കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം തീർപ്പായി, അടൂരിനോട് കലിപ്പ്

കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തു തീർപ്പായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീർപ്പ്. സമരം ചെയ്ത വിദ്യാർഥികളുമായി ധാരണയായതായി മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.

ഡയറക്ടറെ മാറ്റുകയെന്ന ആവശ്യം കൂടാതെ തങ്ങള്‍ ഉന്നയിച്ച ബാക്കി 14 ആവശ്യങ്ങള്‍ക്കും മന്ത്രിയില്‍നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികളുടെ പ്രതിനിധിയായ ശ്രീദേവ് സുപ്രകാശും വ്യക്തമാക്കി.

എന്നാൽ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കേണ്ടതില്ല എന്നാണ് വിദ്യാർഥികളുടെ നിലപാട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയായില്ല. ഈ സാഹചര്യത്തിൽ നിസ്സഹകരണം തുടരും എന്നുമാണ് പ്രതികരണം.

ഡയറക്ടർ ശങ്കർ മോഹൻ സർവർണ ജാതി താത്പര്യങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ സമൂഹത്തിന് മുന്നിൽ എത്തിച്ച് ഇദ്ദേഹത്തെ പുറത്താക്കുക എന്ന ആവശ്യമാണ് വിദ്യാർഥികൾ പ്രധാനമായും ഉന്നയിച്ചിരുന്നത്. വസ്തുതകൾ അന്വേഷിച്ച് കണ്ടെത്തിയതോടെ ശങ്കർ മോഹനോട് സർക്കാർ രാജി ആവശ്യപ്പെടുകയായിരുന്നു.

പുതിയ ഡയറക്ടറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി. പുതിയ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഒഴിഞ്ഞുകിടക്കുന്ന സംവരണസീറ്റുകള്‍ നികത്തും. കെ.ജയകുമാര്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ധാരണയിൽ എത്തിയ വിഷയങ്ങൾ

ഡയറക്ടറെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നിയമനനടപടികള്‍ ത്വരിതപ്പെടുത്തും.

ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ നികത്താന്‍ നടപടിയെടുക്കും.

അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പുതന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കും.

ഡയറക്ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന പ്രവണത ആവര്‍ത്തിക്കില്ല എന്ന് ഉറപ്പാക്കും

വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരംസംവിധാനം എന്ന നിലയില്‍ വിദ്യാര്‍ത്ഥി ക്ഷേമസമിതി രൂപവത്കരിക്കും. ഈ സമിതിയുടെ ചെയര്‍മാന്‍ സ്വീകാര്യതയുള്ള ഒരു സീനിയര്‍ ഫാക്കല്‍റ്റി അംഗമായിരിക്കും.

പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലുംപെട്ട വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പരാതികള്‍ യഥാസമയം പരിശോധിച്ച് പരിഹരിക്കാനും ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി രൂപവത്കരിക്കും.

അക്കാദമിക് പരാതികള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കും

കോഴ്‌സിന്റെ ദൈര്‍ഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ അക്കാദമിക് വിഷയങ്ങളില്‍ വിദഗ്ധരായവരുടെ സമിതി രൂപവത്കരിക്കും

കോഴ്‌സ് ഫീ സംബന്ധിച്ച വിഷയവും വര്‍ക്‌ഷോപ്പുകള്‍, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കുള്ള പരാതികളും കമ്മിറ്റി പരിശോധിക്കും.

ഡിപ്ലോമകള്‍ സമയബന്ധിതമായി നല്‍കാന്‍ നടപടി സ്വീകരിക്കും; ഇതിനകം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം മാര്‍ച്ച് 31 ന് മുമ്പ് ഡിപ്ലോമ നല്‍കും.

പ്രധാന അധികാരസമിതികളില്‍ വിദ്യാര്‍ഥിപ്രാതിനിധ്യം കൊണ്ടുവരും.

വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളില്‍ കേസുകള്‍ രമ്യമായി പരിഹരിക്കാന്‍ സംവിധാനമൊരുക്കും.

നിര്‍വ്വാഹകസമിതി യോഗങ്ങള്‍ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കും.

കമ്മീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും

വിദ്യാര്‍ഥികള്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച ബൈലോയിലെയും ബോണ്ടിലെയും വിഷയങ്ങള്‍ പരിശോധിക്കും

ഹോക്കി ലോകകപ്പ്; സഡൻ ഡെത്തിൽ ഇന്ത്യൻ സ്വപ്നം പൊലിഞ്ഞു

0

ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. എങ്കിലും സമനിലയ്ക്ക് ശേഷം നിർഭാഗ്യകരമായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. ലളിത് കുമാര്‍ ഉപാധ്യയ്, സുഖ്ജീത് സിംഗ്, വരുണ്‍ കുമാര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ലെയ്ന്‍ സാം, റസ്സല്‍ കെയ്ന്‍, ഫിന്‍ഡ്‌ലെ സീന്‍ എന്നിവരിലൂടെ ന്യൂസിലന്‍ഡിന്റെ മറുപടി. ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ലിയോണ്‍ ഹെയ്‌വാര്‍ഡിന്റെ പ്രകടനം ന്യൂസിലന്‍ഡിന് തുണയായി.

ആദ്യ ക്വാർട്ടറിൽ ഒപ്പത്തിനൊപ്പം

മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഹര്‍മന്‍പ്രീത് സിംഗിന്റെ ഫ്‌ളിക്ക് ന്യൂസിലന്‍ഡ് ഗോള്‍ കീപ്പര്‍ ഡൊമിനിക് ഡിക്‌സണ്‍ തടഞ്ഞിട്ടു. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡെടുത്തു. അകാശ്ദീപിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ലളിത് കുമാര്‍ ഗോള്‍ നേടി. 24-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. പെനാല്‍റ്റി കോര്‍ണര്‍ സുഖ്ജീത് സിംഗ് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ 28-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ന്യൂസിലന്‍ഡിനായി. സാമിന്റെ വകയായിരുന്നു ഗോള്‍. 

പെനാൽറ്റിയിൽ സമനില

മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നാം ഗോളും നേടി. ഇത്തവണ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിയത് വരുണ്‍ കുമാര്‍. മൂന്നാം ക്വാര്‍ട്ടര്‍ തീരുന്നതിന് മുമ്പ് ന്യൂസിലന്‍ഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. റസ്സല്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം ഗോളാക്കി. അവസാന ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡ് സമനില പിടിച്ചു. ഇത്തവണയും പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു കിവീസ്. 

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ ശ്രമങ്ങളും ഇരുവരും ഗോളാക്കി മാറ്റി. എന്നാല്‍ മൂന്നാം ശ്രമത്തില്‍ അഭിഷേകിന് പിഴച്ചു. 2-3ന് ഇന്ത്യ പിന്നിലേക്ക് എടുത്തെറിയപ്പെട്ടു. നാലാം ശ്രമത്തില്‍ ഇരുവര്‍ക്കും ലക്ഷ്യം നേടാന്‍ സാധിച്ചില്ല. അഞ്ചാം ശ്രമത്തില്‍ ന്യൂസിലന്‍ഡ് താരം സമി ഹിഹയ്ക്ക് പിഴച്ചതോടെ സ്‌കോര്‍ 3-3.

സഡൻ ഡെത്തിലേക്ക് മുന്നേറിയ മത്സരം

പിന്നാലെ സഡന്‍ ഡെത്തിലേക്ക് മത്സര വിധി നിശ്ചയം മാറി. ആദ്യ ശ്രമത്തില്‍ ഇരുവരും പരാജയപ്പെട്ടു. പിന്നാലെ സ്‌കോര്‍ 4-4ലേക്ക് മാറി. എന്നാല്‍ സുഖ്ജീതിന്റെ ശ്രമം ന്യൂസിലന്‍ഡ് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതോടെ ടീം ക്വാര്‍ട്ടറില്‍ തന്നെ വീണു

പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

ഇന്ത്യ ഹോക്കി ലോകകപ്പ്‌ നേടിയിട്ട്‌ അരനൂറ്റാണ്ടിനോടടുക്കുന്നു. 1975ലാണ്‌ ആദ്യത്തേയും അവസാനത്തേയും ലോകകിരീടം. ഇക്കുറി ഏറെ മോഹിച്ചു, സ്വപ്‌നം കണ്ടു. പക്ഷേ, തിങ്ങിനിറഞ്ഞ കലിംഗ സ്‌റ്റേഡിയത്തെ കണ്ണീരിലാഴ്‌ത്തി ഇന്ത്യ പുറത്തായി. ക്വാർട്ടറിലെത്താൻ ജയം അനിവാര്യമായിരുന്നു.

കഴിഞ്ഞതവണ ഇന്ത്യ ക്വാർട്ടറിലാണ്‌ പുറത്തായത്‌. 1975 കിരീടം നേടിയശേഷം പിന്നീടൊരിക്കലും സെമിയിലേക്ക്‌ മുന്നേറാനായിട്ടില്ല. ആദ്യ ലോകകപ്പിൽ (1971) ഇന്ത്യക്ക് മൂന്നാം സ്ഥാനമായിരുന്നു. 1973ൽ റണ്ണറപ്പായി.ഗ്രൂപ്പ്‌ മത്സരത്തിൽ ഇംഗ്ലണ്ടിനോട്‌ സമനില പിണഞ്ഞതാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌. സ്‌പെയ്‌നിനേയും വെയ്‌ൽസിനേയും തോൽപിച്ചു. ഇംഗ്ലണ്ടുമായി ഗോളടിക്കാതെയാണ്‌ സമനിലയിൽ കുരുങ്ങിയത്‌.

ഗോൾശരാശരിയിൽ ഇംഗ്ലണ്ട്‌ നേരിട്ട്‌ ക്വാർട്ടറിലെത്തി. ഇന്ത്യക്ക്‌ ന്യൂസിലൻഡിനെതിരെ ക്രോസ്‌ഓവർ മത്സരം കളിക്കേണ്ടിവന്നു.മലേഷ്യയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച സ്‌പെയ്‌ൻ ക്വാർട്ടറിലെത്തി. ഓസ്‌ട്രേലിയയാണ്‌ അടുത്ത എതിരാളി. ന്യൂസിലൻഡ്‌ നിലവിലെ ചാമ്പ്യൻമാരായ ബൽജിയത്തെ നേരിടും.ക്വാർട്ടർ 24നും 25നും നടക്കും. സെമി ഇരുപത്തേഴിന്. ഫെെനൽ 29ന് നടക്കും.

മാടമ്പി നേതാവിനെ പിണക്കാനാവതെ സർക്കാർ, ഗുസ്തി താരങ്ങളുടെ സമരം സമയവായത്തിൽ എത്തിച്ച് തലയൂരി

0

ഗുസ്തിതാരങ്ങളുടെ സമരം അനുനയത്തില്‍ ഒത്തുതീര്‍പ്പാക്കി കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തിൽ നിന്നും തത്കാലം തലയൂരി. ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്രതാരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തിയത് ലോകത്തിന് മുന്നിൽ അപമാനകരമായി മാറി. ഏതുവിധേനയും സമരമവസാനിപ്പിക്കാനായിരുന്നു കേന്ദ്രശ്രമം. ബി ജെ പി എംപിയുടെ മാടമ്പിത്തരങ്ങളായിരുന്നു ലോകം ശ്രദ്ധിച്ച ഗുസ്തിതാരങ്ങൾ ഉന്നയിച്ച പരാതിയിലെ മുഖ്യ പ്രശ്നം. ഗുരുതരമായ ലൈംഗിക പീഡനവും ചൂഷണവുമാണ് ഉന്നയിക്കപ്പെട്ടത്.

വ്യാഴാഴ്ച രാത്രി തുടങ്ങിയ ചര്‍ച്ചകളുടെ പരിസമാപ്തിയില്‍ സമരത്തിന്റെ മൂന്നാംദിവസമായ ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി താരങ്ങള്‍ പ്രഖ്യാപിച്ചു. കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്റെ ഔദ്യോഗികവീട്ടില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം.

സമരക്കാരെയും ഫെഡറേഷനെയും വിശ്വാസത്തിലെടുത്തു എന്നു വരുത്തി എങ്കിലും ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ കടുത്ത നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അന്വേഷണം കഴിയുംവരെ സിങ് മാറിനില്‍ക്കുമെന്ന് അറിയിച്ച് സമരക്കാരെ അനുനയിപ്പിച്ചു.

എന്നാല്‍, തത്കാലത്തേക്കെങ്കിലും അദ്ദേഹത്തെ ഫെഡറേഷനില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെ അടുത്ത ഘട്ടത്തിലേക്ക് സീറ്റു നൽകാതിരിക്കാം എന്ന സാഹചര്യം സൃഷ്ടിച്ചു. താരങ്ങളെ വിശ്വാസത്തിലെടുക്കാനുമായി. നിലവിലെ ഫെഡറേഷന്റെ കാലാവധി അടുത്തമാസം 24-ന് അവസാനിക്കുകയാണ്. ഫലത്തില്‍ സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഫെഡറേഷനില്‍ തിരഞ്ഞെടുപ്പിനും സമയമാകും. അതുവഴി പാർട്ടി എംപിയെ പിണക്കാതെ നിർത്താൻ കഴിയും എന്ന പ്രതീക്ഷയാണ്. പീഡന പരാതി നേരിട്ട എംപിയുടെ മണ്ഡലത്തിലെ സ്വീധീനം പാർട്ടിക്കും അതീതമാണ് .

ഫെഡറേഷന്‍ ഭാരവാഹികളും പരിശീലകരും ഗുസ്തി താരങ്ങള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തുന്നെന്ന ആരോപണം സമരക്കാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ശക്തമായ തെളിവുകളൊന്നും സര്‍ക്കാരിനുമുന്നിൽ നേരിട്ട് അവതരിപ്പിച്ചിരുന്നില്ല. പോലീസിലും പരാതി നല്‍കിയിട്ടില്ല. ഭയത്തിൻ്റെ അന്തരീക്ഷം നിലനിൽക്കുന്നതായിരുന്നു കാരണം. എംപിക്ക് എതിരെ ഇത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും സർക്കാർ പോലും മടിച്ചു നിൽക്കുന്ന അത്രയും പ്രബലാമാണ് ഇയാളുടെ മാടമ്പി സ്വാധീനം.

ഒളിമ്പിക് അസോസിയേഷന് നല്‍കിയ പരാതിയിലും ലൈംഗികാതിക്രമത്തെക്കുറിച്ച് കൃത്യമായി സൂചിപ്പിച്ചിരുന്നില്ല. പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് യുവ വനിതാ താരങ്ങളുടെ കായികഭാവി തകരാന്‍ വഴിവെച്ചേക്കുമെന്ന ഭീതിയാലാണ് പരാതിയുമായി പരസ്യമായി മുന്നോട്ട് വരാൻ മറ്റ് ഒരു തടസമായത്.

ഉത്തര്‍പ്രദേശിലെ പ്രമുഖനേതാവും പാര്‍ട്ടി ലോക്സഭാംഗവുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പിണക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ബി.ജെ.പിയെ പിന്നോക്കം വലിച്ചു. പാര്‍ട്ടി സംവിധാനത്തെക്കാള്‍ വ്യക്തിസ്വാധീനത്താല്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശേഷിയുള്ള സിങ്ങിനെ കടുത്ത നടപടികളിലൂടെ പ്രകോപിക്കേണ്ടെന്നാണ് യു.പി.യിലെ നേതാക്കളുടെ നിര്‍ദേശം ഉണ്ടായത്. ഇത് സ്വീകരിച്ചാണ് താത്കാലിക ശമനത്തിന് ശ്രമിച്ചത്. സമരത്തെ അതുവഴി ശക്തി കുറച്ചു വിടാം എന്നാണ് തീരുമാനം.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻ്ററി രാജ്യത്തെ ദുർബലപ്പെടുത്താനെന്ന് മന്ത്രി കിരൺ റിജ്ജു

ഗുജറാത്ത് കലാപത്തിലെ നരേന്ദ്രമോഡി പങ്കിനെ കുറിച്ചുള്ള പഠനം അവതരിപ്പിക്കുന്ന ബിബിസി ഡോക്യുമെൻ്ററി രാജ്യത്തെ ദുർബലപ്പെടുത്താനുള്ളതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജജു. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് അവർ കരുതുന്നു. ഇത്തരക്കാർ രാജ്യത്തെ ദുർബലപ്പെടുതുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അവരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കലാപ കാലത്തെ പങ്കാളിത്തം വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രം ഇന്നലെ നിര്‍ദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്യപ്പെട്ടു.

ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ ലിങ്ക് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻറെ നടപടി. രണ്ട് ദിവസമായി ബിബിസി ഡോക്യുമെന്ററി ഹാഷ്ടാഗ് ഇന്ത്യയിൽ ട്വിറ്ററിൽ  ട്രെൻഡിംഗിൽ ആദ്യത്തേതായിരുന്നു. ഇതോടെയാണ് ഇന്ത്യയിൽ ഇതുവരെ  സംപ്രേഷണം ചെയ്യാത്ത ഡോക്യുമെന്ററിയുടെ ലിങ്കുകൾ ട്വിറ്ററിനോടും യൂട്യൂബിനോടും നീക്കം ചെയ്യാൻ കേന്ദ്രം നിർദേശിച്ചത്. ഇതിൻ്റെ രണ്ടാം ഭാഗം ഇനിയും ഇറങ്ങാനിരിക്കയാണ്.

ആൺകുട്ടികളിലെ ലിംഗവിവേചന മനോഭാവം മാറ്റി ആദരവ് പരിശീലിപ്പിക്കണം – ഹൈക്കോടതി

സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍രീതിയല്ലെന്ന് ആണ്‍കുട്ടികള്‍ തിരിച്ചറിയണമെന്ന് ഹൈക്കോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. കാമ്പസിലെ പെണ്‍കുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ ഒരു എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.

അക്രമികളാവുന്നത് ദുർബലരായ പുരുഷൻമാർ

സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമം പ്രൈമറിക്‌ളാസുകള്‍മുതല്‍ തുടങ്ങണം. ആണ്‍കുട്ടികളില്‍ പൊതുവേ ചെറുപ്പംമുതല്‍ ലിംഗവിവേചന മനോഭാവം കണ്ടുവരുന്നുണ്ട്. ദുര്‍ബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്ന് കുട്ടികളെ പഠിപ്പിക്കണം -കോടതി പറഞ്ഞു.

മധ്യകാലഘട്ടത്തിലെ പണ്ഡിതനും ചിന്തകനുമായിരുന്ന ഇബ്നുല്‍ ഖയിം അല്‍ ജൗസിയയുടെ വാക്കുകള്‍ വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്: ‘സമൂഹത്തിന്റെ ഒരു പകുതിതന്നെയാണ് സ്ത്രീകള്‍. അവരാണ് മറുപാതിക്ക് ജന്മം നല്‍കുന്നത്. അങ്ങനെ അവര്‍ ഈ സമൂഹം തന്നെയാകുന്നു’.

വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ ബോര്‍ഡുകള്‍ക്കും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. യു.ജി.സി.ക്കും ഇതില്‍ പങ്കുവഹിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.

പശുക്കളെ കൊല്ലുന്നത് നിർത്തിയാൽ ലോകത്തിലെ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്ത് ജില്ലാ കോടതി; പശുക്കടത്ത് നടത്തിയ വ്യക്തിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു

പശുക്കളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ ലോകത്തിലെ സകലമാന പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി നിരീക്ഷണം. കന്നുകാലകളെ അയൽ സംസ്ഥാനത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. മാത്രമല്ല കാലി കടത്ത് കേസിലെ പ്രതി മുഹമ്മദ് അമീനിന്‌ കോടതി ജീവപര്യന്തം ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു.

പ്രപഞ്ചത്തിൻ്റെ നിലനിൽപ്പ് തന്നെ പശുക്കളിൽ

പ്രപഞ്ചത്തിൻ്റെ നിലനില്‍പിന് പശുക്കള്‍ ഒഴിച്ചു കൂടാൻ പറ്റാത്തതാണ്. പശുക്കളുടെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനില്‍പിന് അത്യാവശ്യമാണെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു. പശു ഒരു മൃഗം മാത്രമല്ല, അമ്മയാണെന്നും അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു.

പശുവിൻ്റെ മുത്രം മുതൽ എല്ലാ വസ്തുക്കളും പുണ്യകരമാണ്. ഗോമൂത്രം സർവ്വരോഗ നാശിനിയാണ് എന്ന് ശാസ്ത്രീയമായി തെളിയക്കപ്പെട്ടിട്ടുണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു. പശുക്കൾക്ക് എതിരായ ആക്രമണം നിലച്ചാൽ ഭൂമിയിലെ ജനങ്ങൾക്ക് ഇടയിൽ സാത്വിക പ്രകൃതം തിരികെ എത്തും എന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു.

പശുവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കാറുണ്ട്. പക്ഷെ ഒന്നും പ്രാവര്‍ത്തികമാകുന്നില്ലെന്ന് ജഡ്ജി രോഷം പ്രകടിപ്പിച്ചു. മതപരമായ കാരണങ്ങള്‍ക്ക് പുറമെ സാമൂഹികമായ വിഷയങ്ങളും പശുക്കളുടെ കാര്യത്തിൽ കണക്കിലെടുക്കണമെന്ന് അദ്ദേഹം പ്രത്യേകം ഓർമ്മപ്പെടുത്തി. പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് അവരുടെ സമ്പത്ത് നഷ്ടമാകുമെന്നും ഭാരതീയ ശ്ലോകങ്ങള്‍ സഹിതം വ്യക്തമാക്കി കൊടുക്കുകയും ചെയ്തായിരുന്നു വിധി പ്രസ്താവം.

മഹാരാഷ്ട്രയില്‍നിന്ന് കന്നുകാലികളെ കടത്തി എന്നതായിരുന്നു പെലീസ് പ്രതിക്കെതിരായി ചുമത്തിയ കുറ്റം. പതിനാറോളം പശുക്കളെ ലോറിയിൽ കടത്തി എന്നതാണ് കേസിന് ആസ്പദമായ സംഭവം. 2020-ലാണ് മുഹമ്മദ് അമീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പശുക്കൾക്ക് ആവശ്യമായ സൌകര്യങ്ങൾ ചെയ്തില്ല എന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം എന്നും ലൈവ് ലോ ചാനൽ റിപ്പോർട്ട് ചെയ്തു.

ചെെനീസ് പുതുവത്സര ആഘോഷത്തിനിടെ വെടിവെപ്പ്, കാലിഫോർണിയയിൽ 9 പേർ കൊല്ലപ്പെട്ടു

0

 കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ വെടിവെപ്പ്. നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. ലോസ് ആഞ്ജലിസില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ മോണ്‍ട്രേ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെയാണ് ആക്രമണം. പതിനായിരക്കണക്കിന് പേര്‍ പങ്കെടുക്കാറുള്ള ആഘോഷമാണ്.

യന്ത്ര തോക്കുമായി എത്തിയ വ്യക്തിയാണ് ആൾകൂട്ടത്തിലേക്ക് ഫയർ ചെയ്തത് എന്നാണ് റിപ്പോർട്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഷ്യൻ വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശമാണ്.

പത്ത് പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സധ്യത. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്.

പൊലീസിലെ കുറ്റവാളികളുടെ ലിസ്റ്റ് തേടി ഡി ജി പിയുടെ അന്ത്യശാസനം

ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു. വിവിധ കേസുകളിൽ ഉൾപ്പട്ട 24 എച്ച് എസ് ഒമാരെ സ്ഥലമാറ്റിയതിന് തൊട്ടാണ് നടപടി തുടരുന്നത്.

എന്നാൽ ഇതിനെല്ലാം ഇടയിൽ അതിനിടെ കസ്റ്റഡി കൊലപാതകം, മണല്‍ മാഫിയ ബന്ധം എന്നിവയുടെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന തിരുവല്ല മുന്‍ എസ്.എച്ച്.ഒ. സുരേഷ് വി. നായരെ സര്‍വീസില്‍ തിരിച്ചെടുത്തു. താനൂര്‍ കണ്‍ട്രോള്‍ റൂമിലാണ് പുതിയ നിയമനം.

നടപടി സ്ഥലം മാറ്റം

പോലീസ് സേനയിലെ കളങ്കിതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് യൂണിറ്റ് മേധാവികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനുള്ള നിര്‍ദേശം നല്‍കിയത്.

ഐ.ജി.മാര്‍, ഡി.ഐ.ജി.മാര്‍, സിറ്റി പോലീസ് കമ്മിഷണര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികളായവരുടെ പട്ടിക തയ്യാറാക്കേണ്ടത്. പോക്‌സോ, ബലാത്സംഗം, വിജിലന്‍സ് കേസ് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട പോലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ നേരിട്ട പോലീസുകാരുടെ വിവരങ്ങളും ഡി.ജി.പി. തേടിയിട്ടുണ്ട്. മുന്‍കാല ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ മുഴുവന്‍ പോലീസുകാരും നടപടി നേരിട്ട മംഗലപുരം പോലീസ് സ്‌റ്റേഷനില്‍ പുതിയ എസ്.എച്ച്.ഒ.യെ നിയമിച്ചു.

ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മല്ലികാ സാരാഭായിയുടെ നൃത്ത പരിപാടി തടഞ്ഞു

തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനിരുന്ന മല്ലിക സാരാഭായിക്ക് വിലക്ക്. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് ഇടപെട്ടാണ് നൃത്തപരിപാടി ഒഴിവാക്കിയത്. ഇതിനെതിരെ ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്ത് പ്രതിഷേധിക്കുമെന്ന് പ്രശസ്ത നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയും കേരള കലാമണ്ഡലം ചാന്‍സലറുമായ മല്ലിക സാരാഭായ് പറഞ്ഞു. എന്നാൽ ഇങ്ങനെ നൃത്തം അവതരിപ്പിച്ചാൽ ഭവിഷ്യത്തുകൾ നേരിട്ട് അനുഭവിക്കണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി. പാപ റാറു വ്യക്തമാക്കി.

ക്ഷേത്രത്തിനുള്ളില്‍ നൃത്ത പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി ‘വാക്കാല്‍’ അനുമതി നിഷേധിക്കയായിരുന്നു. ഇക്കാര്യം ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിന് പിന്നാലെയാണ് മല്ലിക സൗരാഭായി പ്രതിഷേധിച്ചത്. ക്ഷേത്ര പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരരുടെ രാഷ്ട്രീയവും സാമൂഹിക നിലപാടുകളും വിഷയമാവുകയാണ്.

യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച് ഒരുകൊല്ലം തികയുന്നതിൻ്റെ ഭാഗമായാണ് ഇവിടെ രാമപ്പ ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ക്ഷേത്രപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത് കാകാതിയ ഹെറിറ്റേജ് ട്രസ്റ്റാണ്. ഫെസ്റ്റിൻ്റെ നടത്തിപ്പിനായി നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യോട് അനുമതി തേടിയിരുന്നു. നൃത്തപരിപാടി അവതരിപ്പിക്കാന്‍ മല്ലിക സാരാഭായിയെ ക്ഷണിക്കയും ചെയ്തു. അവര്‍ നൃത്തം ചെയ്യാമെന്ന് സമ്മതം അറിയിച്ചതായും ക്ഷേത്രട്രസ്റ്റ് പറഞ്ഞു.

എഎസ്‌ഐയുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ല. മല്ലിക സാരാഭായ് ആണെങ്കില്‍ പടിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചതായും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ക്ഷേത്ര ട്രസ്റ്റിയുമായ ബി.വി. പാപ റാറു തുറന്നു പറഞ്ഞു.

വിവാദങ്ങള്‍ക്ക് പിന്നാലെ താനും സംഘവും ക്ഷേത്രത്തിനുപുറത്ത് നൃത്തപരിപാടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് മല്ലിക സാരാഭായ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. തങ്ങള്‍ പരിപാടി റദ്ദാക്കിയതായും തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തിൽ തങ്ങള്‍ക്ക് പങ്കില്ലെന്നും ക്ഷേത്ര ട്രസ്റ്റി പാപ റാവു പറഞ്ഞു.

ന്യൂസിലാൻഡിൽ ജസിൻഡയ്ക്ക് പകരം ക്രിസ് ഹിപ്

0

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസിന്‍ഡ ആര്‍ഡേനിന് പകരം ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രിയാകും. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനും ഞായറാഴ്ച്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു.

ഒക്ടോബര്‍ 14ന് ന്യൂസിലഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അടുത്ത മാസം സ്ഥാനമൊഴിയുന്ന കാര്യം ജസിന്‍ഡ അറിയിച്ചത്. ഇതോടെയാണ് ക്രിസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.നിലവില്‍ പൊലീസ്, വിദ്യാഭ്യാസ മന്ത്രിയാണ് ക്രിസ്.

തങ്ങള്‍ ശക്തമായ ടീമാണെന്ന് വിശ്വസിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്രിസ് പറഞ്ഞു. ഐക്യത്തോടെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയത്, അത് തുടരും. ന്യൂസിലന്‍ഡിലെ ജനങ്ങളുടെ സേവനത്തില്‍ പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും ക്രിസ് പ്രതികരിച്ചു.

ഫെബ്രുവരി ഏഴിനാണ് ജസിന്‍ഡ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജസിന്‍ഡ സ്വീകരിച്ച കര്‍ക്കശ നടപടികള്‍ അവരുടെ ജനപ്രീതി കുറയ്ക്കാന്‍ കാരണമായെന്ന വിലയിരുത്തലുണ്ടായിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കേണ്ടതായിരുന്നുവെന്ന് ക്രിസ് ഹിപ്കിന്‍സ് അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.’ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം നമ്മള്‍ പ്രവര്‍ത്തിക്കും. അതിന് ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഈ പദവി എന്താണ് എന്ന് എനിക്ക് നന്നായി അറിയാം.

രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും അല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ടായിരിക്കണം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജ്ജമില്ല.’ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജസിന്‍ഡ പറഞ്ഞു.