ഇന്ത്യയിൽ താപതരംഗം ദുരിതം വിതയ്ക്കാൻ സാധ്യത; പ്രവചിച്ച് ലോക ബാങ്ക്

മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രമായ താപതരംഗം ഇന്ത്യയില്‍ രൂപം കൊണ്ടേക്കാമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചൂട് കൂടിവരികയാണെന്നും ഉയര്‍ന്ന താപനില നീണ്ടുനില്‍ക്കുന്നതിന്റെ കാലയളവും വര്‍ധിച്ചുവരികയാണെന്നും ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ കാലാവസ്ഥാ മേഖലയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.

കേരള സര്‍ക്കാരുമായി ചേര്‍ന്ന് ലോകബാങ്ക് സംഘടിപ്പിക്കുന്ന ദ്വിദിന കാലാവസ്ഥാ സമ്മേളനത്തിലാകും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തിറക്കുക. ദക്ഷിണേഷ്യയില്‍ ഉടനീളം ചൂട് ഉയരുന്നതിനെതിരെ കാലാവസ്ഥാ വിദഗ്ധര്‍ വളരെക്കാലം മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2021ല്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റ് പാനലിന്റെ റിപ്പോര്‍ട്ടില്‍ വരുന്ന പത്ത് വര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശക്തമായ താപതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മേല്‍പ്പറഞ്ഞ പഠനങ്ങള്‍ കൂടി ഉദ്ധരിച്ചുകൊണ്ടാണ് ലോകബാങ്ക് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഇന്ത്യയെയാവും ഈ സാഹചര്യം ഏറ്റവും ബാധിക്കുക. 75 ശതമാനം തൊഴിലാളികളും ചൂട് സഹിച്ച് തൊഴിൽ ചെയ്യുന്ന രാജ്യമാണ്. അവരെയാവും പ്രശ്നം ഗുരുതരമായി ബാധിക്കുക. ഇത് കാർഷിക മേഖലയെയും ഭീഷണിയിലാക്കും. മനുഷ്യന് അതിജീവിക്കാവുന്ന പരിധി കവിഞ്ഞും ചൂട് നിലനിന്നാൽ ഒപ്പം മൊത്തം ഉൽപാദന മേഖല പ്രതിസന്ധിയിലാവും. ഇന്ത്യയിൽ 380 മില്യൺ ജനങ്ങളെ ഇത് നേരിട്ട് ബാധിക്കും.

What is Human Survivability Limit?

The Human Survivability Limit refers to the rule of thumb which states humans can survive three minutes without air, three days without water, and three weeks without food, but there are always extraordinary cases—some have gone up to nine days without water.

ഡോക്ടർ സ്വകാര്യ പ്രാക്ടീസിൽ, അമ്മയും കുഞ്ഞും മരിച്ചു; ആലപ്പുഴ മെഡി. കോളിജിൽ സംഘർഷം

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്ക് രണ്ടാഴ്ച നിര്‍ബന്ധിത അവധി. സിസേറിയന്‍ സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്ന തങ്കു കോശിക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന ബന്ധുക്കളുടെ  നിലപാടിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. സംഘർഷം തണുപ്പിക്കാനായിരുന്നു നടപടി. ചികിത്സാപിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21) ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു ചൊവ്വാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ബന്ധുക്കൾ ചൂണ്ടികാട്ടി.

രണ്ട് പേരുടെയും ഹൃദയമിടിപ്പ് 20 ഗതമാനത്തിൽ താഴെയായിരുന്നുവെന്നും ഇതാണ് മരണകാരണം എന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ചികിത്സാ പിഴവ് ചൂണ്ടികാട്ടി ബന്ധുക്കളും നാട്ടുകാരുടെ  രംഗത്തെത്തി. ഇതോടെ മെഡിക്കല്‍ കോളേജ് സംഘര്‍ഷഭരിതമായി. 

ഉദ്യോഗസ്ഥർ അതിർത്തിയിൽ തടഞ്ഞ വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ നേരിട്ടെത്തി മന്ത്രി

മോട്ടോർ വാഹന വകുപ്പ് കേരള അതിർത്തിയിൽ തടഞ്ഞു വെച്ച് വട്ടം കറക്കിയ വിദേശ വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരത്ത് മന്ത്രിയുടെ നേതൃത്വത്തിൽ വരവേൽപ്പ്.

പതിനാറ് കാരവനുകളും 31 സഞ്ചാരികളുമായി തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് ഓസ്‌ട്രേലിയയിലെ ഡാര്‍വിനിലേക്ക് യാത്ര നടത്തുന്ന ഓട്ടോമൊബൈല്‍ എക്‌സ്‌പെഡിഷന്‍ എന്ന സംഘമാണ് കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ആസ്വദിക്കാനെത്തിയത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വീകരിച്ചു.

ഇവരെ കേരള അതിർത്തിയിൽ വാഹനത്തിൽ മോഡിഫിക്കേഷൻ വരുത്തി എന്ന പേരിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ചത് വാർത്തയായിരുന്നു. 1000 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടതായും പരാതിയുണ്ടായി. മണിക്കൂറുകൾ അതിർത്തിയിൽ നഷ്ടമായി മനംമടുത്താണ് സംഘം എത്തിയത്. വിനോദ സഞ്ചാര സംഘത്തെ ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച വാർത്തയറിഞ്ഞ് തിരുവനന്തപുരത്ത് നിന്നു തന്നെ ഇടപെടൽ ഉണ്ടാവുകയായിരുന്നു.

കാരവൻ ടൂറിസം മറന്ന ഉദ്യോഗസ്ഥരെ കുറിച്ച് മിണ്ടാതെ മന്ത്രി

കാരവന്‍ യാത്രികരായ സഞ്ചാരികളുടെ സന്ദര്‍ശനം കേരളത്തിന്റെ കാരവന്‍ ടൂറിസം നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കോവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ വലിയ തോതിലുള്ള വരവ് പ്രതീക്ഷിക്കുന്ന കേരളത്തിന് ആഗോള യാത്രസംഘത്തിന്റെ സന്ദര്‍ശനം പ്രതീക്ഷ പകരുന്നതാണ്. കേരളത്തിലേക്ക് വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത മന്ത്രി യാത്രാ ഷെഡ്യൂളില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയതില്‍ നന്ദി പ്രകടിപ്പിച്ചു.

ഡിസംബര്‍ നാലിന് കേരളത്തിലെത്തിയ സംഘം ആലപ്പുഴയുടെ കായല്‍ സൗന്ദര്യവും ഹൗസ്‌ബോട്ടിലെ താമസവും ആസ്വദിച്ചു. പിറ്റേന്ന് കുമളിയും തേക്കടിയും സന്ദര്‍ശിച്ച് ബോട്ടിങ് സഫാരിയും നടത്തി.

ഈ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച യാത്രയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് 16ഉം ജര്‍മ്മനി നിന്ന് 14 ഉം റഷ്യയില്‍ നിന്ന് ഒരാളും ഉള്‍പ്പടെ ആകെ 31 സഞ്ചാരികളാണുള്ളത്. ഒരു വര്‍ഷം നീളുന്ന യാത്രയില്‍ 17 രാജ്യങ്ങളിലൂടെ 50000 കിലോമീറ്ററാണ് സംഘം താണ്ടുക.

പത്ത് ടണ്‍ ഭാരമുള്ള 16 കാരവന്‍ വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. ഒരു ചെറുകുടുംബത്തിനു കഴിയാവുന്നതരത്തില്‍ രൂപമാറ്റം ഓരോ വാഹനങ്ങളില്‍ നടത്തിയിട്ടുണ്ട്. കിടക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വാഹനത്തില്‍ സൗകര്യമുണ്ട്. എല്ലാ വാഹനങ്ങളിലും സോളാര്‍ പാനലുകള്‍ ഉണ്ട്.

സംഘം ഇതിനോടകം തുര്‍ക്കി, ഇറാന്‍, ജോര്‍ജിയ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഒരുവര്‍ഷം കൊണ്ട് 18 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. ഓസ്‌ട്രേലിയയില്‍ യാത്ര അവസാനിക്കും.

റഷ്യയിൽ നിന്നു തന്നെ എണ്ണ ഇറക്കുമതി ചെയ്യാൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി

0

റഷ്യയില്‍ നിന്നുതന്നെ എണ്ണ ഇറക്കുമതി ചെയ്യണമെന്ന് കേന്ദ്രം എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചതായുള്ള പ്രശ്നത്തിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രാജ്യസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുൻപിൽ അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. എന്നാൽ രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മികച്ച ഇടപാട് നടത്തുക എന്നത് വിവേകപൂര്‍ണ്ണമായ നയമാണെന്ന് തുടർന്ന് വിശദീകരണം നൽകി.

ലഭ്യമായ ഏറ്റവും മികച്ച സാധ്യത ഉപയോഗപ്പെടുത്തി ഇന്ധനം വാങ്ങാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്. വിപണിയെ ആശ്രയിച്ചായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാജ്യവുമായി മാത്രമല്ല എണ്ണ വ്യാപാരമെന്നും ഒന്നിലേറെ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതില്‍ അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യന്‍ നടപടി ധാര്‍മികമായി അനുചിതമാണെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു.

എന്നാൽ യൂറോപ്യന്‍ രാജ്യങ്ങളും ഇത് തന്നെയാണ് ചെയ്യുന്നതെന്ന് വിശദീകരിക്കയാണ് ചെയ്തത്. ഇത് പൂര്‍ണ്ണമായും തെറ്റാണെന്നും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞിരുന്നു.

റഷ്യ- യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട്, യുദ്ധത്തിന്റേതല്ല ഈ യുഗമെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രശ്നത്തെ കുറിച്ച് പറഞ്ഞു. ‘സംഭാഷണവും നയതന്ത്രവുമാണ് പ്രശ്‌നപരിഹാരമെന്ന് കേന്ദ്രം നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരെയോ ലോകത്തിലെ മറ്റിടങ്ങളിലുള്ളവരെയോ യുദ്ധം മോശമായി ബാധിക്കുന്ന സാഹചര്യങ്ങളില്‍ ശരിയായ നടപടികള്‍ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഇന്ധനപ്രതിസന്ധിയുടേയും വിലക്കയറ്റത്തിന്റേയും വളത്തിന്റേയും കാര്യത്തില്‍ യുദ്ധമുണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാരെടുത്തിട്ടുണ്ട്,’ എന്നും അദ്ദേഹം വിശദീകരണത്തിൽ കൂട്ടിചേർത്തു.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ഇന്ത്യയുടെ പങ്കാളിത്തത്തെ ജയശങ്കർ അനിവാര്യമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ജർമ്മൻ വിദേശകാര്യ മന്ത്രി അന്നാലേന ബയർബോക്കുമായി ചേർന്ന് നടത്തിയ മാദ്ധ്യമ സമ്മേളനത്തിൽ ഇതു സംബന്ധിച്ച എതിർപ്പിനോട് പ്രതികരിക്കവെയായിരുന്നു വിശേഷണം. ഇതിനിടെ കഴിഞ്ഞ മാസം റഷ്യ സന്ദർശിക്കയും ചെയ്തിരുന്നു.

ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് വിരമിച്ചു, പിൻവാങ്ങുന്നത് അകാലത്തിൽ

ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 31 വയസ് മാത്രം പ്രായമുള്ള താരം കഴിഞ്ഞ വർഷങ്ങളിൽ പരുക്ക് മൂലം പ്രയാസത്തിലായിരുന്നു. ബെൽജിയത്തിൻ്റെ സുവർണ തലമുറയിൽ പെട്ട താരമാണ്. സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെട്ടത്. ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായതിനു പിന്നാലെയാണ് ഹസാർഡിൻ്റെ വിരമിക്കൽ.

തുടക്കം 16 ാം വയസിൽ

നാലാം വയസിൽ നാട്ടിലെ റോയൽ സ്റ്റേഡ് ബ്രൈനോയ് എന്ന അക്കാദമിയിലൂടെ കളി ആരംഭിച്ച ഹസാർഡ് 16ആം വയസിൽ ഫ്രഞ്ച് ക്ലബ് ലിലെയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. തൊട്ടടുത്ത വർഷം ബെൽജിയം ദേശീയ ടീമിലും ഹസാർഡ് ഇടം നേടി. 2007 മുതൽ 2012 വരെ ലിലെയിൽ തുടർന്ന ഹസാർഡ് 147 മത്സരങ്ങളിൽ കളത്തിലിറങ്ങി. 36 ഗോളുകളും നേടി. 2012ൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയിലെത്തിയ ഹസാർഡ് 2019 വരെ ടീമിൻ്റെ സുപ്രധാന താരമായി തുടർന്നു. ഈ കാലയളവിലാണ് ഹസാർഡ് എന്ന ഫുട്ബോളർ തൻ്റെ പീക്കിലെത്തിയത്. 245 മത്സരങ്ങളിൽ നിന്ന് ഹസാർഡ് 85 ഗോളുകൾ നേടി.

പരിക്കുകൾ, സർജറിയിലെ പിഴവ്

2019ൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെത്തിയതോടെ ഹസാർഡിൻ്റെ കരിയർ ഇടിയാൻ ആരംഭിച്ചു. പരുക്കുകൾ തുടരെ വേട്ടയാടിയപ്പോൾ ഹസാർഡ് പലപ്പോഴും ബെഞ്ചിലിരുന്നു. പരിശീലകൻ കാർലോ ആഞ്ചലോട്ടിയുമായുള്ള പ്രശ്നങ്ങളും ചില സർജറികളുമൊക്കെ ഹസാർഡിൻ്റെ പ്രകടനത്തെ ബാധിച്ചു. വല്ലപ്പോഴും മാത്രം കളത്തിലിറങ്ങിയ താരം ഇടയ്ക്ക് നിർണായകമായ ചില ഗോളുകൾ നേടിയിരുന്നു. ആകെ റയലിനായി 51 മത്സരങ്ങൾ കളിച്ച ഹസാർഡ് 4 ഗോളുകളാണ് നേടിയബെൽജിയത്തിൻ്റെ അണ്ടർ 15 മുതൽ 19 വരെ എല്ലാ ഏജ് ഗ്രൂപ്പിലും കളിച്ച ഹസാർഡ് ദേശീയ ജഴ്സിയിൽ 126 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടി.

ലീഗ് വൺ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, ലാ ലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങി നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ഹസാർഡ് 2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയം ടീമിൽ അംഗമായിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം 27 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.

തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങളിൽ ആശങ്ക ഉയർത്തി ഫാർമസിസ്റ്റുകൾ

0

മരുന്നുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിക്കാൻ ഫാർമസിസ്റ്റ് സമൂഹത്തിന് സാമൂഹിക ഉത്തരവാദിത്തമുണ്ടെന്ന് കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അഭിപ്രായപ്പെട്ടു.

ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാറിന്റെ പുതിയ ഔഷധനിയമ ഭേദഗതിയിൽ ഫാർമസിസ്റ്റുകളുടെ തൊഴിലവകാശത്തെ ഹനിക്കുന്ന നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും വൈസ് ചെയർമാൻ അഭിപ്രായപ്പെട്ടു’

അശ്വതി .പി.നായർ ആദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ
ദിദീഷ് കുമാർ പി.എം. സ്വാഗതം പറഞ്ഞു. പി.പ്രവീൺ, നവീൻ ലാൽ പാടികുന്ന്, സമിത കെ.പി ,
ശ്രീശൻ .എ, ജിജീഷ് എം. എന്നിവർ സംസാരിച്ചു.
ആന്റിബയോടിക്സ് റസിസ്റ്റൻസിനെ കുറിച്ച് മഹമൂദ് മൂടാടി പ്രഭാഷണം നടത്തി.
ദിദീഷ് കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനിൽകുമാർ.കെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
രാഖില ജിജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റനീഷ് എ.കെ. നന്ദിയും പറഞ്ഞു.

പയ്യോളി മേഖലയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പ്, ക്ലിനിക്കൽ ഫാർമസികളിലെ ഫാർമസിസ്റ്റുകളുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കുക,
കേന്ദ്ര സർക്കാറിന്റെ പുതിയ ഔഷധനിയമ ഭേദഗതിയിലെ ഫാർമസിസ്റ്റ് വിരുദധ പരിഷ്ക്കാരങ്ങൾ പിൻവലിക്കുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഏരിയാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ടി.വി. രാഖില പ്രസിഡണ്ട്), അശ്വതി. പി.നായർ സുരേഷ് ബാബു വൈ.പ്രസിദ്ധണ്ടുമാർ അനിൽ കുമാർ കെ സിക്രട്ടറി , അരുൺ യു.പി. ശ്രുതി പയ്യോളി ജോ സിക്രട്ടറിമാർ രാഗേഷ് ടി. ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

കെ റെയിൽ റെയിൽവേ വികസനത്തെ ബാധിക്കും, പുതിയ വിശദീകരണവുമായി കേന്ദ്രം

സില്‍വര്‍ലൈന്‍ ഭാവിയിലെ കേരളത്തിന്റെ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നും നാലും ലൈനുകള്‍ ഇടുന്നതിനു തടസമാകും. പ്ലാന്‍ അനുസരിച്ച് ഏകദേശം 200 കി.മീ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായിട്ടാണ് സില്‍വര്‍ലൈന്‍ കടന്നു പോവുന്നത്.

ഇതിന് 15 മീറ്ററോളം റെയില്‍വേ ഭൂമി വേണ്ടി വരും. പദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് തത്വത്തിലുള്ള അംഗീകാരം മാത്രമാണ് നല്‍കിയത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങള്‍ കെ റെയില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ എതിർപ്പിനെ തുടർന്ന് സംസ്ഥാന സർക്കാർ നിർത്തി വെച്ചിരിക്കയാണ്. ഇതിനിടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിൻ്റെ തലയിൽ ഇടുകയും ചെയ്തു. കേന്ദ്രം അനുമതി തന്നാൽ നോക്കാം എന്നാണ് അവസാനത്തെ സംസ്ഥാന സർക്കാരിൻ്റെതായി വന്ന വിശദീകരണം.

കേരളത്തിലെ റെയിൽ വേ ലൈനുകൾ ഇനിയും വികസിപ്പിക്കാൻ അസാധ്യമായ നിലയിലാണ്. ഇതിനുള്ള പദ്ധതികളാവട്ടെ ഒന്നും പഠനത്തിൽ പോലും ഇല്ല. ഇതര മേഖലകിൽ എല്ലാം ലോക നിലവാരത്തിലേക്ക് ഉയരുന്ന സംസ്ഥാനം ഉപരിതല സൌകര്യങ്ങളുടെ കാര്യത്തിൽ പതിറ്റാണ്ടുകൾ പിന്നിലാണ്. 25 വർഷം മുൻപ് നടക്കേണ്ടിയിരുന്ന വികസനമാണ് ദേശീയപാതയിൽ നടക്കുന്നത്. ഇതിനിടയിലാണ് കെ റെയിൽ പദ്ധതി ഭരണ പ്രതിപക്ഷ യുദ്ധങ്ങളുടെയും കേന്ദ്ര രാഷ്ട്രീയത്തിൻ്റെയും ഇടയിൽ പെട്ടുപോയത്.

വിദ്യാർഥികളെ കുറിച്ച് ആർക്കാണ് ആധി, പദവി ഓർക്കണമെന്ന് ചാൻസലർക്കും കോടതിയുടെ മുന്നറിയിപ്പ്

സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തികളെ ഇഷ്ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കോടതിയില്‍നിന്ന് ചാന്‍സലര്‍ക്കെതിരേ വിമര്‍ശനമുണ്ടായത്.

സര്‍വകലാശാല സെനറ്റിനേയും കോടതി വിമര്‍ശിച്ചു. പുതിയ വൈസ് ചാന്‍സലറെ നിയമിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നാണ് മനസിലാകുന്നതെന്നാണ് സെനറ്റ് അംഗങ്ങളോടുള്ള കോടതിയുടെ വിമര്‍ശനം. പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ നിശ്ചയിക്കുമെങ്കില്‍ പുറത്താക്കിയ മുഴുവന്‍ സെനറ്റ് അംഗങ്ങളേയും ഉടന്‍ ആ സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാമെന്ന വാദവും കോടതി മുന്നോട്ടുവെച്ചു. എന്നാല്‍ അതിനനുസരിച്ചുള്ള പ്രതികരണങ്ങള്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് കോടതിക്ക് മാത്രമേ ആശങ്കയുള്ളു. മറ്റൊരു കക്ഷിയും അതേക്കുറിച്ച് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്നൊരു വിമര്‍ശനം കൂടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായി. ചാന്‍സലറുടെ നടപടിക്കെതിരേയുള്ള ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്.

കാറ്റടിച്ചാൽ പോര ലോകകപ്പിലെ പന്തുകൾ റീചാർജ് ചെയ്യുകയും വേണം; എന്ത് കാര്യം ?

ലോകകപ്പിന് ഇപ്പോൾ ഉപയോഗിക്കുന്ന പന്തുകൾ കാറ്റ് നിറച്ചാൽ മാത്രം പോര റീചാർജ് ചെയ്യുകയും വേണം. ലോക കപ്പ് ഫുട്ബോളുകൾ റീ ചാർജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകകപ്പിനായി അഡിഡാസ് തയ്യാറാക്കിയ പന്തുകളിൽ വ്യത്യസ്ത സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ ബാറ്ററി വഴിയാണ് സെന്‍സര്‍ പ്രവര്‍ത്തിക്കുന്നത്. പന്തിന്റെ ലൊക്കേഷനും, ചലനവും, കിക്കുകളും ഹെഡ്‌റുമെല്ലാം സെന്‍സറുകൾ അതത് സമയത്ത് കൺട്രോൾ റൂമിന് നൽകും.

14 ഗ്രാം ഭാരമുള്ള സെന്‍സറാണ് ഇതിലുള്ളത്. ഇവ മൈതാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളുമായും ബന്ധിക്കപ്പെട്ടവയാണ്. ഇതുവഴി നിർധാരണം ചെയ്താണ് വിവരങ്ങള്‍ കിട്ടുക. ഫുള്‍ ചാര്‍ജ് ചെയ്ത പന്ത് ആറ് മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നാണ് അഡിഡാസ് പറയുന്നത്. സെന്‍സര്‍ ഘടിപ്പിച്ച അല്‍ റിഹ്‌ല, അൽ ഹിൽമ് പന്തുകൾ ഇതിനോടകം തന്നെ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും കാരണമായി. അൽ റിഹ്ല് ആണ് ഒഫീഷ്യലായി ഉപയോഗിക്കുന്നത്. യാത്ര എന്നാണ് ഈ അറബി വാക്കിൻ്റെ അർഥം.

14 ഗ്രാമുള്ള സെൻസറോടു കൂടിയ ഈ പന്ത് നിർമ്മിക്കാൻ രണ്ടു വർഷമാണ് എടുത്തത്. പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ നിർമ്മിച്ച ഈ പന്തുകളിൽ കൈനക്സോൺ സെൻസറുകളാണ് ഉപയോഗിക്കുന്നത്. 12 ക്യാമറകളും ഓരോ കളിക്കാരനെയും നിരീക്ഷിക്കുന്ന 29 ഡാറ്റാ പോയിൻ്റുകളും ഇതിൽ ബന്ധിതമാണ്.

ആരും കണ്ടെല്ലെങ്കിലും പന്തിലും കോർട്ടിലും എല്ലാം രേഖപ്പെടുത്തുന്നുണ്ട്

യുറുഗ്വേക്കെതിരായ ഗോള്‍ റൊണാള്‍ഡോയുടേതല്ല ബ്രൂണോ ഫെര്‍ണാണ്ടസിന്റെതെന്ന് ഫിഫ ഉറപ്പിച്ച് പറഞ്ഞത് ഈ പുതിയ ടെക്‌നോളജിയുടെ തെളിവ് നിരത്തിയത്. പല ഓഫ് സൈഡ് തീരുമാനങ്ങളിലും നിര്‍ണായകമായതും സെന്‍സര്‍ ഘടിപ്പിച്ച പന്ത് തന്നെ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സെമി ഓട്ടോമാറ്റഡ് ഓഫ്സൈഡ് ടെക്നോളജിക്കാണ് (SAOT) ഓഫ് സൈഡ് കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. പന്തില്‍ കളിക്കാരന്റെ  കാല്‍ തൊടുമ്പോള്‍ തന്നെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഫ്സൈഡ് വര കണക്കാക്കുന്ന രീതിയാണ് അവലംഭിക്കുന്നത്. പന്തിനുള്ളില്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ഓഫ്സൈഡ് വര കണക്കാക്കുക. എല്ലാ താരങ്ങളുടെയും പൊസിഷനും ഓഫ്സൈഡ് വരയും നിമിഷനേരത്തിനുള്ളില്‍ ലഭ്യമാകും. അതായത് കളിക്കാരൻ്റെ ചലവും പന്തിൻ്റെ ചലനവും ഗ്രാഫിക് ബന്ധങ്ങളാൽ നിരീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

കൃത്യത വർധിച്ചു പക്ഷെ വിമർശനങ്ങളും

3ഡി ആനിമേഷനിലൂടെ കാണികള്‍ക്കും ടിവി പ്രക്ഷകര്‍ക്കും ഇത് കാണാനാകും. വിഎആര്‍ (VAR) റൂമില്‍ നിന്ന് റഫറിക്ക് ഹെഡ്സെറ്റ് വഴി തീരുമാനം ഉടന്‍ അറിയിക്കും. ഓഫ്സൈഡ് തീരുമാനത്തിന്റെ സമയം 70 സെക്കന്‍ഡില്‍ നിന്ന് 25 ആയി കുറയ്ക്കാന്‍ പുതിയ സാങ്കേതിക വിദ്യക്കായി. എസ്എഒടി സംവിധാനം കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവിധ മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഫിഫ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തറില്‍ നടന്ന ക്ലബ്ബ് ലോകകപ്പിലും പരീക്ഷണം വിജയകരമെന്ന് കണ്ടെത്തി. ഇതിനു തുടർച്ചയായാണ് ലോകകപ്പിൽ സെൻസർ ബോളുകൾ ഉരുളുന്നത്. എന്നാൽ ഇത്തരത്തിൽ അമാനുഷിക കൃത്യത ആവശ്യപ്പെടുന്ന സംവാധാനങ്ങൾ കളിക്കളത്തിൽ ഉപയോഗിക്കുന്നതിന് എതിരെ വിമർശനങ്ങളും ശക്തമാണ്.

1930 ലെ വേൾഡ് കപ്പിൽ ഉപയോഗിച്ച ബോൾ മാതൃക

കുട്ടികളെ ഉപയോഗിച്ച് ലഹരിക്കടത്ത്; കേസ് കയ്യൊഴിയാൻ ശ്രമിച്ച പൊലീസ് നടപടി വിവാദത്തിൽ

 അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പ്രതിയെ പിടികൂടിയിട്ടും സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

വിവാദം കനത്തതോടെ സ്കൂളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ അഴിയൂര്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. 

13 വയസ് മാത്രം പ്രായമുളള പെണ്‍കുട്ടിയെ സ്കൂള്‍ ബാഗില്‍ ലഹരി ഒളിപ്പിച്ച് സ്കൂള്‍ യൂണിഫോമില്‍ തന്നെ തലശേരിയിലെ സ്വകാര്യ മാളിലേക്ക് ലഹരി കൈമാറാനായി പറഞ്ഞയച്ചതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാണ് പ്രശ്നം പുറത്ത് എത്തിച്ചത്.

പൊലീസിന് എന്തായിരുന്നു താത്പര്യം

പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തിട്ടും തെളിവില്ലെന്ന പേരില്‍ വിട്ടയച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയുടെ ഉമ്മയുടെ പരാതി. മൊഴി നല്‍കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ പരിസരത്ത് ലഹരി സംഘം ചുറ്റിക്കറങ്ങിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്. 

വിവാദമായ സാഹചര്യത്തില്‍ ചോന്പാല പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴി എടുത്തേക്കും. ലഹരി ഉപയോഗത്തെത്തുടര്‍ന്നുളള അവശത തുടരുന്ന സാഹചര്യത്തില്‍ ചികില്‍സയും കൗണ്‍സലിങ്ങിനും ശേഷമാകും ഇനി നടപടി സാധ്യമാവുക.  കഴിഞ്ഞ രണ്ടാം തീയതി രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ലഹരിസംഘത്തെക്കുറിച്ച് കുട്ടി നല്‍കിയ വിവരങ്ങളൊന്നുമില്ല എന്നാണ് വർത്ത.

സംഭവത്തിൽ കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കാൻ എക്സൈസ് സംഘവും ഒരുങ്ങുകയാണ്.  ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കും. സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കും.  ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും.

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎയുടെയും  മൊഴി രേഖപ്പെടുത്തി. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്തു ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് നിലപാട്.