിൽ ചൈനീസ് സംഘം എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബഫർ സോണിൽ പോലും ഇന്ത്യൻ പട്രോളിങ് ചൈന എതിർക്കുന്നുണ്ട്. അത് വഴി ഇന്ത്യയുടെ പിൻവാങ്ങൽ ഉറപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമാന തന്ത്രം തന്നെയാണ് ഇപ്പോൾ ഗാൽവനിൽ ചെനീസ് സേന പ്രയോഗിച്ചത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതിർത്തി പിടിച്ചെടുക്കാൻ “സലാമി സ്ലൈസിങ്”

ഓരോ ഇഞ്ചായി ഭൂമി കയ്യടക്കുന്നതിനെ സലാമി സ്ലൈസിങ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതാണ് ചൈന പ്രയോഗിക്കുന്നത്. ചുഷുൽ മേഖലയിൽ ഇതിനായ ചൈനയുടെ പീപ്പീൾസ് ലിബറേഷൻ ആർമിയുടെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതു വഴി നീരീക്ഷണം ശക്തമാണ്. ചൈനയുടെ നീക്കം ചെറുക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതാണ് എന്ന നിർദ്ദേശവും റിസർച്ച് പേപ്പർ മുന്നോട്ട് വെച്ചു.

അരുണാചൽ, സിക്കിം, ലഡാക്ക് മേഖലകളിലാണ് കൂടുതലായും ചൈന ഈ തന്ത്രം പ്രയോഗിക്കുന്നത്. റിപ്പോർട്ട് സംബന്ധിച്ച് യോഗത്തിൽ പ്രത്യേക ചർച്ചകൾ ഉണ്ടായില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ശ്രദ്ധ ഛിന്നഭിന്നമാക്കി അറിയപ്പെടാത്ത വിധം നിസ്സാരമായ അളവുകളിലായി സാവധാനം ഭൂഭാഗങ്ങൾ സ്വന്തമാക്കുന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കുന്ന സലാമി സ്ലൈസിങ് സമീപനം

സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി

സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് രഹ്ന ഫാത്തിമയ്ക്ക് നേരെ ചുമത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന് നിർദ്ദേശിച്ചാണ് വിലക്ക് ഒഴിവാക്കിയത്.

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി രഹ്നമ ഫാത്തിമ നൽകിയ ഹർജിയാണ് സംസ്ഥാന സർക്കാരിൻ്റെ എതിർപ്പ് നിലനിൽക്കെ സുപ്രീം കോടതി പരിഗണിച്ചത്. ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ സർക്കാർ എതിർത്തു.

രഹ്ന പല തവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടത്.

സുപ്രീം കോടതി വിധി ഏറ്റെടുത്തു, സംസ്ഥാന സർക്കാർ സമ്മർദ്ദത്തിലായി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ശേഷം അതിനെ സ്വാഗതം ചെയ്ത് താൻ ശബരിമലക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്ന ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രഹ്നയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി  ജാമ്യം നൽകി. അൻപതിനായിരം രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം,  കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങി അഞ്ച് നിബന്ധനയോടെയാണ് അന്ന് ജാമ്യം നൽകിയത്.

ഈ വ്യവസ്ഥകൾ പലകുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഈ കേസിന്റെ അന്വേഷണത്തിനിടെ സമാനമായ രണ്ട് പരാതികളിൽ കേസ് എടുത്തെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. മറ്റു നിബന്ധനകൾ പാലിച്ചെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന കോടതി നിർദ്ദേശം പല കുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്.

പത്തനംതിട്ടയിൽ എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മറ്റു രണ്ടു കേസുകളിൽ അന്വേഷണം പൂർത്തിയായി വിചാരണ നടപടികളിൽ ആണ്. ഈ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

ബി എസ് എൻഎല്ലിൽ ജോലിയുണ്ടായിരുന്ന രഹ്ന ഫാത്തിമയെ സ്ഥാപനത്തിന് കളങ്കം ഉണ്ടാക്കി എന്ന് പേരിൽ പിരിച്ചു വിട്ടിരുന്നു. യാഥാസ്ഥിതിക സാമൂഹിക ക്രമത്തെ അളവറ്റ് പരിഹസിക്കുന്നതും വെല്ലുവിളിക്കുന്നവയുമായിരുന്നു രഹ്ന ഫാത്തിമയുടെ പ്രവർത്തനങ്ങൾ. കാലത്തിന് അനുസരിച്ച് ഇനിയും സന്നദ്ധമാവാത്ത സാമൂഹിക ക്രമത്തെ ഇത് പ്രകോപിപ്പിച്ചു.

മാടമ്പി നിലപാടുകളെ തുറന്ന് കാട്ടി സംസ്ഥാന സർക്കാരിനെതിരെ രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ

കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടിയായി ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ അവർ തുറന്നടിച്ചു.

വിമർശനം. മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരും പിന്തുടരുന്നത്. ഇതിൻ്റെ ഫലമാണ് തനിക്കെതിരായ കേസുകളെന്നും രഹ്ന ഫാത്തിമ മറുപടിയിൽ ചൂണ്ടി കാട്ടിയിരുന്നു.

ഉപയോഗിച്ചത് ഭരണഘടനാ ബഞ്ച് നൽകിയ അവകാശം

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അതു കാരണം കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വരെ വിലക്ക് നേരിടേണ്ടി വന്നു.

ആർത്തവ കാലം അയിത്തമോ

ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ദൈവത്തിനെ മലിനമാക്കുമെന്ന കാഴ്ചപ്പാട് ദളിതർ പ്രവേശിക്കുന്നതോടെ ക്ഷേത്രം അശുദ്ധമാകും എന്ന് പറയുന്നതുപോലെയാണ്. ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കാം. ഇതിന് ഭരണഘടനാ പരമായ വകുപ്പുണ്ട്. ഇതേ പോലെ ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്നു കരുതി ക്ഷേത്രപ്രവേശനം തടയുന്നവർക്കെതിരെ നിയമ നടപടി എടുക്കണം. രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുകയുണ്ടായി.

അനിൽ ആൻ്റണിയെ തൊടാതെ തരൂർ- “ബി ബി സി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നതല്ല രാജ്യത്തിൻ്റെ പരമാധികാരം”

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിയുടെ പങ്ക് ചർച്ച ചെയ്യുന്ന ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ അനില്‍ ആന്റണിയെ ന്യായീകരിക്കാതെ ശശി തരൂര്‍. അനിലിന്റെ നിലപാട് അപക്വമാണെന്ന് ശശി തരൂര്‍ കമൻ്റ് ചെയ്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടുള്ള പ്രതികരണമായാണ് ഇത്.

എന്നിരുന്നാലും നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ചോ രാജ്യത്തിനെക്കുറിച്ചോ ഒരു വിദേശസ്ഥാപനം അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അതിനെ മറ്റ് രീതിയില്‍ സമീപിക്കുന്നവരുണ്ടാകുമെന്ന് തരൂർ കൂട്ടി ചേർത്തു.

അതേ സമയം, ബ്രിട്ടീഷ് ലസ്റ്ററില്‍ കലാപാന്തരീക്ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയും ഇതേ രീതി പിന്തുടര്‍ന്നിട്ടുണ്ട്. ഒരു വിദേശ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടരുതെന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വിദേശ ഡോക്യുമെന്ററി കൊണ്ട് രാജ്യത്തിന്റെ പരമാധികാരത്തിന് ഒന്നും സംഭവിക്കില്ല. ഇവയെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ബി.ബി.സി ഡോക്യുമെന്ററിയില്‍ വലിയ അതിശയമുണ്ടാകേണ്ട കാര്യമില്ല. രാജ്യങ്ങളിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ ആഭ്യന്തരമായി അന്വേഷണം ഏര്‍പ്പെടുത്തുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ആഭ്യന്തരമായി നടത്തിയ ഒരു അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററിയെന്ന് ബി.ബി.സി കൃത്യമായി പറഞ്ഞിട്ടുണ്ട്.

ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തിൻ്റെ പരമാധികാരത്തെ ഭീഷണിയിലാക്കും എന്നായിരുന്നു തുടർന്നുള്ള വിശദീകരണം.

അനിൽ ആൻ്റണിയുടെ വിശദീകരണം

ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഭാരവാഹിത്വം വഹിക്കുന്നത് എനിക്കോ പാര്‍ട്ടിക്കോ ഗുണം ചെയ്യില്ലെന്ന വ്യക്തമായ ബോധ്യം ഉള്ളതിനാലാണ് രാജിവെച്ചത്.

ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസിലാണ്. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ജനിച്ചതു മുതല്‍ കണ്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറായി കാണുന്നത്. ഞാന്‍ ആദ്യമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് 2017-ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതലാണ്. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. അതുകഴിഞ്ഞ് 2019-ല്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചുതുടങ്ങിയത്. മക്കള്‍ രാഷ്ട്രീയമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ പപ്പ പറഞ്ഞിട്ടല്ല ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. അതുകാരണമാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്ലാ മുതിര്‍ന്ന നേതാക്കളും മല്ലികാര്‍ജുന ഖാര്‍ഗെയുടെ കൂടെ നിന്നപ്പോള്‍, ഞാന്‍ ശശി തരൂരിന് ഒപ്പം നിന്നത്. 2019-ല്‍ തരൂരുമായി പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോള്‍ വളരെ പ്രൊഫഷണലായ ഒരു നല്ല സിസ്റ്റം ഉണ്ടാക്കിയിരുന്നു. അത് മുന്നോട്ട് കൊണ്ടുപോകാന്‍ നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങളാല്‍ സാധിച്ചില്ല.

ഞാനൊരു പരാമര്‍ശം നടത്തി. അത് സങ്കീര്‍ണ്ണമായ പരാമര്‍ശം അല്ല. വളരെ ലളിതമായ ഒന്നായിരുന്നു. ബിജെപിയുമായി ഒരുപാട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുണ്ട്. എങ്കില്‍പോലും രാജ്യത്തിന്റെ രൂഢമൂലമായ താത്പര്യങ്ങളായ അഖണ്ഡത, പരമാധികാരം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയത്തിനതീതമായ കാര്യങ്ങള്‍ കൂടി ആലോചിക്കണം. ഇത്രയും മാത്രമാണ് ഞാന്‍ പറഞ്ഞത്. വേറെ ഒന്നും ഞാന്‍ പാഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നയത്തിനെതിരെയും പറഞ്ഞിട്ടില്ല. പല നേതാക്കളും അണികളും എന്നെ വിളിച്ച് ഇത് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്ന് ഞാന്‍ വ്യക്തമായി അവരോട് പറഞ്ഞു. അതിന്റെ കാരണം ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്.

അമർഷമോ അടവ് നയമോ

 നാല് വര്‍ഷം മുമ്പ് കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റായി രാഷ്ട്രീത്തിലേക്ക് രംഗപ്രവേശം നടത്തിയ അനില്‍ ആന്റണിക്ക് അതിന് മുകളിലേക്കുള്ള ഒരു രാഷ്ട്രീയ വളര്‍ച്ച ഉണ്ടായില്ല. എന്താണ് ഇതുവരെ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ചോദിക്കുമ്പോഴും ഒന്നര വര്‍ഷം മുമ്പേ അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുവെന്നാണ് കെപിസിസി വൃത്തങ്ങള്‍ പറയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ.സുധാകരന്‍ അധ്യക്ഷകനായതോടെ അനില്‍ ആന്റണി പുറത്തായി. എന്നാല്‍ പകരം മറ്റാരേയും നിയോഗിക്കാത്തത് കൊണ്ട് അനില്‍ ആന്റണി പേരില്‍ കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായി തുടര്‍ന്നു. പുനഃസംഘടനയോടെ പുതിയ ആളെ നിയമിക്കുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടം കിട്ടാതെ

നെഹ്‌റു കുടുംബത്തിനും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും എ.കെ.ആന്റണി വിശ്വസ്തന്‍ ആയിരുന്നെങ്കിലും മകന്‍ അനില്‍ ആന്റണിക്ക് അതിന്റെ ആനുകൂല്യമൊന്നും ലഭിച്ചിരുന്നില്ല. കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററാകും മുമ്പ് ഗുജറാത്ത്,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സംഘത്തില്‍ അംഗമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവും അനില്‍ ആന്റണിക്കുണ്ട്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലിനുമൊപ്പമാണ് അനില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നീട് കേരളത്തില്‍ ശശി തരൂര്‍ വഴി ചുമതല ലഭിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അനില്‍ ആന്റണിയില്‍ അത്ര താത്പര്യം കാണിച്ചിരുന്നില്ല. ഇതിനിടെ പാര്‍ട്ടി നേതൃത്വം അവണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫൈസല്‍ പട്ടേല്‍ രംഗത്തെത്തിയതും അനില്‍ പിന്തുണച്ചെത്തിയതും ശ്രദ്ധേയമായിരുന്നു.

സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് ആന്‍ഡ് എഞ്ചിനീയറിങില്‍ മാസ്റ്റര്‍ ബിരുദമുള്ള അനില്‍ ആന്റണിയുടെ ഡിജിറ്റല്‍ രംഗത്തെ മികവാണ് കേരളത്തില്‍ ചുമതല നല്‍കിയതിന് പിന്നിലെന്ന് ശശി തരൂര്‍ അന്ന് പറഞ്ഞിരുന്നു. തരൂരുമായി നേരത്തെയുള്ള ബന്ധവും അനിലിന് ഗുണമായി മാറി.

ജോഡോ യാത്ര അറിയാതെ

ശശി തരൂരിനെ പരാമര്‍ശിക്കുന്ന നിരന്തര ട്വീറ്റുകളും മറ്റു രാഷ്ട്രീയ ചര്‍ച്ചകളും അനില്‍ ആന്റണിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ സജീവമായിരിക്കുമ്പോഴും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് ഒരു വരിപോലും എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.

ഡോക്യുമെന്ററിയെ എതിര്‍ക്കുന്ന കുറിപ്പിലും രാജിക്കത്തിലും രാജ്യതാത്പര്യമെന്ന് അനില്‍ ആവര്‍ത്തിക്കുന്നത് പുതിയ രാഷ്ട്രീയ സൂചനകൾ നൽകുന്നുണ്ട്. കേരള രാഷ്ട്രീയത്തിലാവും ഇത് ദൂര വ്യാപകമായ ഫലങ്ങൾ ഉളവാക്കുക. തത്ക്കാലം വേറെ ഒരു പാർട്ടിയിലേക്കും ഇല്ലെന്നാണ് അനിൽ പറഞ്ഞത്.

ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലിക്കോപ്റ്റർ അടിയന്തിര ലാൻ്റിങ് നടത്തി

0

 ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ  ഈറോഡിന് അടുത്ത് സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻൻ്റിങ്  നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു ശ്രീശ്രീ രവിശങ്കറും സംഘവും. യാത്രാമധ്യേ കാലാവസ്ഥ പ്രതികൂലമായതോടെയാണ് ഹെലികോപ്റ്റര്‍ അടിയന്തര ലാൻൻ്റിങ് നടത്തിയത് എന്നാണ് ഈറോഡ് പൊലീസ് അറിയിക്കുന്നത്.

രവിശങ്കറിനെ കൂടാതെ മൂന്ന് പേര്‍ കൂടി ഹെലികോപ്റ്ററിലുണ്ടായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്ററിൽ തന്നെ രവിശങ്കറും സംഘവും തിരുപ്പൂരിലേക്ക് തിരിച്ചു. 

ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. 50 മിനിറ്റിന് ശേഷമാണ് പിന്നീട് ശ്രീ ശ്രീ രവിശങ്കര്‍ യാത്ര പുറപ്പെട്ടത്. ശ്രീ ശ്രീ രവിശങ്കര്‍ ശ്രീ ബൃഹന്നായകി അംബികാ സമേത ശ്രീ ആന്ധ്രാ കപാലീശ്വര സ്വാമി ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് പോകവെ ആണ് സംഭവം എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു.

അനിൽ ആൻ്റണി രാജിവെച്ചു, ചുറ്റും വെട്ടിലാക്കുന്ന ചോദ്യങ്ങൾ, പിന്നാലെ പാർട്ടിക്ക് പഴി

ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച ട്വീറ്റിന് പിന്നാലെ കടുത്ത വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന അനില്‍ ആന്റണി കോണ്‍ഗ്രസില്‍നിന്ന്‌ രാജിവെച്ചു. ഇതുവരെ ഇല്ലാത്ത വിധം പാര്‍ട്ടി നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് പടിയിറക്കം.

 കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻ്റണി രാജിവച്ചത്. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും ഡോക്യുമെൻ്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമര്‍ശിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനായ അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ ഒഴിയുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമര്‍ശനം രൂക്ഷമായിരുന്നു. 

നേർക്കു വന്ന ചോദ്യങ്ങളിൽ നിശ്ശബ്ദത

മീഡിയ വിഭാഗം തലവൻ എന്ന നിലയ്ക്ക് കോൺഗ്രസിന് വേണ്ടി എന്തു ചെയ്തു എന്നായിരുന്നു ആദ്യത്തെ ട്വീറ്റോടെ അനിൽ നേരിട്ടത്. സ്വന്തം പ്രെഫൈലിൽ ജോഡോ യാത്രയുടെ ഒരു ചിത്രം പോലും ഇല്ലാത്തത് ഉൾപ്പെടെ ചോദ്യം ചെയ്യപ്പെട്ടു.

ബി ബി സി ഡോക്യുമെൻ്ററി മാത്രമല്ല സമാനമായ ഒത്തിരി പ്രശ്നങ്ങൾ രാഷ്ട്രീയ ചുറ്റുപാടുകളിൽ ഉണ്ടായി. ഇവയിൽ ഒന്നുമില്ലാത്ത പ്രതികരണമാണ് ഗുജറാത്ത് കലാപത്തിലെ പങ്കാളിത്തങ്ങൾ വെളിപ്പെടുത്തുന്ന ഡോക്യുമെൻ്റ്റി സംബന്ധിച്ച് ഉണ്ടായത്.

ലോകത്തിലെ പബ്ലീക് റിലേഷൻ, മീഡിയ ഭീമൻമാരാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയും നേതാക്കൾക്ക് വേണ്ടിയും ജനസമ്പർക്കം നടത്തുന്നത്. ഇവയെല്ലാം രാജ്യത്തിൻ്റെ പരമാധികാരത്തെ ബാധിക്കുന്ന തരത്തിൽ സ്വാധീനം ചെലുത്തുന്നു. ഇതൊന്നും ഇതുവരെ കാണാഞ്ഞത് എന്ത് എന്നും സോഷ്യൽ മീഡിയ ചർച്ചകളിൽ അനിൽ ആൻ്റണിക്ക് എതിരെ ഉയർന്നിരുന്നു.

രാജി നൽകിയിട്ടും തീരാത്ത കലി

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍ ഒരു ട്വീറ്റിൻ്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് കൊണ്ട് ട്വിറ്ററിൽ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു. 

പദവികള്‍ വഹിച്ചിരുന്ന കാലത്ത് പിന്തുണ നല്‍കിയ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ഉള്‍പ്പെടെ രാജിക്കത്തില്‍ അനില്‍ പ്രത്യേകം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ശശി തരൂര്‍ എംപിയുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് നന്ദി പ്രകടനം. പ്രൊഫഷണല്‍ കരിയറുമായി മുന്നോട്ടുപോകുമെന്നും രാജിക്കത്തില്‍ അനില്‍ വ്യക്തമാക്കി.

മോഡിയുടെ പങ്കാളിത്തം ചർച്ച ചെയ്യുന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിന് എതിരെ എ കെ ആൻ്റണിയുടെ മകൻ: ഞെട്ടൽ കോൺഗ്രസിൽ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ പങ്ക് ചർച്ച ചെയ്യുന്ന ബി.ബി.സി ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിനെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രതികരണം. ഇതോടെ ബി ജെ പി സോഷ്യൽ മീഡിയ ഇടങ്ങളിൽ അനിൽ താരമായി മാറി.

ബി.ജെ.പിയോടുള്ള വലുതായ വിയോജിപ്പുകള്‍ എല്ലാം നിലനിൽക്കെ തന്നെ ബി ബി സിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അനിൽ ട്വിറ്ററില്‍ കുറിച്ചത്.

രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡോക്യുമെന്ററിക്ക് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് അനില്‍ തന്‍റെ ഭിന്ന നിലപാടുമായി രംഗത്തെത്തിയത്.

ഞെട്ടിയത് കോൺഗ്രസ്

രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ദേശവ്യാപക യാത്ര നടത്തുമ്പോള്‍ ആ യാത്രയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ തന്നെ ആ ആശയത്തിന് അനുകൂലമെന്ന് പാര്‍ട്ടി വ്യാഖ്യാനിക്കുന്ന ഒരു ഡോക്യുമെന്‍ററിക്കെതിരെ രംഗത്ത് വന്നത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. യുവ ആൻ്റണിയുടെ രാഷ്ട്രീയ ഭാവി ചിന്ത തന്നെയും ഇതിനിടെ ചർച്ചയിലെത്തി.

മോഡി വിരുദ്ധതയെ ഇന്ത്യാ വിരുദ്ധമെന്ന വിശേഷണത്തോടെയാണ് എകെ ആന്‍റണിയുടെ മകന്‍ രംഗത്തു വന്നിരിക്കുന്നത്. മാത്രമല്ല, ഇറാഖ് യുദ്ധത്തില്‍ ഉള്‍പ്പെടെ ബിബിസിയുടെ ഭിന്നിപ്പിന്‍റെ ചരിത്ര പാരമ്പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനില്‍ ഡോക്യുമെന്‍ററിയെ എതിര്‍ക്കുന്നതെന്നതും ശ്രദ്ധേയമാണ്.

‘ഇന്ത്യയിലുള്ളവര്‍ ബി.ബി.സി ഡോക്യുമെന്ററിക്ക് അമിത പ്രധാന്യം കല്‍പിക്കുന്നത് അപകടകരമാണ്. ഇത് നമ്മുടെ പരമാധികാരത്തെ ദുർബലമാക്കുന്ന നിലപാടാണ്. മുന്‍വിധികളുടെ ദീര്‍ഘചരിത്രമുള്ളതും ബ്രീട്ടീഷ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്നതുമായ ചാനലാണ് ബിബിസി. എന്നാണ് അനിൽ കുറിക്കുന്നത്. ട്വീറ്റ് ചുവടെ

യൂത്ത് കോണ്‍ഗ്രസും ഡി വൈ എഫ് ഐയും അടക്കമുള്ള നിരവധി പ്രതിപക്ഷ യുവജനസംഘടനകള്‍ രാജ്യത്തുടനീളം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന നിലാപാടാണ് ബി.ജെ.പിക്കുള്ളത്.

മാടമ്പി നിലപാടുകളെ തുറന്ന് കാട്ടി രഹ്ന ഫാത്തിമ സർക്കാരിനെതിരെ സുപ്രീം കോടതിയിൽ

പുരോഗമനവും വിപ്ലവവും പറയുമ്പോഴും സംസ്ഥാന സർക്കാർ ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കയാണെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ അടിച്ചമർത്തുകയും ഇരകളാക്കുകയുടെ ചെയ്യുന്ന നയമാണ് സർക്കാർ തുടരുന്നത് എന്നും തുറന്നടിച്ചു.

ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് കരുതി ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണമെന്നും രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

തടവിലിടാൻ സർക്കാർ, വിപ്ലവ വായാടിത്തങ്ങളെ വെല്ലുവിളിച്ച് രഹ്ന ഫാത്തിമ

രഹ്ന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടിയായി ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ചത്.

വിമർശനം. മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരും പിന്തുടരുന്നത്. ഇതിൻ്റെ ഫലമാണ് തനിക്കെതിരായ കേസുകളെന്നും രഹ്ന ഫാത്തിമ മറുപടിയിൽ ചൂണ്ടി കാട്ടി.

ഉപയോഗിച്ചത് ഭരണഘടനാ ബഞ്ച് നൽകിയ അവകാശം

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അതു കാരണം കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വരെ വിലക്ക് നേരിടേണ്ടി വന്നു.

ആർത്തവ കാലം അയിത്തമോ

ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ദൈവത്തിനെ മലിനമാക്കുമെന്ന കാഴ്ചപ്പാട് ദളിതർ പ്രവേശിക്കുന്നതോടെ ക്ഷേത്രം അശുദ്ധമാകും എന്ന് പറയുന്നതുപോലെയാണ്. ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കാം. ഇതിന് ഭരണഘടനാ പരമായ വകുപ്പുണ്ട്. ഇതേ പോലെ ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്നു കരുതി ക്ഷേത്രപ്രവേശനം തടയുന്നവർക്കെതിരെ നിയമ നടപടി എടുക്കണം. രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.

കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കും, പി.എസ്.സി

പരീക്ഷ എഴുതുമെന്ന് പി.എസ്.സിക്ക് ഉറപ്പ് നല്‍കിയ ശേഷം ഹാജരാകാത്ത ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍ മരവിപ്പിക്കും. കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെടുക്കാനൊരുങ്ങുന്നത്.

ചോദ്യപേപ്പര്‍, ഉത്തരക്കടലാസ്, പരീക്ഷകേന്ദ്രം തുടങ്ങിയവ തയാറാക്കാന്‍ ഒരു ഉദ്യോഗാര്‍ഥിക്ക് നൂറിലധികം രൂപയാണു ചെലവ്. ഉദ്യോഗാര്‍ഥികള്‍ ഹാജരാകാതെ വരുന്നതോടെ ഓരോ പരീക്ഷയ്ക്കും ലക്ഷങ്ങളാണ് പി.എസ്.സിക്ക് നഷ്ടം വരുന്നത്.

അല്ലാത്തവർ കാരണം കാണിക്കേണ്ടി വരും

അതേസമയം, ആരോഗ്യ പ്രശ്‌നങ്ങള്‍, അപകടം, പരീക്ഷ ദിനത്തിലെ മറ്റു പരീക്ഷ തുടങ്ങി വ്യക്തമായ കാരണമുള്ളവരെ നടപടിയില്‍നിന്ന് ഒഴിവാക്കും.

ഇവര്‍ പരീക്ഷ കഴിഞ്ഞശേഷം നിശ്ചിത രേഖകള്‍ സഹിതം പി.എസ്.സി പരീക്ഷാ കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കേണ്ടിവരും. കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദതല പ്രാഥമിക പരീക്ഷകളില്‍ 60 ശതമാനം പേരാണ് പരീക്ഷ എഴുതാന്‍ ഹാജരായത്. ഉദ്യോഗാര്‍ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് നാലും അഞ്ചും ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്.

ഉദ്യോഗസ്ഥ സംവിധാനത്തെയും പല ഘട്ടങ്ങളിലായി വിന്യസിച്ചു. എന്നാല്‍, ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ ഹാജരാകാതിരുന്നതോടെ മാര്‍ക്ക് ഏകീകരണത്തിലടക്കം ബുദ്ധിമുട്ട് നേരിടേണ്ട അവസ്ഥ വന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കാന്‍ തീരുമാനമെടുത്തത്.

ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ച തസ്തികകള്‍ക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 2023 ജനുവരി 17ന് മുമ്ബുള്ള വിജ്ഞാപനങ്ങള്‍ക്ക് ബാധകമാക്കേണ്ടതില്ലെന്നും കമീഷന്‍ തീരുമാനിച്ചു.

https://chat.whatsapp.com/LPBw8UIGGee0eW8gashUGO

വിലക്കും വെപ്രാളവും തുടരുമ്പോൾ ബി ബി സി ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്തിറക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ ഇടപെടൽ സംബന്ധിച്ച വസ്തുതകൾ വെളിവാക്കിയ ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം ന്യൂന പക്ഷ വിരുദ്ധതയും വർഗ്ഗീയതയും എങ്ങിനെ ഉപയോഗിച്ചു എന്ന് വ്യക്തമാക്കുന്നതാവും രണ്ടാം ഭാഗമെന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല മുന്നറിയിപ്പ് നല്‍കി.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠൂരമായ സംഭവമായിരുന്നു ഗുജറാത്ത് വർഗ്ഗീയ കലാപം. നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരിക്കെയാണ് ഇത് നടക്കുന്നത്. പൊലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുകയും അക്രമികൾ കൊലപാതക പരമ്പരകൾ അഴിച്ചു വിടുകയും ചെയ്യുകയായിരുന്നു. നിഷ്ക്രിയത പാലിക്കാൻ നിർദ്ദേശമുണ്ട് എന്ന് പൊലീസ് ഓഫീസർ പറയുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ചതാണ് ഡോക്യുമെൻ്ററിയുടെ ആദ്യ ഭാഗം.

ഡോക്യുമെന്‍ററി പ്രചരിച്ചതോടെ കേന്ദ്രസർക്കാർ ഇതിനെതിരെ മാധ്യമങ്ങളെ വിലക്കിയിരുന്നു. ഇപ്പോഴും ലിങ്കുകൾ തടഞ്ഞ് പ്രചാരണം ബ്ലോക്ക് ചെയ്തിരിക്കയാണ്.

കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു