”താത്പര്യമില്ല” കരീം ബെൻസേമ പറഞ്ഞത് എന്തിനെ കുറിച്ചാണ്

\അര്‍ജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഫ്രെഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കരീം ബെൻസേമ പങ്കെടുക്കുമോ. എന്തായാലും ”താത്പര്യമില്ല” എന്നൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അദ്ദേഹത്തിൻ്റെതായി വന്നത് മതിമറന്ന ചർച്ചയിലാണ്. ഫൈനലിൽ കളിക്കാൻ താത്പര്യമില്ല എന്നാണോ അതോ കോച്ചിനോട് ഏറ്റുമുട്ടാൻ താത്പര്യമില്ല എന്നോ.

തന്റെ ചിത്രത്തിനു താഴെ ‘എനിക്ക് ഇതില്‍ താത്പര്യമില്ല’ എന്നാണ് ബെൻസേമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലില്‍ പങ്കെടുക്കാനുള്ള സാധ്യതയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ബെൻസേമയുടെ ഈ സന്ദേശം. ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ടാണോ ബെൻസേമയുടെ പ്രതികരണം അതോ കോച്ച് ദെഷാംസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രതികരണത്തിനുള്ള മറുപടിയാണോ ഇതെന്ന് വ്യക്തമല്ല.

ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പരിശീലനത്തിനിടെ ബെൻസേമയുടെ ഇടതു തുടയില്‍ പരുക്കേറ്റത്. ആരാധകര്‍ക്കിടയില്‍ ഏറെ നിരാശ സൃഷ്ടിച്ച അഭാവമാണ്. എന്നാൽ എംബാപ്പെ അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമിലാണുള്ളത്. നിലവിലെ ചാമ്പ്യന്മാര്‍ അതിനൊത്ത നിലവാരം പുലര്‍ത്തിയ മികച്ച കളിയാണ് പുറത്തെടുത്തത്.

ഖത്തറിലേത് ‘എക്കാലത്തേയും മികച്ച ലോകകപ്പ്’ – ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ

എക്കാലത്തേയും മികച്ച ലോകകപ്പ്’ ഖത്തർ ലോകകപ്പ് സംഘാടകരെയും പ്രവർത്തകരെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. സമാനതയില്ലാത്തതും ഏകീകൃതവുമായ നടത്തിപ്പാണ് സംഘാടകർക്കും വോളണ്ടിയർമാർക്കും ഇതിനായി ഫിഫയുടെ ഭാഗത്ത് നിന്നും നന്ദി അറിയിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള ഹയ്യ കാർഡ് അപേക്ഷകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്നും ഇൻഫാന്റിനോ വെളിപ്പെടുത്തി.

ആദ്യത്തെ 62 മത്സരങ്ങളിൽ 3.27 ദശലക്ഷം കാണികളാണ് പങ്കെടുത്തത്.ഫിഫയുടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം സെമിയിലെത്തി. ജർമനി-കോസ്റ്റാറിക്ക മത്സരത്തിൽ റഫറികളായി എത്തിയത് സ്ത്രീകളായിരുന്നു.എൽജിബിടിക്യു വിഭാഗത്തിനോട് പിന്തുണ രേഖപ്പെടുത്തി മഴവിൽ നിറത്തിലുള്ള ആംബാൻഡ് ധരിക്കുന്നത് വിലക്കിയത് വിവാദവും പ്രതിഷേധവും ഉയർത്തി. അതേ സമയം ഇറാനിലെ മതയാഥാസ്ഥിതിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ പരസ്യമായി അരങ്ങേറി.

ഫിഫ ഒരു ആഗോള സംഘടനയാണ്. 211 ലോകരാജ്യങ്ങളാണ് ഫിഫയുടെ കീഴിൽ ഉള്ളത്. ഓരോ രാജ്യങ്ങൾക്കും വ്യത്യസ്തമായ സംസ്‌കാരവും കാഴ്ചപ്പാടുകളുമുണ്ട്. എല്ലാവർക്കും അവരുടേതായ അഭിപ്രായവും വിശ്വാസങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അതേസമയം നമുക്ക് ആരെയും മാറ്റിനിർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ ലോകകപ്പ് വലിയ വിജയമാക്കിയതിൽ വോളണ്ടിയർമാരുടെ പങ്ക് വളരെ വലുതാണെന്നും ഇൻഫാന്റിനോ പറഞ്ഞു.ഓരോ ഭൂഖണ്ഡത്തിൽ നിന്നും ഒരു രാജ്യം നോക്കൗട്ട് മത്സരങ്ങളിൽ പങ്കെടുത്തു.

തകർപ്പൻ ഗോളുകൾ സംഭവിക്കുന്നത് ലൂസേഴ്സ് ഫൈനലിലാണ്, ക്രൊയേഷ്യയും മൊറോക്കോയും ഇന്ന് രാത്രി 8.30 ന്

ഫുട്ബോൾ പ്രേമികൾക്ക് മികച്ച കളികൾ തിരഞ്ഞെടുക്കുമ്പോൾ ഫൈനൽ എന്നോ സെമി എന്നോ പ്രീക്വാർട്ടർ എന്നോ വ്യത്യാസമില്ല. പല വേൾഡ് കപ്പ് ടൂർണമെൻ്റുകളിലും സെമിയും ലൂസേഴ്സ് ഫൈനലും ഫൈനലിനേക്കാൾ ആവേശം വിതറി മനസുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ന് കാണാനിരിക്കുന്നതും അതാവാം.

ലൂസേഴ്സ് ഫൈനൽ എന്നു വിശേഷിപ്പിക്കുന്ന third-place play-off ൽ ഇന്ന് ക്രൊയേഷ്യ മൊറോക്കോയെ നേരിടും

ലോകകപ്പിലെ വ്യക്തിഗത പ്രകടനങ്ങളുടെ നേട്ടപ്പട്ടിക തിരുത്തുന്ന ചരിത്രമുണ്ട് ഈ ലൂസേഴ്സ് ഫൈനലിന്. നിശ്ചിത സമയത്ത് ലൂസേഴ്‌സ് ഫൈനലിൽ ഇതുവരെ ഗോൾ പിറക്കാതിരിന്നിട്ടില്ല. 19 ലൂസേഴ്‌സ് ഫൈനലിൽ നിന്നായി 73 ഗോളുകൾ പിറന്നിട്ടുണ്ട്. 21 ലോകകപ്പ് ഫൈനലിൽ നിന്നായി 77 ഗോളേ ഉണ്ടായിട്ടുള്ളൂ.

അതിവേഗ ഗോൾ പിറന്നത്

ലോകകപ്പിലെ അതിവേഗ ഗോൾ പിറന്നത് 2002ലെ തുർക്കി-കൊറിയ ലൂസേഴ്‌സ് ഫൈനലിലാണ്. കളി തുടങ്ങി 11-ാം സെക്കൻഡിലാണ് ഹക്കാൻ സുക്കർ ആണ് ഗോൾ നേടിയത്. മൂന്നാം സ്ഥാനത്തിനുള്ള പോരിൽ ബൂട്ട് കെട്ടി സുവർണ പാദുകം വരെ സ്വന്തമാക്കിയ താരങ്ങളുണ്ട്. 1990 ലോകകപ്പ്. ഇറ്റലിയുടെ സാൽവതോർ ഷിലാച്ചി 1998ൽ ക്രൊയേഷ്യയുടെ ഡെവർ സുക്കർ 2010ൽ ജർമനിയുടെ തോമസ് മുള്ളർ എന്നിവർ ലൂസേഴ്സ് ഫൈനലിൽ ഗോളടിച്ച് ഗോൾഡൻ ബൂട്ട് നേടിയവരാണ്.

ഇന്ന് ഖലീഫ സ്റ്റേഡിയത്തിൽ രാത്രി 8.30ന് മൊറോക്കോയെ ക്രൊയേഷ്യ നേരിടും. സെമിയിൽ ക്രൊയേഷ്യ അര്‍ജന്‍റീനയോടും മൊറോക്കോ ഫ്രാന്‍സിനോടുമാണ് തോറ്റത്.

കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനത്ത് എത്തിയവരാണെങ്കില്‍  മൊറോക്കോ ലോകകപ്പുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് സെമിക്ക് ഇക്കുറി യോഗ്യത നേടിയത്. ചെറിയ കളിയല്ല ലൂസേഴ്സ് ഫൈനൽ

CUET; ഫെബ്രുവരിയിൽ അപേക്ഷിക്കാം, പരീക്ഷ മെയ് 21 മുതലാവും

ബിരുദതല കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് അപേക്ഷ ഫെബ്രുവരി മുതൽ. ഇതു പ്രകാരം അടുത്ത അധ്യയനവർഷത്തെ ബിരുദ പ്രവേശനനടപടികൾ ജൂലായിൽ പൂർത്തിയാക്കുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ്‌ കമ്മിഷൻ (യു.ജി.സി.) അധ്യക്ഷൻ എം. ജഗദീഷ് കുമാർ അറിയിച്ചു.

ഫെബ്രുവരി ആദ്യവാരം മുതൽ cuet.samarth.ac.in വഴി അപേക്ഷിക്കാം. പരീക്ഷ മേയ് 21 മുതൽ 31 വരെ നടക്കും. ഫലം ജൂൺ മൂന്നാം ആഴ്ചയിൽ പ്രഖ്യാപിക്കും.

പി.ജി. ഫലം ജൂലായിൽ പ്രഖ്യാപിക്കും. യു.ജി.-പി.ജി. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

പഠിക്കാൻ പോയപ്പോൾ വസ്ത്രധാരണ രീതിമാറി; യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

0

കന്യാകുമാരി തക്കലയില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു. തക്കല സ്വദേശിനി ജെബ പ്രിന്‍സ(31)യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് എബനേസര്‍(35)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഭാര്യുടെ വേഷധാരണത്തിൽ മാറ്റം വന്നതിനെ ചൊല്ലിയുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്. ടെംപോ വാന്‍ ഡ്രൈവറാണ് എബനേസര്‍. കൊല്ലപ്പെട്ട ജെബ കഴിഞ്ഞ മൂന്നുമാസമായി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്.

ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിനുശേഷം ജെബയുടെ വസ്ത്രധാരണരീതിയില്‍ മാറ്റമുണ്ടായെന്ന് പറഞ്ഞ് വഴക്ക് പതിവായിരുന്നു. എബനേസർ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ ഒത്തുതീര്‍പ്പാക്കാന്‍ ബന്ധുക്കളും ഇടപെട്ടു. കുടുംബവീട്ടില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് എബനേസര്‍ ഭാര്യയെ വെട്ടിയത്.

വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച അരിവാള്‍ കൊണ്ട് എബനേസര്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. ജെബയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തി. എബനേസർ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടു. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്.

പൊലീസ് അന്വേഷിക്കവെ എബനേസറിനെ സ്വന്തം വീട്ടിൽ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തി. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ മൃതദേഹം തക്കല പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബിൽക്കിസ് ബാനുകേസിലെ പുനപരിശോധന ഹർജി തള്ളി, പ്രതികളെ മോചിപ്പിച്ച തീരുമാനം ഗുജാറാത്ത് സർക്കാരിൻ്റേത്

0

2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുഞ്ഞുങ്ങളെ ഉൾപ്പെടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവുമായി ബന്ധപെട്ട് ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റിസ്മാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജി ചേമ്പറില്‍ പരിഗണിച്ച് തള്ളിയത്.

മോചനം ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി മെയ് 13 ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് തള്ളിയത്.

കേസിന്റെ വിചാരണ മഹാരാഷ്ട്രയില്‍ നടന്നതിനാല്‍, ഗുജറാത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനം സംബന്ധിച്ച തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്നാണ് ബില്‍ക്കിസ് ബാനു പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മഹാരാഷ്ട്ര സര്‍ക്കാരാണ് മോചന അപേക്ഷയില്‍ തീരുമാനം എടുക്കേണ്ടത് എന്നും പുനഃപരിശോധന ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. അതേസമയം കേസിലെ പതിനൊന്ന് പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ബില്‍ക്കിസ് ബാനു നല്‍കിയ റിട്ട് ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് മുഖ്യ കേസ്. ഇതില്‍ 11 പ്രതികളെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രതികളുടെ ശിക്ഷ 2017-ല്‍ ബോംബെ ഹൈക്കോടതിയും ശരിവെച്ചിരുന്നു. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ കേസ് ഉണ്ടായത്.

ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്

2002ലെ ഗോധ്ര കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ 11 പ്രതികളുടെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് കോടതി അനുമതി നല്‍കിയിരുന്നു. സൂപ്രീംകോടതിയുടെ മെയിലെ ഉത്തരവിനെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനോ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ് ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികളെ മോചിപ്പിച്ചതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നത്.

കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. 2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പല നിറത്തിലും ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവര്‍ പരസ്പരം മനസ്സിലാക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സിനിമയെ ഉപയോഗിക്കുക- ഷാരുഖ് ഖാൻ

ഭിന്നിപ്പിക്കരുത്, ലോകം എന്തു തന്നെ ചെയ്താലും പോസിറ്റീവായിരിക്കും

സങ്കുചിതമായ ചിന്തകളാണ് ചിലപ്പോഴൊക്കെ സാമൂഹിക മാധ്യമങ്ങളെ നയിക്കുന്നതെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. പഠാന്‍ സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കിടെ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വേദിയില്‍ വച്ചായിരുന്നു പ്രതികരണം. സാമൂഹിക മാധ്യമങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നതിന് അപ്പുറത്ത് സിനിമയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഠാൻ സിനിമയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിൽ സംഘടതമായ ആക്രമണങ്ങൾ അഴിച്ചു വിട്ട സാഹചര്യത്തിലായിരുന്നു സൂപ്പർ നടൻ്റെ പ്രതികരണം. ദീപിക പദ്കോണിൻ്റെ റൊമാൻ്റിക് ഡാൻസ് സീനിൽ കാവി വസ്ത്രം ഉപയോഗിച്ചത് വരെ നെഗറ്റീവായി ഉയർത്തി കാട്ടിയായിരുന്നു ആക്രമണം. അടുത്ത കാലത്ത് വർഗ്ഗീയ ശക്തികളുടെ സംഘടിത ആക്രമണങ്ങൾക്ക് നിരന്തരം വിധേയനാവുന്ന നടനണ് ഷാരൂഖ്. മതേതരത്വത്തെ കുറിച്ച് സംസാരിക്കയും വർഗ്ഗീയ വിഭജന ശ്രമങ്ങളെ സ്വന്തം കുടുംബത്തെ കുറിച്ച് പറഞ്ഞു കൊണ്ട് തുറന്ന് എതിർക്കയും ചെയ്തതോടെ കണ്ണിലെ കരടായി മാറി.

വർഗ്ഗീയതയ്ക്കും മതാന്ധതയ്ക്കും എതിരായ ആത്മവിശ്വാസം

നടൻ പറഞ്ഞത്

സിനിമയും സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനവും മനുഷ്യാനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രകടനസ്ഥലമായി മാറുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളാണ് പലപ്പോഴും പൊതുബോധം സൃഷ്ടിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനം ചലച്ചിത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ സിനിമയ്ക്ക് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമേറെയാണെന്നും വലിയ പങ്കുവഹിക്കാനാകുമെന്നും ഞാന്‍ കരുതുന്നു.

സങ്കുചിതമായ ചില കാഴ്ചപ്പാടുകളും ചിന്തകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുകയും അത് മനുഷ്യന്റെ ചിന്തകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ചിലയിടത്ത് അത് സാമൂഹിക മാധ്യമ ഉപഭോഗം നെഗറ്റീവാക്കി വളര്‍ത്തുകയും അതുവഴി അതിന്റെ വാണിജ്യമൂല്യം വര്‍ധിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അത്തരക്കാരുടെ ശ്രമങ്ങളാണ് പൊതു അഭിപ്രായം രൂപപ്പെടുത്തുന്നതിലും ഭിന്നിപ്പിക്കുന്നതിലേക്കും നയിക്കുന്നത്. അങ്ങനെ ചെയ്യരുത്, ലോകം എന്തു തന്നെ ചെയ്താലും പോസിറ്റീവായിരിക്കും.

വ്യത്യസ്ത സംസ്‌കാരത്തിലും നിറത്തിലും ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവര്‍ പരസ്പരം മനസ്സിലാക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സിനിമയെ ഉപയോഗിക്കുക. അത് ഭാവി തലമുറയ്ക്കായി മികച്ച ലോകം കെട്ടിപ്പടുക്കാന്‍ സഹായിക്കും.

ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പഠാന്‍ സിദ്ധാര്‍ത്ഥ് ആനന്ദയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിവാദം തുടങ്ങുന്നത്. ദീപിക ധരിച്ച ബിക്കിനിയെ മുൻനിർത്തി ചിത്രത്തിനെതിരേ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഷാരുഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചു. സിനിമയിലെ ഷോട്ടുകള്‍ മാറ്റിയില്ലെങ്കില്‍ മധ്യപ്രദേശില്‍ സിനിമ നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

ബാബരാംദേവ് കാവി കോണകം ഉടുത്ത് യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചാണ് സോഷ്യൽ മീഡിയ ഷാരൂഖിനെതിരായ വർഗ്ഗീയ കാമ്പയിനെ നേരിട്ടത്. ജനുവരി 25നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

പുതിയ അവകാശികളില്ല, ലോകകപ്പ് ഇത്തവണയും പഴയ കൈകളിലേക്ക് തന്നെ

ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന് അര്‍ജന്റീന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ പോരടിക്കുമ്പോഴും ഇത് പരമ്പരാഗത ടീമുകളുടെ കളിയാണ്. ഇവരിൽ ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാവില്ല.

ഫൈനലില്‍ ജയം ഇവരിൽ ആര്‍ക്കൊപ്പമായാലും സ്വന്തമാക്കുന്നത് മൂന്നാം ലോകകിരീടമാവും. ലോകകപ്പ് കിരീടം യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തേക്ക് ഇതുവെ പോയിട്ടില്ല എന്നതും പ്രത്യേകതയാണ്.

യുറുഗ്വായ്, ഇറ്റലി, ജര്‍മനി, ബ്രസീല്‍, ഇംഗ്ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ എട്ട് ടീമുകളാണ് ഇതുവരെ ലോകകപ്പ് നേടിയത്.

അവസാനമായി ഒരു ടീം ആദ്യമായി ലോകകപ്പ് നേടിയത് 2010ല്‍ ആയിരുന്നു. സ്‌പെയിന്‍ ലോകചാമ്പ്യന്‍മാരായപ്പോഴാണ് ഇത്. അവരുടെ ആദ്യത്തെ കിരീടമായിരുന്നു.

ഇത്തവണ സെമി ഫൈനലില്‍ എത്തിയ നാല് ടീമുകളില്‍ ക്രൊയേഷ്യയും മൊറോക്കയും ലോകകപ്പ് നേടാത്തവരാണ്. രണ്ട് ടീമുകളും സെമി ഫൈനലില്‍ തോറ്റ് പുറത്തായി. ഇതോടെയാണ് ഇത്തവണയും പുതിയ ജേതാക്കളുണ്ടാകില്ലെന്ന് ഉറപ്പായത്.

ബ്രസീല്‍ അഞ്ച് തവണ കപ്പ് നേടിയപ്പോള്‍ നാല് കിരീടങ്ങളുമായി ഇറ്റലിയും ജര്‍മനിയുമാണ് രണ്ടാം സ്ഥാനത്ത്. യുറുഗ്വായ്, ഫ്രാന്‍സ്, അര്‍ജന്റീന എന്നിവര്‍ രണ്ട് തവണ കപ്പുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടും സ്‌പെയിനും ഓരോ തവണയും കപ്പടിച്ചു.

അതോടൊപ്പം തന്നെ ലോകകപ്പിന്റെ കളിയുടെ 22 പതിപ്പുകള്‍ പിന്നിടുമ്പോഴും കിരീടം യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തേക്ക് പോകുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ഫൈനലില്‍ പോലും ഈ രണ്ട് മേഖലയില്‍ നിന്നുള്ള ടീമുകളല്ലാതെ ഏറ്റുമുട്ടിയിട്ടുമില്ല.

ഉന്നത പഠനം; ഈ വർഷം മാത്രം ആറ് ലക്ഷം പേർ ഇന്ത്യ വിട്ടു

ഉന്നതപഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികൾ രാജ്യം വിടുന്ന പ്രവണത വർധിക്കുന്നു. ഉന്നതപഠനത്തിനായി നവംബര്‍ 30 വരെ 6,46,206 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ ലോക്‌സഭയിലെ പറഞ്ഞു.

കോണ്‍ഗ്രസ് എം.പി രഞ്ജീത് രഞ്ജന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2021-ല്‍ വിദേശത്തെത്തിയത് 4.44 ലക്ഷം വിദ്യാര്‍ഥികളായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് രണ്ട് ലക്ഷം വര്‍ധനവാണ് വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായത്.

നൂതനമായ കോഴ്സുകളും കരിയർ അവസങ്ങളും തേടി പോകുന്നവർ മാത്രമല്ല. സർവ്വകലാശാലകളിലെ യുക്തിരഹിതമായ പ്രവണതകളും കാലുഷ്യങ്ങളും വിദ്യാർഥികളെ ആശയ കുഴപ്പത്തിലാക്കുന്നുണ്ട്. ആധുനിക സമൂഹത്തിന് ചേർന്ന പഠനാവസരങ്ങളാണ് പുതുതലമുറ തേടുന്നത്.

വിദേശത്തേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ (BoI) കണക്കുകളല്ലാതെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പോകുന്നവരുടെ മാത്രം കണക്കുകള്‍ ശേഖരിക്കാന്‍ നിലവില്‍ മതിയായ മാര്‍ഗമില്ലെന്നും മന്ത്രി അറിയിച്ചു.

‘ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് നല്‍കിയ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം നിലവില്‍ കണക്കാക്കുന്നത്. ഈ രീതിയില്‍ 2021-ല്‍ 4,44,553 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയത്’-സുഭാഷ് സര്‍ക്കാര്‍ വ്യക്തമാക്കി

യു.എസും യു.കെയും വിസ ചട്ടങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനഘടകമായിട്ടുണ്ട്. 2022 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ മാത്രം 82000 വിസകളാണ് യു.എസ് അനുവദിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് യു.കെയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍

നാലു വർഷത്തെ ഓണേഴ്സ് പൂർത്തിയാക്കിയവർക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം

നാലുവര്‍ഷത്തെ ബിരുദകോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ട് പി.എച്ച്ഡി പ്രവേശനം സാധ്യമാക്കുമെന്ന് യുജിസി ചെയര്‍മാന്‍ എം.ജഗദേശ് കുമാര്‍ പറഞ്ഞു. നാലുവര്‍ഷ ബിരുദകോഴ്സുകള്‍ പൂര്‍ണമായി നടപ്പാക്കുന്നതുവരെ നിലവിലുള്ള മൂന്നുവര്‍ഷ കോഴ്സുകള്‍ അവസാനിപ്പിക്കില്ല.

എന്നാല്‍ നാല് വര്‍ഷ ബിരുദകോഴ്‌സ് എന്ന് പൂര്‍ണമായി നടപ്പില്‍ വരുത്തുമെന്ന് അന്തിമതീരുമാനമായിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. നാലുവര്‍ഷ കോഴ്സുകള്‍ നടപ്പാക്കുന്നതില്‍ സര്‍വകലാശാലകള്‍ക്കാകും അന്തിമ തീരുമാനം.

സർവ്വകലാശാലകൾ പരിഷ്കരണത്തിന് തയാറാവുമോ

ഇത് കോഴ്സ് പരിഷ്കരണത്തെ ബാധിച്ചേക്കും. മൂന്ന്, നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കായുള്ള പുതിയ ക്രെഡിറ്റും പാഠ്യപദ്ധതി ചട്ടക്കൂടും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സർവ്വകലാശാലകൾ പരിഷ്കരണത്തിന് തയാറായി വരേണ്ടതുണ്ട്.

നാലുവര്‍ഷ ബിരുദകോഴ്സ് പൂര്‍ത്തിയാക്കാനുള്ള അന്തിമകാലാവധി ഏഴുവര്‍ഷമാണെന്ന് യു.ജി.സി. നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.ജി. സര്‍ട്ടിഫിക്കറ്റ്, രണ്ടാംവര്‍ഷം ഡിപ്ലോമ, മൂന്നാംവര്‍ഷം ബിരുദം, നാലാംവര്‍ഷം ഓണേഴ്സ് ബിരുദം എന്നിങ്ങനെയാണ് കോഴ്സ് ഘടന.