കുരുക്ക് മുറുക്കി നെറ്റ്ഫ്ലിക്സ്; പാസ് വേർഡ് ഷെയറിങിന് ബ്ലോക്ക് വരുന്നു

കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. ഇതിന് തടയിടാൻ ഒരുങ്ങുകയാണ് കമ്പനി. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്ന രീതി ബ്ലോക്ക് ചെയ്യും.

ഒരു സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വ്യത്യസ്ത വീഡിയോ കാണുന്നത് നേരത്തെ നെറ്റ്ഫ്ളിക്സ് നിയന്ത്രിച്ചിരുന്നു. ഇനി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അക്കൗണ്ട് പാസ്‌വേഡ് പങ്കുവെക്കുന്നതും തടയാനാണ് പദ്ധതി.

കമ്പനിയുടെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയ കാരണം മുൻ നിർത്തിയാണ് നിയന്ത്രണം കൊണ്ടു വരുന്നത്. ഈ വര്‍ഷമാദ്യം നെറ്റ്ഫ്‌ളിക്‌സ് സി.ഇ.ഒ റീഡ് ഹാസ്റ്റിങ്‌സ് പാസ്‌വേഡ് ഷെയറിങ്ങില്‍ മാറ്റം വരുമെന്ന കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

പുത്തന്‍ പാസ്‌വേഡ് റൂള്‍ എല്ലാവരിലേയ്ക്കുമായി പ്രാബല്യത്തില്‍ വരുന്നതോടെ സുഹൃത്തുക്കളുടെ അക്കൗണ്ട് ആയാല്‍ പോലും പണം നല്‍കാതെ ഉപയോഗിക്കാന്‍ പറ്റാതെ വരും. ഏകദേശം 250 രൂപയായിരിക്കും ഇത്തരത്തില്‍ അക്കൗണ്ട് ഉപയോഗിക്കാന്‍ ഒരാള്‍ നല്‍കേണ്ടിവരിക.

ഇന്ത്യയില്‍ ഇപ്പോള്‍ നാല് പ്ലാനുകളാണ് നിലവിലുള്ളത്. മൊബൈല്‍ ഒണ്‍ലി പ്ലാന്‍, ബേസിക് പ്ലാന്‍, സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍, പ്രീമിയം പ്ലാന്‍ എന്നിവയാണ് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് വാഗ്ദാനം ചെയ്യുന്നത്. യഥാക്രമം 149, 199, 499, 649 രൂപ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്.

യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം, സന്നദ്ധത അറിയിച്ച് പുടിൻ

0

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര പരിഹാരം കാണുമെന്ന് പ്രസിഡൻ്റ് വ്‌ലാദിമിര്‍ പുടിൻ. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.

എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര കൂടിയാലോചനകള്‍ക്കൊടുവിലാണ് അവസാനിച്ചിട്ടുള്ളത്. അതിന് ഏതെങ്കിലും കക്ഷികള്‍ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാവണം. അതിന് നമ്മുടെ എതിരാളികള്‍ എത്രവേഗം തയ്യാറാവുന്നുവോ അത്രയും നല്ലത്. പുതിന്‍ പറഞ്ഞു.

അമേരിക്ക മധ്യസ്ഥത്തിന് തയാറാവുമോ

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സികി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് ബൈഡന്‍ സെലന്‍സ്‌കിയ്ക്ക് ഉറപ്പുനല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിന്റെ പ്രസ്താവന.

അതേസമയം കൂടിയാലോചന നടത്തുന്ന കാര്യം ഗൗരവത്തോടെയാണോ റഷ്യ കാണുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. ഗൗരവത്തോടെയാണെങ്കില്‍ തുറന്ന ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുന്നത് യുക്രൈന്‍ ആണ് എന്ന മറുവാദമാണ് പുതിന്‍ ഉന്നയിക്കുന്നത്. പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളിലുമുള്ള ആക്രമണം തുടരുന്നത് റഷ്യ നിര്‍ത്തണം എന്നാണ് യുക്രൈന്റെ ആവശ്യം.

പാർട്ടി നേതാക്കളുടെയും അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കും- എം വി ഗോവിന്ദൻ

0

പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്പാദനങ്ങൾ പരിശോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനവിരുദ്ധമായ ഒന്നിനേയും പാർട്ടി സ്വീകരിക്കില്ലെന്നും എല്ലാ ദൗർബല്യങ്ങളും പരിഹരിച്ച് പാർട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴി തുറക്കാവുന്ന പ്രഖ്യാപനമാണ് സെക്രട്ടറി നടത്തിയിരിക്കുന്നത്. ഓരോ നേതാവിനെയും അവരുടെ വരുമാന മാർഗ്ഗവും നേരത്തെയും ഇപ്പോഴത്തെയം ജീവിത നിലവാരവും എടുത്ത് പരിശോധിക്കേണ്ടി വരും. ഇത് പാർട്ടിക്ക് താങ്ങാനാവുമോ എന്നാണ് ചർച്ച. നിയമനങ്ങളിലെ സ്വജനപക്ഷ നിലപാടുകൾ വരെ ഇതിൻ്റെ പരിധിയിൽ പരിശോധിക്കേണ്ടി വരും.

മാത്രമല്ല കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന പരിശോധനകളിലും നടപടികളിലും രാഷ്ട്രീയം ഉന്നയിക്കുമ്പോഴും ജനങ്ങളുടെ സംശയത്തിൻ്റെ നിഴൽ നിലനിൽക്കുന്നുണ്ട്. ഇതാണാ രാഷ്ട്രീയമായി അന്വേഷണങ്ങളെ ഉപയോഗിക്കമ്പോഴും ജനവിശ്വാസത്തെ കൂടെ നിർത്താനുള്ള അവസരം കൂടി നൽകുന്നത്. ഇത്തരത്തിൽ സി പി എം പാർട്ടിക്ക് അകത്ത് ഇടപെടൽ നടത്തുമോ എന്നതാണ് വിമർശകരുടെ ചോദ്യം.

തെറ്റായ പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ല

‘പാർട്ടിജീവിതത്തിൽ ഉടനീളം തെറ്റുതിരുത്തൽ പ്രക്രിയ തുടരണം. ജനവിരുദ്ധവും തെറ്റായതുമായ പ്രവണതകൾ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. പാർട്ടിയെ സംബന്ധിച്ചിടത്തോളം വെള്ളം കടക്കാത്ത കംപാർട്ട്മെന്റ് ആയിട്ടുള്ള സിസ്റ്റം അല്ല’, എം.വി. ഗോവിന്ദൻ പറഞ്ഞു.

‘കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ പ്രയാസപ്പെടുത്തുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സർക്കാരിനേയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്താനുള്ള നിരവധി ശ്രമങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും സംഘടിപ്പിക്കുകയുണ്ടായി. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തുക തുടർച്ചയായി അഞ്ച് വർഷമെങ്കിലും നൽകണമെന്ന കേരളത്തിന്റേയും നിരവധി ബി.ജെ.പിയിതര സംസ്ഥാനങ്ങളുടേയും ആവശ്യം കേന്ദ്രം ചെവികൊള്ളുന്നില്ല.

കിഫ്ബി ഉൾപ്പെടെ പ്രധാനപ്പെട്ട പദ്ധതികൾക്കുവേണ്ടി ഉപയോഗിച്ച പണം കടംവാങ്ങാനുള്ള പരിധിക്കകത്ത് ചേർത്തിരിക്കുകയാണ്. കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച, നൽകും എന്ന് പറഞ്ഞ ഒരു പദ്ധതിയും ഇപ്പോൾ നൽകില്ല എന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഇവിടെ ബി.ജെ.പിയും കോൺഗ്രസും എല്ലാ രീതിയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്തുന്നതിനുള്ള പ്രചരണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്’, ഗോവിന്ദന്‍ ആരോപിച്ചു.

കേന്ദ്ര വിരുദ്ധ പ്രക്ഷോഭം

സംഘപരിവാർ ഹിന്ദുരാഷ്ട്ര നിലപാട് ഉയർത്തിപ്പിടിച്ച് വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും ശേഷമുള്ള ആർ.എസ്.എസിന്റെ നൂറാം വാർഷികവും ചേർത്തുവെച്ച് ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള കാര്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടാനുള്ള പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടക്കമെന്ന രീതിയിൽ ജനുവരി 20 മുതൽ 31വരെ എല്ലാ പഞ്ചായത്തുകളിലും കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ മുഴുവൻ വീടുകളിലും സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടി ക്യാംപയിൻ നടത്തും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കും. ബഫർസോൺ വിഷയത്തിൽ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ബഫർസോൺ വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും വ്യക്തമാക്കി.

”രാജ്യത്തിന്റെ കരുത്തിലും ആര്‍ജ്ജവത്തിലും അവര്‍ ഭയചകിതരാണെന്ന് രാഹുൽ ഗാന്ധി: കോവിഡിൽ രാഷ്ട്രീയം കലരുന്നു

 കോവിഡ് വ്യാപനത്തിനുള്ള സാധ്യത സൂചിപ്പിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസിന്റെ പദയാത്ര പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കത്തയച്ചതിനെ പ്രതികരിക്കയായിരുന്നു രാഹുൽ ഗാന്ധി.

ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിൽ ജനകീയ പങ്കാളിത്തത്തോടെ മാറുകയാണ്. ഇത് പുതിയ രാഷ്ട്രീയ ചിന്തയെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുന്നുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ ഘട്ടമാണ്. മാത്രമല്ല രാജ്യത്തെ വളർന്നു വരുന്ന സാമ്പത്തിക മാന്ദ്യ പ്രശ്നങ്ങളും ഇതിന് കരുത്തു പകരുന്ന സാഹചര്യമാണ്. കോൺഗ്രസിന് പാർട്ടി എന്ന നിലയ്ക്ക് ഇതിനെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ജോഡോ യാത്രയിലെ പ്രതികരണങ്ങൾ അനുകൂലമാവുന്ന സാഹചര്യമാണ്.

രാഷ്ട്രീയ മുഖംമൂടി ആരുടേത്

കോവിഡിനെതിരെ പൊടുന്നനെയുള്ള മുന്‍കരുതല്‍ നടപടികള്‍ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. “ഈ യാത്ര കശ്മീര്‍ വരെ സഞ്ചരിക്കും. ഇപ്പോള്‍ അവര്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. കോവിഡ് വരുന്നുണ്ട് അതിനാല്‍ യാത്ര നിര്‍ത്തണമെന്ന് പറഞ്ഞ് അവരെനിക്ക് കത്തയച്ചു. മാസ്‌ക് ധരിക്കൂ, യാത്ര നിര്‍ത്തൂ… ഇതൊക്കെ മുടന്തന്‍ ന്യായങ്ങളാണ്. ഈ രാജ്യത്തിന്റെ കരുത്തിലും ആര്‍ജ്ജവത്തിലും അവര്‍ ഭയചകിതരാണ്”, ഹരിയാണയിലെ നൂഹില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുലിന് കത്തയച്ചിരുന്നു. മാണ്ഡവ്യയുടെ നടപടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വിമര്‍ശിക്കുകയും ചെയ്തു. കോവിഡ് വ്യാപിക്കാനിടയുള്ള സാഹചര്യത്തില്‍ ഒരു കുടുംബം മാത്രം ഇതെല്ലാം ചട്ടങ്ങള്‍ക്കതീതമാണെന്ന് കരുതുന്നതുകൊണ്ട്‌ തന്റെ കടമ നിര്‍വഹിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് മാണ്ഡവ്യ പറഞ്ഞിരുന്നു.

യാത്രയില്‍ പങ്കെടുത്തതിനാലാണ് പലര്‍ക്കും കോവിഡ് ബാധിച്ചതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിന്റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് മാണ്ഡവ്യ പറഞ്ഞു. രാജ്യത്തൊട്ടാകെ കോവിഡ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുകയാണെങ്കില്‍ തങ്ങളും അത് പാലിക്കുമെന്ന് ഇതിന് കോണ്‍ഗ്രസിന്റെ മറുപടി നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാസ്ക് ഇല്ലാതെ എത്തിയതും പരാമർശിച്ചു.

തകർപ്പൻ ചുവടുകളുമായി ഷരൂഖ് ദീപിക ജോഡി; പഠാനിലെ അടുത്ത ഗാനവും എത്തി

വിവാദങ്ങളും വിവേചന ശ്രമങ്ങളും കൊഴുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇടയിലും പഠാനിലെ രണ്ടാമത്തെ ഗാനവും പുറത്തെത്തി. ബേഷരം രംഗ് എന്ന ഗാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും വർഗ്ഗീയതയും വളർത്താനുള്ള ശ്രമങ്ങൾക്ക് മറുപടിയായി അടുത്ത ഗാനവും പുതു തലമുറയിൽ തരംഗമിളക്കിയാണ് വരവ്.

ഝൂമേ ജോ എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. തട്ടുപൊളിപ്പന്‍ ഗാനത്തിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി മതിമറന്നു നൃത്തം ചെയ്യുന്ന ഷാരൂഖിനെയും ദീപികയേയും ഗാനത്തില്‍ കാണാം.

സിദ്ധാര്‍ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

ചൈനയിൽ മലയാളികളുണ്ട്, വ്യാജ വാർത്തകൾക്കെതിരെ ശബ്ദ്സന്ദേശം

0

കോവിഡ് ഭീതി പരത്തി ലോക ശ്രദ്ധ മാറ്റാനുള്ള ശ്രമത്തിനിടെ ചൈനയിൽ നിന്നുള്ള മലയാളി വ്യവസായിയുടെ ശബ്ദ്ം വൈറലായി. രോഗ ഭീതിയെ രാഷ്ട്രീയമായി മാറ്റുന്ന സാഹചര്യമാണുള്ളത്. ഇതിന് പുറമെ വാർത്താ പ്രാധാന്യം നേടാനുള്ള ശ്രമത്തിൽ അർദ്ധ സത്യങ്ങൾ പ്രചരിപ്പിക്കുന്നു.

കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നീക്കി പൊതു ഇടങ്ങൾ തുറന്നു കൊടുത്തതോടെ ഉണ്ടായിട്ടുള്ള രോഗ പകർച്ച മാത്രമാണ് ഉള്ളത്. ഇത് ഗുരുതരാവസ്ഥ അല്ലെന്ന് സുഹൃത്തിന് അയച്ച വോയ്സ് ക്ലിപ്പിൽ പറയുന്നു.

ചൈനയിൽ നിന്നുള്ള ശബ്ദ സന്ദേശം

വധുവിനെ കിട്ടാനില്ല, വിവാഹ വേഷത്തിൽ യുവാക്കളുടെ പ്രതിഷേധ മാർച്ച്

വിവാഹിതരാവാൻ കാത്തിരുന്ന് മുരടിച്ച യുവാക്കൾ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിനിറങ്ങി. വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായ ‘ ബ്രൈഡ് ഗ്രൂം മോര്‍ച്ച’ യുടെ സോലാപൂർ ഘടകത്തിൻ്റെ മാർച്ച് സമൂഹം ഇതുവരെ കാണാത്ത പ്രക്ഷോഭമായി.

സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സംഘടന മഹാരാഷ്ട്രയില്‍ സമരം തുടങ്ങിയത്. അവിവാഹിതരായ ചെറുപ്പക്കാർ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയാണ് സോലാപൂരിൽ മാർച്ചിൽ പങ്കാളിയായത്. ഞങ്ങൾക്ക് പെണ്ണിനെ കണ്ടെത്തി തരൂ ഇല്ലെങ്കിൽ ഈ പ്രതിസന്ധി ഗൌരവമായി കണ്ട് പരിഹാരം തേടൂ എന്നായിരുന്നു ആവശ്യം.

മാര്‍ച്ചില്‍ പങ്കെടുത്ത അവിവാഹിതരായ ചെറുപ്പക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടികളെ കണ്ടെത്തി നല്‍കണം എന്ന് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സ്ത്രീ – പുരുഷാനുപാതം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു. പെണ്‍ ഭ്രൂണ ഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വിവാഹ വസ്ത്രം ധരിച്ച് കുതിരപ്പുറത്തേറിയാണ് യുവാക്കള്‍ കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ബാന്‍ഡ് മേളവും ഒപ്പമുണ്ടായിരുന്നു. ഈ മാര്‍ച്ചിനെ ആളുകള്‍ പരിഹസിച്ചേക്കാം. പക്ഷെ സ്ത്രീ-പുരുഷാനുപാതത്തിലെ ഇടിവ് മൂലം വിവാഹ പ്രായമായ യുവാക്കള്‍ക്ക് വധുവിനെ ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് മാര്‍ച്ച് സംഘടിപ്പിച്ച ജ്യോതി ക്രാന്തി പരിഷത് സ്ഥാപകനായ രമേഷ് ഭാസ്‌കര്‍ പറഞ്ഞു.

1000 പുരുഷന്മാര്‍ക്ക് 889 സ്ത്രീ എന്ന നിലയിലാണ് മഹാരാഷ്ട്രയിലെ സ്ത്രീ – പുരുഷ അനുപാതം. പെണ്‍ ഭ്രൂണ ഹത്യയാണ് ഈ അന്തരത്തിന് കാരണമെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും പ്രക്ഷോഭകർ പറഞ്ഞു.

2022 ലെ ഡാറ്റ പ്രകാരം ഇന്ത്യിലെ മൊത്തം സ്ത്രീപുരുഷ അനുപാതം 1000 പുരുഷൻമാർക്ക് 1020 സ്ത്രീകൾ എന്ന കണക്കിലാണ്. എന്നാൽ ഇത് നഗരങ്ങളിൽ ആയിരും പുരുഷൻമാർക്ക് 985 സ്ത്രീകൾ എന്ന കണക്കിലാണ്. 2019 ലെ കണക്കു പ്രകാരം മഹാരാഷ്ട്രയിൽ സ്ത്രീകളുടെ എണ്ണം 920 പേർ എന്ന നിലയിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

മാർച്ചിൽ പങ്കെടുത്ത ഒരു 29 കാരൻ യുവാവിന് പശു ഫാമും രണ്ട് ഏക്കർ ഭൂമിയിൽ കൃഷിയുമുണ്ട്. നഗരത്തിലുള്ളവർ വന്ന് കുട്ടികളെ കല്യാണം കഴിച്ചു കൊണ്ട് പോകുന്നത് കാരണം പെണ്ണ് കിട്ടാനില്ലെന്ന് പരാതിപ്പെട്ടു. ശിവന്ത് ക്ഷീര സാഗർ എന്ന യുവാവ് താൻ 25 ആലോചനകളിലൂടെ കടന്നു പോയിട്ടും ആരും സന്നദ്ധരായില്ല എന്ന് പരാതിപ്പെട്ടു. മാർച്ചിൽ പങ്കെടുത്തവർ എല്ലാം സ്വന്തമായി വരുമാന മാർഗ്ഗം ഉള്ളവരാണ്. എങ്കിലും സ്ഥിരവരുമാനമായി കണക്കാക്കുന്നില്ല എന്ന് പരാതിപ്പെട്ടു.

ജോഡോ യാത്രയെ പൂട്ടാൻ കോവിഡ് മുന്നറിയിപ്പുമായി കേന്ദ്രം, മുഖം മൂടിയില്ലാതെ മറുപടിയുമായ് രാഹുൽ

കോവിഡ് ഭീതി മുൻനിർത്തി ഭാരത് ജോഡോ യാത്രയ്ക്ക് തടയിടാനുള്ള നീക്കം തള്ളി കോൺഗ്രസ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്.

ഉത്തരേന്ത്യയിൽ ഉൾപ്പെടെ വൻ ജനാവലിയാണ് ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാൻ എത്തുന്നത്. ക്രമേണ ഇത് തരംഗമാവുകയാണ്. കോൺഗ്രസിൻ്റെ സ്വാധീനത്തെ തിരികെ കൊണ്ടുവരാൻ കഴിയും എന്ന പ്രതീക്ഷ ഉണർത്തിയാണ് രാഹുലിൻ്റെ മുന്നേറ്റം.

വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ.   മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചത്. വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്.

ആദ്യ കത്ത് പ്രധാനമന്ത്രിക്ക് നൽകൂ എന്ന് രാഹുൽ

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് ഇതിനെ തിരിച്ചടിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്തയക്കേണ്ടത് പ്രധനാമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. പാർലമെൻറ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്.

ഭാരത് ജോഡോ യാത്രക്കെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന‍്‍‍ കോൺഗ്രസ്. ഇന്ന് പാർലമെന്റിലും വിഷയം ഉന്നയിച്ച് എംപിമാർ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്. ജനുവരി 26ന് കശ്മീരിൽ അവസാനിക്കേണ്ട യാത്ര നേരത്തെ അവസാനിപ്പിക്കാൻ സർക്കാർ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുമോ എന്നാണ് കോൺഗ്രസ് സംശയിക്കുന്നത്. 

5ജി ലഭിക്കാൻ എന്തു ചെയ്യണം

0

 5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി’ കേരളത്തിലും എത്തിയിരിക്കുകയാണ്. കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രപരിസരത്തും സേവനം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കും.

2023 ജനുവരിയിൽ കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം തുടങ്ങിയ ഏഴ് നഗരങ്ങളിലേക്കു കൂടി സേവനം എത്തിക്കാനാണ് പദ്ധതി. 2023 ഡിസംബറോടെ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലേക്കും 5ജി നെറ്റ്വർക്ക് വ്യാപിപ്പിക്കും എന്നാണ് ജിയോ പ്രഖ്യാപനം

എയർടെലിന്റെ 5ജി സേവനങ്ങൾ കൊച്ചി നഗരപരിധിയിൽ ഇപ്പോൾത്തന്നെ ലഭ്യമാണ്. ഇതിനു പിന്നാലെ ജിയോ കൂടിയെത്തിയതോടെ വരുന്നത് 5ജി വിപ്ലവമാണ്. 5ജി സേവനങ്ങൾ പൊതുജനങ്ങൾക്ക് മാത്രമല്ല, സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കും വളരെയധികം പ്രയോജനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5ജി സേവനം ലഭിക്കാൻ

പ്രാരംഭഘട്ടത്തിൽ 5ജി സേവനങ്ങൾക്കായി ജിയോ അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. 5ജി പിന്തുണയ്ക്കുന്ന മൊബൈൽ ഹാൻഡ് സെറ്റ് ഉള്ളവർക്കു മാത്രമേ സേവനം ഉപയോഗിക്കാനാകൂ. ജിയോ സിം മാറേണ്ടതില്ല. പോസ്റ്റ്പെയ്ഡ് കണക്ഷനോ 239 രൂപയോ അതിനു മുകളിലോ ഉള്ള പ്രീ പെയ്ഡ് പ്ലാനോ ഉപയോഗിക്കുന്നവർക്കാണ് സേവനം ലഭിക്കുക.

തുടക്കത്തിൽ ‘വെൽക്കം ഓഫർ’ ലഭിക്കുന്നവർക്ക് മാത്രമേ 5ജി സേവനം ഉപയോഗിക്കാനാകൂ. ഇത് അറിയാൻ മൊബൈലിലെ ‘മൈ ജിയോ’ ആപ്പ് തുറക്കുമ്പോൾ ‘വെൽക്കം ഓഫർ’ എന്ന് തെളിയുന്നുണ്ടോ എന്നു പരിശോധിക്കുക. അത് ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ അത് തിരഞ്ഞെടുക്കുക.

ഫോൺ സെറ്റിങ്സിൽ മൊബൈൽ നെറ്റ്്വർക്കിൽ ജിയോ തിരഞ്ഞെടുക്കണം. തുടർന്ന് പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് എന്ന ഓപ്ഷനിൽ 5ജി തിരഞ്ഞെടുക്കുക. ഇതോടെ, ഫോണിന്റെ മുകളിൽ 5ജി അടയാളം തെളിയും. അതോടെ, 5ജി സേവനം ഉപയോഗിച്ചു തുടങ്ങാം.

സെക്കൻഡിൽ ഒരു ജി.ബി. വരെ ഡേറ്റ വേഗമാണ് ജിയോ അവകാശപ്പെടുന്നത്. 4ജി ശൃംഖലയെ ആശ്രയിക്കാതെ പൂർണമായും സ്വതന്ത്രമായ സേവനമാണ് ‘ട്രൂ 5ജി’യിലൂടെ ജിയോ ഒരുക്കുന്നത്. അതിനാലാണ് ഈ വേഗം ഉറപ്പാക്കാനാകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

4ജി തൂങ്ങി നിൽക്കുമ്പോൾ

മറ്റു നെറ്റ് വർക്കുകളെ അപേക്ഷിച്ച് ജിയോയ്ക്ക് ഇപ്പോൾ ലേറ്റൻസി കൂടുതലാണ്. ഇത് 2ജി 3 ജി സംവിധാനങ്ങൾ ഇല്ലാതെ 4ജിയിലേക്ക് എത്തുമ്പോഴുള്ള പ്രശ്നമാണ് എന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇതര മൊബൈൽ ദാതാക്കളുടെ ടവർ പരിധിയിൽ എളുപ്പം നടക്കുന്ന ഡാറ്റാ കൈമാറ്റം ജിയോയിൽ മെല്ലെയാണ് സാധ്യമായി തുടങ്ങുന്നത്.

എന്താണ് ബി എഫ് 7 വകഭേദം, ചൈനയിൽ തുടങ്ങിയ പുതിയ കോവിഡ് വ്യാപനത്തെ അറിയാം

ചൈനയെ പ്രതിസന്ധിയിലാക്കിയ കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലും ഒഡിഷയിലുമാണ് വകഭേദം കണ്ടെത്തിയത്. എന്നാൽ ഇവ എന്താണ് എത്രത്തോളം അപകടകാരിയാണ് എന്നു കൂടി അറിയേണ്ടതുണ്ട്.

വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിലേക്കാള്‍ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയര്‍ന്ന ന്യൂട്രലൈസേഷന്‍ പ്രതിരോധമുണ്ടെന്നാണ് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്‌സിനേഷനിലൂടെയോ ആര്‍ജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇന്‍ഫെക്ടിവിറ്റിയെ എളുപ്പത്തില്‍ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളില്‍ നിന്ന് കൂടുതല്‍ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.

അമിതമായ കരുതലിൽ പ്രതിരോധ ശേഷി കുറഞ്ഞു

ബിഎഫ് 7 വകഭേദത്തിന്റെ അതിവ്യാപന ശേഷിയോ ആന്റിബോഡിക്ക് നേര്‍ക്കുള്ള പ്രതിരോധശേഷിയോ അല്ല ചൈനയിലെ സാഹചര്യങ്ങള്‍ വഷളാക്കിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് ജനതയുടെ ആര്‍ജിത പ്രതിരോധശേഷി കുറഞ്ഞതാണ് ചൈനയില്‍ സാഹചര്യം വഷളാക്കിയത്.

ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്. ഇതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. കടുത്ത ആശങ്കയുടെ ആവശ്യം നിലവിലില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനമെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മുന്നറിയിപ്പുണ്ട്.

What is BF.7, the Omicron sub-variant driving the surge in China