സർവ്വകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് ആവാം; PSC വഴിയുള്ള ആദ്യ വിജ്ഞാപനത്തിൽ ആയിരത്തിലധികം അവസരങ്ങൾ

സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്, പോലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിന് പി.എസ്.സി. അംഗീകാരം നൽകി. ഡിസംബർ 31-ന്റെ ഗസറ്റ് പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2023 ഫെബ്രുവരി ഒന്നാം തീയതി

യോഗ്യത

സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സിന് പി.എസ്.സി. വഴിയുള്ള നിയമനത്തിന്റെ ആദ്യ വിജ്ഞാപനമാണ് വരുന്നത്. ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരിയാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ബിരുദത്തിന് പഠിക്കുന്നവർക്കും 2023 ഫെബ്രുവരി ഒന്നിന് മുമ്പ് ബിരുദം നേടാൻ സാധ്യതയില്ലാത്തവർക്കും അപേക്ഷിക്കാം.

പ്രായം

18-36 ആണ് പ്രായപരിധി. സംസ്ഥാനത്തെ 13 സർവകലാശാലകളിലായി ആയിരത്തിലേറെ ഒഴിവുകൾ നിലവിലുണ്ട്.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം

മറ്റ് പ്രധാന തസ്തികകൾ:

ആസൂത്രണ ബോർഡിൽ ചീഫ്, മരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും അസി. എൻജിനിയർ (സിവിൽ), സർവേ വകുപ്പിൽ സർവേയർ, സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, സപ്ലൈകോയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, മരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ട്രേസർ, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഓഫീസ് അറ്റൻഡന്റ്, ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ, ഹോമിയോപ്പതിയിൽ നഴ്‌സ് തുടങ്ങിയവയ്ക്ക് പുറമേ പട്ടികജാതി/പട്ടിക വർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻ.സി.എ. വിജ്ഞാപനങ്ങളുമുണ്ട്.

പി എസ് സി തീരുമാനങ്ങൾ

സർവകലാശാലകളിൽ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്, കൺസ്ട്രക്‌ഷൻ കോർപ്പറേഷനിൽ എൻജിനിയറിങ് അസിസ്റ്റന്റ്, ആരോഗ്യവകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ എന്നിവയ്ക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാൻ യോഗം നിർദേശിച്ചു. കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ അക്കൗണ്ടന്റ് നിയമനത്തിനുള്ള സാധ്യതാപട്ടിക വൈകാതെ പ്രസിദ്ധീകരിക്കും. വിനോദസഞ്ചാര വകുപ്പിൽ ബോട്ട് ഡ്രൈവർ തസ്തികയ്ക്ക് അപേക്ഷിച്ചവർക്ക് ഓൺലൈൻ പരീക്ഷ നടത്താൻ ധാരണയായി. ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയുടെ മുഖ്യപരീക്ഷയെഴുതാൻ അർഹത നേടിയവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുന്നതിന് യോഗം നിർദേശിച്ചു.

ബ്രസീൽ തന്നെ ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജൻ്റീനയും ഫ്രാൻസും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

ഫിഫയുടെ പുതിയ റാങ്കിങ്ങിലും ബ്രസീല്‍ ഒന്നാം സ്ഥാനം നിലനിർത്തി തടുരുന്നു. അർജൻ്റീന ലോകകപ്പ് നേടിയിട്ടും രണ്ടാമതാണ്. കളി ജയിക്കുന്ന സമയം കൂടി നോക്കിയാണ് ഫിഫ ടീമിൻ്റെ റാങ്കിങ് നിശ്ചയിക്കുന്നത്. പെനാൽട്ടി ഷൂട്ടിലാണ് വിജയം എങ്കിൽ റാങ്ക് താഴേക്ക് പോകും.

ഈ മാനദണ്ഡ പ്രാകാരം നോക്കുമ്പോൾ ക്വാര്‍ട്ടറില്‍ പുറത്തായിട്ടും ബ്രസീൽ ഒന്നാം റാങ്കിൽ തുടരുകയാണ്. എക്‌സ്‌ട്രൈ ടൈം അവസാനിക്കുന്ന 120 മിനിറ്റിനകം അര്‍ജന്റീനയോ ഫ്രാന്‍സോ ജയിച്ചിരുന്നെങ്കിൽ അവര്‍ ഫിഫ റാങ്കിങ്ങിലും ഫസ്റ്റ് ആകുമായിരുന്നു.

എന്നാൽ പുതിയ റാങ്കിങ് പ്രകാരം അര്‍ജന്റീന രണ്ടാമതും ഫ്രാന്‍സ് മൂന്നാമതുമാണ്. ആദ്യ റൗണ്ടില്‍ പുറത്തായ ബല്‍ജിയമാണ് നേരത്തെ രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്നത്. പുറത്തായതോടെ ഇതിൽ നിന്ന് നാലിലേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലാണ്ടാണ് അഞ്ചാമത്. നെതര്‍ലന്‍ഡ്‌സ് ആറാം സ്ഥാനത്തേക്ക് വീണു.

മൂന്നാം സ്ഥാനവുമായി ഖത്തറില്‍ നിന്ന് മടങ്ങിയ ക്രൊയേഷ്യ പക്ഷെ ഏഴാമതാണ്. സ്‌പെയിന്‍ മൂന്ന് റാങ്ക് താഴേക്ക് പോയി പത്താമതായി. അട്ടിമറി പരമ്പര നടത്തിയ മൊറോക്കോ 12 ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

2022 ഫെബ്രുവരിയിലാണ് ബെല്‍ജിയത്തെ പിന്തള്ളി ബ്രസീല്‍ ഒന്നാം റാങ്ക് പിടിച്ചത്. ലോകകപ്പില്‍ ബ്രസീല്‍ മൂന്നു കളി ജയിക്കുകയും കാമറൂണിനോട് ലീഗ് റൗണ്ടിലും ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടും തോല്‍ക്കുകയും ചെയ്തു.

New FIFA Ranking top 20:
1. Brazil
2. Argentina
3. France
4. Belgium
5. England
6. Netherlands
7. Croatia
8. Italy
9. Portugal
10. Spain
11. Morocco
12. Switzerland
13. USA
14. Germany
15. Mexico
16. Uruguay
17. Colombia
18. Denmark
19. Senegal
20. Japan

courtesy ESPN

ഓണത്തിനും ന്യൂ ഇയറിനും ഒപ്പം ലോകകപ്പ് ഫൈനൽ കുടി; വിറ്റഴിഞ്ഞത് 49 കോടിയുടെ മദ്യം

0

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്പന. ഫൈനല്‍ ദിവസം സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം വിറ്റത് 49.40 കോടി രൂപയുടെ മദ്യം.

ഞായറാഴ്ചകളില്‍ സാധാരണ 35 കോടി രൂപയുടെ വില്പനയാണ് നടക്കാറുള്ളത്. എന്നാല്‍ ഫുട്‌ബോള്‍ ആവേശത്തില്‍ വില്പന കുതിച്ചുയരുകയായിരുന്നു. ഓണം, ക്രിസ്മസ്, പുതുവത്സര ആഘോഷദിനങ്ങളിലാണ് സാധാരണരീതിയില്‍ ബെവ്‌കോയില്‍ 50 കോടിക്കോ അതിനുമുകളിലോ വില്പന നടക്കാറുള്ളത്.

മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിലാണ് ഫൈനല്‍ദിവസം ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരില്‍ മാത്രം വിറ്റുപോയത്. വയനാട് വൈത്തിരി ഔട്ട്‌ലെറ്റാണ് വില്പനയില്‍ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയില്‍ നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ 36 ലക്ഷം രൂപയുടെ കച്ചവടവും നടന്നു.

ജോഡോ യാത്രയിൽ ഒന്നിച്ച് സച്ചിൻ പൈലറ്റും അശോക് ഗഹ്ലോത്തും; ശുഭ വാർത്ത ഉടനെന്ന് രാഹുൽ

0

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അശോക് ഗഹ്‌ലോത്-സച്ചിന്‍ പൈലറ്റ് പോര് തീരുമോ. ജോഡോ യാത്രയ്ക്കിടെ ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധി സൂചന നല്‍കി. തിങ്കളാഴ്ച, രാഹുല്‍ ഇരുനേതാക്കന്മാരുമായി സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശുഭവാര്‍ത്ത ഉടന്‍ വരുമെന്ന് രാഹുല്‍ പ്രതികരിച്ചു.

അടുത്തകൊല്ലമാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ആള്‍വാറില്‍ വെച്ചാണ് സച്ചിനും ഗഹലോതുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. നിലവില്‍ രാജസ്ഥാനിലൂടെയാണ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നത്.

മത കോമരങ്ങൾക്ക് പുല്ലുവില; വേൾഡ് കപ്പിൽ തിളങ്ങി ദീപിക പദുകോൺ

 കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 

‘ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക. അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ‘എന്തുകൊണ്ടാണ് ദീപിക പദുക്കോണിൻ ഇവിടെ വന്നപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത്? സൗദി അറേബ്യയിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്‌ലൈനുകളും ഇല്ലേ??’ എന്ന് ചോദിച്ച്  ചിലരെത്തി.

കാലങ്ങളായി ലോകകപ്പ് ഫൈനലിന് തൊട്ട് മുന്‍പാണ്  ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. ഫിഫയെ സംബന്ധിച്ച് വളരെ സവിശേഷമായ ഒരു ചടങ്ങാണ് ഇത്. സൂറിച്ചില്‍ സൂക്ഷിച്ച ഫിഫയുടെ സ്വര്‍ണ്ണട്രോഫി വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഫൈനല്‍ വേദിയില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രണ്ടുപേരാണ് ഈ പരിപാടിയില്‍ ഉണ്ടാകുക. മുന്‍പ് ലോകകപ്പ് നേടിയ ക്യാപ്റ്റന്‍, ഒപ്പം ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ അംബാസിഡര്‍. 

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിലെ ഇന്നലത്തെ പരിപാടിയില്‍ ദീപികയ്ക്കൊപ്പം മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസാണ് ഉണ്ടായത്. 2010 ലോകകപ്പ് സ്പെയിന്‍ നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു മുന്‍ സ്പാനീഷ് ഗോള്‍ കീപ്പര്‍. ദീപികയാണെങ്കില്‍ ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത  ലൂയിസ് വ്യൂട്ടൺ എന്ന ആംഢബര ബ്രാന്‍റിന്‍റെ അംബാസിഡറാണ്. 

കാലങ്ങളായി ലോകകപ്പ് ഫൈനലിന് തൊട്ട് മുന്‍പാണ്  ലോകകപ്പ് അനാവരണ ചടങ്ങ് നടത്തുന്നത്. ഫിഫയെ സംബന്ധിച്ച് വളരെ സവിശേഷമായ ഒരു ചടങ്ങാണ് ഇത്. സൂറിച്ചില്‍ സൂക്ഷിച്ച ഫിഫയുടെ സ്വര്‍ണ്ണട്രോഫി വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഫൈനല്‍ വേദിയില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രണ്ടുപേരാണ് ഈ പരിപാടിയില്‍ ഉണ്ടാകുക. മുന്‍പ് ലോകകപ്പ് നേടിയ ക്യാപ്റ്റന്‍, ഒപ്പം ട്രോഫി കൊണ്ടുവരുന്ന പെട്ടി സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ അംബാസിഡര്‍. 

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയത്തിലെ ഇന്നലത്തെ പരിപാടിയില്‍ ദീപികയ്ക്കൊപ്പം മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസാണ് ഉണ്ടായത്. 2010 ലോകകപ്പ് സ്പെയിന്‍ നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു മുന്‍ സ്പാനീഷ് ഗോള്‍ കീപ്പര്‍. ദീപികയാണെങ്കില്‍ ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത  ലൂയിസ് വ്യൂട്ടൺ എന്ന ആംഢബര ബ്രാന്‍റിന്‍റെ അംബാസിഡറാണ്. 

ശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയതായി യുവാവിന് എതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്

0

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രപരിസരത്തെ ശിവലിംഗത്തിന് മുന്നില്‍ അശ്ലീല പ്രദർശനം നടത്തിയതായി യുവാവിനെതിരെ കേസ്. ദേശീയ സുരക്ഷാനിയമപ്രകാരമാണ് കേസ് എടുത്തത്. ഗംഡി എന്ന വസിം (30) എന്നയാളാണ് അറസ്റ്റിലായത്. വിശ്വേശര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിൽ അശ്ലീല പ്രകടനം നടത്തിയതായാണ് കേസ്.

നാട്ടിൽ ടയര്‍ കട നടത്തുന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി. മതവികാരം വൃണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ കളങ്കപ്പെടുത്തി എന്നാണ് കുറ്റപത്രം.

പ്രതിയുടെ ആസാദ് നഗറിലുള്ള വീട് നിയമവിരുദ്ധ നിര്‍മാണമാണോ എന്നതടക്കം പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

രഹ്നഫാത്തിമയ്ക്ക് എതിരെ സംസ്ഥാന സർക്കാർ വീണ്ടും

ആക്ടിവിസ്റ്റും സ്ത്രീപക്ഷ പ്രവർത്തകയുമായ രഹ്ന ഫാത്തിമയ്ക്ക് എതിരെ സംസ്ഥാന സർക്കാർ കടുത്ത നിലപാടിൽ. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

രഹ്ന പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ട് ആരോപിക്കുക്കുന്നു. ഇത് ഉയർത്തി പിടിച്ചാണ് സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്.താന്‍ ശബരിമലയ്ക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ രഹ്ന സാമൂഹികമാധ്യമത്തില്‍ ചിത്രം പങ്കുവെച്ചതാണ് കാരണമാക്കുന്നത്

ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്ത കേസാണ്. ഹൈക്കോടതി പിന്നീട് ഇവർക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാൽ മതവികാരം വ്രണപ്പെടുത്തരുതെന്ന നിര്‍ദേശം പാലിച്ചില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര കാവൽക്കാർ ആകേണ്ടതില്ലെന്ന് സുപ്രീം കോടതിയുടെ താക്കീത്

പൊലീസ് സുരക്ഷാ സേനകളുടെ സദാചാര പെലീസിങ് വേണ്ടെന്ന് കർശനമായ താക്കീതുമായി സുപ്രീം കേടതി. പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര കാവൽക്കാർ ആകേണ്ടതില്ലെന്നും വ്യക്തിയുടെ സാഹചര്യങ്ങള്‍ ചൂഷണം ചെയ്യരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഗുജറാത്തില്‍ പ്രണയികളെ തടഞ്ഞു വെച്ച കേസിൽ പ്രതിയായ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സുപ്രീം കോടതി റദ്ദ് ചെയ്യുകയും ചെയ്തു.

സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടിയെടുത്ത് പിരിച്ചുവിട്ട നടപടി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇയാളെ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ വിധി സുപ്രീം കോടതി തള്ളിക്കളഞ്ഞു.

വഡോദരയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാര്‍ പാണ്ഡേ എന്ന സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിള്‍ അതുവഴി പോയ ഒരു കാമുകീകാമുകന്മാരുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും മോശംരീതിയില്‍ പെരുമാറുകയും ചെയ്തതാണ് കേസിലേക്ക് എത്തിയത്. തടഞ്ഞു വെക്കുക മാത്രമല്ല പെണ്‍കുട്ടിയെയും കാമുകനെയും വിട്ടയക്കാന്‍ ഇവരില്‍നിന്ന് ഒരു വാച്ച് പ്രതിഫലമായി വാങ്ങുകയും ചെയ്തു.

സംഭവം പരാതിയായി. തുടര്‍ന്ന് സി.ഐ.എസ്.എഫ്. പരാതി പരിഹാരസമിതി രൂപവത്കരിക്കുകയും ഇതിന്റെ നിര്‍ദേശപ്രകാരം സന്തോഷിനെ പിരിച്ചുവിടുകയും ചെയ്തു. ഈ നടപടി ചോദ്യംചെയ്ത സന്തോഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അർജൻ്റീനയിലെ വിജയാഘോഷത്തിലും കേരളം; അതിശയിപ്പിക്കുന്ന പിന്തുണയെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ

ലോകകപ്പ് നേടിയതിന് പിന്നാലെ അര്‍ജന്റീനയിൽ നിന്നും കേരളത്തിനും അഭിനന്ദന സന്ദേശം. ടീമിനെ പിന്തുണച്ചതിന് നന്ദിയും സന്തോഷവും അറിയിച്ചുള്ള സന്ദേശത്തിൽ കേരളത്തിൻ്റെ പേര് എടുത്ത് പറഞ്ഞു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ സന്ദേശത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തെ പ്രത്യേകം പരാമർശിച്ചത്.

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ നന്ദി പ്രകടനം നടത്തിയത്.

”നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്താന്‍. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു” ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഇതിന് താഴെ കേരളത്തില്‍ നിന്നടക്കം നിരവധി അര്‍ജന്റീന ആരാധകർ കമൻ്റിട്ട് തകർത്തു.

ആരാധകരെ കുഴച്ചു മറിച്ച പോരാട്ടം; ഒടുവിൽ കിരീടം അർജൻ്റീനയ്ക്ക്

 പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്ത് അര്‍ജന്റീന ലോക കപ്പ് കിരീടം സ്വന്തമാക്കി. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില പുലർത്തി. ഇതുവരെ കാണാത്ത വീര്യത്തോടെ ഇരു ടീമുകളും പരസ്പരം പോരാടി. അവസാനം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയാണ് രണ്ട് ഗോൾ ലീഡ് പിടിച്ചെടുത്തത്.

36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത്. 2014 ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം. അര്‍ജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും പിന്നാലെ എത്തി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.

ഇതുവരെ കാണാത്ത പോരാട്ടം

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ലാഗുയര്‍ത്തി. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒന്‍പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ അര്‍ജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.

17-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ജല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

21-ാം മിനിറ്റില്‍ ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്തത് മറ്റാരുമല്ല സൂപ്പര്‍ താരം ലയണല്‍ മെസ്സി. 23-ാം മിനിറ്റില്‍ കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോള്‍ ലുസെയ്ല്‍ സ്‌റ്റേഡിയം ആര്‍ത്തുലച്ചു. മെസ്സിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോള്‍ കൂടിയാണിത്.

ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. പ്രതിരോധത്തില്‍ അമിതമായി ശ്രദ്ധചെലുത്താന്‍ മെസ്സിയും സംഘവും ശ്രമിച്ചില്ല. അതിന്റെ ഭാഗമായി 36-ാം മിനിറ്റില്‍ അവര്‍ ലീഡുയര്‍ത്തി.

ഇത്തവണ സൂപ്പര്‍താരം ഏയ്ഞ്ജല്‍ ഡി മരിയയാണ് ടീമിനായി ഗോളടിച്ചത്. ഫൈനലില്‍ ആദ്യ ഇലവനില്‍ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താന്‍ ഫൈനലുകളില്‍ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.മെസ്സി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് പന്ത് മാക് അലിസ്റ്റര്‍ക്ക് നല്‍കി. മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നല്‍കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ലോറിസ് മാത്രമാണ് അപ്പോള്‍ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോള്‍വല തുളച്ചപ്പോള്‍ അദ്ദേഹം നിറകണ്ണുകളോടെ ആരാധകരെ അഭിസംബോധന ചെയ്തു. മെസ്സിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.

മുന്നേറ്റനിര താളം തെറ്റുന്നതുകണ്ട ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഔസ്മാനെ ഡെംബലെ, ഒലിവിയര്‍ ജിറൂഡ് എന്നിവരെ തിരിച്ചുവിളിച്ച് പകരം മാര്‍ക്കസ് തുറാം, റന്‍ഡല്‍ കോലോ മുവാനി എന്നിവരെ കളത്തിലിറക്കി. ആദ്യപകുതിയില്‍ ഒരു ഗോള്‍ തിരിച്ചടിക്കാനായി ഫ്രാന്‍സ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അര്‍ജന്റീന പ്രതിരോധം വിഫലമാക്കി.

രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ ഡി മരിയയുടെ പാസ് സ്വീകരിച്ച റോഡ്രിഗോ ഡി പോള്‍ ഒരു തകര്‍പ്പന്‍ വോളിയിലൂടെ ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും ലോറിസ് അത് കൈയ്യിലൊതുക്കി. 59-ാം മിനിറ്റില്‍ അല്‍വാരസ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ലോറിസ് അത് രക്ഷപ്പെടുത്തി. 64-ാം മിനിറ്റില്‍ ഡി മരിയയെ പിന്‍വലിച്ച് അര്‍ജന്റീന അക്യൂനയെ കൊണ്ടുവന്നു.

71-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ എംബാപ്പെ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 72-ാം മിനിറ്റില്‍ മെസ്സിയുടെ പാസ് സ്വീകരിച്ച് എന്‍സോ ഫെര്‍ണാണ്ടസ് പോസ്റ്റിലേക്ക് പന്ത് ലക്ഷ്യം വെച്ചെങ്കിലും ദുര്‍ബലമായ താരത്തിന്റെ ഷോട്ട് ലോറിസ് കൈയ്യിലൊതുക്കി.

79-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് കോലോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയ്ക്ക് തെറ്റിയില്ല. എമിലിയാനോ മാര്‍ട്ടിനസ്സിന്റെ വിരല്‍ത്തുമ്പുകളെ തലോടിക്കൊണ്ട് പന്ത് വലയിലെത്തി. 80-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.

ഈ ഗോളിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ഫ്രാന്‍സ് അടുത്തവെടി പൊട്ടിച്ചു. ഇത്തവണയും എംബാപ്പെ തന്നെയാണ് ഗോളടിച്ചത്. തുറാം ബോക്‌സിലേക്ക് ഉയര്‍ത്തിനല്‍കിയ പന്ത് തകര്‍പ്പന്‍ വോളിയിലൂടെ എംബാപ്പെ വലയിലാക്കി. 81-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്. ഇതോടെ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ വഴങ്ങി അര്‍ജന്റീന ലീഡ് കളഞ്ഞുകുളിച്ചു.

മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ കിലിയന്‍ എംബാപ്പെ പന്തുമായി മുന്നേറി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും റൊമേറോയുടെ കാലില്‍ തട്ടി പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. രണ്ട് ഗോളടിച്ചതോടെ ഫ്രാന്‍സ് ശക്തിവീണ്ടെടുത്തു. ഇന്‍ജുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് അത്യുജ്ജലമായി ലോറിസ് തട്ടിയകറ്റി. പിന്നാലെ നിശ്ചിത സമയം അവസാനിച്ചു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. 104-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ലൗട്ടാറോ മാര്‍ട്ടിനെസ്സിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ഉപമെക്കാനോ തടഞ്ഞു. പിന്നാലെ പരഡെസ് പോസ്റ്റിലേക്ക് ലോങ്‌റേഞ്ചര്‍ അടിച്ചെങ്കിലും വരാനെ അത്ഭുതകരമായി അത് തട്ടിയകറ്റി. ഇന്‍ജുറി ടൈമിന്റെ ആദ്യ പകുതിയുടെ അവസാന സെക്കന്‍ഡുകളില്‍ ലൗട്ടാറോയ്ക്ക് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.

107-ാം മിനിറ്റില്‍ മെസ്സിയുടെ മികച്ച ലോങ്‌റേഞ്ചര്‍ ഒരുവിധം ലോറിസ് തട്ടിയകറ്റി. എന്നാല്‍ അര്‍ജന്റീനയുടെ പോരാട്ടവീര്യത്തിന് മെസ്സി അടിവരയിട്ടു. തകര്‍പ്പന്‍ ഗോളിലൂടെ. 108-ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന വീണ്ടും ലീഡെടുത്തു. അര്‍ജന്റീന ആരാധകരുടെ നിരാശ തച്ചുടച്ചുകൊണ്ട് മിശിഹ അര്‍ജന്റീനയുടെ വീരപുരുഷനായി അവതരിച്ചു. മെസ്സിയുടെ പാസില്‍ മാര്‍ട്ടിനെസ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ലോറിസ് തട്ടിയകറ്റി. പന്ത് റീബൗണ്ടായി വന്നത് മെസ്സിയുടെ കാലിലേക്ക്. മെസ്സി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തു. പന്ത് ബോക്‌സിനുള്ളില്‍വെച്ച് ഉപമെക്കാനോ തട്ടിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അനുവദിച്ചു. ഉപമെക്കാനോയുടെ ഗോള്‍ലൈന്‍ സേവിന് പോലും ഫ്രാന്‍സിനെ രക്ഷിക്കാനായില്ല.

എന്നാല്‍ 116-ാം മിനിറ്റില്‍ ഫ്രാന്‍സിന് വീണ്ടും സമനില നേടാനുള്ള അവസരം വന്നെത്തി. റഫറി പെനാല്‍റ്റി അനുവദിച്ചു. എംബാപ്പെയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് മോണ്ടിയലിന്റെ കൈയ്യില്‍ തട്ടിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത എംബാപ്പെയ്ക്ക് തെറ്റിയില്ല. അനായാസം പന്ത് വലയിലെത്തിച്ച് എംബാപ്പെ ഹാട്രിക്ക് തികച്ചു. 1966-ല്‍ ഇംഗ്ലണ്ടിന്റെ ജിയോഫ് ഹര്‍സ്റ്റിനുശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലില്‍ ഗോളടിക്കുന്നത്.

മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് അത്യുജ്ജലമായി തട്ടിയകറ്റി. ഇതോടെ മത്സരം അധികസമയവും സമനിലയില്‍ കലാശിച്ചു.

ഫ്രാന്‍സിനായി ആദ്യ കിക്കെടുത്ത എംബാപ്പെ അനായാസം ലക്ഷ്യം കണ്ടു. മാര്‍ട്ടിനെസ്സിന്റെ കൈയ്യില്‍ തട്ടിയാണ് പന്ത് വലയില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസ്സിയും പിഴച്ചില്ല താരവും ലക്ഷ്യം കണ്ടു. ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്ത കിങ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തട്ടിയകറ്റി. പിന്നാലെ വന്ന ഡിബാല ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 2-1 ന് മുന്നില്‍ കയറി. ഫ്രാന്‍സിനായി മൂന്നാം കിക്കെടുത്ത ചൗമനിയുടെ ഷോട്ട് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ വന്ന പരഡെസ് കൂടി ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 3-1 ന് ലീഡെടുത്തു. നാലാം കിക്കെടുത്ത കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടിയതോടെ സ്‌കോര്‍ 3-2 ആയി. നാലാമത്തെ നിര്‍ണായക കിക്കെടുക്കാനായി വന്നത് മോണ്ടിയലാണ്. താരം ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 4-2 ന് വിജയം നേടി

ഫ്രാൻസ് ആദ്യം പതറി, പിന്നാലെ പോരാടി വീണു

 അര്‍ജന്റീനയെ വിറപ്പിച്ചാണ് ഫ്രാന്‍സ് കീഴടങ്ങിയത്. തുടര്‍ച്ചയായി രണ്ടാം തവണയും കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷ ഉയർത്തി. രണ്ട് ഗോളിന് പിന്നില്‍ നിന്നിട്ടും ഫ്രാന്‍സ് പൊരുതിക്കയറി. അത്രമേല്‍ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പൊരുതിവീണെങ്കിലും അവര്‍ മടങ്ങുന്നത് തലയുയര്‍ത്തിയാണ്.
2018-ല്‍ കിരീടവും 2022-ല്‍ രണ്ടാം സ്ഥാനവും നേടി.

ഫ്രാന്‍സ് എക്കാലത്തും ശക്തമായ ടീമാണ്. 1930 മുതല്‍ അവര്‍ ലോകകപ്പില്‍ പന്തുതട്ടിത്തുടങ്ങിയതാണ്. ആദ്യ ലോകകപ്പില്‍ തന്നെ ഏഴാം സ്ഥാനത്ത് അവര്‍ മത്സരം പൂര്‍ത്തീകരിച്ചു. പിന്നീട് കാര്യമായ നേട്ടങ്ങള്‍ ലോകകപ്പില്‍ ഫ്രാന്‍സിന് നേടാനായില്ല. 1938 ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയതാണ് ഓര്‍ക്കാനുള്ള ഏക ഓര്‍മ. എന്നാല്‍ 1958 എന്ന വര്‍ഷം ഫ്രാന്‍സ് ഫുട്‌ബോളിന്റെ ജനിതകഘടനയില്‍ കാതലായ മാറ്റങ്ങളുണ്ടാക്കി. സ്വീഡനാണ് ആ ലോകകപ്പിന് ആതിഥ്യമരുളിയത്. കിരീടസാധ്യത ഒട്ടും കല്‍പ്പിക്കാതിരുന്ന ഫ്രാന്‍സ് പക്ഷേ ആ ലോകകപ്പിലെ കറുത്ത കുതിരകളാകുകയായിരുന്നു.

സ്‌പെയിന്‍ ആതിഥേയത്വം വഹിച്ച 1982 ലോകകപ്പില്‍ ഫ്രാന്‍സ് നാലാം സ്ഥാനത്തെത്തി. സെമിയില്‍ ജര്‍മനിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (5-4) പരാജയപ്പെട്ട ഫ്രാന്‍സ് ലൂസേഴ്‌സ് ഫൈനലില്‍ പോളണ്ടിനോടും (3-2) തോല്‍വി വഴങ്ങി. ആ വര്‍ഷം ഇറ്റലിയാണ് കപ്പുയര്‍ത്തിയത്. തൊട്ടടുത്ത ലോകകപ്പില്‍ ഫ്രാന്‍സ് മൂന്നാം സ്ഥാനം നേടി ആരാധകരുടെ മനം കീഴടക്കി. മെക്‌സിക്കോ ആതിഥേയത്വം വഹിച്ച 1986 ലോകകപ്പില്‍ ഫ്രാന്‍സ് മൂന്നാം സ്ഥാനം നേടിയെടുത്തു. ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയുടെ കരുത്തില്‍ അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ 4-2 ന് തകര്‍ത്ത് മൂന്നാം സ്ഥാനം നേടിയെടുത്തു.

ബ്രസീലിനെ തകർത്തു വിട്ട ഫ്രാൻസ്

1990, 1994 ലോകകപ്പുകളില്‍ ഫ്രാന്‍സിന് ലോകകപ്പ് യോഗ്യത പോലും നേടാനായില്ല. തുടര്‍ച്ചയായി ലോകകപ്പ് കളിച്ചെത്തിയ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തിരിച്ചടിയാണ് ഈ രണ്ട് ലോകകപ്പിലും ലഭിച്ചത്. ഈ തിരിച്ചടി ഫ്രാന്‍സ് ഫുട്‌ബോളിന്റെ കണ്ണുതുറപ്പിച്ചു. ഒരുപിടി പുതിയ താരങ്ങളെ കൊണ്ടുവന്ന് ഫ്രഞ്ച് പട അടുത്ത ലോകകപ്പിനായി ടീമിന്റെ ശക്തി പതിന്മടങ്ങുവര്‍ധിപ്പിച്ചു. ഇതിഹാസതാരം സിനദിന്‍ സിദാന്‍, ലിലിയന്‍ തുറാം, നിലവിലെ ഫ്രാന്‍സിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സ്, പാട്രിക്ക് വിയേര, ഫാബിയാന്‍ ബാര്‍ത്തേസ് തുടങ്ങിയ വമ്പന്‍ താരനിര അണിനിരന്ന ഫ്രാന്‍സ് ആധികാരിക വിജയങ്ങള്‍ സഞ്ചിയിലാക്കിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഫ്രാന്‍സ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ സുവര്‍ണാധ്യായം. ആദ്യമായി അവര്‍ ഒരു ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുന്നു. മുന്‍പ് പലതവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള അസുലഭ മുഹൂര്‍ത്തം. ഫൈനലില്‍ എതിരാളികളായി എത്തിയത് നിലവിലെ ചാമ്പ്യന്മാരായ കരുത്തിന്റെ പ്രതീകമായ സാക്ഷാല്‍ ബ്രസീല്‍. ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫ്രാന്‍സ് ബ്രസീലിനെ തകര്‍ത്തുവിട്ടത്. ആ തുടർച്ചയാണ് ഇന്നും പ്രതിഫലിക്കുന്നത്.